‘കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ നി​ശ്ച​യി​ക്കു​മ്പോ​ൾ അ​ർ​ഹ​ത​യും യോ​ഗ്യ​ത​യും പാ​ർ​ട്ടി​യി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും മാ​ത്ര​മാ​യി​രി​ക്ക​ണം മാ​ന​ദ​ണ്ഡം, ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ മാ​ത്രം നോ​ക്കു​ന്ന നി​ല​വി​ലെ പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണം’: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ രം​ഗ​ത്ത്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ നി​ശ്ച​യി​ക്കു​മ്പോ​ൾ ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ മാ​ത്രം നോ​ക്കു​ന്ന നി​ല​വി​ലെ പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണമെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​ക്കേ​ണ്ട​ത് അ​ർ​ഹ​ത​യും യോ​ഗ്യ​ത​യും പാ​ർ​ട്ടി​യി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും മാ​ത്ര​മാ​യി​രി​ക്ക​ണം. 1978 മു​ത​ലു​ള്ള ത​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​തി-​സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഗ്രൂ​പ്പ് താ​ത്പ​ര്യ​ങ്ങ​ൾ​ക്കും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്കും അ​പ്പു​റം പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment