കോട്ടയം: ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവ ത്തിൽ കേസ് ഒതുക്കിതീർക്കാനായി പോലീസ് ശ്രമിക്കുന്ന തായി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 11ന് വൈകുന്നേരം 5.30ന് കോട്ടയം ചാലുകുന്നിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയി ടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് ഇന്നലെ യാണ് മരിച്ചത്. മലപ്പുറം വണ്ടൂർ ഇയനാംകുന്നൻ ഇ.കെ. മൻസൂറാണ്(21)മരിച്ചത്. മൻസൂറും സൂഹൃത്ത് അൻസാറും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരേവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൻസൂറിനെയും അൻസാറിനെയും കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മൻസൂറിനെ തെള്ളകത്തെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ മൻസൂറിന്റെ ബന്ധുക്കൾ അദ്ദേഹത്തെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് ചികിത്സയിലിരിക്കേ ഇന്നലെ മൻസൂർ മരണത്തിനു കീഴടങ്ങുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ടോറസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരേ കേസെടുക്കാനോ ലോറി…
Read MoreCategory: Kottayam
അറുപതു കഴിഞ്ഞ എല്ലാവർക്കും ശരിയാ കും..! ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായ 60 വയസിനു മുകളിലുള്ളവർക്ക് 30,000 രൂപയുടെ അധിക ചികിത്സാ സഹായം
കോട്ടയം: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആർഎസ്ബിവൈ ചിസ് എസ് ചിസ് പദ്ധതിയിൽ അംഗത്വമുളള 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അടുത്ത സാന്പത്തിക വർഷം മുതൽ 30,000 രൂപയുടെ വീതം അധിക ചികിത്സാ സഹായം ലഭിക്കും. പദ്ധതിക്ക് കീഴിൽ നിലവിൽ ഒരു കുടുംബത്തിന് പരമാവധി ലഭിച്ചിരുന്ന സഹായം 30,000 രൂപയായിരുന്നു. ഇതു കൂടാതെ ഗുരുതര രോഗം ബാധിച്ചവർക്ക് സംസ്ഥാന സർക്കാർ 70,000 രൂപയുടെ ധനസഹായം കൂടി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് ഏപ്രിൽ ഒന്നു മുതൽ കുടുംബത്തിലെ 60 തികഞ്ഞ ഓരോ അംഗത്തിനും ആവശ്യമെങ്കിൽ 30,000 രൂപയുടെ വീതം അധിക ചികിത്സാ ധനസഹായം ഉറപ്പുവരുത്തും വിധം പദ്ധതി സർക്കാർ പരിഷ്കരിച്ചിട്ടുളളത്. പദ്ധതിയുടെ രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച നടപടിക്രമങ്ങൾ കളക്ടറേറ്റിൽ ജില്ലാ കളക്ടർ സി.എ. ലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. ആകെ 1,89,982…
Read Moreപോലീസ് സേനയ്ക്ക് നാണക്കേടായി ചിലർ..! ചീട്ടുകളി സംഘത്തിൽ നിന്നു പിടിച്ചെടുത്ത പണം പോലീസ് ഉദ്യോഗസ്ഥർ വീതംവച്ചെടുത്ത തായി പരാതി; അന്വേഷണം ആരംഭിച്ചു
തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികളായ ചീട്ടുകളി സംഘത്തിൽ നിന്നും പിടിച്ചെടുത്ത പണം പോലീസ് ഉദ്യോഗസ്ഥർ വീതം വച്ചെടുത്തതായി പരാതി. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കുമ്മംകല്ലിനു സമീപത്തെ വാടക വീട്ടിൽ ചീട്ടിൽ കളിക്കുകയായിരുന്ന മൂന്നു അന്യ സംസ്ഥാന തൊഴിലാളികളെ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു അഡീഷണൽ എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. 15000 രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു. എന്നാൽ കേസിൽ 4470 രൂപ മാത്രമാണ് ഉൾപ്പെടുത്തിയതെന്നാണ് പരാതി. ബാക്കി തുക അഡീഷണൽ എസ്ഐയും കൂടെ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറും വീതം വച്ചതായാണ് പരാതി. അടുത്തിടെ വിദ്യാർഥി സംഘടനാ നേതാക്കളെ മർദിച്ചതിന്റെ പേരിൽ സ്ഥലം മാറ്റം കിട്ടിയെത്തിയ എസ്ഐയെക്കുറിച്ച് സ്പെഷ്യൽഡ ബ്രാഞ്ച് ഉടൻ റിപ്പോർട്ടു നൽകുമെന്നാണ് സൂചന.
