എടപ്പാൾ: കോവിഡ് പ്രോട്ടോകോൾ പ്രകാരം ഒരു യാത്രക്കാരനെ പോലും നിർത്തി കൊണ്ടുപോകാൻ കഴിയില്ലെന്ന് വാശിപിടിച്ചു കെഎസ്ആർടിസി ഡ്രൈവർ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ടു. കോഴിക്കോട്ടു നിന്നു എറണാകുളത്തേക്കു പോകുന്ന ആർപികെ 538 സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരനാണ് കോവിഡിന്റെ മറവിൽ യാത്രക്കാരെ ദ്രോഹിച്ചത്. എടപ്പാളിൽ നിന്നു ബസ് പുറപ്പെട്ടു നടുവട്ടം എത്തിയപ്പോഴാണ് ബസിൽ അഞ്ചുപേർ നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നു നടുറോഡിൽ ബസ് നിർത്തിയ ഡ്രൈവർ, നിൽക്കുന്ന യാത്രക്കാർ ഇറങ്ങാതെ ബസ് മുന്നോട്ടെടുക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇതിനെ തുടർന്നു നിന്നു യാത്ര ചെയ്തവരിൽ പുരുഷൻമാരെ മാത്രം ഇറക്കി ബസ് എടുക്കാൻ കണ്ടക്ടർ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വഴങ്ങിയില്ല. പിന്നീടു നിന്നു യാത്ര ചെയ്ത സ്ത്രീകളെ കൂടി ഇറക്കി വിട്ട ശേഷം മാത്രമാണ് ബസ് എടുക്കാൻ ഡ്രൈവർ തയാറായത്. ബസിൽ കയറുന്പോൾ തന്നെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്നു…
Read MoreCategory: Kozhikode
കണ്‍ഫ്യൂഷനായല്ലോ? ആനക്കാംപൊയിലില്‍ യുഡിഎഫിനു രണ്ടു സ്ഥാനാര്‍ഥികൾ; പ്രവര്‍ത്തകർ ആശയക്കുഴപ്പത്തില്‍
തിരുവമ്പാടി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്കിലെ ആനക്കാംപൊയില്‍ ഡിവിഷനിലെ വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് അറിയാത്ത വിഷമവൃത്തത്തില്‍. നിലവില്‍ രണ്ടു പേരാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്ന പേരില്‍ പോസ്റ്റര്‍ അടിച്ചു പ്രചരണം നടത്തുന്നത്. മുന്‍ തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് (ബാബു) കളത്തൂരും കര്‍ഷക ശബ്ദം കണ്‍വീനറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഷിനോയ് അടയ്ക്കാ പാറയും (ജിവിന് ജോസ്) മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ഇവര്‍ പ്രചരണം നടത്തുന്നത്. കേരള കോണ്‍ഗ്രസ് -എമ്മിലെ വില്‍സണ്‍ താഴത്തുപറമ്പിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ പൊതുവെ യുഡിഎഫ് മണ്ഡലമെന്നറിയപ്പെടുന്ന ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനിലേക്ക് വിജയം സുഗമമാകുമെന്ന് ഇടതു മുന്നണി കരുതുന്നു. പത്രികാ സമര്‍പ്പണത്തിന്റെ അവസാനനിമിഷം വരെ യുഡിഎഫ് നേതാക്കള്‍ ജോസഫ് വിഭാഗവുമായി ധാരണയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള…
Read More‘റിംഗ് റൗണ്ട് ‘ സുരക്ഷ! ഫുട്ബോള്‍ ഇതിഹാസത്തിന് സുരക്ഷയൊരുക്കിയ ഓര്‍മയില്‍ ഡിവൈഎസ്പി കെ.എസ്. ഷാജിയും സിഐ എം.പി ആസാദും
തലശേരി: ഫുട്ബോള്‍ ഇതിഹാസത്തിന് സുരക്ഷയൊരുക്കിയ ഓര്‍മയിലാണ് ഡിവൈഎസ്പി കെ.എസ്. ഷാജിയും സിഐ എം.പി ആസാദും. കണ്ണൂരിൽ മാറഡോണയെത്തിയപ്പോൾ റിംഗ് റൗണ്ട് സുരക്ഷയൊരുക്കാനുള്ള ദൗത്യം ലഭിച്ചത് ഈ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. ആർത്തിരന്പിയാർക്കുന്ന ഫുട്ബോൾ ആരാധകർക്കു നടുവിൽ മാറഡോണയ്ക്കു സുരക്ഷാമതിൽ തീർത്ത് ഇവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭംഗിയായി തങ്ങളുടെ കടമ നിറവേറ്റി. ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനങ്ങള്‍ക്കിടയില്‍ ഒരുദിവസം മുഴുവന്‍ ഫുട്ബോള്‍ ദൈവത്തെ കണ്ണൂരിന്റെ മണ്ണില്‍ സംരക്ഷിക്കാന്‍ കഴിഞ്ഞതിന്റെ മധുരിക്കുന്ന ഓർമകൾ ഇന്നും ഈ ഉദ്യോഗസ്ഥർ അയവിറക്കുന്നു. അന്ന് പേരാവൂര്‍ സിഐയായിരുന്നു ഷാജി. എം.പി. ആസാദാകട്ടെ കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസ്ഐയും. സായുധരായ എട്ട് പോലീസുകാരായിരുന്നു ഹെലിപ്പാഡ് മുതല്‍ തിരിച്ചുപോകുന്നതുവരെ മാറഡോണയ്ക്ക് സുരക്ഷയൊരുക്കിയത്. സ്വകാര്യ ചടങ്ങിനാണ് മാറഡോണ എത്തിയതെങ്കിലും അദ്ദേഹം സര്‍ക്കാര്‍ അതിഥിയായിരുന്നതിനാലാണ് സർക്കാർ ചുമതലയിൽ കനത്ത സുരക്ഷയൊരുക്കിയത്. വടകര ഡിസിആര്‍ബി ഡിവൈഎസ്പിയാണിപ്പോൾ കെ.എസ്. ഷാജി. പയ്യോളി സിഐയാണ് എം.പി.…
Read Moreമാറഡോണയെ മറക്കാനാകാതെ മലപ്പുറത്തെ ആരാധകർ! മലപ്പുറത്തുള്ളത് മാറഡോണയുടെയും അർജന്റീനയുടെയും കടുത്ത ആരാധകര്‍
മലപ്പുറം: ഫുട്ബോൾ മാന്ത്രികൻ ഡീഗോ മാറഡോണയുടെ വേർപ്പാട് ജില്ലയിലെ ഫുട്ബാൾ ആരാധകരെ ദു:ഖിതരാക്കി. ഞെട്ടലോടെയാണ് ആരാധകർ മാറഡോണയുടെ വിടവാങ്ങൽ ഉൾകൊണ്ടത്. മാറഡോണയുടെയും അർജന്റീനയുടെയും കടുത്ത ആരാധകരുടെ വലിയ കൂട്ടങ്ങളാണ് മലപ്പുറത്തുള്ളത്. 1986-ലെ മെക്സിക്കോ ലോകകപ്പിനു ശേഷമാണ് ഈ ആരാധന കടുത്തത്. ഒറ്റയാൾ പോരാട്ടത്തിലൂടെ അർജന്റീനയെ നയിച്ചു ലോകകിരീടം നേടികൊടുത്ത നായകനെ നെഞ്ചേറ്റുകയായിരുന്നു ആരാധകർ. അതു പിന്നീടങ്ങോട്ടു ഓരോ ലോകകപ്പിലും ആഘോഷമാക്കി മാറ്റി. അർജീനയുടെ ഇളം നീലയും വെള്ളയും കലർന്ന നിറത്തിലുള്ള ജഴ്സി ഒരു തരംഗമായി മാറുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ ഗോളും ഏങ്ങും ചർച്ചാ വിഷയമായി മാറി. മലപ്പുറത്തെ ആരാധകർ ഏറെ പേരും ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലൂടെയാണ് അന്നത്തെ കളി ഏറെ പേർ കണ്ടത്. പലർക്കും ഇന്നും അതൊരു തെളിഞ്ഞ ഓർമയാണ്. ടിവി ഷോറുമുകളുടെ നേതൃത്വത്തിലായിരുന്നു അന്ന് കാര്യമായി ഫുട്ബോൾ പ്രദർശനം നടന്നിരുന്നത്. ക്ലബുകളിലും…
Read Moreഅനീഷിന് വേണം… ആധാര്‍കാര്‍ഡും അല്പം കരുണയും! ആനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി
തിരുവമ്പാടി: സ്വന്തമായി ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി. വാഹനാപകടത്തെത്തുടർന്ന് പത്തര വർഷമായി കിടപ്പിലായ നിർധന കുടുംബത്തിലെ അനീഷ് എന്ന ചെറുപ്പക്കാരൻ സ്വന്തമായി ആധാർ കാർഡില്ലാത്തതിനാൽ റേഷൻ കാർഡിൽനിന്നും ഒഴിവാക്കൽ ഭീഷണിയിലാണ്. കൂടരഞ്ഞി പഞ്ചായത്തിലെ ഏഴാം വാർഡ് പുഷ്പഗിരിയിൽ താമസിക്കുന്ന അനീഷ് കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു എതിരെ വന്ന പിക്ക് – അപ് ലോറിക്കിടയിൽ പെട്ട് അപകടമുണ്ടായത്. തലച്ചോറിന് ക്ഷതം സംഭവിച്ച അനീഷിന് ഇന്ന് സ്വന്തമായി ഒന്നും ചെയ്യുവാൻ കഴിയില്ല. ആളുകളുടെ സഹായത്താലാണ് അമ്മയും ഭാര്യയും 10 വയസുള്ള മകളും അടങ്ങുന്ന കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നത്. അനീഷിന് സ്വന്തമായി ആധാർ കാർഡ് ഇല്ല. പലയിടത്തും ഇക്കാര്യം അറിയിച്ച് അപേക്ഷ കൊടുത്തെങ്കിലും തീരുമാനം ഉണ്ടായില്ല. ഒടുവിൽ കഴിഞ്ഞ വർഷം കൂടരഞ്ഞി അക്ഷയ കേന്ദ്രത്തിൽ നിന്നും വന്ന് ഫോട്ടോയും മറ്റും എടുത്തെങ്കിലുംഫോട്ടോ തെളിഞ്ഞില്ല എന്ന കാരണത്താൽ ആധാർ…
