ചങ്ങനാശേരി: സ്ത്രീകള്‍ സമൂഹത്തില്‍നിന്നും ഊര്‍ജ്ജം സമാഹരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ നിഷ ജോസ് കെ. മാണി. അന്താരാഷ്ട്ര വനിതാദിന ത്തോടനുബന്ധിച്ച് ചാസിന്റെ നേതൃത്വത്തില്‍ അതിരൂപതാ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച വനിതാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. സമൂഹത്തിലെ ഇടപെടലുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ആദ്യം സ്ത്രീകള്‍ മാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും കുടുംബങ്ങളിലാവണം. പ്രശ്നങ്ങളില്‍ തളരാതെ സമൂഹത്തില്‍ ശിരസുയര്ത്തിനടക്കുവാന് നമുക്ക് കഴിയണമെന്നും നിഷ പറഞ്ഞു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷതവഹിച്ചു. ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍, പ്രോഗാം ഡയറക്ടര്‍ ജോസ് പുതുപ്പള്ളി, ടോമി കണയംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read MoreCategory: Kottayam
10 രൂപ തുട്ടിന് വിലക്കുണ്ടോ? ജില്ലയിലെ പല സ്ഥലങ്ങളിലും 10 രൂപ തുട്ടുകൾ കടക്കാർ എടുക്കുന്നില്ല; മുണ്ടക്കയത്ത് പീരുമേട് സ്വദേശിക്കുണ്ടായ അനുഭവം ഇങ്ങനെ…
മുണ്ടക്കയം: പത്തുരൂപ തുട്ടിന് മുണ്ടക്കയത്തെ കംഫർട്ട് സ്റ്റേഷനിൽ അപ്രഖ്യാപിത വിലക്കെന്ന് ആരോപണം. പത്തു രൂപ തുട്ട് അസാധുവാക്കിയില്ലെങ്കിലും മുണ്ടക്കയത്ത് കംഫർട്ടു സ്റ്റേഷനിൽ ഇതിനു വിലക്കാണ്. കഴിഞ്ഞ ദിവസം ഇവിടെ മൂത്രമൊഴിച്ചശേഷം പത്തുരൂപ തുട്ടുനൽകിയപ്പോഴാണ് പുലിവാലായത്. യാത്രയ്ക്കിടെ മൂത്രശങ്കയെ തുടർന്നാണ് പീരുമേട് സ്വദേശി മുണ്ടക്കയം ബസ്സ്റ്റാൻഡിലുളള കംഫർട്ടു സ്റ്റേഷനിൽ ഇറങ്ങി കാര്യം സാധിച്ചത്. തുടർന്ന് പത്തു രൂപ തുട്ടു നൽകിയതോടെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനുമായി വാക്കു തർക്കമായി. തുട്ടു നിരോധിച്ചിട്ടില്ലന്ന് പറഞ്ഞെങ്കിലും ജീവനക്കാരൻ വിട്ടുവീഴ്ചക്കു തയാറായില്ല. പീരുമേട്ടിലേക്കുള്ള ബസ് യാത്രക്കാരനുവേണ്ടി ഹോൺ മുഴക്കിയതോടെ വേറെ മാർഗമില്ലാതെ രണ്ടുരൂപ നൽകി മടങ്ങുകയായിരുന്നു. ജീവനക്കാരുടെ നടപടിക്കെതിരേ പഞ്ചായത്തിനും ഫിനാൻസ് സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് പീരുമേട് സ്വദേശി.
Read Moreഅടിച്ചു മോനെ, അടിച്ചു, പക്ഷേ ..! സമ്മാനമായി വിലയേറിയ ഫോണെന്ന് സന്ദേശം; 3500 നൽകി പാഴ്സൽ വാങ്ങിനോക്കിയപ്പോൾ 100 രൂപയുടെ വിലപോലുമില്ലാത പഴ്സ്
പാലാ: വിലയേറിയ മൊബൈൽ ഫോണ്‍ കുറഞ്ഞ വിലയ്ക്ക് സമ്മാനമായി ലഭിക്കുമെന്ന സന്ദേശം വിശ്വസിച്ച യുവാവിന് നഷ്ടമായത് 3500 രൂപ. ലഭിച്ചത് നിസാര വിലവരുന്ന പഴ്സ് മാത്രം. കിടങ്ങൂർ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. യുവാവിന്റെ ഫോണ്‍ നന്പർ സമ്മാനത്തിനർഹമായെന്നും 17000 രൂപയുടെ ഫോണും പഴ്സും ബെൽറ്റും ലഭിക്കുമെന്നും സന്ദേശം ലഭിച്ചതോടെയാണ് തുടക്കം. ഇതിന് അനുകൂല മറുപടി നൽകിയ യുവാവിന് സാധനങ്ങൾ തപാൽ മുഖേന എത്തുന്പോൾ 3500 രൂപ നൽകി കൈപ്പറ്റണമെന്ന് സന്ദേശം ലഭിച്ചു. എന്നാൽ തപാൽ മുഖേന 3500 രൂപ നൽകി പാഴ്സൽ കൈപ്പറ്റിയ യുവാവിന് ലഭിച്ചത് വില കുറഞ്ഞ ചെറിയ പഴ്സ് മാത്രം. ഡൽഹി ജാനകപൂരിയിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് പാഴ്സൽ ലഭിച്ചത്.
