മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറും തമ്മിൽ കയ്യാങ്കളി. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, മൂന്നാം വാർഡ് മെമ്പർ ഷിഹാബ് മാട്ടുമുറി എന്നിവരാണ് ജീവനക്കാരുൾപ്പെടെ നോക്കി നിൽക്കെ പരസ്യമായി ഏറ്റുമുട്ടിയത്. വൈസ് പ്രസിഡന്റും മൂന്നാം വാർഡ് മെമ്പറും തമ്മിൽ മാസങ്ങളായി നല്ല നിലയിലല്ല പ്രവർത്തിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നാം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റിയതിൽ അസൂയ പൂണ്ട് തനിക്കെതിരെ നിരന്തരം നീക്കം നടത്തുകയാണെന്നാണ് ഷിഹാബ് മാട്ടു മുറിയുടെ ആരോപണം. അതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഒരു സർക്കാർ എൽ പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും തർക്കം ഉടലെടുത്തത്. വാർഡ് മെമ്പറുടെ സഹോദരിക്ക് കിട്ടുമായിരുന്ന സ്കൂളിൽ നിന്ന് മാറ്റി മറ്റൊരു സ്കുളിൽ ഇന്റർവ്യൂവിന് ഹാജരാവാൻ വൈസ് പ്രസിഡന്റ് നിർബന്ധിച്ച് അവിടെ എത്തിയ…
Read MoreCategory: Kozhikode
പൊതുഗതാഗതത്തില്‍ നടുവൊടിയുമോ ? ചാര്‍ജ് വര്‍ധിപ്പിക്കണം; ബസുകള്‍ക്ക് പിന്നാലെ ഓട്ടോകളും സമരമുഖത്തേക്ക്…
കോഴിക്കോട്: നവംബര്‍ ഒമ്പതുമുതല്‍ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നതിന് പിന്നാലെ സംസ്ഥാനത്തെ ഓട്ടോ തൊഴിലാളികളും സമരമുഖത്തേക്ക്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായി ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുക, ഇലക്ട്രിക് ഓട്ടോ സര്‍വീസ് സംബന്ധിച്ച ആര്‍ടിഎ ഉത്തരവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ ഒമ്പതിന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) നേതൃത്വത്തിലാണ് മാര്‍ച്ച്. തുടര്‍ന്നും തീരുമാനമായില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം. അതേസമയം ടിക്കറ്റ് ചാര്‍ജ് വര്ധിപ്പിക്കണമെന്നാശ്യപ്പെട്ട് ബസുടമകളും സമരം നടത്തുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ഇനി ദുഷ്കരമായ നാളുകളാണ്. അതേസമയം നിലവിലെ അവസ്ഥയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ അത് യാത്രക്കാരുടെ അമര്‍ഷത്തിനും കാരണമാകും. ഈ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഓട്ടോ സമരത്തിന് മുന്നോടിയായി വെള്ളി, ശനി ദിവസങ്ങളില്‍ യൂണിയന് സിറ്റി കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രചാരണ ജാഥ സംഘടിപ്പിക്കും.
Read Moreകേരളത്തിന്റെ കരുതലിനു നന്ദി..! യുപിയില്‍നിന്നും കാണാതായി കോഴിക്കോട്ടെത്തിയ യുവതി തിരികേ മടങ്ങി
കോഴിക്കോട്: കേരളത്തിന്റെ കരുതലിനും നന്ദിയര്‍പ്പിച്ച് ഖുഷ്നുമ ജന്മനാടായ യുപിയിലേക്ക് മടങ്ങി. ആറുമാസത്തെ വേര്പാടിന് ശേഷം സഹോദരി സുരക്ഷിതമായ കൈകളിലാണെന്ന തിരിച്ചറിഞ്ഞ് ബിജ്നോറില് നിന്നും തിരിച്ച സഹോദരങ്ങള്‍ ഇന്നലെ കോഴിക്കോട് എത്തുകയും ഖുഷ്നുമയെ കൂട്ടി മടങ്ങുകയുമായിരുന്നു. യുപിയിലെ ബിജ്നോറില്നിന്നും ആറുമാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഖുഷ്നുമ (46) യെ കോഴിക്കോട് നഗരത്തില്‍ ലക്ഷ്യസ്ഥാനമില്ലാതെ അലയുന്ന സാഹചര്യത്തില്‍ പോലീസാണ് കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിട്ടതിനാല്‍ കോടതി നിര്‍ദേശ പ്രകാരം ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു. ചികിത്സയില്‍ കഴിയവെ യുവതിക്ക് സ്വന്തം നാടിനെ കുറിച്ച് പോലും അറിവില്ലായിരുന്നു. യുപിയിലെ ബിജ്നോര്‍ ജില്ലയിലെ നജിബാബാദ് പോലീസുമായി ആഭ്യന്തര വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന് ബന്ധപ്പെടുകയും നജീബാബാദ് എഎസ്ഐ വഴി ഭര്‍ത്താവിനെയും ബന്ധുക്കളെയും അവിടെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അമ്മയോടും സഹോദരനോടും ആശയവിനിമയം നടത്തി ഖുഷ്നുമ സുരക്ഷിതയാണെന്ന് അറിയിക്കുകയും അവര്‍…
Read Moreനാണക്കേടാ സാറേ… കേസ് രജിസ്റ്റര്‍ ചെയ്യരുതേ..! ഡോക്ടറായ യുവതിയെ പറ്റിച്ചു മന്ത്രവാദി മുങ്ങി; നഷ്ടമായത് 42 പവൻ സ്വർണം
കോഴിക്കോട്: ഡോക്ടറായ യുവതിയെ പറ്റിച്ചു മന്ത്രവാദി മുങ്ങി. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഫറോക്ക് സ്റ്റേഷനില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇത് സംബന്ധിച്ചുള്ള പരാതി ലഭിച്ചത്. മാനഹാനി ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞാണ് ഇവർ പോലീസില്‍ പരാതി നല്‍കിയത്. മുങ്ങിയ മന്ത്രവാദിയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഡോക്ടറുടെ അടുത്തു പതിവായി ചികിത്സയ്ക്കെത്താറുണ്ടായിരുന്ന യുവാവാണ് മലപ്പുറത്തുള്ള മന്ത്രവാദിയെ പരിചയപ്പെടുത്തിയത്. അയാളുടെ നിർദേശപ്രകാരം 42 പവനോളം ആഭരണങ്ങൾ പൂജയ്ക്കായി ക്ലിനിക്കിൽ എത്തിച്ചു. ഒരുമാസത്തോളം ഇടയ്ക്കിടെ മന്ത്ര വാദി യെത്തി അലമാരയിലെ സ്വര്‍ണം ഊതുകയും മന്ത്രമോതുകയും ചെയ്തു. ശല്യപ്പെടുത്തേണ്ടെന്നു കരുതി പല ദിവസങ്ങളിലും ഡോക്ടര്‍ മന്ത്രവാദസമയത്ത് മാറി നിന്നു. മന്ത്രവാദി പറഞ്ഞ ദിവസം അലമാര തുറന്നതോടെയാണ് തട്ടിപ്പു മനസിലായത്. 42 പവനും കാണില്ലായിരുന്നു. ഉടന്‍ മന്ത്രവാദിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഒടുവില്‍ പോലീസിനെ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ..? വ്യാജ കോളുകളിൽ വട്ടം കറങ്ങി മുക്കം ഫയർഫോഴ്സ്; സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…
മുക്കം: വ്യാജ കോളുകളിൽ വട്ടം കറങ്ങി മുക്കം ഫയർഫോഴ്സ്. തെറ്റായ സന്ദേശം നൽകി കബളിപ്പിച്ചയാൾക്കെതിരെ മുക്കം ഫയർഫോഴ്സ് മുക്കം പൊലിസിന് പരാതി നൽകി. മുക്കം സ്റ്റേഷൻ ഓഫിസർ ഷംസുദ്ധീൻ മുക്കം പൊലിസ് ഇൻസ്പെക്ടർക്കാണ് പരാതി നൽകിയത്. ഓമശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ വേനപ്പാറയിൽ കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപടർന്നതായും ഒരാൾ കടയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്നതായും 9946391937 എന്ന മൊബൈൽ നമ്പറിൽ നിന്ന് ഷാജഹാൻ എന്നയാൾ വ്യാഴാഴ്ച രാത്രിയോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ വിളിച്ചറിയിക്കുകയായിരുന്നു. സംഭവം നടന്നത് മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിലായതിനാൽ പെരിന്തൽമണ്ണയിൽ നിന്ന് വിവരം മുക്കം നിലയത്തിലേക്ക് കൈമാറുകയായിരുന്നു. പ്രസ്തുത നമ്പറിലേക്ക് മുക്കം അഗ്നിരക്ഷാ സേന തിരിച്ചുവിളിച്ചപ്പോഴും സംഭവം ശരിയാണെന്നും ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും സേന ഉടൻ സ്ഥലത്തെത്തി രക്ഷപ്പെടുത്തണമെന്നുമുള്ള വിവരമാണ് ലഭിച്ചത്. ഉടൻതന്നെ രാത്രി 10.40ഓടെ സർവ സന്നാഹവുമായി മുക്കം അഗ്നിരക്ഷാ…
Read Moreവളര്‍ത്തു മീന്‍ നല്‍കാം, വാ..! നാലു കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമം; കൊലക്കേസില്‍ കുറ്റവിമുക്തനായ യുവാവിന്റെ പങ്ക് അന്വേഷിക്കുന്നു
കോഴിക്കോട്: വളര്‍ത്തു മീന്‍ നല്‍കാമെന്ന് പറഞ്ഞു കുറ്റിച്ചിറയിലെ രണ്ടിടത്തു നിന്നായി നാലു കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ച പരാതിയില്‍ കുപ്രസിദ്ദ കൊലക്കേസില്‍ കുറ്റവിമുക്തനായ യുവാവിന്റെ പങ്ക് അന്വേഷിക്കുന്നു. കുട്ടികളും നാട്ടുകാരും നല്കിയ വിവരത്തെ തുടര്‍ന്നാണ് യുവാവിന്റെ പങ്ക് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈക്കിളിലെത്തിയ യുവാവ് ട്യൂഷന് ക്ലാസിലേക്ക് പോകുന്ന കുട്ടികളെയാണ് വളര്‍ത്തു മീന്‍ നല്‍കാമെന്ന് പറഞ്ഞ് ഗുജറാത്തി സ്ട്രീറ്റിലേക്ക് കൊണ്ടുപോയതായി പറയുന്നത്. ഈ സമയം സൈക്കിളില്‍ വരികയായിരുന്ന മറ്റൊരു കുട്ടിയേയും ഒപ്പം കൂട്ടി. ഗുജറാത്തി സ്ട്രീറ്റില്‍ എത്തിയിട്ടും മീനിനെ കാണിച്ചു കൊടുക്കാത്തതിനാല്‍ രണ്ടു കുട്ടികള്‍ ട്യൂഷന് ക്ലാസിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇവിടെ നിന്ന രണ്ട് കുട്ടികളെ പിടിച്ചുവയ്ക്കാന്‍ നോക്കിയപ്പോള്‍ കുതറി ഓടുകയായിരുന്നു. അതേസമയം യുവാവ് വന്ന സൈക്കിള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയ്തു. കൊലക്കേസില്‍ നേരത്തെ പ്രതിചേര്‍ക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി…
Read Moreയുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവതിയെ രക്ഷപ്പെടുത്തിയത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികള്‍; യുവാവ് അറസ്റ്റിൽ
എടക്കര: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കൻ ശ്രമിച്ചയാൾ എടക്കര പോലീസിന്റെ പിടിയിലായി. മൂത്തേടം മരത്തിൽ കടവ് കുറ്റന്പശേരി ഷണ്‍മുഖദാസിനെയാണ് (38) എടക്കര പോലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത്ലാൽ അറസ്റ്റ് ചെയ്തത്. മൂത്തേടം മരത്തിൻകടവിലെ നാൽപ്പതുകാരിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം അപമാനിക്കാൻ ശ്രമിച്ചത്. യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. തുടർന്നു സമീപത്തെ കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി. യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പ്രതി ഓടി മറയുകയായിരുന്നു. കമുകിൻ തോട്ടത്തിനു സമീപം ആൾ താമസമില്ലാത്ത സ്ഥലത്ത് വച്ചാണ് പീഡനശ്രമം. ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും ഇതിനു മുന്‍പും ഇത്തരം സംഭവങ്ങൾ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തടഞ്ഞുവയ്ക്കൽ, കടന്നാക്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ പോലീസ്…
Read Moreവിലങ്ങുമായി പോലീസ്..! കാമ്പസുകള്‍ വഴി പുറത്തേക്ക് പടരുന്ന സംഘര്‍ഷം; കടുത്ത നടപടിക്കൊരുങ്ങി പോലീസ്
കോഴിക്കോട് : കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂള്‍- കോളജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ കാമ്പസുകള്‍ വഴി പുറത്തേക്ക് പടരുന്ന സംഘര്‍ഷത്തിന് വിലങ്ങിടാന്‍ പോലീസ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പലപ്പോഴും കോളജ്വിട്ട് പുറത്തേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്തും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുമായി കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരാതിയില്ലെങ്കിലും ഇനി പോലീസ് സ്വമേധയാ കേസെടുക്കും. സുമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പുറത്ത് വച്ച് പ്രശ്നം പരിഹരിക്കാനും സാധിക്കില്ല. നിയമനടപടിയിലൂടെ മാത്രമേ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാവുന്ന സംഘര്‍ഷം പുറത്തേക്കെത്തിയാല്‍ രാഷ്ട്രീയ സംഘര്‍ഷത്തിനും മറ്റും കാരണമായി മാറിയേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. കാമ്പസിനകത്തുള്ള പ്രശ്നങ്ങളില്‍ പോലീസിന് ഇടപെടണമെങ്കില്‍ കോളജധികൃതരുടെ അനുമതി ആവശ്യമാണ്. അതേസമയം വിദ്യാര്‍ഥികള്‍ കാമ്പസ് വിട്ട് പുറത്തേക്കിറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന…
Read Moreമിഠായിത്തെരുവ് റിപ്പോര്‍ട്ട് ! എട്ടു കോപ്പികള്‍ തയാറാക്കാന്‍ നിര്‍ദേശം; ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കൈമാറും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മിഠായിത്തെരുവില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറും. ജനങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് വ്യക്തമാക്കികൊണ്ട് കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ എ. ഉമേഷ് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ടിന്റെ എട്ട് പകര്‍പ്പുകള്‍ തയാറാക്കാനും ജില്ലാ കളക്ടര്‍, കോര്പറേഷന് മേയര്‍ തുടങ്ങി എല്ലാ വിഭാഗം അധികൃതര്‍ക്കും സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചുവരികയാണ്. ആവശ്യമായ മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തി അന്തിമ റിപ്പോര്‍ട്ട് കൈമാറും. ചെറിയ തീപ്പൊരിയുണ്ടായാല്‍ വരെ സ്ഫോടന സമാനമായ അവസ്ഥയുണ്ടാവാനുള്ള സാധ്യതയാണ് മിഠായിത്തെരുവിലുള്ളതെന്നാണ് 500 പേജിലുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കഴിഞ്ഞമാസം മിഠായിത്തെരുവിലെ മൊയ്തീന്‍പള്ളി റോഡിലെ തീപിടിത്തത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് മിഠായിത്തെരുവില്‍…
Read Moreകൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലെയും അംഗം! ഗിരീഷിന്റെ മരണം സേനയ്ക്ക് തീരാനഷ്ടം
കൊയിലാണ്ടി: ഗിരീഷിന്റെ വിയോഗം പോലീസ് സേനക്ക് തീരാനഷ്ടം. ബാലുശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉള്ള്യേരി കൊയക്കാട് കൊളോത്ത് ഗിരീഷ് (47) ചൊവ്വാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് . എസ്പിയുടെ നാർക്കോട്ടിക് ക്രൈംസ്ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി സ്റ്റേഷനിൽ സർവീസിലിരിക്കെ 2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിന്റെ അന്വേഷണ മികവായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കും ഗിരീഷിന്റെതായിരുന്നു. 2018ൽ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ പിടികൂടുന്നതിലും ഗിരീഷിന്റെ അന്വേഷണ മികവ് വലിയ പങ്ക് വഹിച്ചു. ഈ കേസിൽ പരാതിയും തെളിവും സാക്ഷിയും ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കൊലപാതക കേസുകളും ഗിരീഷിന്റെ അന്വേഷണ മികവിൽ തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിലും ഗിരീഷിന്റെ…
Read More