കോട്ടയം: കോട്ടയം നഗരമധ്യത്തിലും പ്രാന്തങ്ങളിലും താൻ നട്ടുവളർത്തിയ നൂറോളം നാട്ടുമാവുകൾ ആദ്യമായി പൂത്തു ശിഖിരങ്ങൾ ചായുവോളം കായ്ഫലം തന്നതിന്റെ സന്തോഷത്തിലാണ് പ്രഫ. സി.പി. റോയി. നാട്ടുമാവ് മുറ്റത്ത് കുരുപ്പിച്ച് മഴക്കാലത്തു വഴിയോരങ്ങളിൽ നടുകയെന്നത് ഈ പ്രകൃതിസ്നേഹിയുടെ എക്കാലത്തെയും ശീലമാണ്. കർക്കിടക സായാഹ്നങ്ങളിൽ പെരുമഴ നനഞ്ഞിറങ്ങി വഴിയോരങ്ങളിൽ കുഴിയെടുത്ത് ഈ അധ്യാപകൻ നട്ടിരിക്കുന്നത് അഞ്ഞൂറിലേറെ മാവുകളാണ്. ചക്കര, കോമാവ്, മൈലാപ്പു, കിളിച്ചുണ്ടൻ തുടങ്ങി പത്തിരുപത് ഇനം മാവുകൾ നഗരത്തിന് കുടചൂടി വളരുന്നു. അതിൽ തലയെടുപ്പുള്ള നൂറെണ്ണമാണ് ഇക്കൊല്ലം നിറഞ്ഞു കായിട്ടത്. പോലീസ് പരേഡ് ഗ്രൗണ്ട്, പച്ചക്കറി മാർക്കറ്റ്, ജില്ലാ ആശുപത്രി, ഈരയിൽകടവ്, ഗിരിദീപം കാന്പസ് തുടങ്ങി നഗരവഴികളിലുടനീളമുണ്ട് സി.പി. റോയിയുടെ സ്വന്തം മാവുകൾ. നാലുവർഷം മുന്‍പ് പച്ചക്കറി മാർക്കറ്റ് ആരംഭിച്ചപ്പോൾ നട്ട നാട്ടുമാവുകളാണ് ഇപ്പോൾ കായിട്ടിരിക്കുന്നത്. മാർക്കറ്റിലേക്കുള്ള റോഡിലും മാർക്കറ്റിന്റെ പുറകിലും നട്ട മാവുകളാണ് ഇപ്പോൾ ഫലം നൽകിയിരിക്കുന്നത്.…
Read MoreCategory: Kottayam
പോലീസ് മധ്യത്തിലായിപ്പോയ്..! ഇരുവിഭാഗ ങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ തടയാ നെത്തിയ പോലീസിന് നേരെ ആക്രമണം; മർദന ത്തെക്കുറിച്ച് പോലീസ് പറയുന്നത്
വൈക്കം: തോട്ടാറമിറ്റം ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പിനു കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. പോലീസിനെ ആക്രമിച്ച സംഭവത്തിൽ പത്തുപേർക്കെതിരേയും ജീപ്പിന് കേടുവരുത്തിയതിന് രണ്ടുപേർക്കുമടക്കം 12 പേർക്കെതെരിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചില്ല് ഉൾപ്പെടെ തകർന്ന പോലീസ് ജീപ്പിന് ആറായിരത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് തദ്ദേശവാസികളായ മണിയന്തറ അംബു(28), തേനാംവേലി മനു (26), നിധിൻ (23) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. മറ്റുള്ളവർ ഒളിവിലാണ്. പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും എസ്.ഐ. എം. സാഹിൽ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഉത്സവത്തിനിടയിൽ മദ്യലഹരിയിൽ ഒരു സംഘം യുവാക്കൾ മണ്ണുവാരി ഉത്സവത്തിനെത്തിയവരുടെ ദേഹത്തേക്ക് എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറയുന്നു. അക്രമികളെ തടയാനെത്തിയ പോലീസ് പ്രശ്നമുണ്ടാക്കിയവരിൽ രണ്ടുപേരെ കൊണ്ടുപോകാർ ശ്രമിച്ചതിൽ പ്രകോപിതരായ ഇവരുടെ സുഹൃത്തുകൾ പോലീസിനെ ആക്രമിക്കുകയും …
Read Moreകെഎസ്ആർടിസി ഓടും..! 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് നാളെ ; സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ തുടങ്ങിയ വാഹനങ്ങൾ നാളെ റോഡിലിറങ്ങില്ല
തിരുവനന്തപുരം: മോട്ടോർ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മോട്ടോർ വാഹന പണിമുടക്ക് നാളെ. സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ തുടങ്ങിയ വാഹനങ്ങൾ നാളെ റോഡിലിറങ്ങില്ല. എന്നാൽ, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. 50 ശതമാനത്തിലേറെ കൂട്ടിയ ഇൻഷ്വറൻസ് പ്രീമിയം പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ 31 അർധ രാത്രി വരെ 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് നടത്തുന്നത്. പണിമുടക്കിൽനിന്നു വിട്ടുനിൽക്കാൻ ബിഎംഎസ് മോട്ടോർ ഫെഡറേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു.
Read Moreഇരുപതുകാരിയെ പീഡിപ്പിച്ച മധ്യവയസൻ അറസ്റ്റില്‍;പീഡനം സഹിക്കാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയി; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നതിങ്ങനെ..
മുണ്ടക്കയം: ഇരുപതുകാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന് ജോണി(55)നെയാണ് മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: മോഹനൻ ജോണിന്റെ അയൽവാസിയായ പെണ്‍കുട്ടിയെ കുറച്ചുനാളുകളായി പീഡിപ്പിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയ കാണാതായി. ഇതു സംബന്ധിച്ചു വീട്ടുകാര്‍ നല്കിയ പരാതി അന്വേഷിച്ചു വരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തന്നെ അയല്‍വാസിയായ മോഹനൻ പീഡിപ്പിച്ചു വരികയാണന്നും ഇതിലെ മനോവിഷമം മൂലമാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹനന്‍ജോണ്‍ പിടിയിലായത്. പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ച മറ്റൊരു കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്ഐ എ.എം. മാത്യു, എഎസ്ഐമാരായ ശിവനുണ്ണി, എം.ആര്. രാജീവ്, ടി.എസ്. രാജേഷ്…
Read Moreഎന്നും തോൽവിമാത്രം..! കെഎസ്ആർടി സിയെ തകർക്കാൻ ബസ് മുതലാളി മാരുടെ ചാരൻമാർ; കെഎസ്ആർടിസിയുടെ പിന്നാ ലെയുള്ള യാത്ര കളക്ഷനെ ബാധിക്കുന്നു
കോട്ടയം: കെഎസ്ആർടിസി ബസുകളെ നിരീക്ഷിക്കാൻ സ്വകാര്യബസുകളിലെ ചാരന്മാർ സജീവം. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കുമളി, എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ കയറു ന്ന സ്വകാര്യ ബസിലെ ചാരന്മാർ ബസ് എവിടെ എത്തിയെന്നും യാത്രക്കാരുടെ എണ്ണവുമാണ് സ്വകാര്യ ബസിലെ ജീവനക്കാരെ വിളിച്ചറിയിക്കുന്നത്. കൂടാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ച് ഒാരോ ബസും സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതു മുതലുള്ള വിവരങ്ങൾ സ്വകാര്യബസുകാരെ അറിയിക്കുന്നവരും സജീവമാണ്. കുമളി, എറണാകുളം റൂട്ടിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ നിന്നും യാത്ര പുറപ്പെട്ടാലുടനെ ഇത്തരത്തിലുള്ള ചാരന്മാർ സ്വകാര്യ ബസുകളിലെ ജീവനക്കാരെ വിവരം അറിയിക്കും. ഇതോടെ സ്വകാര്യ ബസുകൾ കെഎസ്ആർടിസി ബസുകളുടെ മുന്‍പിലായി ഓടുകയാണ് പതിവ്. കോട്ടയം -എറണാകുളം റൂട്ടിൽ ഏറ്റുമാനൂർ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് സ്വകാര്യബസിലെ ചാരന്മാർ പ്രവർത്തിക്കുന്നത്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയത്ത് കോട്ടയം-വൈറ്റില ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് ചാരന്മാരുടെ വിഹാരം.…
Read Moreചിന്തിക്കൂ അണികളെ ചിന്തിക്കൂ..! ചിങ്ങവന ത്ത് രാഷ്ട്രീയ സംഘർഷം; സിപിഎം -ബിജെ പി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു; സ്ഥലത്ത് പോലീസ് ക്യാമ്പ്
