അമ്പലപ്പുഴ: ജില്ല രൂക്ഷമായ വരൾച്ചയെ നേരിടുമ്പോഴും ജലസമൃദ്ധമായ തോടുകൾ പോള നിറഞ്ഞ് രോഗവാഹികളായി മാറുന്നു. ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളും പോളയും പായലും നിറഞ്ഞ് നാട്ടുകാർക്കു ദുരിതമായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് കുടിക്കാൻ വരെ ഇത്തരം തോടുകളിൽ നിന്നു വെള്ളം ഉപയോഗിച്ചിരുന്നു.എന്നാൽ ഇന്ന് തോടുകളിലിറങ്ങിയാൽ മാരക രോഗങ്ങൾ പിടിപെടുന്ന സ്‌ഥിതിയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് തോടുകളുടെ പോള വാരൽ നീക്കം ചെയ്ത ശേഷം മിക്ക തോടുകളും പോള നിറഞ്ഞു കിടക്കുകയാണ്. പോള നീക്കം ചെയ്യാൻ ത്രിതല പഞ്ചായത്ത് സമിതികൾ ഒരു പദ്ധതിയും ആവിഷ്കരിക്കാത്തതു മൂലം ജലസമൃദ്ധമായ തോടുകൾ കൊതുകുവളർത്തൽ കേന്ദ്രങ്ങളായി മാറി. പോള നീക്കം ചെയ്താൽ വെള്ളം കുടിക്കുന്നതിനൊഴികെയുള്ള മറ്റാവശ്യങ്ങൾക്കു തോട്ടുകളിലെ വെള്ളം ഉപയോഗിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. മിക്ക തോടുകളും കൈയേറി വീതി കുറഞ്ഞതും നികത്തുന്നതും ഇവ നശിക്കുന്നതിന് കാരണമായിട്ടുണ്ട്. വരൾച്ചയെ കുറ്റം പറഞ്ഞു കോടികൾ…
Read MoreCategory: Kottayam
കൊതു ഭീഷണിയിൽ നഗരം..! കൊതുകിന്റെ കുത്തുപേടിച്ച് ഉറങ്ങാനാവാത്ത അവസ്ഥയെന്ന് നഗരവാസികൾ
ആലപ്പുഴ: കൊതുകുഭീഷണി നഗരവാസികളുടെ ഉറക്കം കെടുത്തുന്നു. സന്ധ്യയാകുന്നതോടെ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മൂളിപ്പറന്നെത്തുന്ന കൊതുകുപടയെ നേരിടാൻ പെടാപ്പാട് പെടുകയാണ ജനങ്ങൾ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൊതുകുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ കൊതുകുവലകളും കൊതുകുതിരികളും മറ്റു കൊതുകു നശീകരണമാർഗങ്ങളും ഉപയോഗിക്കുന്നുണെങ്കിലും കൊതുകിന്റെ കുത്തേൽക്കാതെ ഉറങ്ങാൻ കഴിയില്ല എന്നതാണ് അവസ്ഥ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ വാർഡുകളിൽ രാത്രികാലങ്ങളിൽ ഇലക്ട്രിക് ബാറ്റുപയോഗിച്ച് കൊതുകുകളെ രോഗികൾ നേരിടുന്നത് പതിവുകാഴ്ചയാണ്.പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപവും കാനകൾ വൃത്തിയാക്കാത്തതുമാണ് കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ അവസരമൊരുക്കുന്നത്. നേരത്തെ നഗരസഭാ ആരോഗ്യവിഭാഗവും സംസ്ഥാനസർക്കാർ ആരോഗ്യവിഭാഗവും മുൻകാലങ്ങളിൽ കൊതുകുനിവാരണത്തിനായി കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ സമീപകാലത്തായി ഇത്തരം പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായതാണ് കൊതുകുകൾ വർധിക്കാനിടയായതെന്നാണ് ആക്ഷേപം. ഹോട്ടലുകളിലും മറ്റു വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നതിനു നഗരസഭ ആരോഗ്യവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളുടെ നാലിലൊന്ന് മാലിന്യനിക്ഷേപങ്ങൾ തടയുന്ന പ്രവർത്തനങ്ങളിലും കാനകൾ വൃത്തിയാക്കുന്നതിലുമുണ്ടായില്ലെങ്കിൽ മറ്റൊരു…
Read Moreഓട്ടോയിൽ കയറിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; രക്ഷിതാക്കളുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു
തൊടുപുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ റിമാൻഡ് ചെയ്തു. തൊടുപുഴ കാരികൊമ്പിൽ ഷൈജു (30)വിനെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക്കു പോകാൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വഴിയിൽ ഓട്ടോ നിർത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി വിവരങ്ങൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഊരിൽ ഒരുദിവസം വേറിട്ട അനുഭവം..! മലവേടരുടെ പരാതിയും കേട്ടു, മരുന്നും നൽകി കളക്ടർ
കണമല: കാട്ടിലെ ഭാഷയും പ്രത്യേക സംസ്കാരവുമായി ഒരുമിച്ച് കഴിയുന്ന ആദിവാസി മലവേടരുടെ ഊരിൽ ജില്ലാ കളക്ടർ സി.എ. ലത ഇന്നലെ ചെലവഴിച്ചത് മണിക്കൂറുകളോളം. ആദിവാസി ജനതയുടെ പരാതികൾ സശ്രദ്ധം കേട്ട കളക്ടർ ഉടനടി പരിഹരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി. ഒപ്പം കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് മരുന്ന് വിതരണവും നിർവഹിച്ചിട്ടാണ് കളക്ടർ മടങ്ങിയത്. അപ്രതീക്ഷിതമായി ഊരിലെത്തിയ ജില്ലാ കളക്ടറെ മാലയും പുഷ്പങ്ങളും നൽകിയാണ് കാടിന്റെ മക്കൾ വരവേറ്റത്. സ്വീകരണം ജീവിതത്തിലെ ഏറ്റവും വേറിട്ട അനുഭവമായിരുന്നുവെന്നും വികസന കാര്യങ്ങളിൽ കോളനിക്ക് പ്രത്യേക പരിഗണന നൽകുമെന്നും കളക്ടർ പറഞ്ഞു. ഇന്നലെ എരുമേലിക്കടുത്ത് എരുത്വാപ്പുഴ മലവേടർ കോളനിയിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഊരിൽ ഒരുദിനം എന്ന പരിപാടിയുടെ ഭാഗമായി കളക്ടർ പങ്കെടുത്തത്. അക്ഷരാഭ്യാസം കുറഞ്ഞ കോളനിവാസികൾ ഏതാനും വർഷം മുമ്പുമുതലാണ് നാട്ടിലെ ജീവിത രീതികളുമായി പൊരുത്തപ്പെട്ട്…
Read Moreജോലിതേടിയെത്തിയ പതിനേഴുകാരിയെ സുഹൃത്ത് പീഡിപ്പിച്ചു; പരാതിയില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു
രാജാക്കാട്: മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ യുവാവ് പോലീസ്
Read Moreഅവള്‍ വന്നോ ഇല്ലയോ? പോലീസും നാട്ടുകാരും അരിച്ചുപെറുക്കി: തൃപ്തി ദേശായിയുടെ പൊടിപോലുമില്ല
എരുമേലി: അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി അവസാനിക്കുന്ന ഇന്നലെ പോലീസും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ശബരിമല പാതയിലുടനീളം ഒരു സ്ത്രീയെ തെരയുകയായിരുന്നു. കണ്ടാല്‍ പുരുഷനാണെന്ന് തോന്നിക്കുന്ന തലമുടി കഴുത്തറ്റമാക്കി പറ്റെ മുറിച്ച ആ സ്ത്രീയുടെ പേര് തൃപ്തി ദേശായി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ള ഇവരുടെ വിവിധ ഫോട്ടോകളുമായാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഇന്നലെ രാത്രി ഒമ്പതര വരെ ജാഗ്രതയിലും നിരീക്ഷണത്തിലുമായിരുന്നത്. എല്ലാ സ്ത്രീകളേയും പ്രായപരിധിയില്ലാതെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തി വിവാദം സൃഷ്ടിച്ച തൃപ്തി ദേശായി ഇന്നലെ ശബരിമലയിലേക്ക് പുറപ്പെട്ടെന്ന വിവരം ലഭിച്ചതാണ് പോലീസിനെ ജാഗ്രതയിലാക്കിയത്. എന്നാല്‍ തൃപ്തിദേശായിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ച വിവരം തെറ്റാണെന്ന് ഉറപ്പിച്ചെങ്കിലും പോലീസ് ജാഗ്രത അവസാനിപ്പിച്ചിട്ടില്ല. എരുമേലിയിലും പമ്പയിലും വനിതാ പോലീസുകാരെ പ്രത്യേകമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. വിവരമറിഞ്ഞ് രണ്ടിടത്തും ദൃശ്യമാധ്യമങ്ങളും എത്തിയിരുന്നു. തൃപ്തി ദേശായി വന്നാല്‍ അടിച്ച് ഓടിക്കാനായിരുന്നു ചില…
Read Moreഅമ്പടി ഭയങ്കരി..! രണ്ടു മക്കളെ ഉപേക്ഷിച്ച് മുപ്പത്തിനാലുകാരി ഇരുപത്തിരണ്ടുകാരനൊപ്പം ഒളിച്ചോടി
ചെങ്ങന്നൂർ: മുപ്പത്തിനാലുകാരിയും രണ്ടുകുട്ടികളുടെ മാതാവുമായ യുവതി ഇരുപത്തിരണ്ടുകാരനൊപ്പം ഒളിച്ചോടിയെന്ന് ചെങ്ങന്നൂർ പോലീസിൽ പരാതി. കൊഴുവല്ലൂർ സ്വദേശിനിയായ യുവതി ഭർതൃസഹോദരിയുടെ മകനായ യുവാവിനൊപ്പമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുമുൻപ് നാടുവിട്ടത്. ചെങ്ങന്നൂരിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവർ കടന്നത്.
Read Moreആ രഹസ്യം പരസ്യമാകും..! മാജിക്കിനെ കലോത്സവ മത്സരയിനമാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് മാജിക് കലാകാരന്മാർ
കോട്ടയം: അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാജിക്കിനെ മത്സര ഇനമാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് മാജിക് കലാകാരന്മാരുടെ കൂട്ടായ്മയായ മാജിക്കൽ റിയലിസത്തിന്റെ ഭാരവാഹികൾ ആവശ്യപ്പെട്ടു. ചൈനയിൽ നിന്നു മാജിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നവരാണ് ഈ നീക്കത്തിനു പിന്നിൽ. മായാജാലം എന്ന കലയുടെ ജനകീയതയും രഹസ്യസ്വഭാവവും നഷ്ടപ്പെടുത്താൻ ഇതു വഴിവയ്ക്കുമെന്നും ഭാരവാഹികൾ ആരോപിച്ചു. ഒന്നോ രണ്ടോ മജീഷ്യൻമാർ മാത്രമാണു മത്സര ഇനമാക്കുന്നതിനെ അനുകൂലിക്കുന്നത്. ഗ്രേസ് മാർക്കിനുവേണ്ടി മാത്രം മത്സരിക്കുകയും പിന്നീട് ഈ കലയെ ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇടവരും. ഇതിനിടെ ഈ കലയുടെ രഹസ്യാത്മകത നഷ്ടപ്പെടും. ഒട്ടേറെ കലാകാരന്മാർ കൈയടക്കത്തിന്റെ കലയായ മാജിക് അവതരണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പലരുടെയും ജീവിതമാർഗവുമാണിത്. ഇവരുടെ തൊഴിലിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും മജീഷ്യന്മാർ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി മാജിക്കൽ റിയലിസം അംഗങ്ങളുടെ നേതൃത്വത്തിൽ കഐസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. മനു…
