കൊണ്ടോട്ടി: കോവിഡ് 19 മൂലം ഗത്യന്തരമില്ലാതെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് തിരിക്കന്ന പ്രവാസികളേയും സ്വർണക്കടത്ത് സംഘം കരിയർമാരാക്കി കരവലയത്തിലാക്കുന്നു. കോവിഡ് 19നെ തുടർന്ന് ഗൾഫിൽനിന്നുളള വിമാനങ്ങളിൽ പരിശോധനകൾ കുറയുമെന്ന തെറ്റിദ്ധരിപ്പിച്ചാണ് സ്വർണക്കടത്തിന് യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഇന്നലെ കരിപ്പൂരിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 2.21 കിലോ സ്വർണമിശ്രിതമാണ് കസ്റ്റംസ് വീഭാഗം പിടികുടിയത്. ദുബായിൽ നിന്ന് ഫ്ളൈ ദുബൈ വിമാനത്തിൽ കരിപ്പൂരിലെത്തിയ തലശേരി സ്വദേശികളായ നഫീസുദ്ദീൻ(23), ഫഹദ്(24), പാനൂർ സ്വദേശി ബഷീർ(30), എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജിത്തു(27) എന്നിവരിൽ നിന്ന് 81 ലക്ഷം രൂപ വിലലഭിക്കുന്ന സ്വർണക്കടത്ത് പിടികൂടിയത്. നഫീസുദ്ദീനിൽ നിന്ന് 288 ഗ്രാം സ്വർണ മിശ്രിതവും, ഫഹദിൽ നിന്ന് 287 ഗ്രാം സ്വർണവും ബഷീറിൽ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. ജിത്തുവിൽ നിന്ന് 1153 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കുഴന്പു…
Read MoreCategory: Kozhikode
അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റു മരിച്ച സംഭവം! കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം; കമ്പി പൊട്ടിയതായി പരാതി കിട്ടിയിരുന്നില്ലെന്ന് കെഎസ്ഇബി
വടകര: അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി അനാസ്ഥയെന്ന് ആരോപണം വ്യാപകം. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അയല്‍വാസികള്‍ വൈദ്യുതിയില്ലെന്ന് അഴിയൂര്‍ വൈദ്യുതി ഓഫീസില്‍ വിളിച്ച് പറഞ്ഞിരുന്നു. വൈദ്യുതി പുനസ്ഥാപിക്കാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ വീണ്ടും വിളിച്ചു. അതുകഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കെഎസ്ഇബിക്കെതിരെയാണ് പ്രദേശത്തെ പ്രതിഷേധങ്ങള്‍ ഏറെയും. പരാതി അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുളള കീരിത്തോടിലാണ് ഏഴോളം വൈദ്യുത പോസ്റ്റുകള്‍. അപകടം നടന്ന പോസ്റ്റ് ഉള്‍പ്പെടെ പലതിനും സ്റ്റേ വയര്‍ ഇല്ല. കാലപഴക്കം ചെന്ന കമ്പികളാണ് ലൈനുകളില്‍. ഇവ സമയ ബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ല. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയ്ക്ക് എതിരെ യൂത്ത് ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഴിയൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വൈദ്യുതി ഇല്ലെന്നറിയിച്ച് 18 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തത് അനാസ്ഥയാണെന്ന്…
Read Moreപെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു; സംഭവം ഇന്ന് രാവിലെ ആറിന്
കോഴിക്കോട്: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന് തീപിടിച്ചു. ഗുരുവായൂര്‍ -കോഴിക്കോട് -കണ്ണൂര്‍ റൂട്ടിലോടുന്ന സെയിന്‍ ഹോളിഡേയ്സ് ബസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. നടക്കാവ് ഗേള്‍സ് സ്കൂളിന് മുന്‍വശത്തുള്ള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. തീപടര്ന്നതിനിടെ തുടര്‍ന്ന് ബസിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പെട്രോള്‍ പമ്പിന് പുറത്തുള്ള പൈപ്പിന് തീപിടിച്ചെങ്കിലും ഉടന്‍ അണച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് തീ ആദ്യം കണ്ടത്. ഇവര്‍ തീയണക്കുന്നതിനിടെ ബീച്ച് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു . സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു. ഷോര്ട്ട്സര്ക്ക്യൂട്ടാവാം കാരണമെന്ന് ബീച്ച്ഫയര്ഫോഴ്സ് അറിയിച്ചു.
