തൊടുപുഴ: പുഴയിൽ ചാടുമെന്നു ഭീഷണി മുഴക്കിയ വിദ്യാർഥിനിയെ നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്നു പോലീസ് എത്തി പിന്തിരിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ തൊടുപുഴ പാലത്തിലാണ് സംഭവം. തൊടുപുഴ ഭാഗത്തെ സ്കൂളിൽ എസ്എസ്എൽസിക്കു പഠിക്കുന്ന വിദ്യാർഥിനിയാണ് രണ്ടാനച്ഛൻ ഉപദ്രവിക്കുന്നുവെന്നു പറഞ്ഞ് ജീവനൊടുക്കാൻ ശ്രമിച്ചത്. പിതാവു മരിച്ചു പോയ പെണ്‍കുട്ടി രണ്ടാനച്ഛന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.ഇതിനിടെ രണ്ടാനച്ഛൻ ഉപദ്രവിക്കുനിന്നുവെന്നു കാട്ടി പെണ്‍കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു രണ്ടാനച്ഛൻ കുട്ടിയെയും മാതാവിനെയും വീട്ടിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. ചൈൽഡ് ലൈൻ അധികൃതർ ഇവരെ തൊടുപുഴയിലെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും ആരുമറിയാതെ ഇറങ്ങിപ്പോയാണ് ജീവനൊടുക്കാൻ കുട്ടി ശ്രമിച്ചത്. തൊടുപുഴ പോലീസ് പിന്നീട് രാജാക്കാടുള്ള പിതാവിന്റ ബന്ധുക്കളെ വിളിച്ചു വരുത്തുകയും മറ്റു നടപടികൾക്കായി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ചെയ്തു.
Read MoreCategory: Kottayam
സിനിമാ പ്രേമികളെ ആവേശത്തിലാക്കി കുഞ്ചാക്കോ ബോബനും പാർവതിയും കണ്മുന്നിൽ; ആവേശഭരിതരായി ജനം
കോട്ടയം: സിനിമാ പ്രേമികളെ ആവേശത്തിലാക്കി കുഞ്ചാക്കോ ബോബനും പാർവതിയും കോട്ടയം ആനന്ദ് തിയറ്ററിലെത്തി. ഇരുവരും ഒരുമിച്ചഭിനയിച്ച ടേക്ക് ഓഫ് എന്ന സിനിമയുടെ പ്രചരണാർഥമാണു താരങ്ങൾ തിയറ്ററിലെത്തിയത്. രാവിലെ 11ന് അപ്രതീക്ഷിതമായി തിയറ്ററിലെത്തിയ താരങ്ങളെ കണ്ടു സിനിമാപ്രേമികൾ ആവേശഭരിതരായി. തുടർന്ന് ഇരുവരും ചേർന്ന് തിയറ്ററിൽ സിനിമയുടെ ആദ്യപ്രദർശനം കണ്ടു. ഇതിനോടകം താരങ്ങളെത്തിയ വാർതയറിഞ്ഞു നിരവധിപേർ തിയറ്ററിനു മുന്പിൽ തടിച്ചുകൂടി. സിനിമ കണ്ടിറങ്ങിയ കുഞ്ചാക്കോ ബോബനെയും പാർവതിയെയും പ്രേക്ഷകർ സന്തോഷപൂർവം സ്വീകരിച്ചു. പ്രേക്ഷകരുടെ പ്രതികരണങ്ങൾ നേരിട്ടറിഞ്ഞ താരങ്ങൾ അവർക്കൊപ്പംനിന്നു സെൽഫിയെടുക്കാനും മറന്നില്ല. ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകൻ മഹേഷ് നാരായണനും സാങ്കേതികപ്രവർത്തകരും സിനിമാ കാണാൻ എത്തിയിരുന്നു. യഥാർഥ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയെ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമയ്ക്കായിട്ടാണ് സിനിമ പുറത്തിറക്കിയതെന്നു സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
Read Moreനാലെണ്ണം രണ്ടുകോടി രൂപ..! അപൂർവ ഇനം കൂട്ടിത്തേവാങ്കുകളെ വിൽക്കാനെത്തിയ നാ ലംഗ സംഘത്തെ വനപാലകർ പിടികൂടി; വില്‍ പന സഹായത്തിന് ഒരു രാഷ്ട്രീയ നേതാവും
