കോട്ടയം: രണ്ടു ദിവസമായിപെയ്യുന്ന വേനൽമഴയിൽ കോട്ടയം നഗരത്തിലെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ബേക്കർ ജംഗ്ഷൻ, സിഎംഎസ് കോളജ് റോഡ്, കുര്യൻ ഉതുപ്പ് റോഡ്, ചന്തക്കവല, കഐസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. റോഡരികിലെ വെള്ളക്കെട്ടിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കാൽനടയാത്രക്കാരാണ്. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്പോൾ ചക്രങ്ങളിൽ നിന്നും തെറിക്കുന്ന വെള്ളം കാൽനടയാത്രക്കാരുടെ വസ്ത്രത്തിലേക്ക് വീഴുന്നത് പതിവ് കാഴ്ചയാണ്. വെള്ളക്കെട്ട് ഒഴിവാക്കി റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നടന്നുപോകുന്ന കാൽനടയാത്രക്കാരെ പിന്നിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ഇടിക്കാനു സാധ്യതയേറെയാണ്. ആധുനിക രീതിയിൽ റോഡ് നവീകരിച്ചപ്പോൾ ശരിയായ രീതിയിൽ ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാനുള്ള കാരണം. പലസ്ഥലങ്ങളിലും ഓട പോലുമില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
Read MoreCategory: Kottayam
ഭാര്യ “പരിധിക്കു പുറത്തായി’, പരിഹാരം തേടി മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പിന്നെ സംഭവിച്ച കഥയിങ്ങനെ…
പാലാ: കുടുംബവഴക്കിനെത്തുടർന്ന് ടവറിനു മുകളിൽ കയറിയ യുവാവ് അര മണിക്കൂറോളം ജനത്തെ മുൾമുനയിലാക്കി. പൂഞ്ഞാർ നടുഭാഗം മുകളേൽ ബിജു (32) ആണ് ഇന്നലെ നട്ടുച്ചയ്ക്ക് പാലാ ടൗൺ ബസ് സ്റ്റാൻഡിനു സമീപം ചെറുപുഷ്പം ബിൽഡിംഗിലെ മൊബൈൽ ടവറിനു മുകളിൽ വലിഞ്ഞുകയറിയതും താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കിയതും. പിന്നീട് ഭാര്യയും കുഞ്ഞും സ്ഥലത്തെത്തിയതോടെ ഇയാൾ താഴെയിറങ്ങി.മൂന്നുനില കെട്ടിടത്തിന്റെ ടെറസിലാണ് ടവർ സ്ഥിതി ചെയ്യുന്നത്. ടവറിലേക്കുള്ള പ്രവേശന കവാടം പൂട്ടിയിരുന്നെങ്കിലും രണ്ടാം നിലയിലെ ചെറിയ ടെറസിൽ നിന്നും പൈപ്പുവഴി ഇയാൾ മുകളിലെത്തുകയായിരുന്നു. സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരാണ് ഇയാൾ ടവറിനു മുകളിലേക്ക് കയറുന്നത് ആദ്യം കാണുന്നത്. ഇവർ ഉടൻതന്നെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. അനുനയശ്രമങ്ങളുമായി നാട്ടുകാരും പോലീസും ടവറിനു താഴെ എത്തിയെങ്കിലും താഴെയിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല. ഭാര്യയുമായുള്ള പിണക്കമാണ് കാരണമെന്ന് മനസിലാക്കിയ പോലീസ് ഇയാൾ വിളിച്ചുപറഞ്ഞ ഫോൺനന്പരിൽ ഭാര്യയെ…
Read Moreകൂപ്പുകൈയിൽ തമാരയുമായി തുഷാർ..! മൂന്നാറിലെ കൈയേറ്റത്തിനെതിരേ എൻഡിഎയുമായി ചേർന്ന് ഭൂസമരം സംഘടിപ്പിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
