ജോസഫിന്‍റെ ക്രൂരത..! വ​സ്ത്രം ക​ട​മാ​യി ന​ൽ​കാത്തതിനെ തുടർന്ന് ജീ​വ​ന​ക്കാ​ര​നെ കുത്തിപ്പരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാ​ലാ :  ഷ​ർ​ട്ടി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ  ആ​ക്ര​മി​ച്ച ആ​ൾ പി​ടി​യി​ൽ. കി​ഴ​ത​ടി​യൂ​ർ ക​ണ്ട​ത്തി​ൽ ജോ​സ​ഫ് തോ​മ​സ്(39) ആ​ണ് പാ​ലാ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.   ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നു മ​ണി​ക്ക് പാ​ലാ മ​ഹാ​റാ​ണി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള റെ​ഡ്ലൂ​പ്പ് മെ​ൻ​സ്വെ​യ​ർ എ​ന്ന വ​സ്ത്ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ജോ​സ​ഫ് ഒ​രു ഷ​ർ​ട്ട് വാ​ങ്ങി. ഒ​പ്പം ത​ന്നെ വി​ല​യേ​റി​യ മ​റ്റൊ​രു ഷ​ർ​ട്ടും ജോ​സ​ഫ് തെ​രെ​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തും ത​നി​ക്ക് ന​ൽ​ക​ണ​മെ​ന്നും പ​ണം അ​ൽ​പ സ​മ​യ​ത്തി​നു ശേ​ഷം എ​ത്തി​ച്ചു ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.  എ​ന്നാ​ൽ മു​ഴു​വ​ൻ പ​ണ​വും ന​ൽ​കി​യാ​ലേ ഷ​ർ​ട്ട് ന​ൽ​കാ​നാ​വൂ എ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഷീ​ബ് (27) പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി മ​ട​ങ്ങി​യ ജോ​സ​ഫ് 3.30തോ​ടെ വീ​ണ്ടും ക​ട​യി​ലെ​ത്തു​ക​യും റ​ഷീ​ബി​നെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.     പ​രു​ക്കേ​റ്റ റ​ഷീ​ബി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ്് എ​ത്തി…

Read More

അമ്മയുടെ വരവും കാത്ത്..! വീട്ടമ്മ കുവൈ റ്റിൽ കുടുങ്ങിക്കിടക്കുന്നു; തന്നെ അറബി പീഡിപ്പിക്കുന്നതായി വീട്ടമ്മയുടെ ഫോൺ സന്ദേശം; അമ്മയെ രക്ഷിക്കണ മെന്ന് മക്കൾ

കോ​ട്ട​യം: അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ട്. എ​ങ്ങ​നെ​യും നാ​ട്ടി​ലെ​ത്തി​ക്ക​ണം- കൊ​ടു​മ​ൺ സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​റി​ന്‍​റെ അ​ധി​കൃ​ത​രോ​ടു​ള്ള അ​പേ​ക്ഷ​യാ​ണി​ത്. 2015 ജൂ​ലൈ​യി​ലാ​ണ് ന​ന്ദു​വി​ന്‍​റെ അ​മ്മ മ​ണി പൊ​ടി​യ​ൻ(45) ഏ​ജ​ന്‍റ് വ​ഴി കു​വൈ​ത്തി​ൽ പോ​യ​ത്. ആ​ദ്യ മൂ​ന്നു​മാ​സം കൃ​ത്യ​മാ​യി ശമ്പ​ളം വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. പി​ന്നെ പ​ണം അ​യ​യ്ക്കു​ന്ന​തു നി​ല​ച്ചു. ഇ​തോ​ടെ മ​ണി​യു​ടെ വി​വ​ര​മി​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. പ​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യി​രു​ന്ന ന​ന്ദ​കു​മാ​റി​ന് അ​ത് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. 2016 ഫെ​ബ്രു​വ​രി​യി​ൽ വീ​ട്ടി​ൽ വി​ളി​ച്ച് താ​ൻ ജോ​ലി​ക്കു നി​ൽ​ക്കു​ന്ന വീ​ട്ടി​ലെ ഉ​ട​മ​സ്ഥ​ൻ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും എ​ങ്ങ​നെ​യും ര​ക്ഷ​പ്പെ​ടു​ത്ത​ണെ​മെ​ന്നും അ​റി​യി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വ​ഴി എം​ബ​സി​യി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രാ​ൾ കു​വൈ​റ്റി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്നു പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ജ​ന്‍​റി​നെ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും മ​ണി എ​വി​ടെ​യാ​ണെ​ന്നു​ള്ള ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ 21-ന് ​മ​ണി വീ​ണ്ടും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് കു​വൈ​ത്ത് പൗ​ര​നാ​യ വീ​ട്ടു​ട​മ ഭ​ക്ഷ​ണ​വും ശ​മ്പ​ള​വും ന​ൽ​കാ​തെ…

Read More

ചൂട് താങ്ങാനാവാതെ കുറവൻമലയും..! ഇടു ക്കി അണക്കെട്ടിലെ കുറവൻ മല‍യിൽ നിന്നും വീണ്ടും പാറകൾ അടർന്നു വീണു; പാ​റ​ക്ക​ഷ​ണം മ​ണ്ണി​ൽ അ​ര​മീ​റ്റ​റി​ല​ധി​കം താ​ഴ്ന്നു​പോ​യി

ചെ​റു​തോ​ണി: ഇ​ടു​ക്കി ആ​ർ​ച്ച് ഡാം ​ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നും കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്നു​വീ​ണു. അ​ടു​ത്ത​നാ​ളി​ൽ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് പാ​റ അ​ട​ർ​ന്നു​വീ​ഴു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30-ഓ​ടെ​യാ​ണ് ഭീ​ക​ര​ശ​ബ്ദ​ത്തോ​ടെ കു​റ​വ​ൻ മ​ല​യി​ൽ​നി​ന്നും കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്നു​വീ​ണ​ത്. കു​റ​വ​ൻ – കു​റ​ത്തി മ​ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് ഡാം ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സം​മു​ന്പും കു​റ​വ​ൻ മ​ല​യി​ൽ​നി​ന്നാ​ണ് പാ​റ​ക്ക​ഷ​ണം അ​ട​ർ​ന്നു​വീ​ണ​ത്. 200 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണ പാ​റ​ക്ക​ഷ​ണം ഡാ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ന്പ് ഗോ​വ​ണി​ക​ളും കൈ​വ​രി​ക​ളും ത​ക​ർ​ത്താ​ണ് നി​ലം​പ​തി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ അ​ടി​വാ​ര​ത്തി​ൽ സി​മ​ന്‍​റി​ൽ നി​ർ​മി​ച്ച ചാ​രു​ബ​ഞ്ചു​ക​ളും ന​ശി​ച്ചു. പാ​റ​ക്ക​ഷ​ണം മ​ണ്ണി​ൽ അ​ര​മീ​റ്റ​റി​ല​ധി​കം താ​ഴ്ന്നു​പോ​യി. അ​ണ​ക്കെ​ട്ടി​ന്‍​റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗാ​ർ​ഡ് റൂ​മി​നു സ​മീ​പ​മാ​ണ് പാ​റ വ​ന്നു​വീ​ണ​ത്. അ​ട​ർ​ന്ന പാ​റ​ക്ക​ഷ​ണം പാ​റ​യി​ലി​ടി​ച്ച് പൊ​ട്ടി​ച്ചി​ത​റി​യാ​ണ് നി​ല​ത്തു​വീ​ണ​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ആ​ളു​ക​ളാ​രും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം കു​റ​വ​ൻ മ​ല​യി​ൽ ഡാ​മി​ൽ​നി​ന്നും…

Read More

പെ​റ്റ​മ്മ ന​ഷ്ട​മാ​യ ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്ക് പാ​ലൂ​ട്ടി ‘പട്ടിഅമ്മ’

കാ​ട്ടി​ക്കു​ളം: പെ​റ്റ​മ്മ ന​ഷ്ട​പ്പെ​ട്ട ആ​ട്ടി​ൻ​കു​ട്ടി​യെ പാ​ലൂ​ട്ടി അ​മ്മ​പ്പ​ട്ടി. മ​ഹാ​രാ​ഷ്്‌ട്രയി​ൽ ബാ​വ​ലി സ്വ​ദേ​ശി കൊ​ല്ല​പ്പ​ള്ളി ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള​ള അ​ൽ​സ​ലാ​മം ആ​ട് ഫാ​മി​ലാ​ണ് മാ​തൃ​ത്വ​ത്തി​ന്‍റെ ഉ​ദാ​ര​ത വി​ളി​ച്ച​റി​യി​ക്കു​ന്ന ​കാ​ഴ്ച. മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ​ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ല​പ്പു​റം വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം പ​ട്ടി​ക്കാ​ട​ൻ അ​ബ്ദു​ൾ​സ​ലാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലെ ആ​ടു​ക​ളി​ൽ ഒ​ന്ന് ച​ത്ത​ത്. ഫാം ​ജീ​വ​ന​ക്കാ​ർ ആ​ട്ടി​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ പ്രാ​ണ​ൻ ര​ക്ഷി​ക്കാ​ൻ പ​ണി​പ്പെ​ടു​ന്ന​തി​നി​ട​യാ​ണ് അ​മ്മ​പ്പ​ട്ടി ര​ക്ഷ​ക​യാ​യി എ​ത്തി​യ​ത്. ത​നി​ക്കു​പി​റ​ന്ന അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്കും ആ​ട്ടി​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി മാ​റി​മാ​റി മു​ല​ചു​ര​ത്തു​ക​യാ​ണ് അ​മ്മ​പ്പ​ട്ടി. ​പട്ടി​ക്കു​ട്ടി​ക​ൾ പാ​ൽ നു​ക​രു​ന്പോ​ൾ ആ​ട്ടി​ൻ​കു​ട്ടി​ക​ൾ മാ​റി​നി​ൽ​ക്കും. ആ​ട്ടി​ൻ​കു​ട്ടി​ക​ൾ വി​ശ​പ്പ​ക​റ്റു​ന്പോ​ൾ പ​ട്ടി​ക്കു​ട്ടി​ക​ൾ കാ​ഴ്ച​ക്കാ​രാ​കും. മ​ക്ക​ളോ​ടു​ള്ള വാ​ത്സ​ല്യം അ​തേ​പ​ടി പ്ര​ക​ടി​പ്പി​ച്ചാ​ണ് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ​യും അ​മ്മ​പ്പ​ട്ടി പാ​ലൂ​ട്ടു​ന്ന​തെ​ന്ന് ബേ​ബി പ​റ​ഞ്ഞു. ഫാ​മി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ് നാ​യ​യെ​യും.

Read More

നാട്ടുകാര്‍ക്ക് ആശ്വാസം! പോലീസ് പട്രോളിംഗ് തുടങ്ങി; ബ്ലാക്ക്മാന്റെ കറക്കം നിന്നു; സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്നുണ്ടെന്നു നാട്ടുകാര്‍