Read Moreചാണ്ടിച്ചായൻ തന്നെ വേണം..! കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു ഉമ്മൻ ചാണ്ടി വന്നാൽ പാർട്ടി ഒന്നടങ്കം പിന്തുണയ്ക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാൽ പാർട്ടി ഒന്നടങ്കം പിന്തുണയ്ക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ കോണ്‍ഗ്രസിനെ ഏകോപിച്ചു സർവ ശക്തിയും സമാഹരിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ യുഡിഎഫിനെ മൊത്തം ഒന്നിച്ചു ശക്തമായി കൊണ്ടുപോകാൻ ഉമ്മൻ ചാണ്ടി വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Read Moreഅപൂർവം..! ആടിന്റെ ഉടലും രണ്ട് നാക്കുമായി പശുവിന് കിടാരി പിറന്നു; പശുവുമായി ആകെ സാമ്യം കാലിലെ കുളമ്പുകൾ മാത്രം; കിടാരിയെ കാണാൻ വൻതിരക്ക്
കണമല : പമ്പാവാലി ആറാട്ടുകയം ചെങ്കൽമാക്കൽ രാജുവിന്റെ നാല് വയസുള്ള മാളു എന്ന പശുവിന് കിടാരി പിറന്നത് ആടിന്റെ ഉടലും, അപൂർവമായ ജനിതക പ്രത്യേകതകളുമായി. രണ്ട് നാക്കും, ഇരുകൈകളിൽ നാല് വീതം കുളന്പുകളും രണ്ടായി തിരിഞ്ഞിരിക്കുന്ന ചെവികളും, ചെറിയ കണ്ണുകളും, മൂക്കും ഒക്കെയായി പിറന്ന കിടാരിക്ക് പശുവുമായി ആകെ സാമ്യമുള്ളത് ഇരുകാലുകളിലെ കുളമ്പുകൾക്ക് മാത്രം. ഇന്നലെ രാത്രി ഏഴിനാണ് അപൂർവതകളുമായി കിടാരി പിറന്നത്. പാല് ഉൾപ്പെടെ ഭക്ഷണമൊന്നും കിടാരിക്ക് കഴിക്കാനാകാത്തതിനാൽ ആയുസ് മണിക്കൂറുകൾ മാത്രമാകാനാണ് സാധ്യതയെന്ന് കരുതുന്നു. രണ്ട് നാക്കുകളിൽ ഒന്ന് മേലണ്ണാക്കിലേക്കും, മറ്റൊന്ന് വായയുടെ പുറത്തേക്കുമാണ്. ഭക്ഷണം നൽകിയാൽ മൂക്കിൽകൂടി പുറത്ത് വരും. സാധാരണ കിടാരിയുടെയത്രയും വലിപ്പവും, തൂക്കവുമുണ്ട്. മുട്ടനാടിനോട് സാമ്യമുള്ള കിടാരിയെ കാണാൻ നിരവധി നാട്ടുകാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജനിച്ചതിന് ശേഷം ഒരു തവണ മാത്രം ശബ്ദമുണ്ടാക്കിയതല്ലാതെ കിടാരി ശബ്ദിച്ചിട്ടില്ലെന്ന് ഉടമ രാജു പറഞ്ഞു. ഏഴ്…
Read Moreരാഷ്ട്രീയം കോളജിൽ വേണോ? എസ്എഫ് ഐ- കെഎസ് യു സംഘർഷം; വെട്ടേറ്റ് വിദ്യാ ർഥികൾ ആശുപത്രിയിൽ; സംഘർഷ ത്തിനു പിന്നിൽ എസ്എഫ്ഐ യെന്ന് നാട്ടുകാർ
ഏറ്റുമാനൂർ: കെഎസ്യു മാർച്ചിനു നേരേ എസ്എഫ്ഐയുടെ ആക്രമണം. ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനു ക്രൂരമർദനം. മണിക്കൂറുകൾക്കൂള്ളിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപത്ത് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനും പ്രവർത്തകനും വെട്ടേറ്റു. മർദനമേറ്റ യൂത്ത് കോണ്‍ഗ്രസ് അതിരന്പുഴ മണ്ഡലം പ്രസിഡന്റ് ജിം അലക്സ്, വെട്ടേറ്റ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം. അരുണ്‍, എംജി യൂണിവേഴ്സിറ്റി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സഞ്ജു സദാശിവം എന്നിവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മാന്നാനം ജംഗ്ഷനു സമീപമാണു സംഭവ പരന്പരയുടെ തുടക്കം. കെഎസ്യു കെ.