നെടുങ്കണ്ടം: ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചുകഞ്ചാവ് കടത്താൻ ശ്രമിച്ച കംപ്യൂട്ടർ വിദ്യാർഥിയെ കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ പിടികൂടി. എറണാകുളം വൈപ്പിൻ സ്വദേശി പെരിങ്ങോട്ട് മിഥുൻ (21) ആണ് പിടിയിലായത്. ഹെൽമെറ്റിനുള്ളിൽനിന്നും 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എറണാകുളത്തുനിന്നും മൂന്നു ബൈക്കുകളിലായി ആറുപേർ തമിഴ്നാട്ടിലെ മുന്തിരിതോട്ടം കണ്ട് മടങ്ങുന്നതിനിടയിൽ കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങുകയായിരുന്നു. കടലാസിൽ പൊതിഞ്ഞ കഞ്ചാവ് ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചാണ് അതിർത്തി കടത്താൻ ശ്രമിച്ചത്. ഫോർ രജിസ്ട്രേഷൻ ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
Read MoreCategory: Kottayam
കഷ്ടപ്പാടിന്റെ കലാപ്രതിഭ..! എംജിയുവജനോത്സവത്തിൽ പങ്കെടുക്കാൻ പണം നൽകിയത് അധ്യാപകരും കുട്ടികളും; പുരസ്കാരം അമ്മയ്ക്കെന്ന് പിവിദാസ്
കോഴഞ്ചേരി: എംജി കലോത്സവം പ്രതിഭാപട്ടം വിപിദാസിന്. രോഗക്കിടക്കയിൽ നിന്ന് തന്നെ അനുഗ്രഹിച്ചയച്ച അമ്മയ്ക്ക് പ്രതിഭാപട്ടം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിപിദാസ്.എതിരാളികളില്ലാത്തതിനാൽ എംജി കലോത്സവം കലാപ്രതിഭാപട്ടം തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിപിദാസ് ഉറപ്പിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിങ്ങനെ പെണ്‍കുട്ടികൾ സ്വന്തമാക്കിവച്ചിരുന്ന ഇനങ്ങളിൽ ഒന്നാമതെത്തിയാണ് വിപിദാസ് പ്രതിഭയാകുന്നത്. ഇതിൽ ഭരതനാട്യത്തിലൊഴികെ പെണ്‍കുട്ടികളെ തോൽപ്പിച്ചു തന്നെയാണ് വിജയം നേടിയത്. ഭരതനാട്യത്തിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവേറെയായിരുന്നു മത്സരം.അർബുദം ബാധിച്ച് ചികിൽസയിലാണ് വിപിയുടെ അമ്മ അംബിക. വിപി എട്ടാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ സുന്ദരൻ മരിച്ചു. പാലക്കാട് കടുന്തുരുത്തി കുമ്പളത്തറ വീട്ടിൽ പിന്നീട് അമ്മയും മകനുമായിരുന്നു താമസം. നൃത്തം പഠിക്കാനുള്ള മകന്റെ ആഗ്രഹത്തിന് അമ്മ പിന്തുണ നൽകി. കലോത്സവങ്ങളിൽ പങ്കെടുത്തുവരുന്ന വിപിദാസിന് കഴിഞ്ഞ കലോൽസവത്തിൽ ഭരതനാട്യത്തിന് ഒന്നാം സമ്മാനം കിട്ടിയിരുന്നു. പക്ഷേ അമ്മ രോഗിയായതോടെ വിപി തളർന്നു. പക്ഷേ നൃത്തം ഉപേക്ഷിക്കരുതെന്ന അംബിക ഉപദേശമാണ്…
Read Moreപണ്ടേ പ്രശ്നക്കാരൻ..! പാലായിൽ ബസിൽ യാത്ര ചെയ്ത മാർവാഡിയിൽ നിന്നും പണം തട്ടിയ കേസിൽ പൾസർ സുനി എട്ടാം പ്രതി; അന്നും കോടതിയിൽ കീഴടങ്ങുകയായിരുന്നു