Read Moreഇടതു-വലതു മുന്നണികളെ മടുത്തു! ജനം ആഗ്രഹിക്കുന്നത് എന്‍ഡിഎ ഭരണം; കുമ്മനം രാജശേഖരന്
കോഴിക്കോട്: ഇടതു-വലതു മുന്നണികളെ മടുത്തെന്നും എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കോഴിക്കോട് കോര്പ്പറേഷന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കോഴിക്കോട് കോര്പ്പറേഷന് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോര്‍പ്പറേഷനില്‍ നടപ്പാക്കിയ വികസന പ്രവൃത്തികളെകുറിച്ച് പൊതുസംവാദം നടത്താന്‍ സിപിഎം തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകരിക്കേണ്ട, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണം ഭരണക്കാര്‍ കട്ടുമുടിക്കുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളം. പാവങ്ങള്‍ക്ക് വീടു വെക്കേണ്ട പദ്ധതിയില്‍ നിന്ന് പോലും പണം കയ്യിട്ടുവാരുകയാണ്. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മലയാളികള്‍ കുടിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, എല്‍ജെപി…
Read Moreഗെയില്‍വാതക പൈപ്പ് ലൈൻ! ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കാതെ ഉടമകൾ
മുക്കം: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി ജില്ലയിൽ പ്രവൃത്തി പൂര്‍ത്തിയായി കമ്മീഷന് ചെയ്യാനൊരുങ്ങുമ്പോള്‍ ആശങ്കയോടെ ഇരകള്‍. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെയായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പരാതി. പൈപ്പിടല്‍ നടക്കുമ്പോള്‍ മുറിച്ചു മാറ്റിയ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും ഭൂമിയുടേത് ഇതുവരെയായി ലഭിച്ചിട്ടില്ല. ഭൂമി നഷ്ടപ്പെട്ട ഇരകള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും ഭൂമിയുടെ വിലയും നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് താഴെക്കോട്, മുക്കം, കക്കാട് വില്ലേജുകളിലെ മുപ്പതോളം പേർ സ്പീഡ് പോസ്റ്റ് വഴി പരാതി അയച്ചിട്ട് പത്തുദിവസമായെങ്കിലും ഇതുവരെയായി മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഭൂ ഉടമകൾ പറയുന്നു. 2020 ലെ പുതുക്കിയ ഫെയര്‍ വാല്യു അനുസരിച്ചുള്ള വില നല്‍കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിലിന്റെ പൈപ്പിടല്‍ പണി പൂര്‍ത്തീകരിച്ച് വാതകം നിറച്ചുവച്ചതായിട്ടാണ് കമ്പനിയിലേക്ക് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികൾ പറഞ്ഞു. ഭൂവുടമകളുടെ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക്…
Read Moreചല്ലിപ്പായല്! അപകടമൊളിപ്പിച്ച സൗന്ദര്യഹർഷവുമായി പേരാമ്പ്ര ആവളയിൽ പിങ്ക് വസന്തം