മൂന്നാർ: സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിന് സംസ്ഥാനവ്യാപകമായി ബിഡിജഐസിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് ബിഡിജഐസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടതുസർക്കാർ മൂന്നാറിലെ ഭൂമി സംരക്ഷിക്കുവാൻ തയറാകാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നത്. ജില്ലാതലത്തിൽ സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിനായി സമരങ്ങൾ സംഘടിപ്പിക്കും. മൂന്നാറിലെ കൈയേറ്റങ്ങൾ നിസാരമായി തള്ളിക്കളയാൻ കഴിയില്ല. മൂന്നാറിൽ രാഷ്ട്രീയ നേതാക്കൾ കൈയടക്കിവച്ചിരിക്കുന്ന ഭൂമികൾ പിടിച്ചെടുത്ത് തൊഴിലാളികൾക്ക് 10 സെന്റ് വീതം നൽകണമെന്നും തുഷാർ ആവശ്യപ്പെട്ടു. മൂന്നാറിൽ ബിഡിജെഎസിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു തുഷാർ. എൻഡിഎയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമില്ലെന്നും ഭൂസമരങ്ങൾ എൻഡിഎയുമായി ചേർന്നാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ മൂന്നാറിൽനിന്നും പ്രകടനമായാണ് പ്രവർത്തകർ പോസ്റ്റോഫീസ് കവലയിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.ബി. ബാബു, സുഭാഷ് വാസു, വൈസ്പ്രസിഡന്റ് സഹദേവൻ, ട്രഷറർ എ.ജി. തങ്കപ്പൻ, ജില്ലാ പ്രസിഡന്റ് പ്രവീൻ എന്നിവർ പങ്കെടുത്തു.
Read Moreകൺമുന്നിലെ ഭീകരദുരന്തം ഉൾക്കൊള്ളാനാവാതെ അമ്മ
തിടനാട്: പൊന്നോമന മകളുടെയും ഭർതൃപിതാവിന്റെയും മരണം കൺമുന്പിൽ നടന്നതിന്റെ നടുക്കത്തിലാണ് അമ്മ റിന്റു. അപകടത്തിന്റെ ആഘാതത്തിൽ ബോധരഹിതയായ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തിടനാട് മുതുപ്ലാക്കൽ ബേബിച്ചൻ (60), കൊച്ചുമകൾ ലിയാമോൾ (ഏഴ്) എന്നിവരെയാണ് റ്റിന്റുവിന്റെ കൺമുന്പിൽ വിധി കവർന്നത്. മൂവരും ഒരുമിച്ചാണ് വീട്ടിൽനിന്നും ഇരുനൂറോളം മീറ്റർ അകലത്തിലുള്ള പാറക്കുളത്തിലേയ്ക്ക് പോയത്. ഇരുപത് അടിയോളം നീളവും ഇരുപത് അടിയോളം വീതിയും മൂന്നാൾ താഴ്ചയുമുണ്ട് ഈ പാറക്കുളത്തിന്. ലിയാമോളുടെ അമ്മ റിന്റു പാറക്കുളത്തിന്റെ ഒരുവശത്ത് തുണി അലക്കുന്ന ജോലിയിൽ ഏർപ്പെട്ടു. മുത്തച്ഛനും കൊച്ചുമകളും നീന്തിക്കളിക്കുകയാണെന്നാണ് ആദ്യം വിചാരിച്ചത്. വീടിനു സമീപമുള്ള പാറക്കുളത്തിൽ സ്ഥിരമായി കുളിക്കാറുള്ള ഇവർ കുളത്തിനുള്ളിലെ വഴുവഴുപ്പിൽപ്പെട്ട് ആഴമേറിയ ഭാഗത്തേക്ക് പതിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുത്തച്ഛൻ അപകടത്തിൽപ്പെട്ടത്. ഇരുവരെയും കാണാതായതോടെ റ്റിന്റു അലറിവിളിച്ച് സമീപവീടുകളിൽ എത്തി. ഓടിക്കൂടിയ അയൽക്കാർ വിവരം പോലീസിലും അറിയിച്ചു. ഉടൻതന്നെ പോലീസെത്തുകയും അയൽവാസികളുടെ…