മുതലക്കോടം: തൊണ്ടിക്കുഴ, നടയം, കൊതകുത്തി, ശാസ്താംപാറ മേഖലകളിൽ കറങ്ങി നടന്നു കവർച്ച നടത്തി വന്ന ബ്ലാക്ക്മാന്റെ ശല്യം കുറഞ്ഞതായി നാട്ടുകാർ. പോലീസ് പട്രോളിംഗ് ശക്‌തമാക്കി കറങ്ങാൻ തുടങ്ങിയതോടെ മോഷ്‌ടാവ് സ്‌ഥലം വിട്ടതായി നാട്ടുകാർ പറയുന്നു. ഏതായാലും പോലീസിന്റെ സാന്നിധ്യം നാട്ടുകാർക്ക് ആശ്വാസം പകരുന്നു. സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നുണ്ടെന്നും മോഷണശ്രമം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാട്ടുകാരും പറയുന്നു. ഒത്ത വണ്ണവും കറുത്ത ശരീരപ്രകൃതവുമുള്ള ആളാണ് മേഖലയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തി നടന്നത്. പരാതി ലഭിച്ചതോടെ പോലീസും ശക്‌തമായി രംഗത്തിറങ്ങി. കഴിഞ്ഞ ഒരു മാസം കൊണ്ടു ഈമേഖലയിൽ നിന്നുമാത്രം പത്ത് പവനോളം സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു കഴിഞ്ഞിരുന്നു. കൊതകുത്തിയിൽ സജി പള്ളിക്കുന്നേലിന്റെ വീട്ടിൽ നിന്നും മൂന്നര പവനും തൊണ്ടിക്കുഴ ഷിഹാബുദീന്റെ വീട്ടിൽ നിന്നും ആറുപവനും മോഷ്‌ടിച്ചിരുന്നു. പുലർച്ചെ ഒന്നിനും നാലിനും ഇടയ്ക്കാനാണ് മോഷ്‌ടാവിന്റെ കടന്നു വരവ്. അർധരാത്രിയിൽ വാതിലിൽ മുട്ടി ആക്രമിച്ചു…

Read More

ഇംപേഷ്യൻസ് പാണ്ടുരംഗാനി! തുമ്പപ്പൂ കുടുംബത്തിലേക്ക് പുതിയൊരാൾകൂടി

മൂന്നാർ: തുമ്പപ്പൂ ചെടികൾക്ക് ഏറെ പേരുകേട്ട മൂന്നാർ ഭൂപ്രദേശത്തുനിന്നും പുതിയ ഇനം തുമ്പപ്പൂ കണ്ടെത്തി. ഇംപേഷ്യൻസ് ട്രാവൻകൂറിക്ക എന്ന ചെറു ബാൾസം ചെടിയോട് ഏറെ സാമ്യമുളള ഈ പുതിയ ചെടി പെട്ടിമുടി ഭാഗത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സസ്യത്തിന് പുതിയ പേരും ലഭിച്ചു. ഇംപേഷ്യൻസ് പാണ്ടുരംഗാനി. മൂന്നാറിൽ തുമ്പപ്പൂ ഇനത്തിൽപെട്ട ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്ന മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദാണ് ഈ ചെടി ആദ്യമായി ശ്രദ്ധിച്ചത്. ഇരവികുളം ദേശീയോധ്യാനത്തിലുൾപെട്ട രാജമലയിലെ പെട്ടിമുടിയിൽനിന്നും ഇടമലക്കുടിയിലേക്കു പോകുന്ന വഴിക്കു സമീപമാണ് ഈ ചെടികളെ കണ്ടെത്തിയത്. ചെടി കണ്ടെത്തിയതോടെ ഈ രംഗത്തെ പ്രഗത്ഭരായ ഡോ. കെ.എം. പ്രഭുകുമാർ, ജഗദീഷ് തുടങ്ങിയവരെ മൂന്നാറിലെത്തിച്ച് പഠനം നടത്തുകയായിരുന്നു. ഇവരുടെ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ഇത് പുതിയ സസ്യമാണെന്ന് സ്‌ഥിരീകരിച്ചു. ഇന്റർ നാഷണൽ യൂണിയൻ കൺസർവേഷൻ ഓഫ് നേച്വർ എന്ന സംഘടനയുടെ സംരക്ഷണ പദവി പ്രകാരം ഇതിന്…

Read More

അപരന്‍ മുതല്‍ അച്ചായന്‍സ് വരെ! വൈകല്യങ്ങളെ അതിജീവിച്ച കൊച്ചുമിടുക്കി; ഡയാനക്ക് സ്വപ്നസാക്ഷാത്കാരമായി ജയറാം