ഇ. കോളജ് യൂണിറ്റ് നടത്തിയ പ്രകടനത്തിനു നേർക്ക് എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കെഇ കോളജ് പടിക്കൽ എത്തി തിരികെ ജംഗ്ഷനു സമീപം എത്തുന്പോൾ ഒരു സംഘം പ്രകടനത്തിനു നേർക്കു പാഞ്ഞടുക്കുകയും പ്രകടനം നയിച്ചിരുന്ന കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ബെൻ, യൂത്ത് കോണ്‍ഗ്രസ്…
Read Moreസുധീരാ ഇങ്ങോട്ടേക്ക് പോര്..! എൽഡി എഫിൽ വന്നാൽ നട്ടെല്ല് നേരെയാകും; തങ്ങ ളുമായി പൊരുത്തപ്പെട്ടു പോകാൻ തയാറാണെങ്കിൽ സ്വാഗതം ചെയ്ത് ഉഴവൂർ വിജയൻ
തൊടുപുഴ: കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച വി.എം. സുധീരൻ എൽഡിഎഫിന്റെ തത്വസംഹിതകളുമായി പൊരുത്തപ്പെട്ടു പോകാൻ തയാറാകുമെങ്കിൽ അദ്ദേഹത്തെ എൻസിപിയിലേക്കു സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. സുധീരൻ കടന്നുവന്നാൽ താൻ വഹിക്കുന്ന സംസ്ഥാന പ്രസിഡന്റുസ്ഥാനം അദ്ദേഹത്തിനായി ഒഴിയാനും തയാറാണെന്നും വിജയൻ തൊടുപുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.ആരോഗ്യപ്രശ്നങ്ങളാൽ രാജിയെന്നാണ് സുധീരൻ പറയുന്നത്. കോഴിക്കോട് ചെറിയൊരു അപകടത്തിൽ അദ്ദേഹത്തിനു പരിക്കേറ്റെന്നാണ് കേട്ടത്. നട്ടെല്ലിനാണ് പരിക്കേറ്റതെങ്കിൽ എൽഡിഎഫിൽ വന്നാൽ അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കാം. കോണ്‍ഗ്രസിൽ ഇനി എത്ര പേർ രാജി വയ്ക്കുമെന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമണ്ടൻമാർ പോലീസിൽ..!അമ്മയേയും മക ളേയും അപമാനിക്കാൻ ശ്രമം; അറസ്റ്റു ചെയ് ത യുവാവിന്റെ മറുപടിയിൽ ജാമ്യ ത്തിൽ വി ട്ടു; പോലീസിനെ മണ്ടൻമാരാക്കിയ മറുപടി…
കോട്ടയം: നഗരത്തിൽ അമ്മയേയും മകളേയും അപമാനിക്കാൻ ശ്രമം. ചോദ്യം ചെയ്തയാളെ അക്രമിച്ചു. ഇത്രയൊക്കെ കാട്ടിക്കൂട്ടി യയാളെ പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. പണിയെടുക്കാതെ ജയിലിൽ കഴിയാനും നാലു നേരം സുഭിക്ഷ മായ ഭക്ഷണം കഴിക്കാനുമാണു വഴിയെ പോയ അമ്മയേയും മകളേയും അപമാനിക്കാൻ ശ്രമിച്ചതെന്നാണ് പിടിയിലായ ആൾ പോലീസിനു നല്കിയ മൊഴി. ഇതു വിശ്വസിച്ചാണ് പോലീസ് ഇയാളെ വിട്ടയച്ചത്. നഗരത്തിൽ ആക്രി പെറുക്കി നടക്കുന്ന കൊല്ലം ആദിച്ചനെല്ലൂർ പുന്നുവിള