Read Moreആവശ്യത്തിന് ജീവനക്കാരില്ല; തൊടുപുഴ ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു
തൊടുപുഴ: ജില്ലാ ആശുപത്രിയായി ഉയർത്തിയ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം ചികിത്സ തേടിയെത്തുന്ന രോഗികൾ വലയുന്നു. നൂറുകണക്കിന് രോഗികൾ ദിവസേന ആശുപത്രിയിൽ എത്തുന്പോഴും നഴ്സ്മാരുടെയും ജീവനക്കാരുടെയും കുറവ് നികത്താൻ അധികൃതർക്ക് കഴിയാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇക്കാരണത്താൽ രോഗികൾക്ക് വിദഗ്ധ സേവനം കിട്ടാത്ത സ്ഥിതിയുമുണ്ട്. നഴ്സുമാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെതന്നെ തകിടംമറിക്കുന്ന സാഹചര്യമാണുള്ളത്. ഒരുവർഷം മുന്‍പാണ് തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയത്. എന്നാൽ, ഇതിന് വേണ്ട സ്റ്റാഫ് പാറ്റേണ്‍ ഇതുവരെ ആശുപത്രിയിലില്ല. 123 നഴ്സുമാർ വേണ്ടിടത്ത് 47 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഓപറേഷൻ തിയറ്ററിൽ മൂന്ന് നഴ്സുമാരാണ് ജോലിക്കുണ്ടായിരുന്നത്. ആശുപത്രിയിൽ നവജാത ശിശുക്കൾക്കായി ഫേോാട്ടാതെറപ്പി വിഭാഗം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ സ്റ്റാഫിനെ നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡയാലിസിസ് യൂണിറ്റിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് നഴ്സുമാരെ അധിക ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന് ഇവർ പ്രതിഷേധവുമായി…
Read Moreകക്കൂസ് മാലിന്യം പുരയിടത്തിൽകുഴിച്ചിട്ടു; അയൽക്കാരന് പണികിട്ടി
പൊൻകുന്നം: അയൽക്കാരൻ തന്റെ പുരയിടത്തിൽ കുഴിച്ചുമൂടിയ കക്കൂസ് മാലിന്യം എൽഐസി ജീവനക്കാരന്റ കിണർ വെള്ളം ഉപയോഗശൂന്യമാക്കി. രണ്ടാഴ്ച മുന്‍പ് അയൽവാസി കക്കുസ് കുഴി നിറഞ്ഞതിനാൽ അതിലെ മാലിന്യം മുഴുവൻ ഉപയോഗിക്കാത്ത കിണറ്റിൽ നിക്ഷേപിച്ച് പച്ച മണ്ണിട്ടു മൂടുകയായിരുന്നു. അടുത്തയിടെ പെയ്ത ശക്തമായ മഴയിൽ കിണറ്റിൽ നിന്ന് ഉറവയായിട്ടാണ് എൽഐസി ജീവനക്കാരന്റെ ഇരുപതാം മൈൽവിക്രം നഗറിൽ വാളി പ്ലാക്കൽ രാജുവിന്റെ വീട്ടു പടിക്കലെ കിണറ്റിലേക്ക് മാലിന്യം എത്തുന്നത്. ഇപ്പോൾ കിണറിനകത്ത് മാലിന്യം ഒഴുകിയെത്തി പരിസരത്തും ദുർഗന്ധം പരത്തിക്കൊണ്ടിരിക്കുന്നതിനാൽ സമിപവാസികളും ബുദ്ധിമുട്ടുകയാണ്. രാജുവിന്റെ പരാതിയെത്തുടർന്ന് ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കിണറിൽ മാലിന്യം ഒഴുകിയെത്തിയ സംഭവത്തേക്കുറി അന്വേഷണം നടത്തി.കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രാജു ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി.