Read Moreകരിവളയിട്ട കൈകൾ തീരുമാനിക്കും; സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിന്റെ വിജയഗതി വനിതാ വോട്ടർമാർ നിശ്ചയിക്കും
കൊണ്ടോട്ടി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വിജയഗതി വനിതാവേട്ടർമാർ നിശ്ചയിക്കും. അന്തിമ വോട്ടർപട്ടികയിൽ ഇത്തവണ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇടം പിടിച്ചിരിക്കുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 2,51,08536 വോട്ടർമാരിൽ 1,20,58,262 പുരുഷന്മാരും, 1,30,50,163 സ്ത്രീകളുമായിരുന്നു. എന്നാൽ 2020 തെരഞ്ഞെടുപ്പിലെ ആകെ 2,62,24,501 വോട്ടർമാരിൽ 1,36,84,019 പേരും സ്ത്രീകളാണ്. 14,79,541 പുതിയ വോട്ടർമാരാണ് ഈ വർഷം വർധിച്ചത്. ഇവരിൽ 8,01,328 പേരും സ്ത്രീകളാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളിലേയും വാർഡുകളിൽ കുറഞ്ഞ വോട്ടുകളാണ് മൽസരാർത്ഥികളുടെ വിജയം നിശ്ചയിക്കുന്നത്. ആയതിനാൽ തന്നെ വനിതാ വോട്ടർമാരായിരിക്കും സ്ഥാനാർത്ഥികളുടെ വിജയഗതി നിശ്ചയിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും നിലവിലെ വോട്ടർമാരേക്കാളും 200 മുതൽ 250 വരെ വോട്ടർമാർ ശരാശരി വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 750 മുതൽ ആയിരം വരെ വോട്ടർമാരാണ് ഒരു വാർഡിലുളളത്. പുതുതായി വോട്ടർമാർ ചേർന്നതോടെ ഇത് പലവാർഡുകളിലും ആയിരത്തിന് മുകളിൽ…
Read Moreമൂത്തേടത്തെ കൊലവിളി പ്രകടനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തു; ശബ്ദം കൃത്രിമമായി കയറ്റിയതെന്ന് പ്രാദേശികനേതൃത്വം
എടക്കര(മലപ്പുറം): നിലന്പൂർ മൂത്തേടത്തെ കൊലവിളി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരേ പോലീസ് കേസെടുത്തു. മുസ്ലിം ലീഗിന്റെ പരാതിയിൽ എടക്കര പോലീസാണ് കേസെടുത്തത്. പ്രതിഷേധ പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം തള്ളി. ഡിവൈഎഫ്ഐയുടെ ഉത്തരവാദപ്പെട്ട പ്രവർത്തകർ ഉണ്ടോ എന്നത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പ്രദേശത്തെ ഒരു വാട്സ്ആപ്പ് കൂട്ടായ്മയിലെ ചർച്ചയിൽ ഡിവൈഎഫ്ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്പോര് സംഘർഷത്തിൽ കലാശിച്ചിരുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുള്ള ഗ്രൂപ്പിൽ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലാണ് വാക്പോര് ഉണ്ടായത്. ഡിവൈഎഫ്ഐ നേതാവിന്റെ ഗ്രൂപ്പിലൂടെയുള്ള വെല്ലുവിളിയെത്തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇയാളെ മർദിച്ചുവെന്നാണ് പറയുന്നത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും നാലു പേർക്ക് വീതം പരിക്കേൽക്കുകയും ഇവർക്കെതിരേ എടക്കര പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പിറ്റേദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ മൂത്തേടം ടൗണിൽ നടത്തിയ പ്രകടനത്തിലാണ്…
Read Moreഇതരദേശത്തുനിന്നുള്ള ചരക്കുലോറികളും മറ്റും കൂടുതലായി എത്തുന്നു! തട്ടുകടകളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിനു നിര്‍ദേശം
കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നുപ്രവര്‍ത്തിക്കുന്ന തട്ടുകളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം. ഇതരദേശത്തുനിന്നുള്ള ചരക്കുലോറികളും മറ്റും കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് തട്ടുകടകളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡിസിപി സുജിത്ത്ദാസ് നിര്‍ദേശം നല്‍കിയത്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി സംസ്ഥാനങ്ങളില്‍ കോവിഡ് പടരുകയാണ്. ഇവിടെ നിന്നും ചരക്കുമായി നിരവധി വാഹനങ്ങളാണ് സംസ്ഥാനത്ത് എത്തുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ പരിശോധനകളൊന്നും നടക്കുന്നില്ല. ഇപ്രകാരം കോഴിക്കോട് നഗരത്തില്‍ എത്തുന്ന വാഹനങ്ങളിലുള്ളവര്‍ തട്ടുകടകളെയാണ് ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. തട്ടുകടകളിലാണ് പ്രദേശവാസികളും സമീപത്തെ സ്ഥാപനങ്ങളിലുള്ളവരും എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ സമൂഹവ്യാപനത്തിന് സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓരോ സ്റ്റേഷന് പരിധിയിലുമുള്ള തട്ടുകടകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് എസ്എച്ച്ഒകള്‍ ഉറപ്പുവരുത്തണമെന്ന് ഡിസിപി നിര്‍ദേശം നല്കി. വീഴ്ച…
