താമരശേരി: വീടിനു സമീപത്ത് ഫാമില്‍ വളര്‍ത്തിയ താറാവുകളെയും മുയലുകളെയും അജ്ഞാത ജീവി കടിച്ചു കൊന്നു. കോരങ്ങാട് ആനപാറപൊയില് അബ്ദുള്‍ സലാമിന് സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതി വഴി ലഭിച്ച താറാവുകളും മുയലുകളുമാണ് അജ്ഞാത ജീവിയുടെ കടിച്ചു കൊന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ വീടിന് സമീപത്തായി നിര്‍മിച്ച ഫാമില്‍ നിന്നും വളര്‍ത്തു മൃഗങ്ങളുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ഫാമില്‍ നോക്കിയപ്പോഴാണ് കടിച്ചു കൊന്നിട്ട നിലയില്‍ താറാവുകളെയും മുയലുളെയും കണ്ടെത്തിയത്. ഒന്‍മ്പത് താറാവുകളും അഞ്ച് മുയലുകളുമാണ് ജീവിയുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ മാസം സലാമിന്റെ കൃഷിയിടത്തിലെ കപ്പയും ചേനയും ചേമ്പും പച്ചക്കറികളും കാട്ടുപന്നി നശിപ്പിച്ചിരുന്നു. ഫാമിലും അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായതോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് സലാം. താമരശേരി ഫോറസ്റ്റ് ഓഫീസില്‍ പരാതി നല്കിയ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുനരിയാകാം കൂട് തകര്‍ത്ത് അകത്ത് കയറി താറാവുകളെയും മുയലുകളെയും കൊന്നതെന്ന്…
Read MoreCategory: Kozhikode
കോവിഡ് കാലത്തെ പോലീസുകാരുടെ കഥപറയുന്ന ഹ്രസ്വ ചിത്രം! “സ്റ്റോപ്പ് ആൻഡ് പ്രൊസീഡു’മായി യുവാക്കൾ
മുക്കം: കോവിഡ് കാലത്ത് സമൂഹത്തിന്റെ കാവൽക്കാരായ ആരോഗ്യ പ്രവർത്തകർക്കൊപ്പം ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്ന പോലീസുകാരുടേയും അവരുടെ കുടുംബത്തിന്റെയും പ്രയാസങ്ങളും ആകുലതകളും നിസഹായതകളും പങ്കുവയ്ക്കുന്ന ഹ്രസ്വ ചിത്രം പുറത്തിറക്കി മുക്കത്തെ യുവാക്കൾ. കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഗൗരവം മനസിലാക്കാതെ തെരുവിലിറങ്ങുന്ന ജനക്കൂട്ടവും അവർക്കിടയിൽ സമൂഹത്തെയും സ്വന്തം ശരീരത്തെയും വൈറസിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദവുമാണ് “സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്’എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം. മഹാമാരി കാലത്ത് ഭൂരിഭാഗം ജനങ്ങളും സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടേയും അവരുടെ കുടുംബങ്ങളിലേയും ആശങ്കകളും ചിത്രത്തിൽ വരച്ചു കാട്ടുന്നു. “പടരുന്ന കൊറോണ, പഠിക്കാത്ത മനുഷ്യൻ, പതറാതെ പോലീസ്’ എന്ന സന്ദേശത്തോടെ കൊവിഡ് കാലത്തെ കഥ പറയുന്ന ഹ്രസ്വ ചിത്രം ജനങ്ങൾക്ക് പോലീസുകാരോടുള്ള വെറുപ്പും പേടിയും…
Read Moreആക്ഷന്‍ പ്ലാന്‍ പുറത്തിറങ്ങി; ഹജ്ജ് അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും; ഹജ്ജിന്റെ ആദ്യഗഡു പണം മാര്‍ച്ച് ഒന്നികം അടയ്ക്കണം
സ്വന്തം ലേഖകന്കൊണ്ടോട്ടി: 2021 ലേക്കുള്ള ഹജ്ജ് അപേക്ഷകള്‍ നാളെ മുതല്‍ ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി സ്വീകരിക്കും.കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 2021 വര്‍ഷത്തെ ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അപേക്ഷകന് ഉണ്ടായിരിക്കേണ്ട ആരോഗ്യപരമായും മറ്റുമുള്ള യോഗ്യതകള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കും. ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട് 28 പ്രവര്‍ത്തനങ്ങളാണ് ആക്ഷന്പ്ലാനില് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള ഹജ്ജ് കരാര്‍ ഡിസംബറില്‍ ഒപ്പിടും. ഹജ്ജിന് പോകുന്നവര്‍ക്ക് നടത്തേണ്ട കുത്തിവയ്പ്പിനുള്ള വാക്സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തിക്കും. ഹജ്ജിന്റെ ആദ്യഗഡു പണം മാര്‍ച്ച് ഒന്നിനകം നല്‍കണം. ജൂണ്‍ 26 മുതല്‍ ഇന്ത്യയില്‍ നിന്നുളള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും. ജൂലൈ 13ന് ഹജ്ജ് സര്‍വീസുകള്‍ പൂര്‍ത്തിയാക്കും. ജൂലൈ 30 മുതല്‍ ഹാജിമാരുടെ ഇന്ത്യയിലേക്കുളള മടക്കം തുടങ്ങും.ആഗസ്റ്റ് 14 ഓടെ സര്‍വീസുകള്‍…