പാലാ: ബസിൽ യാത്ര ചെയ്യുകയായിരുന്ന മാർവാഡിയിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൾസർ സുനി എട്ടാം പ്രതി.2014 ൽ നടന്ന സംഭവത്തിൽ പാലാ, ഏറ്റുമാനൂർ സ്വദേശികളാണ് മറ്റു പ്രതികൾ. സ്വർണാഭരണ ബിസിനസുള്ള മാർവാഡി പാലായിലെ ഒരു ജൂവലറിയിൽ നിന്നും പണമടങ്ങിയ ബാഗുമായി ബസിൽ യാത്ര ചെയ്യവെ കിടങ്ങൂരിൽ വച്ച് മൂന്നംഗ സംഘം മുളകുപൊടി വിതറി ആക്രമിക്കുകയും പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. ബൈക്കിലും കാറിലുമായി മറ്റു പ്രതികളും ബസിനെ അനുഗമിച്ചിരുന്നു. ജൂവലറിയിലെ ഒരു ജീവനക്കാരനാണ് മാർവാഡിയുടെ യാത്രാവിവരങ്ങൾ പൾസർ സുനിയടക്കമുള്ള മറ്റു പ്രതികൾക്ക് കൈമാറിയത്. പണത്തിൽ ഏറിയ പങ്കും പൾസർ സുനി കൈവശപ്പെടുത്തിയെന്നാണ് മറ്റുപ്രതികൾ പോലീസിനോട് പറഞ്ഞത്. സംഭവം നടന്ന് ദിവസങ്ങൾക്കകം കേസിലെ ഏഴു പ്രതികളെ പാലാ, ഏറ്റുമാനൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും പോലീസ് പിടികൂടി. എന്നാൽ, പൾസർ സുനി കോലഞ്ചേരി കോടതിയിൽ കീഴടങ്ങുകയാണുണ്ടായത്. ഈ…
Read Moreഎന്തിനെന്നറിയില്ല..! വീൽചെയറിൽ കഴിഞ്ഞിരുന്ന അച്ഛനെ മകൻ കുത്തിക്കൊ ന്നു; മാതാവിനെ കുത്തിപരിക്കേൽ പ്പിച്ചു; മകനെ പോലീസ് അറസ്റ്റു ചെയ്തു
അടൂർ: വീൽചെയറിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. യുവഎൻജിനിയറായ മകൻ പോലീസ് കസ്റ്റഡിയിൽ. അടൂർ ആനന്ദപ്പള്ളി കോട്ടവിളയിൽ പി.തോമസാണ് (67) കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസിനും (60) കുത്തേറ്റു. ഇവരെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഐസക് തോമസ് (25) പോലീസ് കസ്റ്റഡിയിലായി. കൊലപാതക കാരണം വ്യക്തമല്ല. റാസൽഖൈമയിൽ താമസമാക്കിയിട്ടുള്ള തോമസും ഭാര്യ മറിയാമ്മയും കഴിഞ്ഞ 14നാണ് നാട്ടിൽ തിരിച്ചെത്തിയത്. 40 വർഷമായി ഇവർ വിദേശത്താണ്. മാർത്താണ്ഡം എൻജിനിയറിംഗ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഐസക് നാട്ടിൽ തന്നെ പഠനസംബന്ധമായ ആവശ്യങ്ങൾക്കു കഴിയുകയായിരുന്നു. റാസൽഖൈമയിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സൂപ്പർ വൈസറായിരിക്കുന്നതിനിടെ 1998ലുണ്ടായ അപകടത്തേ തുടർന്ന് നട്ടെല്ലിനു ക്ഷതം സംഭവിച്ച് വീൽചെയറിലാണ് യാത്ര ചെയ്തി രുന്നത്. മറിയാമ്മ തോമസ് റാസൽഖൈമ ആശുപത്രിയിലെ…
Read Moreവണ്‍, ടു, ത്രീ..! മലപ്പുറത്തേക്ക് ; സമ്പൂര്‍ണ്ണ വൈദ്യുതീകരണ അവലോകനത്തിൽ മന്ത്രിയുടെ പരാമർശ നത്തിന് മറുപടി; ഡെപ്യൂട്ടി ചീഫ് എൻജിനിയറെ സ്ഥലംമാറ്റി