Read Moreലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളി; ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിക്കെതിരേ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ സജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നാണ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പറഞ്ഞു. നിപ രാജകുമാരി, കോവിഡ് റാണി പദവികൾ നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണ് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വിമർശിച്ചത്. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലയൊണ് മന്ത്രി കോഴിക്കോട്ട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Moreമുല്ലപ്പള്ളി ഫോണില്‍ പോലും ബന്ധപ്പെട്ടില്ല! ആരോഗ്യമന്ത്രിക്കെതിരേയുള്ള വ്യക്തിഹത്യ ഖേദകരം; മുല്ലപ്പള്ളിക്കെതിരേ ലിനിയുടെ ഭര്‍ത്താവ്
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിപ്പാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്ത്. ആരോഗ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശം ഖേദകരമാണെന്ന് സജീഷ് ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ലിനിയുടെ മരണത്തെ തുടര്‍ന്ന് ആശ്വാസ വാക്കുകളുമായി പലരും ഫോണില്‍ വിളിച്ചിരുന്നു. പല രാഷ്ട്രീയ നേതാക്കളും ഇതിലുള്‍പ്പെടും. എന്നാല്‍ ഒരിക്കല്‍പോലും മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ ബന്ധപ്പെട്ടിരുന്നില്ല. വീട്ടില്‍ വരികയോ ബന്ധുക്കളെ പോലും വിളിക്കുകയോ ചെയ്തിട്ടില്ല. മുല്ലപ്പള്ളി വിളിക്കുമെന്ന് പറഞ്ഞ് ചിലര്‍ മൊബൈല്‍ നമ്പര്‍ വാങ്ങി പോയിരുന്നു. എന്നാല്‍ ഇതുവരെയും അതുണ്ടായില്ലെന്നും സജീഷ് പറഞ്ഞു. പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങളാലല്ല ഇത് പറയുന്നത്. ആരോഗ്യമന്ത്രിയെ പോലുള്ളവരെ കുറിച്ച് പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്നാണ് മന്ത്രിയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ മന്ത്രി ഞങ്ങളുടെ കുടുംബത്തിന് ഏറെ ആശ്വാസമാണ് നല്‍കിയിരുന്നതെന്നും മക്കള്‍ക്ക് മന്ത്രി അമ്മയെ പോലെയാണെന്നും സജീഷ് പറഞ്ഞു.
Read Moreസൈബര്‍ ആക്രമണം! വിദ്യാര്‍ഥികള്‍ക്ക് പോലീസിന്റെ സുരക്ഷാവല; പദ്ധതിയില്‍ എല്ലാ സ്കൂളുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസ്
കോഴിക്കോട്: സൈബര്‍ ലോകത്തെ തട്ടിപ്പുകളിലും ചതികളിലും ഇരകളാകാതെ കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി പോലീസിന്റെ പദ്ധതി. വിദ്യാര്‍ത്ഥികളെ, സൈബര്‍ ആക്രമണ ങ്ങളുടെ സാങ്കേതികവശങ്ങളും പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സുരക്ഷയുമൊരുക്കിയാണ് പോലീസ് സുരക്ഷാവലയം തീര്‍ക്കുന്നത്. സംസ്ഥാനത്ത് കേരള പോലീസിന്റെയും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓസ്ട്രേലിയന്‍ ഇസേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെയാണ് ‘കിഡ് ഗ്ലോവ്’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സൈബര്‍ ലോകത്ത് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനും ചതിക്കുഴികളും, ഭീഷണികളും തട്ടിപ്പുകളും തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൈബര്‍ സുരക്ഷയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനവും പരിശീലനവും പദ്ധതിയിലൂടെ നല്‍കും. സൈബര്‍ സുരക്ഷയില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ ഒരു പഠന വേദി ഒരുക്കിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അവസരങ്ങള്‍ നല്‍കും. പരിശീലനത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിവര സുരക്ഷയെക്കുറിച്ചുള്ള കാമ്പസ് അവബോധം…
Read Moreബ്ലോക്മാൻ ഭീതിയിൽ നാദാപുരം; സംശയാസ്പദ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ കുടുക്കി നാട്ടുകാർ; കേസെടുത്ത് പോലീസ്
നാദാപുരം: തൂണേരി വെള്ളൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ മൂന്ന് യുവാക്കള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശി മുള്ളന്‍കാട്ടില്‍ മുഹമ്മദ് ഷബീല്‍ ( 21 ) ,കോടഞ്ചേരി സ്വദേശികളായ അരവലത്ത് മുഹമ്മദ് സിയാദ്, സജീഫല് അക്കരോല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണി മുതല്‍ വെള്ളൂര്‍ നെല്ലിമുക്ക് പരിസരത്ത് കറങ്ങുകയായിരുന്നു യുവാക്കളെന്ന് നാട്ടുകാർ പറഞ്ഞു . രാത്രി ഒന്‍പത് മണിയോടെ അപരിചിതരായ യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തു. നാട്ടുകാരോട് തെറ്റായ മേല്‍വിലാസം പറയുകയും പരസ്പ വിരുദ്ധമായി സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എപ്പിഡമിക്ക് ആക്ട് പ്രകാരമാണ് കേസ് . വെള്ളൂര്‍ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി ബ്ലാക്ക്മാന് എന്ന പേരില്‍ വീടിന്റെ വാതിലിനും ജനലിനും മുട്ടി വിളിച്ച് ജനങ്ങളെ പേടിപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം…
Read More