Read Moreലോഡ്ജിലെ കൊലപാതകം: കാരണം പാത്രം കാണാതായത്!
പന്തളം: ലോഡ്ജിൽ താമസിച്ചിരുന്നവർ തമ്മിലുണ്ടായ അടിപിടിക്കിടയിൽ പരിക്കേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിനു പിന്നിൽ പാത്രം കാണാതായതിനെച്ചൊല്ലിയുള്ള തർക്കമെന്ന് പോലീസ്. കൊലപാതകത്തെ സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. തടിവ്യാപാരിയായിരുന്ന രാജൻ ഞായറാഴ്ച രാത്രി ഒന്‍പതോടെ മുറിയിലെത്തുകയും തന്റെ പാത്രങ്ങൾ കാണാതായത് സംബന്ധിച്ച് അടുത്ത മുറിയിലെ താമസക്കാരിയായ ലതയുമായി തർക്കമുണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് അവിടെയെത്തിയ മരുതുപാണ്ഡ്യനും ദിനേശനും രാജനുമായി മൽപിടിത്തവുമുണ്ടായി. സമീപത്ത് കിടന്ന തടിയും വടികളും ഉപയോഗിച്ച് രാജനെ മർദിച്ചു. മർദനം തുടർന്നിട്ടും ബിന്ദു, മഞ്ജു, ഉമ, ശ്രീലത, വസന്ത എന്നിവർ കണ്ടു നിന്നു. സംഭവമറിഞ്ഞ് അവിടെയെത്തിയ ലോഡ്ജ് ഉടമ ഷൈലജ വിവരം പോലീസിനെ അിറയിക്കാതെ രാജനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതോടെ പ്രതികളെല്ലാവരും ചേർന്ന് ആംബുലൻസിലും കാറിലുമായി കോട്ടയത്തെത്തി. മെഡിക്കൽ കോളജിൽ രാജനെ എത്തിച്ച ഇവർ അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. മെഡിക്കൽ…
Read Moreജീവനക്കാരുടെയും സാധന സാമഗ്രികളുടെയും കുറവ്: മൂലമറ്റം സെന്ററിലെ കെഎസ്ആര്‍ടിസി ബസുകള്‍ പലതും കട്ടപ്പുറത്ത്
മൂലമറ്റം: ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധന സാമഗ്രികളുടെ കുറവു മൂലം മൂലമറ്റം സെന്ററിലെ കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്ത്. ജീവനക്കാരുടെ കുറവും സ്പെയര്‍ പാര്‍ട്സും, ഡീസല്‍ ക്ഷാമവും കെഎസ്ആര്‍ടിസിയെ വന്‍ നഷ്ടത്തിലാക്കുന്നു. പതിമൂന്നു ഡ്രൈവര്‍മാരും പതിനേഴ് കണ്ടക്ടര്‍മാരും ഏഴു മെക്കാനിക്കുകളും ഉള്ള ഇവിടെ രണ്ടുലക്ഷം രൂപാ ദിവസേന കളക്ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തില്‍പരം രൂപയുടെ കളക്ഷനേയുള്ളു. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഇവിടെയുള്ളതില്‍ അധികവും. ആദിവാസി മേഖലയും, മലമ്പ്രദേശവുമായ അറക്കുളം പഞ്ചായത്തില്‍ കാലപഴക്കം ചെന്ന വാഹനങ്ങൾ ഓടുന്നതു കൊണ്ടു പലപ്പോഴും ട്രിപ്പ് മുടക്കം പതിവാകുന്നു. പുതിയ വാഹനങ്ങള്‍ ഒന്നും ഇവിടേയ്ക്ക് അനുവദിക്കാറില്ല . ഇവിടേയ്ക്കു രണ്ടു നോണ്‍ ഏസി ലോഫ്ളോര്‍ ബസുകള്‍ അനുവദിച്ചിരുന്നെങ്കിലും മലമ്പ്രദേശങ്ങളില്‍ ഓടാന്‍ പറ്റിയവയല്ല. ഇതില്‍ ഒരെണ്ണം കഴിഞ്ഞ മാസം കുരുതിക്കളത്തിനു സമീപം ഓടിക്കൊണ്ടിരുന്നപ്പോള്‍ തീ കത്തി നശിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ ഓടിക്കാന്‍ പറ്റാത്ത സുരക്ഷിതത്വം ഇല്ലാത്ത…