റാന്നി: നിത്യഹരിത വനമേഖലയിൽ മാത്രം കണ്ടുവരുന്ന അപൂർവഇനം കുട്ടിത്തേവാങ്കുമായി ചെങ്ങന്നൂരിൽ നാലുപേരെ റാന്നി വനപാലകർ പിടികൂടി. ഇവരിൽ നിന്ന് നാല് കുട്ടിത്തേവാങ്കുകളെയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയോടെ ചെങ്ങന്നൂരിനു സമീപം കാരയ്ക്കാട്ടുനിന്നാണ് ജോർജ് ജേക്കബ്, സഞ്ജു കെ.രവി, രതീശൻനായർ, പി.എസ്. ശ്രീജിത്ത് എന്നിവരെയാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്. കുട്ടിത്തേവാങ്കുകൾ ഇവരുടെ കൈവശം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ ഇവയെ വിലയ്ക്കു വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ വഴി ബന്ധപ്പെടുകയായിരുന്നു. വനപാലകർ എത്തുന്പോൾ ഇവയെ വിൽക്കാൻ സഹായിക്കാനായി സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ഇവർ ഉണ്ടെന്നു മനസിലാക്കി. പിന്നീട് ഇടനിലക്കാർ മുഖേന വനപാലകർ ബന്ധപ്പെടുകയായിരുന്നു. കുട്ടിത്തേവാങ്കുകൾ നാലിനും കൂടി രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്. അഞ്ചുലക്ഷം രൂപ പറഞ്ഞ് വനപാലകസംഘം വില ഉറപ്പിക്കുകയും പിന്നീട് വളഞ്ഞുവച്ച് ഇവരെ പിടികൂടുകയുമായിരുന്നു. അപൂർവ വന്യജീവിയായ കുട്ടിത്തേവാങ്കിന് വൻവില ലഭിക്കുമെന്നു പറഞ്ഞ് ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടിരുന്നതെന്ന്…
Read Moreജീവിക്കാനും പിന്നെ നാടിനും വേണ്ടി..! കൊടൂരാറ്റിലെ പ്ലാസ്റ്റിക് മാലിന്യം പ്രദേശവാസികൾക്ക് ഭീഷണിയാണെങ്കിൽ വിജയനത് വരുമാനമാർഗം; ഒരു ദിവസം 500 രൂപയുടെ വരുമാനം
കോട്ടയം: ചന്തക്കടവിൽനിന്നു കൊടൂരാറ്റിലേക്ക് ഒഴുകുന്ന തോട്ടിലെ മാലിന്യങ്ങൾ പ്രദേശവാസികൾക്ക് ഭീഷണിയാണെങ്കിൽ വിജയനത് വരുമാനമാർഗമാണ്. തിരുവന്തപുരം സ്വദേശിയായ വിജയൻ കോട്ടയം നഗരത്തിലെത്തിയിട്ട് നാളുകളേറെയായി. നഗരത്തിലും മറ്റു സമീപപ്രദേശങ്ങളിലും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. കൂലിപ്പണിയില്ലാത്ത സമയങ്ങളിൽ തോട്ടിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതാണ് വിജയന്റെ പ്രധാന പണി. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യകുപ്പികൾ ചാക്കുകളിലാക്കി കോട്ടയം നഗരത്തിലെ ആക്രി കടകളിൽ കൊണ്ടുപോയി വിൽക്കും. ഒരു കിലോ പ്ലാസ്റ്റിക് കുപ്പികൾക്ക് 150രൂപാ വരെ കിട്ടുമെന്ന് വിജയൻ പറയുന്നു. മിക്ക ദിവസങ്ങളിലും 500രൂപയ്ക്കു വരെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കാൻ കഴിയുമെന്ന് വിജയൻ പറയുന്നു. കൈതോട്ടിലെ മാലിന്യം നീക്കം ചെയ്യാൻ പദ്ധതി തയാറാക്കിയാൽ അതു നടപ്പാക്കാൻ ലക്ഷങ്ങൾ തന്നെ വേണ്ടിവരും. എന്നാൽ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ വരുമാനം കണ്ടെത്താൻ പറ്റിയ മാർഗമായാണ് വിജയൻ പ്ലാസ്റ്റിക് കുപ്പി ശേഖരണത്തെ കാണുന്നത്. താൻ ചെയ്യുന്നത് വലിയൊരു…