പാലാ: വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എജിനിയർക്ക് സ്ഥലംമാറ്റം. വൈദ്യുതി ബോർഡിലെ ഒരു യൂണിയനിലും അംഗമല്ലാത്തതും സ്വതന്ത്രനിലപാടും ജോലിയിൽ കർശന നിലപാടും ഉള്ള പാലാ ഡെപ്യൂട്ടി ചീഫ് എൻജിനിയറെയാണ് പാലായിൽ നിന്നു മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. വിതരണ വിഭാഗത്തിൽ നിന്നു ട്രാൻസ്മിഷൻ വിഭാഗത്തിലേക്കാണ് സ്ഥലംമാറ്റം. സംസ്ഥാനത്തു നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല അവലോകനത്തിന് എത്തിയ വൈദ്യുതി മന്ത്രിയുടെ പരാമർശത്തിന് മറുപടി പറഞ്ഞതിനാണ് സ്ഥലംമാറ്റം എന്നു പറയുന്നു. ഏതുവിഭാഗത്തിൽ എവിടെ നിയമിക്കുന്നതിലും പരാതിയോ പരിഭവമോ ഇല്ലാത്ത ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉടൻ സ്ഥലം കാലിയാക്കുകയും ചെയ്തു. ഭരണാനുകൂല സംഘടനയാണ് വൈദ്യുതിബോർഡ് ഭരിക്കുന്നത്. രാഷ്ട്രീയപരമായും സംഘടനാപരമായും നേട്ടങ്ങൾക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അതേപ്രകാരം നടപ്പാക്കാത്ത ജീവനക്കാരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ സ്ഥലംമാറ്റത്തിൽ ഭരണാനുകൂല സംഘടനയിൽ പോലും അഭിപ്രായവ്യത്യാസം ഉണ്ട്.
Read Moreമുന്നറിയിപ്പ്..! നഗരസഭ റെസ്റ്റ് ഹൗസ് അപകടാവസ്ഥയിൽ; മുന്നറിയിപ്പ് നൽകി നഗരസഭാ നോട്ടീസ് പതിപ്പിച്ചു ; പിന്നീട് ഉണ്ടാകുന്ന അപകടത്തിന് ഞങ്ങൾ ഉത്തരവാദികളല്ലെന്ന്
കോട്ടയം: കോട്ടയം ബോട്ട് ജെട്ടിക്കു സമീപമുള്ള നഗരസഭാ റെസ്റ്റ് ഹൗസ് അപകടാവസ്ഥയിലെന്ന് നഗരസഭ സെക്രട്ടറി. അപകടഭീഷണി ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി റെസ്റ്റ് ഹൗസിലെ പഴയബ്ലോക്കിലെ രണ്ടു തൂണുകളിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഈ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവ് ലംഘിച്ചു പ്രവേശിച്ചാലുണ്ടാകുന്ന അപകടങ്ങൾക്കു നഗരസഭ ഉത്തരവാദി അല്ലെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും നഗരസഭ കൃത്യമായി വാടക ഈടാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ നടത്തുന്നവർ ആരോപിച്ചു. കൃത്യസമയങ്ങളിൽ അറ്റകുറ്റ പണികൾ നടത്താത്തതാണ് റെസ്റ്റ് ഹൗസിന്റെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണമെന്നും സ്ഥാപ നങ്ങൾ നടത്തുന്നവർ ആരോപിക്കുന്നു. 1970 ഓഗസ്റ്റ് 17നു അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് നഗരസഭ റെസ്റ്റ് ഹൗസ് നാടിനു സമർപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ തന്നെ പലപ്രമുഖ നേതാക്കളും റെസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ടെന്ന് ചരിത്രം. അപകടാവസ്ഥയിലായ പഴയബ്ലോക്കിൽ നിലവിൽ അഞ്ചി ലധികം ഓഫീസുകൾ…