Read Moreകരിപ്പൂരില്‍ സ്വര്‍ണ വേട്ട: 43 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം പിടികൂടി; പിടിയിലായത് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയർ
കോഴിക്കോട്: കരിപ്പൂരില്‍ അഞ്ച് യാത്രികരില്‍ നിന്ന് എയര്‍ കസ്റ്റംസ് 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയതിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്വര്‍ണം പിടിച്ചു. ഇന്നലെ രാത്രിയില്‍ ദുബായിയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എത്തിയ മലപ്പുറം എടക്കര സ്വദേശി റിയാസ്ഖാന് (41) ആണ് വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.സമീപകാലത്തായി ഇയാള്‍ നിരവധി തവണ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്നാണ് കസ്റ്റംസ് നല്കുന്ന വിവരം. കസ്റ്റഡിയിലെടുത്ത റിയാസ്ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ക്വാറന്റൈന് കാലാവധി പൂര്‍ത്തിയായ ശേഷം ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് കെ.കെ. പ്രവീണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍, സന്തോഷ്ജോണ്‍ എന്നിവരടങ്ങുന്ന…
Read Moreമാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; തണ്ടര്‍ബോള്‍ട്ടിന്റെ തോക്കുകള്‍ പരിശോധിക്കും ; ഓപ്പറേഷനില്‍ ഉപയോഗിച്ചത് 18 തോക്കുകള്‍
കെ.ഷിന്റുലാല്‍ കോഴിക്കോട്: വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് വേല്മുരുകന് കൊല്ലപ്പെട്ട സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തോക്കുകള്‍ പരിശോധിക്കും . ഓപ്പറേഷനില്‍ പങ്കെടുത്ത തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ ഉപയോഗിച്ച തോക്കുകളാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കുന്നത്. 18 സേനാംഗങ്ങളാണ് ഓപ്പറേഷനിലുണ്ടായിരുന്നത്. ഇവര്‍ ഉപയോഗിച്ച 18 തോക്കുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. തോക്കുകള്‍ ഏതെല്ലാമാണെന്നും അതിനുള്ളിലുള്ള വെടിയുണ്ടകള്‍ ഏത് അളവിലുള്ളതാണെന്നും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കും. ഓരോ തോക്കിലും അവശേഷിക്കുന്ന വെടിയുണ്ടകള്‍ എത്രയെന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. ഓരോ തോക്കില്‍നിന്നും എത്ര റൗണ്ട് വെടിയുതിര്ത്തുവെന്നതും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആയി രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടും തോക്കുകളും കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് (എഫ്എസ്എല്) അയയ്ക്കും. എഫ്എസ്എല്ലിലെ ബാലിസ്റ്റിക് വിഭാഗമാണ് തോക്കുകളുടെ പരിശോധന നടത്തുന്നത്. മരിച്ച മാവോയിസ്റ്റിന്റെ ശരീരത്തില്‍ തറച്ച വെടിയുണ്ടകള്‍ തണ്ടര്ബോര്ട്ടിന്റെ തോക്കില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതിന് ഓരോ തോക്കും ശാസ്ത്രീയമായി പരിശോധിക്കണം. ഏത് തോക്കില്‍ നിന്നുള്ള…
Read Moreപിഴവുകള്‍ നികത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കുക; വീടിന്റെ പ്ലാൻ ക്രമപ്പെടുത്താൻ കെ.എം. ഷാജി നൽകിയ അപേക്ഷ കോർപ്പറേഷൻ തള്ളി
