സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടേയും അഴിമതിയിലൂന്നി പ്രചാരണത്തിനിറങ്ങി ബിജെപി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും കിഫ്ബി ആരോപണവുമുള്‍പ്പെടെ സര്‍ക്കാരിന്റെ അഴിമതിയും പാലാരിവട്ടം പാലം, ബാര്‍കോഴ തുടങ്ങി യുഡിഎഫ് നേതാക്കളുള്‍പ്പെട്ട അഴിമതിയും തുറന്നുകാട്ടി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപി തീരുമാനം. ഇതിനായി പ്രത്യേക ലഘുലേഖ പുറത്തിറക്കും. ലഘുലേഖകള്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി വിതരണം ചെയ്യണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ദിവസവും ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെയും അഴിമതി ആരോപണമുയരുന്ന അപൂര്‍വ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് പരമാവധി പ്രചരണ വിഷയമാക്കി മാറ്റും. സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ സത്യം മറനീക്കി പുറത്തുവരുന്നത്. കോണ്‍ഗ്രസായിരുന്നെങ്കില്‍ കേസുകള്‍ ഒത്തുതീര്‍ക്കുകയാണ് ചെയ്യുകയെന്നും ലഘുലേഖയില്‍ വിശദീകരിക്കും. ബാര്‍കോഴ കേസില്‍ ഇടത്പക്ഷവും ബിജെപിയുമായിരുന്നു ആദ്യഘട്ടത്തില്‍ സമരത്തിനിറങ്ങിയത്. എല്‍ഡിഎഫ്…
Read MoreCategory: Kozhikode
എംപിക്കെതിരേ ഒളികാമറ വിവാദം; നേരറിയാന്‍ ആഭ്യന്തരവകുപ്പ് ‘കനിയണം’; അന്വേഷണത്തിന് കോവിഡും തടസം; എംപിക്ക് ആശ്വാസിക്കാം
സ്വന്തം ലേഖകന്‍ കോഴിക്കോട് : തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ എം. കെ.രാഘവന് എംപിക്കെതിരേ ഉയര്‍ത്തിയ ഒളികാമറാ വിവാദം ആളിക്കത്തണമെങ്കില്‍ ആഭ്യന്തരവകുപ്പ് “കനിയണം’. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി എം.കെ.രാഘവന് ആവശ്യപ്പെടുന്നതായുള്ള ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാതെ കാര്യമായ അന്വേഷണം നടത്താനാവില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ചാനല്‍ അധികൃതരില്‍ നിന്ന് നേരത്തെതന്നെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളടങ്ങിയ സിഡിയിയും ശേഖരിച്ചു. ഇത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ പത്ത് മാസമായിട്ടും ഫോറന്‍സിക് ലാബില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതിന് പുറമേ ചാനലിന്റെ ചില ജീവനക്കാരില്‍ നിന്ന് കൂടി മൊഴി രേഖപ്പെടുത്താനുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേരിട്ടെത്തി വേണം മൊഴി രേഖപ്പെടുത്താന്‍. കോവിഡ് പശ്ചാത്തലത്തില്‍ നോയിഡയില്‍ പോവാന്‍ വിജിലന്‍സ് സംഘത്തിന് സാധിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. നിലവില്‍ കൂടുതല്‍ നടപടികളിലേക്ക് വിജിലന്‍സ് നീങ്ങിയിട്ടില്ല. എംപിയുള്പ്പെടെയുള്ളവരെ…
Read Moreബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടിപ്പ്;മിസ്റ്റീരിയസ് ഹാക്കേഴ്സിലെപ്രധാനികൾ പിടിയിൽ
മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിലെ രണ്ടു പ്രധാനികളെ മഞ്ചേരി പോലീസ് മഹാരാഷ്ട്രയിൽ നിന്നു അറസ്റ്റ് ചെയ്തു.\ മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നു ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിൽ മഹാരാഷ്ട്ര താനെയിൽ താമസിക്കുന്ന ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് മുംബൈയിൽ നിന്നു സാഹസികമായി പിടികൂടിയത്. കഴിഞ്ഞ മാസം 12നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ മൊബൈൽ ഫോണിൽ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട മെസേജുകൾ കാണപ്പെട്ടതോടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്നു മഞ്ചേരി പോലീസിൽ പരാതി…
Read Moreബിജെപിയിൽ അബ്ദുള്ളക്കുട്ടി എഫക്ട് ; മത്സരരംഗത്ത് അറുപതോളം മുസ്ലിം സ്ഥാനാർഥികളെ ഇറക്കി ബിജെപി
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ അബ്ദുള്ളക്കുട്ടി എഫക്ട്. സംസ്ഥാനത്തു ഇതുവരെയില്ലാത്ത വിധം മുസ്ലിം സ്ഥാനാർഥികളെ മത്സരരംഗത്തിറക്കാൻ കഴിഞ്ഞതിനു പിന്നിൽ എ.പി അബ്ദുള്ളക്കുട്ടിയുടെ കടന്നുവരവാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പിൽ 60 ഓളം മുസ്ലിം സ്ഥാനാർഥികളെയാണ് ബിജെപി മത്സര രംഗത്തിറക്കിയത്. ഇതിൽ 16 പേർ സ്ത്രീകളാണെന്നു ബിജെപി നേതാക്കൾ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മാത്രം ആറു പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിൽ കോഴിക്കോട് കോർപറേഷനിൽ കുറ്റിച്ചിറയിൽ ആദ്യമായാണ് ബിജെപി സ്ഥാനാർഥിയെ നിർത്തിയത്. അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി. ഷറഫുദീനും കണ്ണൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഒരു വർഷം മുന്‍പു മാത്രം ബിജെപിയിൽ ചേർന്ന എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയവൈസ് പ്രസിഡന്റാക്കിയതിനെതിരെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ദേശീയ ഭാരവാഹിപട്ടികയിൽ കേരളത്തിനു അർഹമായ പരിഗണന കിട്ടാത്തതിൽ ആർഎസ്എസിനും അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവുമായി അകന്നു കഴിയുന്ന ശോഭാ സുരേന്ദ്രനും…
Read Moreബാവു എന്ന മുഹമ്മദ് ഷരീഫ് ചില്ലറക്കാരനല്ല; 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി കുടുങ്ങി
മലപ്പുറം: മലപ്പുറത്തിനടുത്തു ചാപ്പനങ്ങാടിയിൽ വച്ച് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ സെപ്തംബർ 24ന് കഞ്ചാവ് പിടികൂടിയ കേസിൽ കൊണ്ടോട്ടി കൊടികുത്തിപറന്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെ(27)യാണ് മലപ്പുറം നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുന്പാശേരി എയർപോർട്ട് പരിസരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട കരിപ്പൂർ പുളിയംപറന്പ് കല്ലൻകണ്ടി റഫീഖ് (30), കൊണ്ടോട്ടി അന്തിയൂർകുന്ന് കുന്നേക്കാട്ട് തെഞ്ചേരികുത്ത് മുഹമ്മദ് മുജീബ് റഹ്മാൻ, കൊണ്ടോട്ടി അന്തിയൂർകുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീർ എന്നിവരെ ഒരാഴ്ച മുന്‍പു പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായ ആളുകളുടെ എണ്ണം 14 ആയി. ഇവർ റിമാൻഡിലാണ്. ആന്ധ്രയിൽ നിന്നു ഉള്ളി കയറ്റിയ വണ്ടിയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. ആന്ധ്രയിൽ…