Read Moreയാത്രക്കാരെ കയറ്റനായി നിർത്തിയിട്ട കെഎസ്ആർടിസി ബസിനു പിന്നിൽ ലോറിയിടിച്ച് അപകടം; ലോറി ഡ്രൈവറും ക്ലീനറും മരിച്ചു; ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല
കുറവിലങ്ങാട്: യാത്രക്കാരെ കയറ്റാനായി നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ മിനിലോറിയിടിച്ച് ലോറി ഡ്രൈവറും ക്ലീനറും മരിച്ചു.ലോറി ഡ്രൈവർ വയനാട് ഗൂഡല്ലൂർ മച്ചി ക്കോലി വലയോലിൽ ആന്റണി (36) ക്ലീനർ തൃശൂർ മണിത്തറ ജയന്തിനിലയത്തിൽ സൂര്യ സുദർശൻ (18) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറോടെ എം.സി റോഡിൽ കുറവില ങ്ങാട് പഞ്ചായത്ത് ബസ്സ്റ്റാൻഡിന് മുൻപിലാ യിരുന്നു അപകടം. മുവാറ്റുപുഴയിൽനിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് ലോറിയിടിച്ചത്. തൃശൂരിൽ നിന്ന് കോട്ടയം കഞ്ഞിക്കുഴിയിലേക്ക് പൈപ്പുമായി പോകുകയായിരുന്നു ലോറി. അപകടവിവര മറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർ ത്തനം നടത്തിയത്. ലോറിയുടെ വാതിലിന്റെ പൂട്ടുതുറക്കാൻ കഴിയാതെ വന്നതിനാൽ ലോറി പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശു പത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ്…
Read Moreനീണ്ട കാത്തിരിപ്പിനു വിട..! മൂന്നര മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന പുതിയ നെല്ലിനങ്ങൾ കർഷകരിലേക്ക്; ഒരു ഹെക്ടറിൽ നിന്ന് 6 മുതൽ 7 ടണ്‍ വിളവ് ലഭിക്കും
കോട്ടയം: തൊണ്ണൂറ്റിയഞ്ചാം ദിവസം കൊയ്യാവുന്നതുൾപ്പെടെ കുറഞ്ഞ സമയപരിധിയിൽ കൃഷി ചെയ്യാവുന്ന രണ്ടിനം പുതിയ നെൽവിത്തുകൾ കേരള കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം നെൽകൃഷിയ്ക്കു ഭീഷണിയായിരിക്കെ പ്രതിരോധശേഷിയുള്ളതും മൂന്നര മാസത്തിനുള്ളിൽ കൊയ്ത്തു നടത്താവുന്നതുമായ പുതിയ ഇനങ്ങൾ വൈകാതെ കർഷകരിലെത്തും. പുതിയ ഇനങ്ങൾക്കു കൃഷി അനുമതി നൽകാൻ കാർഷിക ഗവേഷകർ അംഗങ്ങളായ വെറൈറ്റി റിലീസിംഗ് കമ്മിറ്റി അടുത്ത മാസം യോഗം ചേരും. വിതച്ചു പതിമൂന്നര ആഴ്ചകൾക്കുള്ളിൽ കൊയ്യാവുന്ന ഇനം മണ്ണുത്തിയിലും 115 ദിവസത്തെ വിളവുള്ള ഇനം മങ്കൊന്പിലുമാണ് അഞ്ചു വർഷത്തിലേറെ നീണ്ട ഗവേണത്തിലാണു വികസിപ്പിച്ചു മാറുന്ന കാലാവസ്ഥയ്ക്കു അനുയോജ്യമാണെന്നു കണ്ടെത്തിയത്. രണ്ടിനങ്ങൾക്കും പേരിട്ടിട്ടില്ല. ഒരു ഹെക്ടറിൽനിന്ന് ആറു മുതൽ ഏഴുവരെ ടണ്‍ വിളവ് ലഭിക്കുന്ന പുതിയ ഇനങ്ങൾ കേരളത്തിലെവിടെയും കൃഷിക്കു അനുയോജ്യമാണെന്നു തെളിഞ്ഞതായി കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. സാജൻ കുര്യൻ പറഞ്ഞു.…