Read Moreടിപി കേസ് കുറ്റവാളികൾ ഫോണ്‍വിളി തുടരുന്നു; വിയ്യൂർ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോണ്‍ പിടികൂടി
മുളങ്കുന്നത്തുകാവ്: വിയ്യൂർ സെൻട്രൽ ജയിലിൽനിന്നു വീണ്ടും മൊബൈൽ ഫോണ്‍ പിടികൂടി. ടി.പി. ചന്ദ്രശേഖരൻ വധക്കസിലെ കുറ്റവാളി മുഹമ്മദ് ഷാഫിയിൽനിന്നാണ് മൊബൈൽ ഫോണ്‍ കണ്ടെടുത്തത്. കഴിഞ്ഞദിവസം രാത്രി ജയിൽ സെല്ലിനകത്ത് ഫോണിലൂടെ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഫോണ്‍ പിടികൂടിയത്. സെല്ലിന്റെ ഭിത്തിയിലെ സിമന്റ് ഇളകിയനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇതു മൊബൈൽ സൂക്ഷിക്കുന്നതിനായി ഉണ്ടാക്കിയതാണെന്നു കരുതുന്നു. കഴിഞ്ഞദിവസം മറ്റൊരു സെല്ലിൽനിന്ന് ബാറ്ററി കണ്ടെടുത്തിരുന്നു. ഭക്ഷണം കഴിക്കാനായുള്ള പാത്രത്തിന്റെ അടിയിലാണ് ബാറ്ററി സൂക്ഷിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയെതുടർന്ന് വിയ്യൂർ പോലീസ് കേസെടുത്തു. ടി.പി. കേസിലെ കുറ്റവാളികൾ ജയിലിനകത്ത് മൊബൈൽഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തേയും ഉയർന്നിരുന്നു. കഴിഞ്ഞ 12 ന് ഒരു തടവുകാരൻ മലദ്വാരത്തിൽ ഒളിപ്പിച്ച് മൊബൈൽ കടത്തുവാൻ ശ്രമിച്ചതു പിടികൂടിയിരുന്നു. ജയിലിലെ സുരക്ഷാപരിശോധനകൾ കാര്യക്ഷമമല്ലെന്നുള്ളതിന്റെ സൂചന കൂടിയാണ് തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ. ജയിൽ ഭരിക്കുന്നതു തടവുകാർ മുളങ്കുന്നത്തുകാവ്: ജയിൽ ഭരിക്കുന്നത് തടവുകാരാണെന്ന ആക്ഷേപം…
Read Moreസുഗമമായ യാത്രയ്ക്ക്..! കെഎസ്ആർടിസി നാലു തരം യാത്രാകാര്‍ഡുകള്‍ പുറത്തിറക്കി; വിതരണം കോട്ടയത്ത് 24മുതൽ
കോട്ടയം: കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാർക്ക് കൈത്താങ്ങായി ജില്ലയിൽ 24 മുതൽ യാത്രാ കാർഡുകൾ വിതരണം ചെയ്യും. നാലു തരം യാത്രാ കാർഡുകളാണ് കെഎസ്ആർടിസി ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയം, ചങ്ങനാശേരി, പാലാ എന്നിവിടങ്ങളിലെ സ്റ്റേഷൻമാസ്റ്ററുടെ ഓഫീസുകളിൽ നിന്നും കാർഡുകൾ ലഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പും പണവുമായി എത്തി കാർഡുകൾ സ്വന്തമാക്കാം. നാലുതരം കാർഡുകളിൽ ബ്രോണ്‍സ് കാർഡിനു ജില്ലയ്ക്കുള്ളിൽ മാത്രമാണ് ഉപയോഗം. ബ്രോണ്‍സ് കാർഡിനു 1000 രൂപയും സിൽവർ കാർഡിനു 1500 രൂപയും ഗോൾഡ് കാർഡിനു 3000 രൂപയും പ്രീമീയം കാർഡിനു 5000 രൂപയുമാണ്. ഒരു മാസമാണ് കാർഡിന്‍റെ കാലാ വധി.യാത്രക്കാരുടെ പക്കലിലുള്ള യാത്രാകാർഡിന്‍റെ നന്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്‍റെ ഫെയർസ്റ്റേജും ടിക്കറ്റ് മെഷീനിൽ രേഖപ്പെടു ത്തിയാണ് തുക ഈടാക്കുന്നത്. യാത്രാ വിവരങ്ങൾ ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തുന്നതിൽ കണ്ടക്ടർമാർ വീഴ്ച വരുത്തി യാൽ…
Read More