പരുത്തുംപാറ: ചോഴിയക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ സിപിഎം പ്രവർത്തകരായ അഞ്ചു പേർക്കെതിരെയും ബിജെപി പ്രവർത്തകരായ ആറു പേർക്കെതിരെയും ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗങ്ങളും പോലീസിൽ പരാതി നൽകിയിരുന്നു. ഞായാറാഴ്ച വൈകുന്നേരം ചോഴിയക്കാട്ട് ഡിവൈ എഫ്ഐ യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി പ്രകടനവും, പൊതുസമ്മേളനവും നടന്നിരുന്നു. ഇതിന് ശേഷമാണ് സ്ഥലത്ത് ആർഎസ്എസും സിപിഎമ്മും തമ്മിൽ സംഘർഷം നടന്നത്. ആർഎസ്എസിന്റെ കൊടിമരങ്ങളും വാർത്തബോർഡുകളും നശിപ്പിച്ചെന്നാരോപിച്ച് തിങ്കളാഴ്ച സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അതിനുശേഷം ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടിനു മുന്നിൽ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് ആർഎസ്എസ് പ്രവർത്തകനായ അനീഷ് അന്പലക്കരോട്ടിന്റെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. വൻപോലീസ് സന്നാഹം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നതിനാൽ തുടർന്ന് കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല.
Read Moreസൗന്ദര്യം പോരാ, സ്ത്രീധനം കുറഞ്ഞുപോയി…! ഭാര്യയെ ഉപദ്രവിച്ച ഭര്‍ത്താവ് കുടുങ്ങി; ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്നര വര്‍ഷവും
മുട്ടം: ഭാര്യയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മുട്ടം തോട്ടുങ്കര നിലയ്ക്കകാട്ടില് ഷൈനി(37) നെതിരെയാണ് മുട്ടം പോലീസ് കേസെടുത്തത്. പതിനൊന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.രണ്ടു കുട്ടികളും ഉണ്ട്. സൗന്ദര്യം പോരെന്നും സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് സ്ഥിരമായി ഇയാള്‍ ഭാര്യയെ ദേഹോപദ്രവം നടത്തുമായിരുന്നെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെ ഭാര്യ നല്കിയ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്.
Read Moreജനങ്ങളെ മറന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ..! ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ ഇരു സർക്കാരുകളും മത്സരിക്കുകയാണെന്നും ലതികാ സുഭാഷ്
കടുത്തുരുത്തി: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നു കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിക്ഷേധിച്ചു ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെറ്റിഎഫ്) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്നീട് പാവപെട്ട ജനങ്ങളെ മറക്കുകയായിരുന്നുവെന്ന് ലതികാ സുഭാഷ് പറഞ്ഞു. മാർക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. നിർത്തിവച്ചിരിക്കുന്ന വിവിധ ക്ഷേമപെൻഷനുകളുടെ കുടിശിക കൊടുത്തു തീർക്കുക, മുൻസർക്കാരിന്റെ ക്ഷേമപെൻഷനുകൾ തുടരുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക, റേഷൻസംവിധാനം പൂർവസ്ഥിതിയിലാക്കുക, ഭക്ഷ്യ സബ്സിഡിയുടെ മുൻഗണനാക്രമം കുറ്റമറ്റതാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
