കൊയിലാണ്ടി: നിക്കാഹിനെത്തിയ വരനെയും സംഘത്തിനെയും കാര്‍ വധുവിന്റെ അമ്മാവനടക്കമുളള ബന്ധുക്കള്‍ ഗുണ്ടകളുമായെത്തി തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായിആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതികൾ ഒളിവിൽ . ആറ് പേരാണ് ആക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും കൊയിലാണ്ടി സിഐ കെ.സി.സുഭാഷ് ബാബു പറഞ്ഞു. കീഴരിയൂര്‍ തെക്കുംമുറിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു് സംഭവം. നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് സാലിഹി(29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു ആക്രമം ഉണ്ടായത് . മുഹമ്മദ് സാലിഹിന്റെത് പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം മതാചാര പ്രകാരമുളള നിക്കാഹ് നടത്തുന്നതിനാണ് വരനും സംഘവും കീഴരിയൂരിലെത്തിയത്. സമീപത്തെ മദ്രസയില്‍ നിക്കാഹ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വരനും സംഘവും സഞ്ചരിച്ച വാഹനം തെക്കുംമുറിയിഭാഗത്തെത്തിയപ്പോള് ആറംഗ…
Read MoreCategory: Kozhikode
ഈ ബ്ലൂടൂത്ത് സ്പീക്കറില്‍ പാട്ട് മാത്രമല്ല! കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട . ലക്ഷങ്ങള്‍ വിലവരുന്ന ചരസ് കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് റാഷിബ് (34)നെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മംഗള എക്സ്പ്രസില്‍ വന്നിറങ്ങിയ റാഷിബ് ഇരുചക്ര വാഹനത്തില്‍ പോകവെ ലിങ്ക്റോഡില്‍ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയില്‍ റാഷിദിന്റെ കൈവശമുണ്ടായിരുന്നു ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലായിരുന്നു ചരസ്. 510 ഗ്രാമായിരുന്നുള്ളത്. വിപണയില്‍ ഇതിന് 25 ലക്ഷത്തോളം വിലവരുമെന്നാണ് എക്സൈസ് സംഘം പറയുന്നത്. വില്പനക്കായാണ് ചരസ് എത്തിച്ചതെന്നാണ് റാഷിബ് എക്സൈസിന് നല്കിയ മൊഴി. ആദ്യമായാണ് ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പറയുന്നത്. ആഗ്രയിലെത്തി താജ്മഹലിന് സമീപത്തു വച്ചാണ് ലഹരി വസ്തു ഒരാള്‍ കൈമാറിയതെന്നും റാഷിബ് പറഞ്ഞു. റാഷിബിനെ കുറിച്ച് എക്സൈസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. ആഗ്രയിലെ ഏജന്റിനെ കുറിച്ച് റാഷിബിന് വിവരം നല്കിയതാരാണെന്നത് പരിശോധിക്കുന്നുണ്ട്. എക്സൈസ്…
Read Moreഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ചാലിയം പുളിമുട്ട് ഭാഗത്ത്
കോഴിക്കോട്: എന്‍ജിഒ അസോസിയേഷന് കോഴിക്കോട് മുന്‍ ജില്ല പ്രസിഡന്റും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് മാനന്തവാടി താലൂക്ക് പ്രസിഡന്റുമായ എന്‍.പി.ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപത്ത് ചാലിയം പുളിമുട്ട് ഭാഗത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് ഫറോക്ക് പഴയ പാലത്തിന് മുകളില്‍ ബാലകൃഷ്ണന്റെ ബൈക്കും മാസ്കും ചെരിപ്പും കണ്ടെത്തിയതെന്ന് ബേപ്പൂര്‍ പോലീസ് അറിയിച്ചു. അതിനിടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് ബേപ്പൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മാനന്തവാടി എംഇഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായ ബാലകൃഷ്ണന് കോഴിക്കോട്…
Read Moreകൈപ്പത്തി ‘ചോദ്യചിഹ്ന’മായി അവശേഷിക്കുന്നു! പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; കനലായി കല്ലാമല
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോണ്‍ഗ്രസിനുള്ളിലെ കലഹം ആളിക്കത്തിച്ച കല്ലാമലയിലെ കനല് കെട്ടടങ്ങിയില്ല. യുഡിഎഫ് -ആര്‍എംപിഐ നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും മത്സരരംഗത്ത് നിന്ന് പിന്മാറാനും കെപിസിസി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ ചിഹ്നവും സ്ഥാനാര്‍ഥിയും ഇപ്പോഴും മത്സരരംഗത്തു തന്നെയുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരം കൂടി കഴിഞ്ഞതോടെയാണ് ചിഹ്നവും സ്ഥാനാര്‍ഥിയെയും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കാത്തത്. ചുവരിലും ഭിത്തിയിലും വഴിയോരങ്ങളിലും പതിച്ച പോസ്റ്ററുകള്‍ നശിപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പൂര്‍ണമായും ‘നശിപ്പിക്കാനാണ്’ ഇപ്പോള്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അതേസമയം 12 ദിവസത്തിനുള്ളില്‍ സ്വന്തം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.പി.ജയകുമാര്‍ 1500ഓളം വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. വോട്ടിംഗ് ദിവസം സുപരിചിതനായ ജയകുമാറിന്റെ നേര്‍ക്ക് നാട്ടുകാര്‍ വിരലമര്ത്തുമോയെന്ന ആശങ്കയാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ജയകുമാര്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന ജനകീയ മുന്നണി സ്ഥാനാര്‍ഥിയ്ക്ക് തിരിച്ചടിയാവും.…
Read Moreവോട്ട് പിടിക്കാൻ താരങ്ങളെത്തുന്നു; കോഴിക്കോട്ട് ബിജെപിക്ക് ശോഭകൂട്ടാൻ ഖുശ്ബു എത്തും
കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കുമ്പോഴും പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രനും അനുകൂലിക്കുന്നവര്‍ക്കും മറുപടിയുമായി “സൂപ്പര്‍ താരങ്ങളെ’ രംഗത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരെയും താരപരിവേഷമുള്ള നേതാക്കളെയും പ്രചാരണത്തിനിറക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. സാധാരണയായി നിയമസഭാതെരഞ്ഞെടുപ്പിനും ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുമാണ് പുറത്തു നിന്നുള്ള നേതാക്കളേയും മറ്റും രംഗത്തിറക്കുന്നത്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പ് നിയമസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണുന്ന ബിജെപി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനായാണ് നേതാക്കളെ ഇറക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഞായറാഴ്ച തെന്നിന്ത്യന്‍ താരം ഖുശ്ബു പ്രചാരണത്തിനെത്തു മെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബിജെപിയിലെത്തിയത്. മറ്റു ജില്ലകളില്‍ ഖുശ്ബു എത്തുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. ഇടുക്കിയിലും പ്രചാരണത്തിന് എത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സുരേഷ്ഗോപിയും പ്രചാരണത്തിന് സജീവമായുണ്ട്. കൂടുതല്‍ കേന്ദ്രനേതക്കളെ വരും ദിവസങ്ങളില്‍ ഇവിടെ പ്രചാരണത്തിനെത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരെ…
Read Moreഅറ്റകൈ പ്രയോഗം! മട്ടന്നൂരിലെ റോഡിനെ ട്രോളിക്കൊന്ന് പ്രതിഷേധം…
മട്ടന്നൂർ: നഗരത്തിലെ റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുകയും കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് ചെളിക്കുളമാകുകയും ചെയ്തതോടെ ജനങ്ങളുടെ യാത്ര ദുഷ്കരമായ സാഹചര്യത്തിൽ ടോൾ ഇറക്കി പ്രതിഷേധവുമായി നാട്ടുകാർ. ചെളിയിൽ മുങ്ങിക്കിടക്കുന്ന സിനിമാ താരങ്ങളുടെ ഫോട്ടോ പതിച്ചാണ് ട്രോൾ വ്യാപകമായത്. പച്ചക്കറിയും സാധനങ്ങളും വാങ്ങാൻ മട്ടന്നൂർ ടൗൺ വരെ പോയി തിരിച്ചെത്തിയവരുടെ അവസ്ഥയെ സൂചിപ്പിക്കുന്ന പോസ്റ്ററാണ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വൈറലാകുന്നത്. തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തിൽ റോഡ് പൊളിച്ചിട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മട്ടന്നൂർ ബസ് സ്റ്റാൻഡിന് മുൻവശം മുതൽ ഇരിട്ടി റോഡിൽ പഴയ മദ്യഷാപ്പ് വരെയുള്ള റോഡാണ് പൂർണമായും പൊളിച്ചിട്ടത്. 200 മീറ്ററോളം നീളത്തിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്. റോഡ് പ്രവൃത്തിക്കിടെ വിവിധ സ്ഥലങ്ങളിലാണ് കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകിയതോടെ റോഡ് പൂർണമായി ചെളിക്കുളമാകുകയും ബൈക്ക്…
Read Moreചാരിറ്റി ട്രസ്റ്റിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; സ്ഥാപനത്തിനെതിരേ നേരത്തെയും പരാതികളുണ്ടായിരുന്നു…
കോഴിക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ മറവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസ്. വെള്ളന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ടീംബി ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിയ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ സ്ഥാപനത്തിന്റെ ഭാരവാഹികളായ ബഷീര്‍, അജ്മല്‍ എന്നിവരുടെ പേരിലാണ് പോക്സോ നിയമപ്രകാരം കുന്ദമംഗലം പോലീസ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണ്. സ്ഥാപനത്തിനെതിരേ നേരത്തെയും പരാതികളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. വയോധികയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും കേസുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന ജനകിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷവും സ്ഥാപനവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയര്‍ന്നതായും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreതദ്ദേശതെരഞ്ഞെടുപ്പ്;തിരുവനന്തപുരത്തെ ന്യൂനപക്ഷ വോട്ട് ചോര്‍ച്ച തടയാന്‍ മുസ്ലിം ലീഗ്
