കിഷ്ത്വാറിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജ​മ്മു: ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. ഭീ​ക​ര​രു​ടെ ഒ​ളി​സ​ങ്കേ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ൾ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പോ​ലീ​സും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​വും സൈ​നി​ക​ർ​ക്കൊ​പ്പം തെ​ര​ച്ചി​ലി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ഡോ​ഗ് സ്ക്വാ​ഡും ഡ്രോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യും തെ​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. ഭീ​ക​ര​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സോ​ന്നാ​ൽ ഗ്രാ​മ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഭീ​ക​ര​ർ സു​ര​ക്ഷാ​സേ​ന​യ്ക്കു​നേ​രേ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment