ബാലുശേരി: മുന്‍ ഭാര്യയെ ആക്രമിക്കാന്‍ നന്മണ്ട സഹകരണ ബാങ്കിലെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സ്വദേശി ബിജുവാണ് ആക്രമിച്ചത്. മാസ്ക് ഇട്ടതിനാല്‍ ആളുമാറി ബാങ്ക് ജീവനക്കാരിയായ മണ്ണാമ്പൊയില്‍ സ്വദേശി ശ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡെപ്പോസിറ്റ് കൗണ്ടറിലിരിക്കുകയായിരുന്ന ശ്രീഷ്മയെ ബിജു പിന്‍ഭാഗത്തുകൂടി വെട്ടുകയായിരുന്നു. ആ സമയത്ത് ബാങ്കിന്റെ നരിക്കുനി, ബാലുശേരി ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ ചാടി വീണു ബിജുവിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാലുശേരി പോലീസ് ബാങ്കിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുന്‍ ഭാര്യ ഇതേ ബാങ്കില്‍ സ്ഥിരം ജീവനക്കാരിയാണ്. ഇവര്‍ തിങ്കളാഴ്ച ലീവായിരുന്നു. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു. ബാങ്കില്‍ ഫോറന്‍സിക് വിദഗ്ധരും ബാലുശേരി പോലീസും പരിശോധന നടത്തി. അക്രമിക്കാനുപയോഗിച്ച ആയുധം പോലീസ് കസ്റ്റഡിയിലെടുത്തു.
Read MoreCategory: Kozhikode
രോഗം മാറിയാലും രണ്ടുദിവസം പുറത്തിറങ്ങരുത്! വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗം പകരുന്നത് മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും; ലക്ഷണങ്ങൾ ഇങ്ങനെ…
കൽപ്പറ്റ: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാന്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥികൾക്കിടയിൽ വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് വിദ്യാർഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ലക്ഷണങ്ങൾ വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം…
Read Moreതുംഗഭദ്രവഴി കബനിയില്‍; മാവോയിസ്റ്റ് നേതാവിന്റെ ഒളിവ് ജീവിതം 16 വര്‍ഷം
സ്വന്തംലേഖകന്കോഴിക്കോട് : കര്‍ണാടകയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന സിപിഐ മാവോയിസ്റ്റ് തുംഗഭദ്രദളത്തിന്റെ നേതൃനിരയില്‍നിന്ന് കൃഷ്ണമൂര്‍ത്തി കേരള വനാതിര്‍ത്തിയില്‍ സജീവ സാന്നിധ്യമായി മാറിയിട്ട് എട്ട് വര്‍ഷം. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ച 2013 മുതല്‍ കൃഷ്ണമൂര്‍ത്തി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആന്റി ടെററിസ്റ്റ് സ്വകാഡിന്റെ (എടിഎസ്) കണ്ടെത്തല്‍. എന്നാല്‍ കൃഷ്ണമൂര്‍ത്തിക്കെതിരേ കൂടുതല്‍ കേസുകള്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കണ്ണൂരിലെ കരിക്കോട്ടുകരി സ്റ്റേഷനിലും മലപ്പുറം എടക്കര, പോത്തുകല്ല് എന്നിവിടങ്ങളിലും മാത്രമാണ് കൃഷ്ണമൂര്‍ത്തിക്കെതിരേ കേസുള്ളത്. ഇതില്‍ എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. കേസുകൾ 50അതേസമയം കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളിലായി 50 ഓളം കേസുകളില്‍ കൃഷ്ണമൂര്‍ത്തി പ്രതിയാണെന്ന് എടിഎസ് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയും സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റി അംഗവുമായ കര്‍ണാടക ചിക്കമംഗലൂര്‍ ശൃംഖേരി സ്വദേശി…
