ചിങ്ങവനം: ഫോട്ടോ ഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രമായിരുന്ന കൊല്ലാട് പാറയ്ക്കൽ കടവ് അവഗണനയുടെ നടുവിൽ. പുതുപ്പള്ളിക്കും, പനച്ചിക്കാടിനും അതിര് തീർത്ത് കൊടൂരാറിന്റെ കൈവഴി ഒഴുകുന്ന ഇവിടം ഡിറ്റിപിസി കൂടുതൽ മനോഹരമാക്കി നാടിന് സമർപ്പിച്ചുവെങ്കിലും പിന്നെ തിരിഞ്ഞു നോക്കാനാരുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇടതൂർന്ന് പടർന്നു പന്തലിച്ച മരങ്ങളും, പുഴയും, പുൽത്തകിടിയും ഉല്ലാസത്തിനെത്തുന്നവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളായിരുന്നു. മുൻപ് കോട്ടയം ജില്ലയിലും, പരിസര പ്രദേശങ്ങളിലും വിവാഹം കഴിഞ്ഞാൽ വധൂവരൻമാർ ഫോട്ടോ ഗ്രാഫർമാരുമായി നേരേ പോരുന്നത് പാറയ്ക്കൽ കടവിലേക്കാണ്. തങ്ങളുടെ വിവാഹ ആൽബത്തിൽ പാറയ്ക്കൽ കടവിന്റെ ദൃശ്യഭംഗി കൂടി പതിഞ്ഞാലേ പൂർണമാകൂ എന്ന വിശ്വാസമാണിതിന് കാരണം. എന്നാൽ ഇപ്പോൾ പലരും പാറയ്ക്കൽ കടവിലേക്ക് വരുന്നില്ല. മരങ്ങൾ കടപുഴകി വീണു നശിച്ചും പുഴയിൽ ഒഴുക്കു നിലച്ച് പോള തിങ്ങിയും പരിസര പ്രദേശങ്ങളിൽ പാഴ്ചെടികൾ പടരുകയും ചെയ്തതോടെ പാറയ്ക്കൽ കടവിന്റെ മനോഹാരിതയ്ക്ക് മങ്ങലേറ്റു. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഡിറ്റിപിസി…
Read MoreCategory: Kottayam
ഓണത്തിനെങ്കിലും തിരുമേനി വരുമോ? ഊജ്ജ്വലമായ യാത്രയയപ്പ് നൽകിയെങ്കിലും കളക്ടർ ലതയുടെ കാത്തിരിപ്പ് നീളുന്നു; മൂന്നാമത്തെ കളക്ടറെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ കോട്ടയവും
കോട്ടയം: കോട്ടയത്തിന് രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ കളക്ടർ. നിലവിലെ കോട്ടയം കളക്ടർ സി.എ ലതയെ തൽസ്ഥാനത്തുനിന്നും മാറ്റിയ ശേഷം രണ്ട് പേരെ കളക്ടർമാരായി നിയമിച്ചെങ്കിലും അവരാരും ചുമതലയേറ്റില്ല. ഇതോടെ സർക്കാർ മൂന്നാമത്തെയാളെ കോട്ടയം കളക്ടറായി നിയമിച്ചിരിക്കുകയാണ്. ബി.എസ് തിരുമേനിയെയാണ് പുതുതായി കോട്ടയത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബി.എസ് തിരുമേനിയെ കോട്ടയം കളക്ടറായി നിശ്ചയിച്ചത്. ലതയ്ക്കു ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമനം നൽകി നവജ്യോത് ഖോസയെ കോട്ടയം കളക്ടറായി കഴിഞ്ഞ 16 നാണ് സർക്കാർ നിയമിച്ചത്. എന്നാൽ പഞ്ചാബ് സ്വദേശിയായ ഇവർ ചുമതല ഏറ്റെടുക്കാതെ നാലു മാസത്തെ മെഡിക്കൽ അവധിയെടുത്ത് ഉത്തരേന്ത്യയിൽ ജോലി നോക്കുന്ന ഭർത്താവിന്റെ സമീ പത്തേയ്ക്കു പോയി. തുടർന്നു ഐടി മിഷന്റെയും ഇൻഫർമേഷൻ കേരള മിഷന്റെയും ഡയറക്ടറായ ശീറാം സാംബശിവറാവുവിനെ കോട്ടയം കളക്ടർമാരായി കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ അദ്ദേഹവും കോട്ടയത്തിന്റെ…
Read Moreമെഡിക്കൽ കോളജിൽ രോഗിയായ അച്ഛനു കൂട്ടിരിക്കാനെത്തിയ 13കാരനുനേരേ പ്രകൃതി വിരുദ്ധ പീഡന ശ്രമം; ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി സിജോയോ പോലീസ് അറസ്റ്റു ചെയ്തു