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ന്യൂനപക്ഷ വോട്ട് ചോര്‍ച്ച തടയാന്‍ നീക്കങ്ങളുമായി മുസ്ലിം ലീഗ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുസ്ലീം വോട്ടുകള്‍ ബിജെപിക്ക് പോവാതിരിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ ലീഗ് നേതൃത്വം നടത്തുന്നത്. മുസ്ലിം വിഭാഗത്തിലെ വിവിധ സംഘടനകളിലുള്ളവരെ ഏകോപിപ്പിച്ചുകൊണ്ട് വോട്ട് ചോര്‍ച്ച തടയാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കേന്ദ്രീകരിച്ച് മുസ്ലിം സംഘടനകളുടെ യോഗം ചേര്‍ന്നതായി ബിജെപിക്ക് വിവരം ലഭിച്ചു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ഈ യോഗത്തെക്കുറിച്ച് അറിഞ്ഞതായാണ് സൂചന.മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്ന പേരുദോഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്ക് ഇത് തിരിച്ചടിയാണ്. അതേസമയം ലീഗിന്റെ നീക്കം തിരിച്ചറിഞ്ഞതോടെ ആര്‍എസ്എസ് “മറുമരുന്നു’മായി പ്രചാരണത്തിന് സജീവമായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്ത വിധം ഇത്തവണ കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന എ.പി.അബ്ദുളള കുട്ടിയെ ദേശീയ…
Read Moreതലസ്ഥാനം പിടിക്കാന്‍ ബിജെപി കേന്ദ്ര നേതാക്കളെ ഇറക്കും ; കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാക്കളും എത്തും
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ കച്ചകെട്ടി ബിജെപി. 100 സീറ്റുകളുള്ള തിരുവനന്തപുരം കോര്പറേഷന് ഭരണം നേടാനുള്ള തന്ത്രങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നത്. ഇതിനാല്‍ കേന്ദ്രനേതാക്കളെ ഉള്‍പ്പെടെ തലസ്ഥാനത്തെ പ്രചാരണത്തിനായി എത്തിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും സ്ഥാനാര്‍ഥികളുടെ സംഗമത്തിലും മറ്റു പരിപാടികളിലുമായി എത്തും. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 35 കൗണ്‍സിലര്‍മാരായിരുന്നു ബിജെപിക്കുള്ളത്. ഇവിടെ കോണ്‍ഗ്രസിന്റെ സഹായം സിപിഎമ്മിന് ലഭിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത്തവണ നൂറുവാര്‍ഡുകളിലും പരിചയ സമ്പന്നരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി രംഗത്തിറക്കിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെയാണ് ഇവിടെ മേയര്‍സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നത്. പൂജപ്പുരയില്‍ നിന്നാണ് രാജേഷ് ജനവിധി തേടുന്നത്. നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. കോര്പറേഷന് വിജയമുറപ്പിക്കുന്നതിനായി കൂടുതല്‍ സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. നാളെ സ്ഥാനാര്‍ഥി സംഗമം നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്, ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്…
Read Moreവ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി പ്രചാരണം അട്ടിമറിക്കുന്നതായി ആരോപണം! സിപിഎമ്മിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട് : തലക്കുളത്തൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചതായി കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. പഞ്ചായത്തിലെ 15-ാം വാര്‍ഡ് സ്ഥാനാര്‍ഥി സജിനി ദേവരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സിപിഎം പ്രാദേശിക നേതൃത്വവും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഗൂഡാലോചന നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇവരുടെ മകന് കോവിഡ് പോസറ്റീവായിരുന്നു. സൗകര്യങ്ങളില്ലാത്ത വീട്ടില്‍നിന്നും മകനെ കോവിഡ് സെന്ററിലേക്ക് മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. മൂന്ന് ദിവസം കഴിഞ്ഞാണ് മകനെ കോവിഡ് സെന്ററിലേക്ക് മാറ്റിയത്. തുടര്‍ന്ന് സജിനിയും കുടുംബവും സര്‍ക്കാരിന് കീഴിലുള്ള ലാബില്‍ കോവിഡ് പരിശോധന നടത്തി. സജിനിക്ക് മാത്രം കോവിഡ് സ്ഥിരീകരിക്കുകയും ഇവരെ ഉടന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എത്തി കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നി സ്വകാര്യ ലാബുകളില്‍നിന്നും വീണ്ടും പരിശോധന നടത്തിയപ്പോള്‍ സജിനിയുടെ ഫലം…
Read More