കട്ടപ്പന: വൈകല്യങ്ങളെ അതിജീവിച്ച കൊച്ചുമിടുക്കി ഡയാന എഴുതിയ ‘അപരന്‍ മുതല്‍ അച്ചായന്‍സ് വരെ‘ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ സിനിമാതാരം ജയറാം കട്ടപ്പനയിലെത്തി. കട്ടപ്പന ഇടുക്കിക്കവല മുറ്റത്തു സാബുവിന്റെയും ലിസിയുടെയും മൂത്ത മകളാണ് ജയറാമിന്റെ കടുത്ത ആരാധികയായ ഡയാന. ജന്മനാ വൈകല്യത്തോടെ ജനിച്ച ഡയാന ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. സെന്റ് സെബാസ്റ്റ്യന്‍സ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഡയാന ജയറാമിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങള്‍, വിവാഹ ദിവസം, ഭാര്യയുടെയും മക്കളുടെയും ജന്മദിനങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍, അഭിനയിച്ച 204 സിനിമകളെകുറിച്ചുള്ള വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക സമ്മേളനം സഹകരണബാങ്ക് പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു.

Read More

അ​ങ്ക​മാ​ലി–​ശ​ബ​രി റെ​യി​ൽ പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി​യ്ക്ക് ഫ്ള​ക്സ് ബോ​ർ​ഡ് വെ​ച്ച​തി​ന്‍റെ ചെ​ല​വ് മാത്രമെന്ന് ഡീൻ കുര്യാക്കോസ്

തൊ​ടു​പു​ഴ: രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് നി​ർ​ദേ​ശം വ​രു​ക​യും പി​ന്നീ​ട് മു​ൻ​കാ​ല​ങ്ങ​ളി​ലെ എം​പി​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി മു​ൻ​പോ​ട്ടു പോ​കു​ക​യും ചെ​യ്ത നി​ർ​ദ്ദി​ഷ്‌​ട അ​ങ്ക​മാ​ലി–​ശ​ബ​രി റെ​യി​ൽ പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി​യ്ക്ക് ഫ്ള​ക്സ് ബോ​ർ​ഡ് വെ​ച്ച​തി​ന്‍റെ ചെ​ല​വ് മാ​ത്ര​മാ​ണ് വ​ന്നി​ട്ടു​ള്ള​തെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്. മു​ൻ യു​പി​എ ഗ​വ​ൺ​മെ​ൻ​റി​ന്‍റെ കാ​ല​ത്ത് എം​പി​മാ​രാ​യി​രു​ന്ന പി.​ടി. തോ​മ​സും, കെ.​പി. ധ​ന​പാ​ല​നും ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണു കാ​ല​ടി വ​രെ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ത്ത് എ​ട്ടു​കി​ലോ​മീ​റ്റ​ർ റെ​യി​ൽ​വെ ലൈ​ൻ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത​ത്. പി​ന്നീ​ട് എ​ല്ലാ ബ​ജ​റ്റി​ലും പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​ക്കാ​യി പ​ണ​മ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. ജോ​യി​സ് ജോ​ർ​ജ് എം​പി​യാ​യ​തി​നു ശേ​ഷം മു​വാ​റ്റു​പു​ഴ​യി​ലെ ശ​ബ​രി പാ​ത​യു​ടെ സ്പെ​ഷ​ൽ ഓ​ഫീ​സും സ്‌​ഥ​ല​മെ​ടു​പ്പി​നാ​യു​ള്ള ഓ​ഫീ​സും പൂ​ട്ടി പോ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​നു ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ദ്ധ​തി​യു​ടെ പ​കു​തി തു​ക സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ…

Read More

നിങ്ങൾക്കും അനുകരിക്കാം..! ഉപയോഗ ശൂന്യമായ ഹെൽമറ്റുകളിൽ വിജയകരമായി പച്ചക്കറികൃഷി നടത്തിയ ജോയി പരിചയപ്പെടാം