കോഴിക്കോട്: വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ.എം. ഷാജി എംഎല്‍എയുടെ അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. പിഴവുകള്‍ നികത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു. വേങ്ങേരി വില്ലേജില്‍ കെ.എം. ഷാജി നിര്‍മിച്ച വീടിന്റെ നിര്‍മാണത്തിലാണ് ചട്ടലംഘനം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഷാജിക്ക് കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ കൂടുതല്‍ അളവിലാണ് വീട് പണിതതെന്നാണ് കണ്ടെത്തിയത്. ഇത് പരിഹരിക്കാനാണ് പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കെ.എം. ഷാജി കോർപ്പറേഷന് നൽകിയത്.
Read Moreമാവോയിസ്റ്റ് വേല്‍മുരുകന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു ; സംഘത്തിലുള്ളവരെ തിരിച്ചറിയുക പ്രധാന ദൗത്യം
സ്വന്തം ലേഖകന്‍ കോഴിക്കോട്: വയനാട് ബാണാസുര വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് വേല്മുരുകന് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. എസ്പി. കെ.വി.സന്തോഷ്, ഡിവൈഎസ്പി വി.വി.ബെന്നി എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. വേല്മുരുകനൊപ്പമുണ്ടായിരുന്ന മറ്റുള്ള പ്രതികളെ തിരിച്ചറിയുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന ദൗത്യം. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മറ്റുള്ള മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ അടിയന്തിര ചികിത്സ തേടാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേരള, തമിഴ്നാട്, കര്‍ണാടക പോലീസ് അതിര്‍ത്തികളില്‍ അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാധ്യത വിരളമാണ്. വനത്തിനുള്ളില്‍ തന്നെ വിശ്രമിക്കാനാണ് സാധ്യത. അതേസമയം വനാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും സ്വകാര്യ ക്ലിനിക്കുകളിലും കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചു വരികയാണ്. മേഖലയിലെ ആദിവാസി ഊരുകളിലും നിരീക്ഷണം നടത്തുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളിലേക്കും വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന…
Read Moreമാവോയിസ്റ്റ് ഏറ്റുമുട്ടൽ; 22പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത ; തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നു
കോഴിക്കോട്: മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത. കോഴിക്കോട് മലയോര മേഖലയിലെ ഏഴ് പോലീസ് സ്റ്റേഷനുകള്‍ക്കും വയനാട് ജില്ലയിലെ 15 പോലീസ് സ്റ്റേഷനുകള്‍ക്കും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട് റൂറല്‍ പോലീസ് പരിധിയിലെ കൂരാച്ചുണ്ട്, പെരുവണ്ണാമുഴി, വളയം, തൊട്ടില്‍പാലം സ്റ്റേഷനുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. താമരശേരി, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്. ഈ പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന നടക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ താവളമൊരുക്കുന്നത് ട്രയാങ്കിള്‍ മേഖലയിലാണെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഏതെങ്കിലും തരത്തില്‍ പോലീസ് സാന്നിധ്യമുണ്ടായാല്‍ രക്ഷപ്പെടുന്നതിനാണ് ഇത്തരത്തിലുള്ള മേഖലകളില്‍ താവളമുറപ്പിക്കുന്നത്.അതിനാല്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് വനത്തിനുള്ളിലും പരിശോധന തുടരുകയാണ്. വനപാലകരും പരിശോധന നടത്തുന്നുണ്ട്.
