കുറവിലങ്ങാട്: അജിത് വിജയനെന്ന ഉണ്ണിയെ വാഹനാപകടത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുക്കുന്പോൾ തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ. അകാലത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതോടെ ഏകമകനായി ജീവിതം നയിച്ച പെറ്റമ്മയുടെ കണ്ണുനീരിനു മുന്പിൽ കാണക്കാരി വാളക്കോട്ട് (ആറ്റുവായിൽ) വീട്ടിലെത്തുന്നവർ നിസഹായരാവുകയാണ്. കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ആറ്റുവായിൽ വിജയൻ-പുഷ്പകുമാരി ദന്പതികളുടെ ഏകമകനെയാണ് ഇന്നലെ വിധി കവർന്നെടുത്തത്. നന്പ്യാകുളത്തിനടുത്ത് ബൈക്കോടിച്ച് പോകുകയായിരുന്ന ഉണ്ണിയെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇടിച്ചിടുകയായിരുന്നു. വീട്ടിലും നാട്ടിലും സ്കൂളിലും എല്ലാവർക്കും പ്രിയങ്കരനായിരുന്നു ഉണ്ണി. സ്കൂളിൽ കായിക രംഗത്ത് എല്ലാ ഇനങ്ങളിലും നിറസാന്നിധ്യമായിരുന്നു ഉണ്ണിയെന്ന് ഡി പോൾ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സെബാസ്റ്റ്യൻ് പൈനാപ്പിള്ളിൽ ഓർമ്മിക്കുന്നു. ഉണ്ണി അപകടത്തിൽപ്പെട്ടതായി അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഫാ. സെബാസ്റ്റ്യൻ പൈനാപ്പിള്ളിക്കും മറ്റ് അധ്യാപകർക്കും കാണാനായത് പ്രിയ ശിഷ്യന്റെ ചേതനയറ്റ ശരീരമാണ്. ഓട്ടത്തിൽ എന്നും മുന്നിലായിരുന്നു ഉണ്ണിയെന്ന് അധ്യാപികമാർ ഓർമ്മിക്കുന്നു.…
Read MoreCategory: Kottayam
കോടിമത വാട്ടർപാർക്കിലെ ഉപകരണങ്ങൾ നശിക്കുന്നു
കോട്ടയം: ലക്ഷങ്ങൾ മുടക്കി നിർമിച്ച കോടിമത വാട്ടർപാർക്കിലെ ഉപകരണങ്ങൾ നശിച്ച നിലയിൽ. കൊടൂരാറിൽ പോളവന്നു നിറഞ്ഞതോടെയാണ് വാട്ടർപാർക്കിലെ ഉപകരണങ്ങൾ നശിച്ചു തുടങ്ങിയത്. സാഹസിക ജലവിനോദ ഉപകരണങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ഓണത്തിനു വാട്ടർപാർക്ക് പാർക്ക് തുറന്നത്. നഗരവാസികൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാനും കുട്ടികൾക്കു വിനോദവുമൊരുക്കാനും ലക്ഷ്യമിട്ട് തുറന്ന പാർക്കാണ് പോളശല്യത്തെ തുടർന്ന് നശിക്കുന്നത്. പോളവാരലുമായി ബന്ധപ്പെട്ട് നഗരസഭയും ഇറിഗേഷൻ ഡിപ്പാർട്ടുമെന്റും തമ്മിൽ നടക്കുന്ന വാക്കുതർക്കം മൂലമാണ് കോടിമതവാട്ടർപാർക്കിന്റെ പ്രവർത്തനങ്ങൾ നിലച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ 40 ലക്ഷം രൂപയുടെ പോളവാരൽ മെഷീൻ വാങ്ങാൻ അനുമതിതേടിയെങ്കിലും ആ പദ്ധതിയുടെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വെള്ളത്തിലുള്ള വിവിധ വിനോദോപാധികൾക്കായി 12 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കോടതിമത വാട്ടർ പാർക്കിൽ ഒരുക്കിയത്. ഒരേസമയം നാലുപേർക്ക് ഉപയോഗിക്കാവുന്ന ന്ധകനേഡിയൻ കനോയ്’, എട്ടുപേർക്ക് ഉപയോഗിക്കാവുന്ന ന്ധബനാനാ…
Read Moreസൗമ്യകേസ് ഇനി പോലീസിനു പരിശീലനത്തിന്റെ ഭാഗം