Read Moreഇടുക്കി ഗോൾഡ് ചെടിച്ചട്ടിയിലും..! വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ മധ്യവയസ്കനെ തിരുവാതു ക്കലിൽ നിന്നും എക്സൈസ് സംഘം പിടികൂടി
കോട്ടയം: വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ കഞ്ചാവു ചെടി നട്ടുവളർത്തിയാളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. കാരാപ്പുഴ തിരുവാതുക്കൽ എരുത്തിക്കൽപ്പറന്പിൽ തോമസ് ചാക്കോ(റോയി 44) യാണ് പിടികൂടിയത്. വേരുൾപ്പെടെ 30 സെന്റീമീറ്റർ ഉയരുമുള്ള കഞ്ചാവ് ചെടിയാണു കണ്ടെത്തിയത്. കഞ്ചാവു കൈകാര്യം ചെയ്യുന്നതായി എക്സൈസ് കമ്മീഷണർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ കഴിഞ്ഞ ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. പട്ടിക്കൂടിനോടു ചേർന്നുള്ള ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. എക്സൈസ് സി.ഐ. സ്വാമിനാഥൻ, ഇൻസ്പെക്ടർ എസ്. ഷിജു, പ്രിവന്റീവ് ഓഫീസർ കെ.പി. റെജി, സിവിൽ എക്സൈസ് ഓഫീസർ കെ.എൻ. അജിത്കുമാർ, ടി. അജിത്, പി.എസ്. ശ്യാംകുമാർ, കെ.സുനിൽ, നൗഷാദ്, ഡ്രൈവർ സജി എന്നിവർ ചേർന്നാണു ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreഒഴുകുന്ന ചായക്കടയുമായി ശാന്തമ്മ..! വൈകുന്നേമായാൽ ചായയും പല ഹാരങ്ങളുമായി വള്ളത്തിൽ ടൂറിസ്റ്റ് കേന്ദ്ര ത്തിലേക്ക്; പുത്തൻ അനുഭവമായി ടൂറിസ്റ്റുകളും
ജിബിൻ കുര്യൻ കോട്ടയം: സമയം വൈകുന്നേരം നാലുമണി. ചായയും പലഹാരങ്ങളുമായുള്ള ശാന്തമ്മയുടെ ചായവള്ളം കവണാറ്റിൻകരയിലെ വീട്ടിൽ നിന്നു കൈത്തോടു വഴി കുമരകത്തെ കോക്കനട്ട് ലഗൂണ്‍ റിസോർട്ടിലെത്തി. ഇവിടെയെത്തിയിരിക്കുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്കു നല്ല ചൂടു ചായയും കാപ്പിയും പലഹാരവും നൽകുന്നതിനായാണ് ശാന്തമ്മ എത്തിയിരിക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ശാന്തമ്മ സഞ്ചാരികൾക്ക് ഇവിടെ ചായയും പലഹാരവും നൽകുന്നത്. പഴയ കാലത്ത് പാടശേഖരങ്ങളിലും കൊയ്ത്ത് മെതികളങ്ങളിലും കൊയ്ത്തിന്റെ സമയത്ത് ചായ വള്ളങ്ങൾ എത്തിച്ചിരുന്നു. കർഷക തൊഴിലാളികൾ ഇവരിൽ നിന്നു ചായയും പലഹാരങ്ങളും വാങ്ങി കഴിക്കുന്ന പതിവുണ്ടായിരുന്നു. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഈ പഴമ പുനരാവിഷ്കരിച്ചിരിക്കുകയാണ് കുമരകത്ത്. വൈകുന്നേരം നാലു മുതൽ ആറുവരെ ചായവളളം കോക്കനട്ട് ലഗൂണ്‍ റിസോർട്ടിലുണ്ടാകും. പഴമയെ പുനഃസൃഷ്ടിക്കുന്ന ഈ പ്രവർത്തനത്തിലൂടെ 65 കാരിയായ ശാന്തമ്മ എന്ന വീട്ടമ്മ ടൂറിസ്റ്റുകൾക്ക് പുതിയൊരനുഭവം സമ്മാനിക്കുന്നതിനൊപ്പം ജീവിക്കാനുള്ള വരുമാനവും നേടുന്നു. ചായക്കും…
Read Moreവണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ കുട്ടികളെ രക്ഷിക്കാൻ മതിലിൽ ഇടിച്ചു നിർത്തി; പക്ഷേ മരണം ജോസിനെയും രണ്ടു കുട്ടികളെയും കവർന്നെടുക്കുകയായിരുന്നു