തൊടുപുഴ: കൃഷി ചെയ്യാൻ സ്‌ഥലമില്ലെന്നു പരാതി പറയുന്ന നഗരവാസികൾക്കു തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ഓട്ടോ ലൈൻ എന്ന സ്‌ഥാപനം നടത്തുന്ന ജോയിയെ മാതൃകയാക്കാം. ഉപയോഗശൂന്യമായ ഹെൽമറ്റുകളിൽ വിജയകരമായി പച്ചക്കറികൃഷി നടത്തിയിരിക്കുകയാണ് ഇദ്ദേഹം. തന്‍റെ വ്യാപാരസ്‌ഥാപനത്തിലെത്തുന്ന എല്ലാവർക്കും കാണാനാവുന്നതു കടയോടു ചേർന്നു 51 ഹെൽമറ്റുകളിൽ പച്ചമുളക് കായ്ച്ചുകിടക്കുന്നതാണ്. നാളുകൾക്കു മുമ്പു വരെ വെണ്ടയും വഴുതനയും തക്കാളിയും പൈനാപ്പിളും വരെ ഹെൽമറ്റിനുള്ളിൽ സുരക്ഷിതമായി വിളയിച്ചെടുത്തതു ജോയിയുടെ കൃഷിയിടത്തിലെ കൗതുകക്കാഴ്ചയാണ്. വർഷങ്ങൾക്കു മുമ്പു ഇരുചക്ര വാഹനത്തിന്‍റെ റൂമായിരുന്നു ജോയി നടത്തിയിരുന്നത്. ഷോറൂമിന്‍റെ പ്രവർത്തനം അവസാനിച്ചപ്പോൾ ഉപയോഗ ശൂന്യമായ നിരവധി ഹെൽമറ്റ് മിച്ചംവന്നു. ഇതുമായി ജോയി ആക്രി കച്ചവടക്കാരനെ സമീപിച്ചെങ്കിലും അവർ ഹെൽമറ്റുകൾ വാങ്ങാൻ തയാറായില്ല. തുടർന്നു ഈ ഹെൽമറ്റുകൾ എങ്ങനെ നശിപ്പിച്ചുകളയും എന്ന ആലോചിച്ചു. മണ്ണിൽ എത്രനാൾ വേണമെങ്കിലും നശിക്കാതെ കിടക്കുന്ന ഹെൽമറ്റ് എന്തുകൊണ്ട് ചെടികൾ നടാൻ ഉപയോഗിച്ചുകൂടാ എന്ന…

Read More

വിശ്വാസം അതല്ലേ എല്ലാം..! യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ഒ​രി​ക്ക​ലും വ​ർ​ഗീ​യ വാ​ദി​ക​ളാ​കില്ലെന്ന് അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി

ച​ങ്ങ​നാ​ശേ​രി: യ​ഥാ​ർ​ഥ മ​ത​വി​ശ്വാസി​ക​ൾ ഒ​രി​ക്ക​ലും വ​ർ​ഗീ​യ വാ​ദി​ക​ളാ​കി​ല്ലെ​ന്ന് എം.​പി. അ​ബ്ദു​സ മ​ദ് സ​മ​ദാ​നി. വ​ട​ക്കേ​ക്ക​ര മു​ഹ​യ്ദി​ൻ ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ജി​ലി​സു​ൽ ഉ​ല​മ​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മാ​ന​വ​മൈ​ത്രി മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സ​മ​ദാ​നി. നാ​ടി​നെ ക​ലു​ഷി​ത​മാ​ക്കു ക​യും സ​മാ​ധാ​നം ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന വ​ർ​ഗീ​യ വാ​ദി​ക​ളെ സ​മൂ​ഹം തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചീ​ഫ് ഇ​മാം അ​ബ്ദു​ൽ സ​ലാം അ​ൽ​ഖാ​സി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റെ​ജി സ​ഖ​റി​യ, ഡോ. ​ജ​യിം​സ് മ​ണി​മ​ല, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, അ​ബ്ദു​ൽ സ​ലാം, സ​ലിം ക​ന്നി​ട്ട​യി ൽ, ​ഷി​ബി​ലി കൈ​നി​ക്ക​ര, പി.​എ​സ്. ഷാ​ജ​ഹാ​ൻ, വ​ർ​ഗീ​സ് ആ​ന്‍റണി, ഷെ​മീ​ർ അ​ലി​യാർ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More