തൃശൂർ: മനസാക്ഷിയെ നടുക്കിയ സൗമ്യ കേസ് പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്റെ പട്ടികയിലേക്ക്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചതും വെറുതെ വിട്ടതുമായ പ്രധാന കേസുകളുടെ വിശകലനം കൂടി ഉൾപ്പെടുത്തണമെന്ന സംസ്ഥാന പോലീസ് മേധാവി ഡോ.ടി.പി.സെൻകുമറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കേസ് പോലീസ് ട്രെയിനിംഗിലെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. കേരള പോലീസ് അക്കാദമി ഡയറക്ടർ, പോലീസ് ട്രെയ്നിംഗ് കോളജ് പ്രിൻസിപ്പൽ എന്നിവർക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടം മുതലുള്ള കാര്യങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തും. അന്വേഷണത്തിലെ പഴുതുകളും തകരാറുകളം എന്തെല്ലാമായിരുന്നുവെന്നതും നേരിട്ടുള്ളതും ശാസ്ത്രീയമായതുമായ തെളിവുകളും സാഹചര്യ തെളിവുകളും പൊതുവായ ഉദ്ദേശ്യങ്ങളും ഗൂഢാലോചനകൾ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നോ എന്ന കാര്യവും പരിശീലന കാലയളവിൽ വിശകലനം ചെയ്യണമെന്നാണ് നിർദ്ദേശം. സൗമ്യ കേസ് പോലെ അന്തിമവിധി പ്രസ്താവിച്ച കേസുകളാണ് ഇപ്രകാരം വിശകലനത്തനായി പരിശീലന പരിപാടികളിൽ…
Read Moreപിടിയിലായ ആൾ നിരവധി കേസുകളിൽ പ്രതി
കോട്ടയം: പള്ളികൾ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നഗരത്തിലെയും പരിസരപ്രദേശത്തെയും പള്ളികൾ കേന്ദ്രീകരിച്ചു നിരവധി മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞ 12ന് കളത്തിപ്പടി ലിറ്റിൽ ഫ്ളവർ മലങ്കര കത്തോലിക്ക പള്ളിയിലെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷ്്ടാക്കൾ പണം അപഹരിച്ചിരുന്നു. പുലർച്ചെ അഞ്ചിനു ദേവാലയ ശുശ്രൂഷി ബിജു എത്തിയപ്പോൾ പ്രധാനവാതിൽ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യൂദാശ്ലീഹായുടെ തിരുസ്വരൂപത്തിന് മുന്നിലെ നേർച്ചപ്പെട്ടി തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെയാണ് മണർകാട് പള്ളിയിൽ മോഷണം നടന്നത്. മാർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിതുറന്ന് മോഷ്്ടാക്കൾ പണം അപഹരിക്കുകയായിരുന്നു. വിശേഷദിവസങ്ങളിലും പ്രത്യേക പ്രാർഥനാ ദിവസങ്ങളിലുമാണ് ഇവിടെ കുർബാനയടക്കമുള്ള ശുശ്രൂഷകൾ നടക്കുന്നത്. എന്നാൽ എല്ലാ ദിവസവും പള്ളി തുറന്നിടാറുണ്ട്.…
Read Moreചെറുകിട കർഷകർ കടക്കെണിയിലേക്ക്
തൊടുപുഴ: പച്ചക്കൊളുന്തിനു വിലയില്ലാതായതോടെ ചെറുകിട തേയില കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കേണ്ട കമ്മോഡിറ്റി ബോര്‍ഡായ തേയില ബോര്‍ഡാകട്ടെ വന്‍കിട തോട്ടമുടമകള്‍ക്കു മാത്രമായി നില കൊള്ളുന്നതിനാല്‍ ചെറുകിട തേയില കര്‍ഷകര്‍ക്ക് വിലത്തകര്‍ച്ച മൂലം ഇനി കൃഷി ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. തേയില കര്‍ഷകരെ സഹായിക്കാനായി ടീ ബോര്‍ഡ് പ്രഖ്യാപിച്ച സഹായ പദ്ധതികളുടെ ആനുകൂല്യത്തിന്റെ സിംഹ ഭാഗവും വന്‍കിട തോട്ടമുടമകള്‍ കൈപ്പറ്റിയപ്പോള്‍ ചെറുകിട കര്‍ഷകര്‍ക്കു ലഭിച്ചതാകട്ടെ അനുവദിച്ച തുകയുടെ 30 ശതമാനം മാത്രം. ഇതാകട്ടെ വിളവെടുക്കുന്ന കൊളുന്ത് ഫാക്ടറികളിലേക്ക് എത്തിക്കുന്നതിനായി വാഹനം വാങ്ങാനാണ് അനുവദിച്ചത്. വാഹനം ലഭിച്ചപ്പോള്‍ വിളവെടുക്കുന്ന കൊളുന്ത് വില്ക്കാന് ഇടമില്ലാതായി. ജില്ലയില്‍ തേയില കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ചെറുകിട തേയില കര്‍ഷക ഫെഡറേഷന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ടീ ബോര്‍ഡിനു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ജില്ലയില്‍ തേയില കൃഷി പുനരുദ്ധാരണത്തിനായി…
Read Moreകൂറ്റൻ കാളകൾ വലിക്കുന്ന രഥവുമായി ഇസ്കോൺ പദയാത്ര കോട്ടയത്ത്; ഗുജറാത്തിൽനിന്നു കൊണ്ടുവന്ന നാലു കൂറ്റൻ കാളകളാണു പദയാത്രയിലെ പ്രധാന രഥം വലിക്കുന്നത്
കോട്ടയം: അന്താരാഷ്ട്ര കൃഷ് ണാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ ഭഗവദ്ഗീത, ഭാഗവത പ്രചാരണാർഥം സംഘടിപ്പിച്ചിരിക്കുന്ന ഇസ്കോണ്‍ പദയാത്ര ഇന്നു കോട്ടയത്ത്. 2011ൽ ദ്വാരകയിൽനിന്ന് ആരംഭിച്ച പദയാത്ര കുരുക്ഷേത്രം, ഹരിദ്വാർ, ബഥരിനാഥ്, മഥുര, വൃന്ദാവനം, ജഗനാഥ്പുരി, മായാപൂർ, തിരുപ്പതി, ശ്രീരംഗം, രാമേശ്വരം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണു കേരളത്തിലെത്തിയത്. ഇന്നലെ രാവിലെ ചങ്ങനാശേരി മധുമൂല ബ്രാഹ്മിൻസ് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പദയാത്ര ഉച്ചകഴിഞ്ഞ് ഒന്നോടെ പള്ളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി. ഗുജറാത്തിൽനിന്നു കൊണ്ടുവന്ന നാലു കൂറ്റൻ കാളകളാണു പദയാത്രയിലെ പ്രധാന രഥം വലിക്കുന്നത്. വലിയ കൊന്പുകളുള്ള കാളകൾ കാണികൾക്ക് വിസ്മയമായി. രഥത്തിനു മുന്നിൽ ഇസ്കോണ്‍ സ്ഥാപക ആചാര്യന്റെ വിഗ്രഹമാണുള്ളത്. പിന്നിൽ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും അവതാരമായ ചൈതന്യ മഹാപ്രഭുവും നിത്യാനന്ദ പ്രഭുമാണ്. എല്ലാ ദിവസവും രഥം തങ്ങുന്ന സ്ഥലത്തു വൈകുന്നേരം നഗരസങ്കീർത്തനത്തോടു കൂടിയ രഥ ഘോഷയാത്ര നടക്കും. തുടർന്ന് പൂജയും പ്രഭാഷണവും പ്രസാദവിതരണവും. ജർമനി,…
Read Moreപ്രതി വിവാഹിതന്! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പെണ്‍കുട്ടിയുമായി അടുത്തത് വ്യാജപേരില്‍; സംഭവം വൈക്കത്ത്
വൈക്കം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പിടികൂടി. കൊല്ലം മയ്യനാട് സ്വദേശി രഞ്ജിത്തി(26)നെയാണ് പോലീസ് പിടികൂടിയത്. വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കാണാതായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയതോടെയാണ് യുവാവിനെതിരേ കേസെടുത്തത്. വൈക്കം ഉല്ലലയിൽ വിവാഹിതനായി താമസിക്കുന്ന രഞ്ജിത്ത് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് വ്യാജപേരിൽ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്ഐ സാഹിൽ .എം പറഞ്ഞു.
Read Moreഹർത്താൽ ദിനത്തിൽ പോലീസിന്റെ നന്മമുഖം! ജനമൈത്രി പോലീസ് എന്നു പറഞ്ഞാൽ ഇതാണ്
കോട്ടയം: ജനമൈത്രി പോലീസ് എന്നു പറഞ്ഞാൽ ഇതാണ്. ഹർത്താൽ ദിനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കാൻ ബുദ്ധിമുട്ടിയ സ്കൂൾ അധ്യാപികയ്ക്കു കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഐപിഎസ് ട്രെയ്നി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷകരായി. കോട്ടയം കഞ്ഞിക്കുഴി വടാമറ്റം ലൈനിൽ പെക്കന്താനം പി.പി. മാത്യു- മഞ്ജു ജോയി ദന്പതികളുടെ ഇളയമകൻ ഏഴ് വയസുള്ള ജോയി മാത്യുവിനു കഴിഞ്ഞ ചൊവ്വാഴ്ചയാണു വീടിന്റെ മുറ്റത്ത് വീണു കൈയ്ക്ക് പരിക്കേറ്റത്. ഉടനെ ജോയി മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇന്നലെ പരിക്കേറ്റ കൈയ്ക്ക് പ്ലാസ്റ്ററിടാൻ ആശുപത്രിയിൽ എത്തണമെന്ന് ഡോക്്ടർമാർ നിർദേശിക്കുകയും ചെയ്തു. ഡോക്ടറുടെ നിർദേശാനുസരണം ഇന്നലെ ആശുപത്രിയിൽ പോകാനിരിക്കെയാണ് ബിജെപി കോട്ടയം ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തത്. മൗണ്ട് കാർമ്മൽ സ്കൂളിലെ പ്ലസ്ടു അധ്യാപികയായ മഞ്ജുവിന്റെ ഭർത്താവ് പി.പി. മാത്യു…
Read Moreരാഷ്ട്രീയ സംഘർഷങ്ങളുടെ കുമരകം..! ടൂറിസം മേഖലയ്ക്കപ്പുറം രാഷ്ട്രീയ സംഘർഷങ്ങളുടെ ഇടമായി കുമരകം മാറുന്നു; ഭീതിയോടെ പ്രദേശവാസികൾ
കോട്ടയം: കുമരകത്ത് തുടർച്ചയായുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ജനങ്ങൾ ഭീതിയിൽ. ലോകടൂറിസം ഭൂപടത്തിൽ ഇടംനേടിയ കുമരകത്ത് മാസങ്ങളായി സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുകയാണ്. ഇന്നലെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ബിജെപി അംഗത്തെ മുഖംമൂടി ധരിച്ചെത്തിയ ആയുധ ധാരികൾ ആക്രമിച്ചതാണ് ഏറ്റവും ഒടുവിൽ നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കുമരകത്ത് വ്യാപകമായ രീതിയിൽ രാഷ്്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. പലപ്പോഴും സിപിഎമ്മിന്റെയും ബിജെപിയുടെയും ഓഫീസുകളും കൊടിമരങ്ങളും തകർക്കുകയുണ്ടായി. രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പോലീസിനു കുമരകം മേഖലയിൽ ഒന്നിലേറെ തവണ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻപോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തുടർ സംഘർഷങ്ങളുണ്ടായേക്കാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നത്.
Read Moreഎല്ലാം കണ്ടുകൊണ്ട് ഒരാൾ..! വാഹനാ പകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയയാളുടെ പണം നഷ്ടമായ സംഭവം: ആശുപത്രി ജീവനക്കാരൻ അറസ്റ്റിലായതിങ്ങനെ…
വൈക്കം: സ്വകാര്യ ആശുപത്രിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആളുകളുടെ പണം അപരഹരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. വൈക്കം ചെമ്മനാകരി സ്വദേശി രാജേഷ് (39)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ എട്ടിന് വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം പുരണ്ട വസ്ത്രങ്ങളുമായി എറണാകുളം സ്വദേശി സെയ്ദി (43)നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. വസ്ത്രങ്ങൾ ഊരിമാറ്റിയശേഷം പരിശോധനകൾക്കായി ഫീസ് അടയ്ക്കേണ്ട കാര്യം സെയ്ദിനോട് പറഞ്ഞപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ ആറായിരത്തോളം രൂപയുണ്ടെന്നും പണമെടുക്കാനും ജീവനക്കാരോടു പറഞ്ഞിരുന്നു. എന്നാൽ, ഷർട്ട് തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആശുപത്രി തലയണകൾ വയ്ക്കുന്നതിനിടയിൽ രക്തം പുരണ്ട ഷർട്ട് കണ്ടെത്തിയെങ്കിലും അതിൽ പണം ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് സെയ്ദും ആശുപത്രി മാനേജ്മെന്റും വൈക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു തെളിവ് ശേഖരിച്ചു. ആശുപത്രി ജീവനക്കാരൻ ഒരു…
Read More