Read Moreപാഷാണം ഷാജിയും കൂട്ടുകാരും ക്രിക്കറ്റ് ഗ്രൗണ്ടില്‍, എംസിഎ- ജവിന്‍സ് കപ്പിന് മാന്നാനം ഒരുങ്ങി
കോട്ടയം: വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് മൈതാനത്തെ പ്രകടനം കാണാന്‍ കോട്ടയത്തുകാര്‍ക്ക് അവസരമൊരുങ്ങുന്നു. മാന്നാനം സെന്റ് എഫ്രോംസ് ഹയര്‍സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടക്കുന്ന എംസിഎ-ജവിന്‍സ് ട്രോഫിയിലാണ് സെലിബ്രിറ്റി താരങ്ങള്‍ അങ്കംവെട്ടുന്നത്. ശനി ഞായര്‍ ദിവസങ്ങളിലാണ് മത്സരം. പാഷാണം ഷാജി ഉള്‍പ്പെടുന്ന മിമിക്സ് ഇലവന്, നിര്‍മാതാക്കളുടെ ടീമായ ടീം പ്രൊഡ്യൂസേഴ്സ്, പിന്നണിഗായകര്‍ ഒന്നിക്കുന്ന മെലഡി ഹീറോസ്, മാധ്യമപ്രവര്‍ത്തകരുടെ ടീമായ മീഡിയ സ്ട്രൈക്കേഴ്സ് കേരള എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച്ച രാവിലെ 8.30ന് മീഡിയ സ്ട്രൈക്കേഴ്സും മെലഡി ഹീറോസും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്റ്റേജ് ഷോയിലൂടെ സിനിമയിലെത്തി ആരാധകരുടെ ഇഷ്ടതാരമായ സാജു നവോദയ (പാഷണം ഷാജി) യാണ് ടൂര്‍ണമെന്റിന്റെ ആകര്‍ഷണകേന്ദ്രം. യുവതാരങ്ങളായ റോഷന് ബഷീര്‍, ഷഫീഖ് റഹ്മാന്, ഗായകന് രമേഷ് ബാബു, ഉണ്ണി ശിവപാല്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി അണിനിരക്കും. ഞായറാഴ്ച്ചയാണ് ഫൈനല്‍. സിനിമ, സാമൂഹിക രംഗത്തെ പ്രമുഖര്‍…
Read Moreപാഠം ഒന്ന് ജപ്തി..! ഒറ്റമുറി വീട്ടിൽ നിന്നും ഇറക്കി വിട്ട് ജപ്തി ചെയ്തുകൊണ്ടുപോയ വിദ്യാർഥിനിയുടെ പാഠപുസ്തകം തിരികെ നൽകി കോടതി
കാഞ്ഞിരപ്പള്ളി: കോടതിവിധിയെ തുടർന്ന് വീട്ടിൽ നിന്നു മാതാവിനോടൊപ്പം ഇറങ്ങേണ്ടി വന്ന ഒൻപതാം ക്ലാസുകാരിക്ക് പാഠപുസ്തകം കോടതി തിരികെ നൽകി. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പിൽ ബബിതയുടെ മകൾ സൈബയുടെ പുസ്തകങ്ങളും ബുക്കുകളും കോടതിയിൽ നിന്ന് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ കോടതയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവരുടെ അഭിഭാഷകൻ പ്രദീപ് കുമാർ മുഖേന സൈബയുടെ അമ്മ ബബിത നൽകിയ ഹർജി പരിഗണിച്ചാണ് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി പുസ്തകങ്ങൾ തിരികെ കൊടുത്തത്. കോടതിയിൽനിന്നു തിരികെ ലഭിച്ച പുസ്തകങ്ങളും സ്കൂൾ ബാഗും പ്രദീപ് കുമാർ, കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്. അൻസിൽ എന്നിവർ ആശുപത്രിയിലെത്തി സൈബയ്ക്ക് കൈമാറി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സൈബയ്ക്ക് 28 മുതൽ30 വരെ പരീക്ഷയുണ്ട്. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്ന് തിങ്കളാഴ്ചയാണ് പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ്, മകൾ സൈബ ഷാനവാസ് എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി…