കോഴിക്കോട്: അപകടമൊളിപ്പിച്ച സൗന്ദര്യഹർഷവുമായി പേരാമ്പ്ര ആവളയിൽ പിങ്ക് വസന്തം. നിപ്പ വൈറസ് കാലത്ത് ഭീതിയോടെ ഏവരും ഉറ്റുനോക്കിയിരുന്ന പേരാമ്പ്രയെന്ന ഗ്രാമമാണ് മറ്റൊരു മഹാമാരിക്കിടെ സന്ദർശകരെ സ്വീകരിക്കാനൊരുങ്ങിയത്. വൃശ്ചികപ്പുലരിയിലെ മഞ്ഞണിഞ്ഞ ഗ്രാമവഴികളിലൂടെ ആവളയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. ‘ചല്ലിപ്പായല്’ എന്നു നാട്ടുകാര്‍ വിളിക്കുന്ന ‘മുള്ളന്‍പായല്‍’ കൂട്ടത്തോടെ പൂവിട്ടതോടെയാണ് ആവളയെന്ന ഗ്രാമം മറുനാടുകളിൽ വരെ അറിയാൻ തുടങ്ങിയത്. പേരാമ്പ്രയിലെ ആവളയിലേക്കുള്ള റോഡിലെ കുറ്റിയാട്ട് നട കുണ്ടൂര്‍മൂഴി തോട്ടിലാണ് കിലോമീറ്ററുകളോളം മുള്ളന്‍പായല്‍ പിങ്ക് നിറത്തിൽ നിറഞ്ഞുനിൽക്കുന്നത്. ‘പിങ്ക് പൂപ്പാടം’ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജനങ്ങളുടെ ഒഴുക്കു തുടങ്ങിയത്. ഇതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാർഥികളും ഇവിടെ കേന്ദ്രമാക്കാൻ തുടങ്ങി. ആവളയില്‍ കഴിഞ്ഞവര്‍ഷമാണ് മുള്ളന്‍പായല്‍ ആദ്യമായി പൂവിട്ടത്. അന്ന് വ്യാപകമായി പൂവിട്ടിരുന്നില്ലെന്നതിനാല് ഇത്ര മനോഹരമായ കാഴ്ചയുണ്ടായിരുന്നില്ല. കബോംബ ജലസസ്യ കുടുംബത്തില്‍പ്പെട്ട ഫര്‍ക്കേറ്റ (Cabomba Furcata), കരോളിനിയാന (Caroliniana) ഇനങ്ങളാണ് ആവളയില്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളുപോലെയുള്ളതിനാലാണ് ഇവ…
Read Moreകോണ്‍ഗ്രസില്‍ പൊട്ടിത്തെറി! മുരളീധരന് പ്രചാരണത്തിനില്ല; വടകര കല്ലാമല സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് കെപിസിസി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മണ്ഡലമായ കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ ആര്‍എംപിഐയുമായി സഹകരിച്ചുള്ള ജനകീയ മുന്നണിയെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്. തുടര്‍ന്ന് ആര്‍എംപിഐയുടെ ഏരിയാ കമ്മിറ്റിയംഗം സുഗതനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടും കെപിസിസി പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരണമെന്നാണ് എഐസിസി തീരുമാനം. ഇതുപ്രകാരം കല്ലാമല സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കേണ്ടത്. സീറ്റ് വിഭജന സമയത്ത് എഐസിസിയുടെ തീരുമാനം കെപിസിസി ജില്ലാ കമ്മിറ്റികളെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് പ്രാദേശിക തീരുമാനപ്രകാരം ആര്‍എംപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. ഈ തീരുമാനം അംഗീകരിക്കാന്‍ കെപിസിസി തയാറായില്ല. ഇതോടെയാണ് ആര്‍എംപിഐയുമായി…
Read Moreകടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഞെട്ടി! പ്രളയകാലത്തെ ദുരിതബാധിതർക്കായി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ
മലപ്പുറം: പ്രളയകാലത്തെ ദുരിതബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകള്‍ കെട്ടികിടക്കുന്നു. ഭക്ഷ്യകിറ്റിലെ അരി ഉള്‍പ്പടെയുള്ള പലസാധനങ്ങളും പുഴുവരിച്ച നിലയിലാണ്. നിലമ്പൂര്‍ പഴയ നഗരസഭ ഓഫീസിന് മുന്പിലെ വാടക മുറിയിലാണ് ഭക്ഷ്യ കിറ്റുകളുള്ളത്. കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്കിയ ഭക്ഷ്യകിറ്റുകളാണിത്. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന ആളുകളാണ് ഭക്ഷ്യകിറ്റുകള്‍ കെട്ടികിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയിട്ടു. ഭക്ഷ്യ കിറ്റുകള്‍ കൂടാതെ പുതപ്പ്, വസ്ത്രങ്ങള്‍ എന്നിവയും കടമുറിയില്‍ കെട്ടികിടക്കുന്നുണ്ട്. ഈ വസ്തുക്കള്‍ തെരഞ്ഞെടുപ്പ് സമയം വിതരണം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.
Read More