തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. ഏട്ടാം ക്ലാസുകാരനെതിരേ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരി പുത്രനാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീടാണ് കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍…
Read MoreCategory: Kottayam
വനംമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യര്‍ വന്യമൃഗങ്ങള്‍: പി. മോഹന്‍രാജ്
പത്തനംതിട്ട: കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കെപിസിസി അംഗം പി.മോഹന്‍രാജ്. കര്‍ഷക കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കേള്‍ക്കാന്‍ തയാറാകാത്ത മന്ത്രി രാജിവച്ച് ആ കസേരയില്‍ വന്യമൃഗങ്ങളെ ഇരുത്തുകയാണ് ഇതിലും ഭേദമെന്ന് മോഹന്‍രാജ് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷതവഹിച്ചു. അഷറഫ് അപ്പാകുട്ടി, റെനീസ് മുഹമ്മദ്, കെ.എന്‍. രവീന്ദ്രന്, അബ്ദുള്‍ കലാം ആസാദ്, ബാബു കെ. ഏബ്രഹാം , അഫ്സല് വി. ഷേയ്ക്ക്, സോജന് ജോര്‍ജ്, ജോഷ്വ സാമുവല്‍, ബിനു കുമാര്‍, ദിലീപ് കുമാര്‍, രാജു കെ എ, അനുരാഗ്, രാജേന്ദ്രന്, അജിത് മണ്ണില്‍, കുരുവിള ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreപതിനാലുകാരി പ്രസവിച്ചു; ബന്ധുവായ എട്ടാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസ്; ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ്
ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവിനെതിരെ കേസ് എടുത്ത് പോലീസ്. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പതിനാലുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
Read Moreകോൺഗ്രസ് പുനഃസംഘടന; കോട്ടയത്ത് ചരടുവലികൾ ശക്തമാക്കി ഗ്രൂപ്പുകൾ
കോട്ടയം: കോണ്‍ഗ്രസിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ ചരടുവലികള്‍ ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്. കോട്ടയത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ഡിസിഡികളിലും പ്രസിഡന്റുമാര്‍ മാറും. കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷപദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്. എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് രണ്ടു തട്ടിലാണ്. കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ജില്ലയില്‍ ശക്തമാണ്. ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ ആളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read Moreപിണറായിയുടെ ഭരണം സമസ്ത മേഖലയെയും തകർത്തു: ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ കഴിയണമെന്ന് പി.സി. ജോർജ്
ഉപ്പുതറ: പിണറായിയുടെ ഒൻപതു വർഷത്തെ ഭരണം കേരളത്തിലെ എല്ലാ മേഖലയെയും തകർത്തെന്ന് മുൻ എംഎൽഎ പി.സി. ജോർജ്. ഉപ്പുതറ ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന രാപകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായിരുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന മേഖലയിൽ ഇപ്പോൾ ഇല്ലായ്മ മാത്രമാണ്. ഒരാശുപത്രിയിലും മതിയായ ഡോക്ടർമാരും മരുന്നുമില്ല. ഇടുക്കിയിലെ കർഷകർക്ക് പട്ടയം നൽകുന്നതിന് പ്രധാന തടസം ഉദ്യോഗസ്ഥരാണ്. ഇവരെ നിലയ്ക്ക് നിർത്താൻ കഴിയണം. വന്യജീവിശല്യം കൂടിയായതോടെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ഫാ. ഡൊമിനിക് കാഞ്ഞിത്തിനാൽ, ഫാ. ഷാജി ഏബ്രഹാം, എ.വി. മുരളീധരൻ, അഡ്വ. പി.ആർ. മുരളീധരൻ, സന്തോഷ് കൃഷ്ണൻ, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പിൽ, ശ്രീനഗരി രാജൻ, കെ. കുമാർ,…
Read Moreപക്ഷിപ്പനി നഷ്ടപരിഹാരം; കേന്ദ്രം കനിഞ്ഞു, സംസ്ഥാനം തിരിഞ്ഞു; കൊന്നൊടുക്കിയ ആവേശം സർക്കാർ കാട്ടുന്നില്ലെന്ന് കർഷകർ
കോട്ടയം: പക്ഷിപ്പനി പടരുമ്പോള്‍ കോഴി, താറാവ്, കാട എന്നിവയെ കൂട്ടത്തോടെ കൊന്നു കത്തിക്കാനുള്ള ആവേശം നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിനില്ല. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മൂവായിരം കര്‍ഷകരാണ് ഒന്‍പതു മാസമായി നഷ്ടപരിഹാരം കാത്തുകഴിയുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നതിനും ചത്തതിനുമുള്ള നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രവിഹിതമായ മൂന്നു കോടി രൂപ (60 ശതമാനം) മൂന്നര മാസം മുന്‍പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന 40 ശതമാനം (2.64 കോടി രൂപ)യാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31 വരെ താറാവുകളെ വളര്‍ത്താനോ വിരിയിക്കാനോ മുട്ടവില്ക്കാനോ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍, ക്രിസ്മസ്, പുതുവര്‍ഷ വേളകളില്‍ പക്ഷി ഇറച്ചി വില്പനയെും ഇത് സാരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തില്‍ അടുത്ത ഈസ്റ്റര്‍ വരെ താറാവ്, കോഴി വളര്‍ത്തലില്‍നിന്ന് ആദായം…
Read Moreതണുത്തുറഞ്ഞ് മൂന്നാർ… ലോക്കാട്, ദേവികുളം പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിവരെ തണുപ്പ്; സന്ദർശകരെ കാത്ത് മൂന്നാർ
മൂന്നാർ: രണ്ടാഴ്ചയ്ത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും തണുപ്പെത്തി. ഡിസംബറിന്റെ അവസാന നാളുകളിലും ജനുവരിയുടെ തുടക്കത്തിലും താപനില ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിവരെ താഴ്ന്നു. ലോക്കാട്, ദേവികുളം എന്നിവിടങ്ങളിലായിരുന്നു തണുപ്പ് പൂജ്യത്തിലെത്തിയത്. സെവൻമല, ലക്ഷ്മി, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില. മാട്ടുപ്പെട്ടി, കുണ്ടള, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്. ലക്ഷ്മി എസ്റ്റേറ്റിലെ ചില പ്രദേശങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. വീണ്ടും തണുപ്പ് എത്തിയതോടെ മൂന്നാറിലേക്കുള്ള സന്ദർശകരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreയുവാവ് കുഴഞ്ഞുവീണ് മരിച്ചു ; മരണം ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ
കൊക്കയാർ: ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞുമോന്റെ മകൻ അനൂപ് (ശേഖരൻ -36 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. രാവിലെ സുഹൃത്തുക്കളോടൊപ്പം മുണ്ടക്കയം വെള്ളനാടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു യുവാവ്. മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മാതാവ്: ഇ.എം. ശാന്തമ്മ. ഭാര്യ: ശ്യാമ. മകൻ: ആരവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
Read Moreഇവന്റ് മാനേജ്മെന്റ് ഗോഡൗൺ കത്തിനശിച്ചു: ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
ആലുവ: അഗ്നിബാധയിൽ ആലുവ സീനത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആർക്കും പരിക്കില്ല. റിപ്പബ്ലിക് ദിനത്തിൽ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പേഴ്സണൽ കണക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണാണ് അഗ്നിക്കിരയായത്. മൂന്നുനില കെട്ടിടത്തിന്റെ ഉയരമുള്ള ഗോഡൗണിൽ മാത്രമായി തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്ന് കരുതുന്നു. അയൽവീട്ടുകാരാണ് തീ കണ്ടതും ഫയർഫോഴ്സിനെ വിളിച്ചതും. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിന് ഏറ്റവും പിന്നിലായാണ് ഗോഡൗൺ ഉണ്ടായിരുന്നത്. അതേ കെട്ടിടത്തിൽ താമസിക്കുന്ന ശ്യാംജി ക്രിസ്റ്റഫറാണ് ഉടമ. ഹോർഡിംഗുകൾ, കാർപ്പറ്റുകൾ, കസേരകൾ, മേശകൾ, വലിയ ബോർഡുകൾ, ലൈറ്റുകൾ തുടങ്ങിയവയാണ് ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച ഗോഡൗണിൽ ഉണ്ടായിരുന്നത്. കെട്ടിടത്തിന് പിന്നിലെ മറ്റൊരു വഴിയിലൂടെ ഫയർഫോഴ്സ്…
Read Moreഅടിസ്ഥാനവര്‍ഗത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനില്ല: മന്ത്രി ചിഞ്ചുറാണി
പത്തനംതിട്ട: അടിസ്ഥാനവര്‍ഗങ്ങളെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്ക്കാരിനില്ലന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മൃഗസംരക്ഷണ ചികിത്സാരംഗം സമാനതകളില്ലാതെ മുന്നേറുകയാണ്. വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനമെന്ന കര്‍ഷകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. കാര്‍ഷിക മൃഗസംരക്ഷണമേഖലയില്‍ കാലികള്‍ക്ക് ഇന്‍ഷ്വറന്‍സ്, രോഗപ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ നല്കി. ബാങ്ക് വായ്പകളുടെ പലിശ സര്‍ക്കാര്‍ അടച്ചു. അധിക പാല്‍സംഭരണ പാല്‍പ്പൊടി ഫാക്ടറി യഥാര്‍ഥ്യമാക്കി. വ്യവസായ റാങ്ക്പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോഗ്യരംഗത്തും നമ്മള് മാതൃകയാണെന്നു മന്ത്രി പറഞ്ഞു. കേരളം നേരിടുന്ന വലിയ സാമൂഹിക വിപത്താണ് ലഹരി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ ജനകീയ പോരാട്ടത്തെ ഇടര്‍ച്ചയില്ലാതെ തുടര്‍ ദൗത്യമായി…
Read More