ഷാജഹാനെ(47)യാണ് ഇന്നലെ രാത്രിയിൽ തിരുന ക്കര ബസ് സ്റ്റാൻഡിനു മുന്പിൽ റോഡു മുറിച്ചു കടക്കാൻ ശ്രമിച്ച അമ്മയേയും മകളേയും അപമാനിക്കാൻ ശ്രമിച്ചതിനു പിടികൂടി യത്. സംഭവം ചോദ്യം ചെയ്തയാളെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിചിത്രമായ മറുപടി ലഭിച്ചത്. ഒടുവിൽ പോലീസിനു ഇയാളൊരു തലവേദനയാകുമെന്ന് കരുതി പ്രതിയെ…
Read Moreഅയൽവാസിയുടെ മരം രാത്രിയിൽ വെട്ടി; വീണതു ബൈക്കിൽ പോയ ദമ്പതികളുടെ മേൽ; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കടുത്തുരുത്തി: രാത്രിയിൽ അയൽവാസിയുടെ പറമ്പിൽനിന്നു റോഡിലേക്കു വെട്ടിയിട്ട മരക്കമ്പ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കു മേൽവീണു പരിക്കേറ്റു. യുവതിയുടെ നില ഗുരുതരം. കാട്ടാന്പാക്ക് വിളയംകോട് നെല്ലിക്കുന്നേൽ സന്തോഷ് (41), ഭാര്യ റീന (36) എന്നിവർക്കാണു പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.30ഓടെ കാപ്പുന്തലവിളയംകോട് റോഡിൽ ഇന്റർമിക്സ ഫാക്ടറിക്കു സമീപമാണു സംഭവം. കുമരകത്ത് ഹൗസ്ബോട്ടിൽ കുക്കായി ജോലി നോക്കുന്ന സന്തോഷും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ റീനയും അയൽവക്കത്തുള്ള തറവാട്ട് വീട്ടിൽ പോയശേഷം വീട്ടിലേക്കു മടങ്ങുന്പോളാണ് അപകടം. സമീപവാസിയായ ഉണ്ണി എന്നു വിളിക്കുന്ന കൃഷ്ണകുമാർ(42) ആണ് മരം വെട്ടിയിട്ടതെന്നു സന്തോഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അബോധാവസ്ഥയിലുള്ള റീന തീവ്രപരിചരണ വിഭാഗത്തിലാണ്. അയൽവാസിയും റോഡിന് എതിർവശത്തു താമസിക്കുന്നയാളുമായ ബേബിച്ചന്റെ പുരയിടത്തിൽനിന്നിരുന്ന മാവിന്റെ കന്പ് രാത്രിയിൽ അനുമതിയില്ലാതെ കൃഷ്ണകുമാർ വെട്ടിയിട്ടപ്പോളാണു ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ…
Read Moreഅടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി..! രാഷ്ട്രീയം പറയുമ്പോള്‍ ജാതി പറയുന്നതായി ചിത്രീകരി ക്കരിക്കുന്നു; എസ്എൻഡിപിക്ക് രാഷ്ട്രീയ മില്ലെന്ന് വെള്ളാപ്പള്ളി
രാജാക്കാട്(ഇടുക്കി): അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ അഭിപ്രായം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗത്തിന് രാഷ്ട്രീയമില്ലെന്നും എന്നാല്‍ രാഷ്ട്രീയ അഭിപ്രായം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട എല്ലാവിഭാഗങ്ങള്‍ക്കും അവകാശം കിട്ടണം. രാഷ്ട്രീയമായും സാമ്പത്തി കമായും ഉള്ള അവകാശങ്ങള്‍ വേണം. വിദ്യാഭ്യാസ നീതി കിട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read More