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കിടന്നുറങ്ങിയ 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി സിജോ (32)യാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെ മെഡിക്കൽ വാർഡിലായിരുന്നു സംഭവം. പതിമൂന്നുകാരന്റെ പിതാവിന് പനി ബാധിച്ച് ചികിത്സയ്ക്കെത്തിയതാണ്. പ്രതിയുടെയും പിതാവാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Read Moreസുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പിന്നീട് ഭീഷണിപ്പെടുത്തി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; എതിർ ത്തപ്പോൾ നഗ്നഫോട്ടോകൾ ഗൾഫിലുള്ള ഭർത്താവിന് അയച്ചു കൊടുത്തും പണം തട്ടിയ കഥയിങ്ങനെ…
കട്ടപ്പന: ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കുയും ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ അപഹരിക്കുകയും ചെയ്തെന്ന പരാതിയിൽ സി എസ്ഡിഎസ് നേതാവ് അറസ്റ്റിലായി. സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വള്ളക്കടവ് തെക്കുംകരയിൽ സാജു(സാജു വള്ളക്കടവ് – 28) ആണ് പിടിയിലായത്. പരാതിക്കാരിയുടെ ഭർത്താവുമായി സൗഹൃദമുള്ള സാജു അടിക്കടി അവരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഭർത്താവ് ഗൾഫിൽ പോയതിനു ശേഷവും യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന സാജു പലപ്പോഴായി യുവതിയുടെ പക്കൽ നിന്ന് 15 ലക്ഷത്തോളം രൂപ കൈക്കലാക്കിയതായും ലൈംഗികമായി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇവരുടെ അശ്ലീല വീഡിയോയും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. ഇതിന് യുവതി തയ്യാറാകാതെ വന്നപ്പോൾ അശ്ലീല ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിലേയ്ക്ക് ഇയാൾ അയച്ചു കൊടുത്തു ഭീഷണിപെടുത്തി ഭർത്താവിന്റെ പക്കൽനിന്നും പണം കൈക്കലാക്കി.…
Read Moreമുഴുവനും കഴിക്കാൻ പറ്റിയില്ല..! കഴിക്കുന്നതിനിടെ കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങി; അടിയന്തിര ശസ്ത്രക്രിയയിലൂടെ വീട്ടമ്മയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് പുറത്തെടുത്തു
ഗാന്ധിനഗർ: കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം സ്വദേശി സുബി (39)യെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിൽ കഴിച്ച കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇഎൻടി വിഭാഗത്തിൽ പരിശോധനക്കു വിധേയമാക്കിയ ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തി എല്ല് പുറത്തെടുത്തു.
Read Moreപോലീസിന്റെ തൊപ്പിയിൽ വീണ്ടുമൊരു പൊൻതൂവൽ..! ഒരു തെളിവും ഇല്ലാതിരുന്ന മാങ്ങാനം കൊലക്കേസിന് മണിക്കൂറുകൾക്കകം തുമ്പുകണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തു; അഭിനന്ദനം ഏറ്റുവാങ്ങിപോലീസ്
കോട്ടയം: കോട്ടയം പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി. ഒരു തെളിവും ഇല്ലാതിരുന്ന കൊലക്കേസിന് മണിക്കൂറുകൾക്കകം തുന്പുണ്ടാക്കി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് അഭിനന്ദനം അർഹിക്കുന്നത്. എസ്പി മുതൽ സാധാരണ പോലീസുകാർ വരെ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചു എന്നതാണ് ഈ കേസിന്റെ വിജയം. ഉൗരും പേരും അറിയാത്ത തലയില്ലാത്ത മൃതദേഹം. അതും രണ്ടു കഷണമായി ചാക്കിൽ പൊതിഞ്ഞ് കണ്ടെത്തിയെന്നാണ് ആദ്യ കേസ്. മൃതദേഹം അഴുകിയതായതിനാൽ ശരീരത്തിലെ തെളിവ് പോലും കണ്ടെത്താനായില്ല. ഇത്തരമൊരു കേസിന് മണിക്കൂറുകൾക്കകം തുന്പുണ്ടാക്കി എന്നതാണ് പോലീസിന്റെ കഴിവ് വ്യക്തമാക്കുന്നത്. കാണാതായവരെ സംബന്ധിച്ച വിവരം, കിട്ടിയ മുണ്ടും ഷർട്ടും ആരെങ്കിലും കണ്ടിട്ടുണ്ടോ ഇങ്ങനെയായിരുന്നു ആദ്യ അന്വേഷണം. സന്തോഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ല എന്ന വിവരം പോലീസിന് ലഭിച്ചതോടെ ആദ്യ തുന്പായി. അടുത്തത് സന്തോഷിന്റെ മൊബൈൽ ഫോണിലേക്ക് വന്ന കോളിനെക്കുറിച്ചായിരുന്നു. അത് പ്രതി കുഞ്ഞുമോളുടേതാണെന്നും മറ്റുമുള്ള…
Read Moreകൊല്ലാൻ തീരുമാനിച്ചതിനു പിന്നിലെ കഥയി ങ്ങനെ..! പ്രതി വിനോദും കൊല്ലപ്പെട്ട സന്തോഷും പരിചയപ്പെടുന്നത് ജയിലിൽവച്ച്; ആ ബന്ധം കുടുംബസുഹൃത്തെന്ന നിലയിലേക്ക്; പിന്നീട് വിനോദ് ജയിലിൽ പോയപ്പോൾ…
കോട്ടയം: മാങ്ങാനം കൊലക്കേസിലെ പ്രതി കമ്മൽ വിനോദും കൊല്ലപ്പെട്ട സന്തോഷും പരിചയപ്പെടുന്നത് ജയിലിൽ വച്ച്. 2009ൽ അടിപിടിക്കേസിൽ റിമാൻഡിലായ വിനോദും മറ്റൊരു അടിപിടികേസിൽ റിമാൻഡിലായ സന്തോഷും ഒരു മുറിയിലാണ് ജയിലിൽ കഴിഞ്ഞത്. ആ പരിചയം പിന്നീട് കുടുംബസുഹൃത്തായി മാറുന്നതിൽ എത്തി. കോട്ടയം ചന്തക്കവലയ്ക്കു സമീപത്ത് വിനോദിന് ഒരു തട്ടുകടയുണ്ടായിരുന്നു. അവിടെ വിനോദും സന്തോഷും ഒരുമിച്ച് പല ദിവസങ്ങളിലും മദ്യപിക്കുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം ദൃഢമായതോടെ സന്തോഷ് വിനോദിന്റെ വീട്ടിലെത്താൻ തുടങ്ങി. അങ്ങനെയാണ് വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പത്തിലായത്. പിതാവിനെ കൊന്ന കേസിൽ വിനോദ് ജയിലിലായപ്പോൾ കാണാനെത്തിയ കുഞ്ഞുമോൾക്കൊപ്പം സന്തോഷ് ഉണ്ടായിരുന്നു. അന്നേ വിനോദ് മനസിലുറപ്പിച്ചാണ് സന്തോഷിനെ വകവരുത്തണമെന്ന്. വിനോദിന്റെ പിതാവ് ഇറച്ചിവെട്ടുകാരനായിരുന്നു. കല്യാണ വീടുകളിൽ എത്തി മൃഗങ്ങളെ കൊന്ന് ഇറച്ചി നല്‍കുമായിരുന്നു. അന്ന് പിതാവിനൊപ്പം പോകുന്ന സന്തോഷ് ആണ് മൃഗങ്ങളെ കൊന്നിരുന്നത്. ഒരറപ്പുമില്ലാതെ സന്തോഷിനെ പൈശാചികമായി കൊന്ന്…
Read Moreനിങ്ങളറിയുമോ..! പ്രായം 55-നും 60നും ഇടയിൽ നരകലർന്ന തലമുടിയും ഇളം റോസ് കളർ ഷർട്ടും; ട്രെയിനിൽ നിന്ന് മീനച്ചിലാറ്റിലേക്കു ചാടിയ മരിച്ചയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ
കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മീനച്ചിലാറ്റിലേക്കു ചാടിയ അജ്ഞാതൻ മരിച്ചു. ഇന്നലെ രാവിലെ 9.45നു കോട്ടയം പനയക്കഴിപ്പ് ഭാഗത്തു മീനച്ചിലാറ്റിലാണു സംഭവം. പാസഞ്ചർ ട്രെയിനിൽ നിന്നും ഒരാൾ ആറ്റിലേക്കു ചാടുന്നതു കണ്ട നാട്ടുകാർ സംഭവം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. മീനച്ചിലാറിന്റെ കുറുകെ ചുങ്കം പനയ്ക്കഴപ്പ് റെയിൽവേ പാലത്തിൽ ട്രെയിനെത്തിയപ്പോൾ ഇയാൾ ചാടുകയായിരുന്നു. ഈ സമയം ആറ്റിലെ കടവിൽ തുണി അലക്കികൊണ്ടിരുന്നവരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇയാൾ വീണത്. അലക്കുകാർ കരയിലേക്കു കയറാൻ നിർദേശിച്ചുവെങ്കില്ലും ഇയാൾ വഴങ്ങിയില്ല. കുടുതൽ ആഴമുള്ള ഭാഗത്തേക്ക് പോയ ഇയാൾ മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്നു ഫയർഫോഴ്സ് എത്തിയാണു ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഉദേശം 55നും 60നും ഇടയിൽ പ്രായം തോന്നിക്കുന്നയാൾക്കു നരകലർന്ന തലമുടിയും മീശയും വെള്ളമുണ്ടു ഇളം റോസ് കളർ ഫുൾ കൈ ഷർട്ടുമാണു ധരിച്ചിരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജിൽ…