Read Moreമേലുദ്യോഗസ്ഥരുമായുള്ള തർക്കം; സിഗ്നൽ കേബിളുകൾ മുറിച്ച് ട്രെയിൻ ഗതാഗതം അട്ടിമറിക്കാൻ ശ്രമം; രണ്ടു പേരുടെ പണി തെറിപ്പിച്ച് റെയിൽവേ
സ്വന്തംലേഖകന്‍ കോഴിക്കോട് : സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാരെ റെയില്‍വേ പിരിച്ചുവിട്ടു. കോഴിക്കോട് കക്കോടി സ്വദേശി പ്രവീണ്‍രാജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലായിരുന്നു കേബിള്‍ മുറിച്ചതായി കണ്ടെത്തിയത്. ഫറോക്ക് റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ടെക്നീഷ്യല്‍ ജീവനക്കാരായിരുന്നു ഇരുവരും. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരും കേബിള്‍ മുറിച്ചത്. കോഴിക്കോട് റെയില്വേസ്റ്റേഷന് പരിധിയിലെത്തി ജോലിചെയ്യാന്‍ കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍(എസ്എസ്ഇ) ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്ട് ആളില്ലാത്തതിനാലാണ് ഇരുവരെയും വിളിപ്പിച്ചത്. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് സിഗ്നല്‍ മുറിച്ചതെന്നാണ് പറയുന്നത്. സിഗ്നല്‍ കമ്പികള്‍ മുറിച്ചുമാറ്റി പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കിവയ്ക്കുകയായിരുന്നു. എസ്എസ്ഇ പരുഷമായി…
Read Moreമാവോയിസ്റ്റുകള്‍ പിടിയില്‍? വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കൂടുതൽ പേർ അറസ്റ്റിൽ; വിവരങ്ങൾ പുറത്ത് വിടാതെ അന്വേഷണ ഏജൻസികൾ
കോഴിക്കോട് : ആന്റി ടെററിസ്റ്റ് ഫോഴ്സും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)യും കൂടുതല്‍ മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തതായി സൂചന. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലും കമ്പമലയിലും തലക്കുഴിയിലുംവച്ച് കൂടുതല്‍ മാവോയിസ്റ്റുകളെ എടിഎഫ് കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുത്തതായാണ് ജനകീയ മനുഷ്യാകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി ഇത്തരത്തില്‍ പിടികൂടിയവരെ വെടിവച്ചുകൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.ത്തേരിയില്വച്ചാണ് മാവോയിസ്റ്റ് നേതാക്കളായ കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ പിടികൂടിയത്. കമ്പമലയില്‍നിന്ന് മൂന്നുപേരും തലക്കുഴിയില്നിന്ന് മറ്റുപലരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകനും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ സഹോദരനുമായ സി.പി. റഷീദ് പറഞ്ഞു. എന്നാല്‍ ഇത്തരംa അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. ഇത് അപകടകമരമായ അവസ്ഥയാണ്. മുമ്പ് കൊല്ലത്തുനിന്ന് മാവോയിസ്റ്റ് നേതാവ് രാജമൗലിയെ അറസ്റ്റ് ചെയ്യുകയും ആന്ധ്രയില്കൊണ്ടുപോയി വെടിവച്ചുകൊല്ലുകയും ചെയ്തിട്ടുണ്ട്. ആന്ധ്ര,…
Read Moreഎട്ടു വര്‍ഷത്തെ മാവോയിസ്റ്റ് വനവാസം; കബനി ദളത്തിലെ ഡപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജീഷ് വഴി കാടിളക്കി എടിഎഫ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ എട്ടുവര്‍ഷമായി വനവാസം നടത്തുന്ന മാവോയിസ്റ്റുകളെ പുകച്ചു പുറത്തുചാടിക്കാന്‍ ആന്റി ടെററിസ്റ്റ് ഫോഴ്സിന്റെ ഓപ്പറേഷന് ! കേരള - തമിഴ്നാട് – കര്‍ണാടക വനാതിര്‍ത്തി (ട്രയാങ്കിള്‍ ) കളില്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളെയും ഇവര്‍ക്ക് നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളെയും മാവോയിസ്റ്റുകള്‍ക്ക് നഗരത്തില്‍നിന്ന് സഹായം എത്തിച്ചു നല്കുന്ന കൊറിയറുകളേയും കണ്ടെത്താനുള്ള ദൗത്യമാണ് ആരംഭിച്ചത്. 40 ഓളം പേര് ഇനിയും കേരള വനാതിര്‍ത്തികളില്‍ തമ്പടിച്ചതായാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യില്‍ എന്‍ഐഎയിലെ ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാന പോലീസില്‍ തിരിച്ചെത്തിയ എസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ അര്‍ബണ്‍ കമാഡോകളടങ്ങിയ സംഘമാണ് ദൗത്യസേനയിലുള്ളത്. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവധ കേന്ദ്രങ്ങളിലും വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഇന്നലെ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് പേരെ എടിഎഫ്…
Read Moreകൂട്ടിൽ കയറാതെ കടുവ നാട്ടിൽ തന്നെ! കടുവയെ പേടിച്ചു വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥ; ആശങ്കയൊഴിയാതെ ഒരു നാട്
കരുവാരകുണ്ട്: വനം വകുപ്പു വച്ച കൂട് നോക്കുകുത്തിയായി. കടുവ നാട്ടിൽ തന്നെ വിലസുകയാണെന്നു കരുവാരകുണ്ട് നിവാസികൾ. കരുവാരകുണ്ടിനടുത്ത കുണ്ടോടയിൽ നാട്ടുകാർ കടുവയെ നേരിട്ടു കണ്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാൻ വനം വകുപ്പ് ഒരുക്കിയ സംവിധാനങ്ങൾക്കായിട്ടില്ല. കടുവയെ പേടിച്ചു വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഈ പ്രദേശത്തുകാർ. കടുവയെ പിടികൂടാൻ സാധിക്കാത്തതിനു പിന്നിൽ വനം വകുപ്പധികൃതരുടെ നിസംഗതയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ച മുന്‍പു കടുവ കാട്ടുപന്നിയെ കൊന്നു തിന്നതോടെയാണ് നാട്ടുകാർ ഭീതിയിലായത്. മൂന്നു ദിവസത്തിനു ശേഷം വനപാലകർ കെണി സ്ഥാപിച്ചു. എന്നാൽ കെണിയിൽ ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല.കെണി സ്ഥാപിച്ചതോടെ കടുവ അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്കു നീങ്ങിയിരിക്കാമെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ മാസം 31 നാണ് കടുവ കാട്ടുപന്നിയെ വേട്ടയാടുന്നത് തൊഴിലാളികൾ നേരിട്ടു കണ്ടത്. വിവരം വനം വകുപ്പധികൃതരെ അറിയിച്ചെങ്കിലും സംഭവസ്ഥലം സന്ദർശിച്ച് അവർ മടങ്ങി പോവുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥാപിച്ച…
Read Moreഒറ്റപ്പെട്ട ജീവിതം; ദുർഘടപാത! ഈ ദന്പതിമാരെ ആരു തുണയ്ക്കും?
ചക്കിട്ടപാറ: അറുപതോളം വർഷമായി നെല്ലിക്കാമണ്ണിൽ ജോയിയും ഭാര്യ കത്രീനയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഒൻപതിൽപെട്ട വില്യാരി – എടവനപ്പാറ- നരിനട പാതയുടെ ഓരത്ത് താമസിക്കുന്നു. പെരുവണ്ണാമൂഴി അണക്കെട്ട് റിസർവോയർ തീരമാണിത്. ഒട്ടേറെ അയൽവാസികൾ ഇവർക്കുണ്ടായിരുന്നു. ഓരോരുത്തരായി താമസം മാറി. സഞ്ചരിക്കാൻ നല്ല വഴി പോലുമില്ല എന്നതാണു പ്രധാന കാരണം. നരിനടക്കാരനായ ചക്കിട്ടപാറയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ദേവസ്യയുടെ നേതൃത്വത്തിൽ 45 വർഷം മുമ്പു നാട്ടുകാർ വെട്ടിയ വഴി ഇന്നു കാടു പിടിച്ചും മഴയിൽ ചെളിക്കുളമായും കിടക്കുന്ന അവസ്ഥയാണെന്നു ജോയി ദീപികയോടു പറഞ്ഞു. പഞ്ചായത്ത് പലരും തുടർന്നു ഭരിച്ചു. നല്ലവഴി തരണമെന്നു പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണു കിട്ടുന്നത്. 75 വയസു കഴിഞ്ഞ ജോയി രോഗം ബാധിച്ചു അവശനാണ്. രണ്ടു വടികളുടെ സഹായത്തോടെയാണു അൽപ്പമെങ്കിലും നടക്കുന്നത്. ഭാര്യ കത്രീനയുടെ സ്ഥിതിയും മറിച്ചല്ല. മോശമായ…
Read Moreആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരിക്കാൻ 300 രൂപയും എസി മുറിയും! മകനെ കൂട്ടുകാർ തന്നെ ‘പൂശി’; നാദാപുരം ബസ് സ്റ്റാൻഡില്‍ അരങ്ങേറിയ നാടകീയ സംഭവം ഇങ്ങനെ…
നാദാപുരം: അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ 300 രൂപയും എസി മുറിയും ആവശ്യപ്പെട്ട യുവാവിനു സുഹൃത്തുക്കളുടെ വക പൊതിരെ തല്ല്. നാദാപുരം ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയോടു ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആവാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. നാട്ടുകാരാണു സ്ത്രീയുടെ ചികിത്സയ്ക്കു മുൻകൈ എടുത്തിരുന്നത്. ഇതേത്തുടർന്നു മകനോട് ആശുപത്രിയിൽ കൂട്ടിരിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയ്യാറാവാതെ യുവാവ് സ്വകാര്യ ബസിൽ ക്ലീനർ ജോലി ചെയ്യുകയായിരുന്നു. വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ടുപോവാൻ ആംബുലൻസ് ഉൾപ്പെടെ സജ്ജീകരിച്ചു കാത്തുനിന്നെങ്കിലും മകൻ എത്തിയില്ല. ഇതേത്തുടർന്നു വീട്ടമ്മയെ ആംബുലൻസിൽ കയറ്റി നാട്ടുകാർ മകനെ തേടി ഇറങ്ങി. ഇതിനിടയിൽ ബസ് നാദാപുരം സ്റ്റാൻഡിൽ എത്തിയപ്പോൾ മകനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ദിനം പ്രതി 300 രൂപയും താമസിക്കാൻ എസി മുറിയും ആവശ്യപ്പെട്ടത്. രോഗിയായ അമ്മയുമായി ആംബുലൻസ് നാദാപുരം ബസ്…
Read Moreകാലാവധി തികയാതെ ബി.പി. ശശീന്ദ്രൻ ഗവ. പ്ലീഡർ പദവി ഒഴിയുന്നു ! പി.പി പോസ്റ്റിൽ പിടിമുറുക്കി ആറ് പേർ ; അണിയറയിൽ ചരടു വലികൾ ശക്തം
നവാസ് മേത്തർ തലശേരി: ഒരു വർഷം കൂടി കാലാവധി ബാക്കിനിൽക്കെ അഡ്വ.ബി.പി. ശശീന്ദ്രൻ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പദവി ഒഴിയുന്നു. പദവി ഒഴിയുന്നത് സംബന്ധിച്ച കത്ത് നിയമ വകുപ്പ് സെക്രട്ടറിക്ക് ശശീന്ദ്രൻ നൽകി കഴിഞ്ഞു. 2022 നവംബർ 14 വരെയാണ് ശശീന്ദ്രന്റെ കാലാവധി. തലശേരി കേന്ദ്രീകരിച്ച് പ്രാക്ടീസ് തുടങ്ങാനാണ് ശശീന്ദ്രൻ തീരുമാനിച്ചിട്ടുളളത്. ഗവ.പ്ലീഡർ പോസ്റ്റിൽ നിയമനം തേടി ഇടത് അഭിഭാഷക സംഘടനയില പ്രമുഖൻ രംഗത്തുണ്ട്. ലോയേഴ്സ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ ആറ് പേരാണ് അണിയറയിൽ കരുക്കൾ നീക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ സംഭവസ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചും നവീന രീതിയിൽ കേസുകൾ നടത്തിയും പുതിയ മാതൃക സൃഷ്ടിച്ച ശേഷമാണ് ബി.പി.ശശീന്ദ്രൻ പടിയിറങ്ങുന്നത്. രാഷ്ട്രീയ കൊലപാതക കേസുകളിൽ പോലും വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ബി.പി.ശശീന്ദ്രൻ…
Read More