Read Moreആദർശ കുട്ടപ്പൻ സുധീരൻ സലാം പറഞ്ഞു ; കുഞ്ഞാപ്പ കേരളംവിട്ട് കേന്ദ്രത്തിലേക്ക്; തെര ഞ്ഞെടുപ്പോടെ മരിച്ച യുഡിഎഫിന്റെ സംസ് കാരത്തിന് സമയമായെന്ന് ബേബി ജോൺ
കുറവിലങ്ങാട്: കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുന്ന എൽഡിഎഫ് ആവശ്യപ്പെടുന്ന പുതിയ ഐക്യപ്രസ്ഥാനത്തേക്കുറിച്ച് കെ.എം മാണി പുനരാലോചിക്കണമെന്നും യുഡിഎഫ് വിട്ട കെ.എം മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രാഷ്ടീയ ജഡ്ജിമെന്റെ വിലയിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ട്രറീയേറ്റഅംഗം ബേബിജോണ്‍ പറഞ്ഞു. ഇഎംഎസ്, എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളരാഷ്ടീയം വിട്ട് കുഞ്ഞാപ്പാ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന പരസ്യപ്രഖ്യാപനം രാഷ്ടീയകേരളത്തിന്റെ ചുവരെഴുത്ത് വായിച്ചിട്ടാണ്. ആദർശത്തിന്റെ കുട്ടപ്പൻ സുധീരൻ സലാം പറഞ്ഞ് പിരിഞ്ഞതും കഴിഞ്ഞയാഴ്ച കേരളം കണ്ടു. കഴിഞ്ഞ തെരഞെടുപ്പോടെ മരിച്ച യുഡിഎഫിന്റെ സംസ്കാരത്തിനുസമയമായതായും ബേബിജോണ്‍ പറഞ്ഞു. സിപിഎം കടുത്തുരുത്തി ഏരിയാസെക്രട്ടറി കെ.യു വർഗീസ് അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാസെക്രട്ടേറിയേറ്റംഗം സി.ജെ ജോസഫ്, ജില്ലാക്കമ്മറ്റിയംഗം പി.എം തങ്കപ്പൻ, ഏരിയാക്കമ്മറ്റിയംഗം കെ.ജയകൃഷ്ണൻ, വി.കെ സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനുമുന്നോടിയായി പള്ളിക്കവലയിലെ മിനിബസ് ടെർമിനലിൽനിന്നും പഞ്ചായത്ത് ബസ്റ്റാൻഡിലെ സമ്മേളന നഗറിലേക്ക് നൂറകണക്കിനാളുകൾ പങ്കെടുത്ത റാലിയും നടന്നു.
Read Moreവലിയ മനസ് ..! നഷ്ടപ്പെട്ട പഴസ് തിരികെ കിട്ടിയപ്പോൾ ഒറ്റമുറി വീട്ടിൽനിന്നിറക്കപ്പെട്ട ബബിതയ്ക്ക് നഷ്ടപ്പെട്ട പണ ത്തിന്റെ ഇരട്ടി നൽകി എരുമേലി സ്വദേശി
എരുമേലി: ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പഴ്സും അഞ്ഞൂറ് രൂപയും ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ തിരിച്ചുകിട്ടിയപ്പോൾ അത് ഇരട്ടിയാക്കി കാരുണ്യം പകർന്നു. എരുമേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കോടതിയുടെ ഉത്തരവിൽ കാഞ്ഞിരപ്പള്ളിയിലെ ഒറ്റമുറി വീട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബത്തിനാണ് നഷ്ടപ്പെട്ട പണം കൈമാറിയത്. എരുമേലി റാന്നി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരൻ പഴ്സ് മറന്ന് വെച്ചത്. പഴ്സ് കിട്ടിയ ബസ് ജീവനക്കാർ വിലാസം കണ്ട് എരുമേലി സ്വദേശിയായ യാത്രക്കാരനെ വിവരമറിയിച്ചതോടെയാണ് തുക ഇരട്ടിയാക്കി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിനായി കൈമാറുന്നതിലെത്തിയത് .
Read Moreഒരു ഗുണപാഠകഥ..! അധ്യാപികയെ കാണാ തായിട്ട് 6 ദിവസം; വീട്ടുകാരറിയാതെ സാമ്പത്തിക ഇടപാട് നടത്തിയതിൽ വന്ന ബാധ്യതയാകാം വീടുവിട്ടതെന്ന് ഭർത്താവ്
തലയോലപ്പറന്പ്: എൽപി സ്കൂൾ അധ്യാപികയെ കാണാതായ സംഭവത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. തലയോലപ്പറന്പ് മിടായികുന്നം ലതികാസദനത്തിൽ ലതിമോന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ മാതാവുമായ ഡസിമോൾ (40) നെയാണ് കാണാതായത്. കഴിഞ്ഞ 17നു രാവിലെ ഒന്‍പതിന് സ്കൂളിലേക്കു പോകുക യാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ അധ്യാപികയെ പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരമായിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാർ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി യെങ്കിലും ആറു ദിവസമായിട്ടും ഇവരെ കണ്ടെത്താ നായില്ല. ഇവർ പതിവായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വീട്ടിൽ വച്ചിട്ടാണ് പോയത്. പരാതിയുടെ അടിസ്ഥാ നത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് തലയോലപ്പറന്പ് എസ്ഐ വി.എസ്. സുധീഷ്കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു പലരേയും ചോദ്യംചെയ്യുന്നുണ്ടെ ങ്കിലും ഡസിമോളെ കണ്ടെത്താനാവാത്തതു ദുരൂഹത വർധിപ്പിച്ചി രിക്കുകയാണ്. താനറിയാതെ സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ പേരിൽ കടബാധ്യത വരുത്തിവച്ചിട്ടുണ്ടെന്നും…
Read Moreഎനിക്കിപ്പം കല്ല്യാണം കഴിക്കണം..! രജിസ്റ്റർ വിവാഹം കഴിക്കാനെത്തിയ കമിതാക്കളിൽ വരനു പ്രായമായില്ല; ഒരു മാസം കഴിഞ്ഞ് വരാൻ ഉദ്യോഗസ്ഥർ; പറ്റില്ലെന്ന് യുവാവ്
കറുകച്ചാൽ: വരനു പ്രായമായില്ല. വിവാഹം കഴിക്കാനാകാതെ കമിതാക്കൾ മടങ്ങി. കറുകച്ചാൽ സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം.കോന്നി സ്വദേശിയായ യുവാവുമായി കറുകച്ചാലിനു സമീപ പ്രദേശത്തെ പതിനെട്ടുകാരി പ്രണയത്തിലായി. ഇന്നലെ ഇരുവരും രജിസ്റ്റർ വിവാഹം കഴിക്കാൻ കറുകച്ചാൽ രജിസ്ട്രാർ ഓഫീസിലെത്തി. വരന്റെയും വധുവിന്റെയും മാതാപിതാക്കളും ബന്ധുക്കളും പുഷ്പഹാരങ്ങളുമായി കൂടെയും. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോഴാണ് വരൻ പയ്യനാണെന്നറിയുന്നത്. പ്രായപൂർത്തിയാവാൻ ഇനിയും ഒരുമാസം കൂടി വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ പയ്യൻ സമ്മതിച്ചില്ല. ഉടൻ വിവാഹം കഴിക്കണമെന്ന് പയ്യൻ ശാഠ്യം പിടിച്ചെങ്കിലും ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്ന് ഒരു മാസം കഴിഞ്ഞു വിവാഹം നടത്താമെന്നു തീരുമാനിച്ച് വരനും കാമുകിയും ബന്ധുക്കളും മടങ്ങി.
Read More