Read Moreമാങ്ങാനം കൊലപാതകം! സന്തോഷിനെ കൊലപ്പെടുത്തിയത് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ച്; കൊല നടത്തിയ സ്ഥലം കഴുകി വൃത്തിയാക്കി; മൃതദേഹം കൊണ്ടുപോയത് സ്വന്തം ഓട്ടോയില്‍
കോട്ടയം: മാങ്ങാനത്ത് ചാക്കില്‍ കണ്ടെത്തിയ മൃതദേഹം പയ്യപ്പാടി സ്വദേശി പുന്നാപറമ്പില്‍ സന്തോഷ് എന്ന സന്തോഷ് ഫിലിപ്പോസ് (34) ആണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ കൊല നടത്തിയത് മീനടത്ത് റബര്‍ തോട്ടത്തിലാണെന്ന് വ്യക്തമായി. പ്രതി കമ്മല്‍ വിനോദിന്റെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചാണ് കൊല നടത്തിയത്. റബര്‍ തോട്ടത്തിനുള്ളിലാണ് വിനോദ് താമസിക്കുന്ന വീട്. വീടിനടുത്തു വച്ചു തന്നെയാണ് കൊല നടത്തി കഷണങ്ങളാക്കിയെന്നുള്ളതിന് തെളിവ് ലഭിച്ചു. എന്നാല്‍ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടരുകയാണ്. കൊല നടത്തിയ സ്ഥലം വൃത്തിയായി കഴുകിയിട്ടുണ്ട്. ഇവിടെ സയന്റിഫിക് വിദഗ്ധരെത്തി തെളിവ് ശേഖരിക്കും. മൃതദേഹം കഷണങ്ങളാക്കി മുണ്ടകപ്പാടം കലുങ്കിലും തല മക്രോണി പാലത്തനടുത്ത് തോട്ടിലും ഉപേക്ഷിക്കുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയുടെ ഓട്ടോയിലാണ് മൃതദേഹം ഉപേക്ഷിക്കാന്‍ പോയത്.
Read Moreമാങ്ങാനം കൊലപാതകം! മൃതദേഹം തള്ളിയത് വാഹനത്തില്‍ കൊണ്ടുവന്ന്; പുതുപ്പള്ളി മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
കോട്ടയം: മാങ്ങാനം മുണ്ടകപ്പാടം കലുങ്കിനിടിയില് മൃതദേഹം തള്ളിയത് വാഹനത്തില്‍ കൊണ്ടുവന്നാണെന്നും ഒന്നിലധികം ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഒരു പക്ഷേ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ആകാം. അതല്ലെങ്കില്‍ ഒരാള്‍കൂടി ഇതില്‍ പങ്കാളിയായിട്ടുണ്ടാകാമെന്നും പോലീസ് കരുതുന്നു. മൃതദേഹം രണ്ടായി മുറിച്ചാണ് ചാക്കില്‍ കയറ്റിയത്. ഏതോ കട്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചിരിക്കുന്നത്. ഇതെല്ലാം ഒരാള്‍ തനിച്ച് ചെയ്യുമെന്ന് പോലീസ് കരുതുന്നില്ല. ജനവാസകേന്ദ്രത്തില്‍ റോഡരികിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചത് വാഹനത്തില്‍ എത്തിച്ചതാണെന്നു തന്നെയണ് പോലീസിന്റെ നിഗമനം ഇതിന്റെ അടിസ്ഥാനത്തില്‍ പുതുപ്പള്ളി മുതല്‍ കഞ്ഞിക്കുഴി വരെയുള്ള പ്രധാന ജംഗ്ഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മാങ്ങാനത്തും പരിസരത്തുമായി ഇതിനോടകം 12,000ത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്. മൂന്നു ദിവസത്തിനിടെ രാത്രിയും പകലും ടവറിന്റെ പരിധിയില്‍ എത്തിയ മുഴുവന്‍ നമ്പറുകളും പരിശോധനയ്ക്ക് വിധേയമാക്കും. ആധാര്‍ വഴിയുള്ള പരിശോധനയും നടത്തുണ്ട്. അഴുകിയ മൃതദേഹത്തില്‍നിന്ന് വിരലടയാളം ലഭിക്കാനുള്ള…
Read More