Read Moreവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; രണ്ടുവർഷം മുൻപ് കുട്ടിയുടെ വീട്ടിലും അയൽവാസിയുടെ കടയിലുമാണ് പീഡിപ്പിച്ചത്…
കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാടകവീട്ടിൽ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാഞ്ഞാർ സ്വദേശികളായ ഡെന്നീസ്, ഡോയൽ, ബാബു എന്നിവർചേർന്നാണ് പീഡിപ്പിച്ചത്. പ്രതികൾ രണ്ടുവർഷം മുൻപ് കുട്ടിയുടെ വീട്ടിലും അയൽവാസിയുടെ കടയിലുമാണ് പീഡിപ്പിച്ചത്. കാഞ്ഞാർ സിഐ വി.കെ. ശ്രീജേഷിന്റെ നിർദേശാനുസരണം കാഞ്ഞാർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ കെ.ആർ. ശിവപ്രസാദ്, സജി പി. ജോണ്‍, എഎസ്ഐ സാംകുട്ടി, സിപിഒ ബിജുമോൻ, വിനോദ്, ടോബി എന്നിവർചേർന്ന് എറണാകുളത്തുനിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോക്സോ കോടതയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
Read Moreഅഞ്ചുവര്‍ഷം ഭര്‍ത്താവ് ഭരിച്ച വാര്‍ഡുകളില്‍ ഭരണം നിലനിര്‍ത്തണം! ഉജ്വല പോരാട്ടവുമായി ഭാര്യമാര്‍ രംഗത്ത്
കോഴിക്കോട്: അഞ്ചുവര്‍ഷം ഭര്‍ത്താവ് ഭരിച്ച വാര്‍ഡുകളില്‍ ഭരണം നിലനിര്‍ത്താന്‍ ഉജ്വല പോരാട്ടവുമായി ഭാര്യമാര്‍ രംഗത്ത്. കോഴിക്കോട് കോര്‍പറേഷനിലെ 41-ാം വാര്‍ഡായ അരീക്കാടും 48-ാം വാര്‍ഡായ ബേപ്പൂരിലുമാണ് പിന്‍ഗാമികളായി ഭാര്യമാര്‍ എത്തിയത്. 41-ാം വാര്‍ഡായ അരീക്കാട് കൗണ്‍സിലര്‍ എസ്.വി. മുഹമ്മദ് ഷമീലിന്റെ ഭാര്യ അജീബ ഷമീലും 48-ാം വാര്‍ഡായ ബേപ്പൂരില്‍ കൗണ്‍സിലര്‍ ടി. അനില്‍ കുമാറിന്റെ ഭാര്യ ശ്രീജ അനില്‍ കുമാറുമാണ് മത്സരിക്കുന്നത്. വാര്‍ഡുകള്‍ വനിതാ സംവരണമായി മാറിയതോടെയാണ് ഇരുവരും പോരിനിറങ്ങിയത്. മുസ്ലിംലീഗ് സ്വതന്ത്രയായ അജീബ, ഭര്‍ത്താവ് കഴിഞ്ഞ തവണ ജയിച്ച കുട ചിഹ്നം തന്നെയാണ് ആവശ്യപ്പെട്ടത് . എറണാകുളം ജില്ലയിലെ മുന്‍കാല ലീഗ് നേതാവ് വി.എസ്.സി. തങ്ങളുടെ മകളാണ് അജീബ. കഴിഞ്ഞ തവണ മേയര്‍ വി.കെ.സി മമ്മദ് കോയ ജയിച്ച അരീക്കാട്ട് അദ്ദേഹം എംഎല്‍എയായി രാജിവച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഷമീല്‍ സീറ്റ് പിടിച്ചെടുത്തത്. 416 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു…
Read Moreകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിൽ കളിക്കാർ പതിനൊന്നല്ല, പന്ത്രണ്ടാണ്! ഐഎസ്എൽ കാണാൻ ‘മഞ്ഞപ്പട ഹട്ട്’ ഒരുക്കി പന്ത്രണ്ടാമൻ
കൽപ്പറ്റ: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിൽ കളിക്കാർ പതിനൊന്നല്ല, പന്ത്രണ്ടാണ്. ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്പോൾ മഞ്ഞക്കുപ്പായമണിഞ്ഞു ഗാലറിയിൽ ആർത്തിരന്പുന്ന കാണികളാണ് ടീമിന്റെ പന്ത്രണ്ടാമത്തെ താരം. ടീമിന്റെ പന്ത്രണ്ടാം താരനിരയിൽ പണ്ടേ സ്വയം ഇടം കണ്ടെത്തിയ നിരവിൽപുഴ പാതിരിമന്നം വിപിൻ കോവിഡ് കാലത്തു ഐഎസ്എൽ കാണാൻ പ്രത്യേക നിർമിതി തന്നെ നടത്തി. 12 അടി നീളവും എട്ടടി വീതിയുമുള്ള ’മഞ്ഞപ്പട ഹട്ട്’ ആണ് അര ലക്ഷത്തോളം രൂപ ചെലവിട്ടു വിപിൻ നിർമിച്ചത്. ഗാലറിയിൽ ഇരിക്കുന്ന അതേ അനുഭൂതിയോടെ കൂട്ടുകാർക്കൊപ്പം ആർത്തുവിളിച്ചു ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾ കാണാനാണ് വീടിനോടു ചേർന്നു കുടിൽ ഒരുക്കിയതെന്നു വിപിൻ പറയുന്നു. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയും നീലയും നിറങ്ങളാണ് ഹട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.’ഹോം ഓഫ് ദ ട്വൽത് മാൻ’ എന്നെഴുതിയ കവാടവും ഹട്ടിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരേസമയം 15 പേർക്കു കളികാണാൻ സൗകര്യം ഉള്ളതാണ് ഹട്ട്. രണ്ടാഴ്ചയോളം പാടുപെട്ടു ഒരുക്കിയ ഹട്ടിൽ…
Read Moreകാട്ടുപന്നിശല്യം പരിഹരിക്കാതെ വോട്ടില്ലെന്ന് ബോർഡ് വച്ചു; കർഷകന്റെ വീടിനുനേരെ ആക്രമണം
മുക്കം: കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാതെ വോട്ടിനുവേണ്ടി ആരും ഈ പടി കയറേണ്ടെന്ന് ബോർഡുവെച്ച കർഷകന്റെ വീടിനുനേരെ ആക്രമണം. കൂമ്പാറ കിഴക്കരക്കാട്ട് തങ്കച്ച(അഗസ്റ്റിൻ)ന്റെ വീടിനുനേരെയാണ് വ്യാഴാഴ്ച രാത്രി സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്. വീടിനുമുമ്പിലെ രാമച്ച നഴ്സറിയുടെ ബോർഡ് കുത്തിക്കീറി നശിപ്പിച്ചു. രാമച്ചക്കൃഷി വ്യാപിപ്പിക്കുന്നതിനും ഇതിന്റെ ഔഷധഗുണത്തിന്റെ പ്രചാരണത്തിനുമാണ് വീടിനുമുമ്പിൽ തങ്കച്ചൻ നഴ്സറി തുടങ്ങിയത്. തിരുവമ്പാടി പോലീസിൽ പരാതിനൽകി. കാട്ടുപന്നിശല്യത്തിൽ പ്രതിഷേധിച്ച് തൂക്കിയ ബോർഡ് തന്നെയാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. തങ്കച്ചന്റെ മാതൃക പിന്തുടർന്ന് കൂടരഞ്ഞി പഞ്ചായത്തിലെ പല കർഷകരും സമാനമായരീതിയിൽ വീടിനുമുമ്പിൽ ബോർഡ് വച്ചിരുന്നു. ഇത് വലിയ വാർത്തയായതോടെ സ്ഥാനാർഥികൾ ഓടിയെത്തി പരിഹാരം ഉറപ്പുനൽകി. ഇതിനുപിന്നാലെയാണ് സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്. ആനയാംകുന്ന് സ്കൂളിലെ റിട്ട. അധ്യാപകനായ തങ്കച്ചന് അഞ്ച് ഏക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. നൂറു വാഴക്കന്നുകൾ, അമ്പതോളം മൂട് കപ്പ തുടങ്ങിയവ അടുത്തകാലത്ത് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചിരുന്നു .
Read Moreസ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ വീണ്ടും മലബാറിലേക്ക്
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം മലബാറിലേക്ക്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയവരുടെ വീടുകളിലാണ് ഇന്നലെ എന്‍ഐഎ സംഘം പരിശോധന നടത്തിയത്. കോഴിക്കോടും മലപ്പുറത്തും എന്‍ഐഎ പരിശോധന നടത്തി. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, പി. റംസാന്, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന . നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. കോഴിക്കോട് മുക്കം കല്ലുരിട്ടിയിലെ വീട്ടിലും പരിശോധന നടന്നു. ഒരേസമയമായിരുന്നു പരശോധന. അഞ്ച് പേരും നേരത്തെ അറസ്റ്റിലായ മറ്റ് പ്രതികളുമായി ചേര്‍ന്ന് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തുകയും സൗകര്യമൊരുക്കുകയും ചെയ്തുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . നേരത്തെയും മലബാര്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് എരഞ്ഞിക്കല്‍…
Read More