Read Moreആര് പണിയുമെന്ന തർക്കം തീർന്നു..! റെയിൽവേയും നഗരസഭയും തമ്മിലുള്ള തർക്കം തീർന്നു; റെയിൽവേ നടപ്പാലം ഉടൻ തുറക്കുമെന്ന് റെയിൽവേ അധികൃതർ
കോട്ടയം: നാഗമ്പടം റെയിൽവേ നടപ്പാലം ഉടൻ തുറക്കുമെന്ന് റെയിൽവേ അധികൃതർ. നടപ്പാലം ഒരു മാസത്തിനുള്ളിൽ യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് റെയിൽവേയുടെ പദ്ധതി. അറ്റകുറ്റപണികൾ നടക്കുന്ന പാലത്തിന്റെ സ്ലാബുകൾ മാറ്റിയിടുന്ന പണികളാണ് പുരോഗമിക്കുന്നത്. നേരെത്തേ പാലത്തിൽ വെള്ളപൂശിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അപകടാവസ്ഥയിലായതിനെ തുടർന്ന് റെയിൽവേ നടപ്പാലം അടച്ചത്. അറ്റകുറ്റപണികൾക്കായി കോട്ടയം നഗരസഭ 23 ലക്ഷം രൂപ റെയിൽവേയ്ക്കു നൽകിയിരുന്നു. അറ്റകുറ്റപ്പണികൾ ആര് നടത്തണം എന്നതു സംബന്ധിച്ച് റെയിൽവേയും നഗരസഭയും തമ്മിൽ തർക്കം നിലനിന്നിരുന്നു. 20 അടിയോളം ഉയരത്തിലുള്ള പാലം നിർമിച്ചിരിക്കുന്നത് ഇരുന്പുതൂണുകളിലാണ്. യാത്രക്കാർക്ക് കയറിയിറങ്ങാനുള്ള പടികളും സ്ലാബുകളും നടപ്പാലത്തിനുണ്ട്. പാലത്തിന്റെ സ്ലാബുകൾ താങ്ങിനിർത്തിയിരുന്ന ഗർഡറുകൾ തുരുമ്പെടുത്തു നശിച്ചതോടെയാണ് പാലം അപകടാവസ്ഥയിലായത്. ഇതോടെ റെയിൽവേ നടപ്പാലം വഴിയുള്ള കാൽനടയാത്ര നിരോധിച്ചു. യാത്ര നിരോധിച്ചതിനെ തുടർന്ന് അധികൃതർ പാലത്തിൽ ഇരുന്പുഗേറ്റും പട്ടിക കഷ്ണങ്ങളും ഘടിപ്പിച്ച് പാലം അടയ്ക്കുകയും നടുഭാഗത്തെ ഇരുന്പുപാളി…
Read Moreഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; എതിരേ വന്ന ലോ ഫ്ളോർ ബസിന്റെ മുൻഗ്ലാസ് ഇടിച്ചു തകർത്തു; സംഭവത്തിൽ ആർക്കും പരിക്കില്ല
കോട്ടയം: ഓടിക്കൊണ്ടിരിക്കെ കഐസ്ആർടിസി ബസിന്റെ മുൻ ടയർ ഈരിത്തെറിച്ചു. വൻ ദുരന്തം ഒഴിവായി. ഇന്നു പുലർച്ചെ പൊൻകുന്നത്തു നിന്നും തിരുവനന്തപുരത്തേക്കു പോയ പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് അടൂരിനു സമീപം അപകടത്തിൽപ്പെട്ടത്. ഉൗരിത്തെറിച്ച മുൻ ടയർ എതിരെ വന്ന ജീപ്പിൽ ഇടിച്ചു. ജീപ്പിൽ ഇടിച്ച ടയർ വീണ്ടും തെറിച്ച് എതിർദിശയിൽ കോട്ടയത്തേക്കു വരികയായിരുന്ന കഐസ്ആർടിസി ലോ ഫ്ളോർ എസി ബസിന്റെ മുൻ ഗ്ലാസിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ണാടി പൂർണമായി തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അടൂർ മണക്കാല കൊറ്റനല്ലൂർ ജംഗ്ഷനിൽ ഇന്നു രാവിലെ 8.30നായിരുന്നു അപകടം.
Read More