Read Moreഇനി വീട്ടിൽ നിന്ന് കഴിക്കാം..! സാധാരണക്കാർക്ക് ഇരുട്ടടിയായി ഹോട്ടലുകളിൽ ഭക്ഷണത്തിന് തീവില; ഒരേ ഗുണനില വാരമുള്ള ഭക്ഷണത്തിന് വ്യത്യസ്ത വില
തൊടുപുഴ: സാന്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾ നട്ടം തിരിയുന്നതിനിടെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിതമായി വില വർധിപ്പിച്ചത് സാധാരണക്കാർക്ക് ഇരുട്ടടിയായി. ഹോട്ടലുകളിൽ ഒരേ ഗുണനിലവാരമുള്ള ഭക്ഷണത്തിനു പല വിലയാണ് ഈടാക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വില ഏകീകരിക്കാനോ നിയന്ത്രിക്കാനോ അധികൃതർ തയാറാകുന്നില്ല. ഒരുമാസം മുന്‍പ് എട്ടു രൂപക്ക് നൽകിയിരുന്ന ചായ 10 രൂപയിലത്തെി. ഒരു പായ്ക്കറ്റ് പാലിന് രണ്ടു രൂപ കൂടിയപ്പോൾ ഒരു ചായയ്ക്ക് രണ്ടു രൂപയാണ് ചില ഹോട്ടലുകൾ കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമാണ് വില കൂട്ടാൻ കാരണമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ചായപ്പൊടിയുടെയും ഹോട്ടൽ നിലവാരത്തിന്റെയും പേരിൽ 12 രൂപവരെ ഈടാക്കുന്നവരുണ്ട്. ഉഴുന്നുവടക്ക് 12 രൂപവരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. ഉൗണിന് 50 രൂപ മുതൽ മുകളിലേക്കാണ് വില. ഒരു കിലോ അരിക്ക് ശരാശരി അഞ്ചു രൂപയുടെ വർധനയുണ്ടായപ്പോൾ ഒരു ഉൗണിന് പല ഹോട്ടലുകളും അഞ്ചു രൂപാ…
Read Moreമാഹിന്റെ കൈ ചരിത്രത്തിലേക്ക്..! കാൻസർ ബാധിച്ച അസ്ഥിയുടെ ഭാഗം മാത്രം മുറിച്ചുമാറ്റി പകരം കൃത്രിമ അസ്ഥി പിടിപ്പിച്ചാണ് മെഡിക്കൽ കോളജ് ചരിത്രം എഴുതിയത്
ഗാന്ധിനഗർ (കോട്ടയം): മാഹിൻ എന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം തന്റെ ശസ്ത്രക്രിയ കഴിഞ്ഞ കൈ ഉയർത്തി ഡോക്ടർമാരെ അഭിവാദ്യം ചെയ്തപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ഒരു പുതിയ ചരിത്രമെഴുതി.കാൻസർ ബാധിച്ച അസ്ഥിയുടെ ഭാഗം മാത്രം മുറിച്ചുമാറ്റി പകരം കൃത്രിമ അസ്ഥി പിടിപ്പിച്ചാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പുതിയ ചരിത്രമെഴുതിയത്. തൊടുപുഴ മുതലക്കോടം പേണ്ടാനത്ത് അബ്ദുൽ കരീമിന്റെ മകൻ മാഹിൻ (21)ആണ് അപൂർവ ശസ്ത്രക്രിയയ്ക്കു വിധേയമായത്. തൊടുപുഴ കുന്നം ദാറുൽ ഫത്തഖ് അനാഥ അഗതി മന്ദിരത്തിലെ മതപണ്ഡിത വിദ്യാർഥിയാണു മാഹിൻ. ഒരു വർഷമായി ഇടതുകൈയുടെ മുട്ടിനു മേൽഭാഗത്തായി കടുത്ത വേദനയായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗം കണ്ടെത്താനോ സുഖപ്പെടുത്താനോ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ നവംബർ ആദ്യവാരം തൊടുപുഴ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധകളിൽ സംശയംതോന്നിയ ഡോക്ടർമാർ കോട്ടയം മെഡിക്കൽ കോളജിലെ അസ്ഥിരോഗ മേധാവി ഡോ.എം.എ.…
Read More