Read Moreപച്ച വാനില ബീന്‍സിന് കിലോക്ക് 4000 രൂപയും ഉണക്കക്ക്് 26000 രൂപയും; വാനില വില വീണ്ടും കര്‍ഷകരെ മോഹിപ്പിക്കുന്നു
തൊടുപുഴ: സുഗന്ധവ്യഞ്ജന വിളയായ വാനില ഒരിക്കല്‍കൂടി ജില്ലയിലെ കര്‍ഷകരെ മോഹിപ്പിക്കുന്നു. വാനിലയുടെ ഇപ്പോഴത്തെ വില കേട്ടാല്‍ വീണ്ടുമൊരിക്കല്‍കൂടി വാനിലയില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ കര്‍ഷകര്‍ തയാറാകുമെന്ന നിലയിലാണു വിലയുടെ കുതിപ്പ്. ഉയര്‍ന്ന വിലയില്‍ ആകൃഷ്ടരായി ഇപ്പോള്‍ കര്‍ഷകര്‍ വാനില കൃഷി ആരംഭിച്ചിട്ടുണ്ട്. പച്ച വാനില ബീന്‍സിന് കിലോക്ക് 4000 രൂപയും ഉണക്ക ബീന്‍സിന് 26000 രൂപയുമാണ് വില. നിലവില്‍ ഉല്‍പ്പാദനം കുറഞ്ഞു നില്‍ക്കുകയാണെങ്കിലും നവംബര്‍-ഡിസംബര്‍ മാസത്തോടെ നിലവില്‍ വനില വള്ളികള്‍ കൃഷി ചെയ്തവര്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ഒരു കാലത്ത് ഇടുക്കിയിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുത്തനെ ഉയര്‍ത്തിയ കാര്‍ഷിക വിളയായിരുന്നു വാനില. പച്ച ബീന്‍സിന് 2000 രൂപയും മറ്റും വില വന്ന കാലത്ത് ഒട്ടേറെ കര്‍ഷകര്‍ വാനില കൃഷിയിലേക്ക് കടന്നു. വാനിലയുടെ വിപണന സാധ്യതകള്‍ വലിയതോതിലായിരുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വില വന്നത്. ഇടക്കാലത്ത് സംസ്ഥാന…
Read Moreകാർ ഗ്രോട്ടോയിലേക്ക് ഇടിച്ചുകയറി ; അപകടത്തിൽ പെട്ടത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി മടങ്ങിയവർ
കുറവിലങ്ങാട്: ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ച് മണിക്കൂറിനുള്ളിൽ നിയന്ത്രണം വിട്ട കാർ ഗ്രോട്ടോയിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഐഎസ്ആർഒയിലെ റിട്ട. ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി റാം സുന്ദർ, ഭാര്യ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. നന്പ്യാകുളം പിയാത്ത ജംഗ്ഷനിലെ ഗ്രോട്ടോയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇവിടെ മെയ്മാസ വണക്കാചരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന പന്തൽ തകർത്തു. ഗ്രോട്ടോയ്ക്കും കേടുപാടുകളുണ്ടായെങ്കിലും തിരുസ്വരൂപത്തിന് തകർച്ചയുണ്ടായിട്ടില്ല.
Read More