Read More‘ശീലാബതി’ആരാധകര്‍ കുടുങ്ങും! പിടികൂടിയത് കോടികള്‍ വിലമതിക്കുന്ന കഞ്ചാവ്; ലോറിയ്ക്ക് പിന്നാലെ പോലീസ്
കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയതിന് പിന്നാലെ സ്ഥിരം ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ തേടി പോലീസ്. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും 120 കിലോ കഞ്ചാവ് കൊണ്ടുവരുന്നതിനിടെ പിടിയിലായ തിരൂര്‍ സ്വദേശി പ്രദീപ് കുമാറില്‍ നിന്ന് കഞ്ചാവ് പതിവായി വാങ്ങുന്നവരെയാണ് ഡിസിപി സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്. പ്രദീപ് സ്ഥിരമായി കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊത്തമായി കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയാണ് ഇയാളുടെ രീതി. ഇത്രയും കൂടുതല്‍ അളവില്‍ കഞ്ചാവ് എത്തിച്ചത് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന വന്‍സംഘത്തെ ലക്ഷ്യമിട്ടാണ് . ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍പെടുന്ന മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ കൃഷിചെയ്യുന്ന ശീലാബതി വിഭാഗത്തില്‍ പെടുന്ന കഞ്ചാവാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. ഡ്രൈവര്‍ ക്യാബിനില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന കഞ്ചാവാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍…
Read Moreനാലുവർഷത്തിനുള്ളിൽ കേരളത്തിൽ കൊല്ലപ്പെട്ടത്എട്ട് മാവോവാദികൾ; എട്ടുപേരും കൊല്ലപ്പെട്ടത് പോലീസുകാരുടെ വെടിയേറ്റ്
കൽപ്പറ്റ: 2016നു ശേഷം കേരളത്തിൽ കൊല്ലപ്പെട്ടത് എട്ട് മാവോവാദികൾ. പോലീസിന്റെ വെടിയേറ്റാണ് എട്ടുപേരും കൊല്ലപ്പെട്ടത്. വയനാട്ടിൽ കൊല്ലപ്പെട്ട രണ്ടാമത്തെ മാവോവാദിയാണ് വേൽമുരുകൻ. 2016 നവംബർ 24നു നിലന്പൂർ കരുളായി വനത്തിൽ കുപ്പുദേവരാജ്, അജിത എന്നീ മാവോവാദികൾ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. 2019 മാർച്ച് ആറിനു രാത്രി വയനാട്ടിലെ ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ സി.പി. ജലീൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 2019 സെപ്റ്റംബർ 28ന് പാലക്കാട് മഞ്ചക്കണ്ടിയിയിൽ മണി വാസക്, കാർത്തി, അജിത, അരവിന്ദ് എന്നിവർ കൊല്ലപ്പെട്ടു. എട്ടു മരണവും ഏറ്റുമുട്ടലിനിടെ സംഭവിച്ചതാണെന്നാണ് പോലീസ് വാദം. ഇതു അംഗീകരിക്കാൻ മനുഷ്യാവകാശ സംഘടനകൾ തയാറായിട്ടില്ല. ഏറ്റവും ഒടുവിൽ പാസ്കരൻ മലയിൽ സംഭവിച്ചതും വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടാണ് പോരാട്ടം ഉൾപ്പെടെ ചില സംഘടനാനേതാക്കൾക്കുള്ളത്. 2014 ഡിസംബർ ഏഴിനു വൈകുന്നേരം വടക്കേ വയനാട്ടിലെ കുഞ്ഞോം ചപ്പ കോളനിക്കു സമീപം വനത്തിൽ മാവോവദികളും…
Read More