കൂത്താട്ടുകുളം: ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നു സ്ഥിരീകരിച്ചു. വിദ്യർഥികളെ രക്ഷിക്കാനായാണ് വാഹനം വൈക്കം കവലയിലെ മൺ തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയത്. പക്ഷേ മരണം ജോസിന്റെയും വിദ്യാർഥികളായ ആൻമരിയയുടെയും നയനയുടെയും ജീവനെടുത്തു വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി വിദ്യാര്‍ഥികളോട് ഡ്രൈവര്‍ ജോസ് പറഞ്ഞിരുന്നതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനു തൊട്ടുമുമ്പുള്ള സ്റ്റോപ്പില്‍ നിന്നു വാഹനത്തില്‍ കയറാന്‍ രണ്ടു വിദ്യാര്‍ഥികള്‍ കാത്തുനിന്നിരുന്നെങ്കിലും വാഹനം നിര്‍ത്താതെ കടന്നുപോയതും ബ്രേക്ക് നഷ്ടപ്പെട്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. വൈക്കം റോഡില്‍ നിന്നു എംസി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. ചെറിയ ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ എംസി റോഡ് മുറിച്ചുകടന്ന് എതിര്‍ദിശയിലുള്ള മണ്‍തിട്ടയില്‍ ഇടിച്ചുനിര്ത്താനുള്ള ജോസിന്റെ ശ്രമത്തിനിടെയാണ് സ്വന്തം ജീവനും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനും നഷ്ടമായ അപകടത്തിലേക്കു നയിച്ചത്. 20 വര്‍ഷത്തോളമായി സ്വന്തമായി വാഹനമുള്ള…
Read Moreവിയർപ്പിന്റെ അസുഖമുള്ളവരാ..! മോഷണം പോയ കാർ അപകടത്തിൽപ്പെട്ടതു മൂലം ഉപേക്ഷിച്ച നിലയിൽ; അപകടത്തിനും മോഷണത്തിനും കേസെടുക്കാതെ പോലീസ്
കുറവിലങ്ങാട്: മോഷ്ടിച്ച കാർ അപകടത്തിൽപ്പെട്ടിട്ടും അപകടത്തിനും മോഷണത്തിനും പോലീസ് കേസെടുത്തില്ല. കുറവിലങ്ങാട്, പാലാ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവങ്ങളിലാണ് കേസെടുക്കാൻ പോലും കൂട്ടാക്കാത്ത പോലീസ് നടപടി. മോഷണം പോയ വാഹനം ഒരു നടപടികളുമില്ലാതെ ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു. അപകടത്തിൽ പരാതിയില്ലാത്തതിനാൽ കേസില്ലെന്ന് പാലാ പോലീസും വാഹനം പഴയതായതിനാൽ കേസില്ലെന്ന് കുറവിലങ്ങാട് പോലീസും പറയുന്നു. മോഷ്ടിച്ചകാറുമായി കറങ്ങവേ അപകടത്തിൽപ്പെട്ടതോടെ കാർ വഴിയിൽ ഉപേക്ഷിച്ച് മോഷണസംഘം കടന്നുകളയുകയായിരുന്നു. ഈ കാർ കണ്ടെടുത്ത് പോലീസ് ഉടമയ്ക്ക് നൽകി. കുറവിലങ്ങാട്ട് മുട്ടുങ്കൽ ഭാഗത്ത് എം.സി റോഡിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. കാറുമായി യുവാക്കളുടെ സംഘമാണ് കടന്നതെന്ന് സൂചനകൾ ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഉടമ വാക്കാട് സ്വദേശി ചെന്പനാംതടത്തിൽ സെബാസ്റ്റ്യൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച രാത്രിയിൽ പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വള്ളിച്ചറിയിൽ ഓട്ടോറിക്ഷയിലിടിച്ചാണ് കാർ…
Read Moreശ്യാമിന്റെ വീടിലെത്തിയാൽ ആദ്യമൊന്നമ്പ രക്കും; മുറ്റം നിറയെ കെഎസ്ആർടിസി ബസുകൾ; കെഎസ്ആർടിസിയെ സ്നേഹിക്കുന്ന ശ്യാമിന്റെ വിശേഷങ്ങളിലൂടെ
കടുത്തുരുത്തി: ഞീഴൂർ ശ്രീനിലയം ശ്യാംകുമാറിന്റെ വീട്ടിലെത്തുന്നവർ ആദ്യമൊന്നന്പരക്കും. ഏതെങ്കിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണോ തങ്ങൾ എത്തിയിരിക്കുന്നതെന്ന സംശയമാവും ഇവിടെയെത്തുന്നവർക്ക് ആദ്യം ഉണ്ടാവുക. കെഎസ്ആർടിസി ബസുകളെ പ്രണയിക്കുന്ന ശ്യാം നിർമിക്കുന്ന ബസുകളെലാം വീടിന്റെ മുറ്റത്തും പോർച്ചിലുമെല്ലാമായി പാർക്ക് ചെയ്തിരിക്കുന്ന കാഴ്ച്ച ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കെഎസ്ആർടിസി ബസുകളുടെ കേരളത്തിലെ ഏല്ലാ മോഡലുകളും ശ്യാം നിർമിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ കെഎസ്ആർടിസി ബസുകളോടുള്ള ഇഷ്ടമാണ് ശ്യാമിനെ ആയിരകണക്കിന് രൂപ ചെലവഴിച്ചു ഓരോ ബസും നിർമിക്കാൻ പ്രേരിപ്പിച്ചത്. ഫാസ്റ്റ് പാസഞ്ചർ, വേണാട്, ഓർഡിനറി, ഡീലക്സ് ചുടങ്ങിയ എല്ലാ ബസുകളും ശ്യാമിന്റെ കരവിരുതിൽ പൂർണതയോടെ സൃഷ്ടിക്കപ്പെട്ടു. ബസുകൾക്കൊപ്പം നാഷണൽ പെർമിറ്റ് ലോറിയും ശ്യാം നിർമിച്ചിട്ടുണ്ട്. പഠനത്തിനിടയിൽ പെയിന്റിംഗ് ജോലിക്കു പോയി ഉണ്ടാക്കുന്ന പണമുപയോഗിച്ചാണ് ശ്യാമിന്റെ വാഹനനിർമാണം. തകിടും തടികളും പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് നിർമാണം. ഉളിയും ഹാക്സോ ബ്ലെയിഡും നിർമാണായൂധങ്ങൾ. രണ്ട് മാസമെങ്കിലും ഒരു വണ്ടി…
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreഅരിവില മാധ്യമ സൃഷ്ടി..! അരി വില പിടിച്ചു നിർത്താൻ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അരിക്കട തുടങ്ങും ; ജയലളിത 40-41 രൂപയ്ക്ക് നാളെ മുതൽ ലഭ്യമാകുമെന്ന് മന്ത്രി
ആലപ്പുഴ: അരിവില വിപണിയിൽ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അടുത്തയാഴ്ചയോടെ അരിക്കടകൾ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളിലുമായി അടുത്തദിവസം തന്നെ 1000 ടണ്‍ അരി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായ സമ്മേളനോദ്ഘാടനം ശവക്കോട്ട പാലത്തിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിനു സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അരിവില ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു. ആന്ധ്ര ജയ അരിയുടെ വില മാത്രമാണ് കൂടുതൽ വർധിച്ചത്. മറ്റുള്ളവയ്ക്ക് രണ്ടുമുതൽ മൂന്നുരൂപ വരെയാണ് വർധന. സപ്ലൈകോ വഴി ജയലളിത ബ്രാന്റ് അരി നാളെ മുതൽ 40, 41 രൂപയ്ക്ക് നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഓയിൽ പാം ഉൽപ്പാദിപ്പിക്കുന്ന കുട്ടനാട് ബ്രാൻഡഡ് അരി പൂർണമായി സർക്കാർ ഏറ്റെടുത്തു വിതരണം ചെയ്യും. കർണാടക, യുപി, ഗുജറാത്ത്…
Read More