മാ​ഹി പു​ഴ​യി​ലെ ബ​ണ്ട് പൊ​ളി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി​ല്ല; പു​ഴ​യോ​ര​വാ​സി​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ല്‍

മാ​ഹി: മ​ഴ ക​ന​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മാ​ഹി പു​ഴ​യോ​ര​വാ​സി​ക​ളാ​യ ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. മാ​ഹി ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​നാ​യി മാ​ഹി പു​ഴ​യി​ല്‍ അ​ഴി​യൂ​ര്‍ ക​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ര്‍​മി​ച്ച ബ​ണ്ട് പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് പു​ഴ​യോ​ര വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മ​ഴ​ക്കാ​ല​ത്ത് ബ​ണ്ട് പൊ​ളി​ക്കാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍, ജി​ല്ല​ക​ളി​ലെ ക​രി​യാ​ട്, ഒ​ള​വി​ലം, ന്യൂ​മാ​ഹി, പെ​ര​ങ്ങ​ത്തൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​ര്‍, ഏ​റാ​മ​ല, പ​ഞ്ച​യാ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും വ​ലി​യ നാ​ശ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് ക​രാ​റു​കാ​രെ കൊ​ണ്ട് ബ​ണ്ട് പൊ​ളി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലെ വെ​ള്ളം ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് മ​ഴ​യ്ക്ക് ശേ​ഷം ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​നാ​യി വീ​ണ്ടും ബ​ണ്ട് പ​ണി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ മ​ഴ​യ്ക്ക് മു​മ്പ് ത​ന്നെ കോ​ഴി​ക്കോ​ട് ക​ള​ക്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​യോ​ട് ബ​ണ്ട് പൊ​ളി​ച്ചു നീ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചി​ല്ല.…

Read More

ആ​തി​ര​പ്പ​ള്ളി അ​നു​മ​തി പ്ര​കൃ​തി​യെ കൊ​ള്ള​യ​ടി​ക്കാ​നെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​വേ​ണു

വ​ട​ക​ര: പ​രി​സ്ഥി​തി​ക്ക് ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ഒ​ഴി​വാ​ക്കി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ആ​തി​ര​പ്പ​ള്ളി​ക്ക് വീ​ണ്ടും എ​ന്‍ഒസി ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പ്ര​കൃ​തി​യെ കൊ​ള്ള​യ​ടി​ക്കാ​നാ​ണെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​വേ​ണു ആ​രോ​പി​ച്ചു. കോ​വി​ഡി​ന്‍റെ ഭീ​തി​യി​ല്‍ ജ​നം വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഇ​തി​ന​കം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്പ്രിം​ഗ്ല​ര്‍, മ​ദ്യ​ന​യം എ​ന്നി​വ ഇ​തി​ന​കം വി​വാ​ദ​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​തി​കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. നീ​ണ്ട നാ​ല്‍​പ്പ​തു വ​ര്‍​ഷം കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെയും സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​റ​കോ​ട്ടു പോ​യ​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വി​ക​സ​ന​മെ​ന്ന എ​ല്‍​ഡി​എ​ഫ് വാ​ഗ്ദാ​നം കാ​റ്റി​ല്‍ പ​റ​ത്തി പ​രി​സ്ഥി​തി​യെ സ​മാ​ന​ത​ക​ളി​ല്ലാ​തെ ത​ക​ര്‍​ത്തെ​റി​യാ​ന്‍ കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര​ന്ത​രം ചെ​യ്യു​ന്ന​ത്. വി​ദ​ഗ്ധ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളെ​ല്ലാം വ​മ്പി​ച്ച പാ​രി​സ്ഥി​തി​ക ആ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് മ​റ്റൊ​രു കൊ​ള്ള​യ​ടി​ക്കു​ള്ള അ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​മു​യ​ര്‍​ത്തി കൊ​ണ്ടു​വ​ര​ണ​മെ​ന്നും വേ​ണു…

Read More

ആ​റം​ഗ വേ​ട്ട​സം​ഘം പി​ടി​യിൽ! ഇവര്‍ വേട്ടയാടിയത് അപൂര്‍വ ഇനത്തില്‍പ്പെട്ട പറക്കും അണ്ണാനെ

താ​മ​ര​ശേ​രി: ആ​ന​ക്കാം​പൊ​യി​ല്‍ മു​ത്ത​പ്പ​ന്‍​പു​ഴ​യി​ല്‍ ആ​റം​ഗ വേ​ട്ട സം​ഘ​ത്തെ താ​മ​ര​ശേ​രി റേ​ഞ്ച് വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. മു​ത്ത​പ്പ​ന്‍​പു​ഴ മ​ഠ​ത്തി​ല്‍ ര​ജീ​ഷ്(54), തി​രു​വ​മ്പാ​ടി തേ​റു​പ​റ​മ്പ​ത്ത് സു​നി​ല്‍ (32), അ​രീ​ക്കോ​ട് ക​വ​നൂ​ര്‍ സ്വ​ദേ​ശി ക​ഴ​ക്കേ​ല്‍ ജു​നൈ​സ്(32), മു​ത്ത​പ്പ​ന്‍​പു​ഴ കൂ​ട്ടി​യാ​നി​ക്ക​ല്‍ ടോ​മി(46), അ​രീ​ക്കോ​ട് ക​വ​നൂ​ര്‍ സ്വ​ദേ​ശി സ​തീ​ഷ്(38), അ​രീ​ക്കോ​ട് ക​വ​നൂ​ര്‍ സ്വ​ദേ​ശി പ​ര​തേ​ല്‍ പ്ര​കാ​ശ​ന്‍ (48) എ​ന്നി​വരെയാണ് കെ​ടി​സി വ​ന​ത്തി​നു​ള്ളി​ല്‍നി​ന്ന് പിടികൂടിയത്. ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ നെ​രോ​ത്തും സം​ഘ​വും മു​ത്ത​പ്പ​ന്‍​പു​ഴ വ​ന​ഭാ​ഗ​ത്ത് വേ​ട്ട​യാ​ടു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ട്ട സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ വേ​ട്ട​യാ​ടി​യ അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​റ​ക്കും അ​ണ്ണാ​നെ​യും വേ​ട്ട​യ്ക്കു​പ​യോ​ഗി​ച്ച തോ​ക്കും ര​ണ്ട് തി​ര​ക​ളും ടോ​ര്‍​ച്ചു​ക​ളും ക​ത്തി​ക​ളും പി​ടി​ച്ചെ​ടു​ത്തു. വേ​ട്ട​ക്കെ​ത്തി​യ മാ​രു​തി ആ​ള്‍​ട്ടോ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

കോ​വി​ഡ് 19! ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി രോ​ഗ​മു​ക്ത​യാ​യി; പ​യ്യോ​ളി​ക്ക് ആ​ശ്വാ​സം

പ​യ്യോ​ളി: കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി (28) രോ​ഗ​മു​ക്ത​യാ​യി. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത ര​ണ്ട് കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള പ​യ്യോ​ളി​യി​ലെ ആ​ദ്യ കേ​സാ​ണി​ത്. പ്ര​സ​വ​ത്തെ തു​ട​ര്‍​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ച്ച​ത്. ഭ​ര്‍​തൃ​വീ​ട് മ​ണി​യൂ​രാ​യ യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തി​നെ തു​ട​ര്‍​ന്നു മാ​സ​ങ്ങ​ളാ​യി പ​യ്യോ​ളി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മെ​യ് 24 നാ​ണ് ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.​പി​ന്നീ​ട് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു ജൂ​ണ്‍ ര​ണ്ടി​നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ചി​കി​ത്സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ലേ​റെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി എ​ല്ലാ​വ​രും തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​വ​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സ്ര​വ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​വ​രു​ടെ ഫ​ല​വും നെ​ഗ​റ്റീ​വ്…

Read More

അ​പ​ക​ടഭീ​ഷ​ണി​യാ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ

മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ന്നി​ക്കോ​ട് റോ​ഡ് ഉ​യ​ർ​ത്തി ന​വീ​ക​രി​ച്ച​തോ​ടെ കാ​ര​ക്കു​റ്റി അ​ങ്ങാ​ടി​ക്ക് സ​മീ​പ്പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​മി​ല്ലാ​തെ റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ളും മ​റ്റും അ​ശ്ര​ദ്ധ​മാ​യി ഇ​തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ത​ന്നെ അ​പ​ക​ടം ഉ​റ​പ്പാ​ണ്.​സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ സ​മീ​പ്പ​ത്തെ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഇ​വി​ടെ കാ​ത്തി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഇ​തി​ന്‍റെ സ​മീ​പത്ത് കൂ​ടി കു​ട​യു​മാ​യി സ​ഞ്ച​രി​ച്ചാ​ൽ ത​ന്നെ അ​പ​ക​ടം ഉ​റ​പ്പാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​പ​ക​ടം വി​ത​ക്കു​ന്ന ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് സു​ര​ക്ഷി​ത വ​ല​യം സ്ഥാ​പി​ക്കു​ക​യോ, മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കൂ​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ട​ക്ക​ൽ ഭാ​ഗ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റും ,കാ​ര​ക്കു​റ്റി അ​ങ്ങാ​ടി​യി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റും അ​പ​ക​ട ഭീ​ക്ഷ​ണി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യ​ങ്ങ് സ്റ്റാ​ർ കാ​ര​ക്കു​റ്റി പ​ന്നി​ക്കോ​ട് കെഎസ്ഇബി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

മു​ക്കം: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ക​യം മ​ര​ഞ്ചാ​ട്ടി റോ​ഡി​ലൂ​ടെ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വ​ലി​യ സ്പാ​ന​റു​ക​ളും മ​റ്റു​മാ​യി അ​ടു​ത്തേ​ക്ക് വ​ന്ന​തോ​ടെ അ​മ്പ​ര​പ്പ് ഭ​യ​മാ​യി മാ​റി… പി​ന്നെ റോ​ഡി​ലെ കു​ണ്ടും കു​ഴി​യും താ​ണ്ടി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ളു​ടെ ന​ട്ടു​ക​ൾ മു​റു​ക്കാ​നും ,ഷോ​ക്ക് അ​ബ്സോ​ർ​ബ​ർ പ​രി​ശോ​ധി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രെ അ​ധി​കൃ​ത​രോ​ടു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​മാ​ണെ​ന്നു ബോ​ധ്യ​മാ​യ​ത്. ഇ​തി​നു പു​റ​മെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചും , മാ​തൃ​കാ​പ​ര​മാ​യ വേ​റി​ട്ട സ​മ​ര​മു​റ​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ടു നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ട് ത​ന്നെ. അ​ത്ര​യ്ക്ക് ദു​സ്സ​ഹ​മാ​ണ് ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് ക​ട​മ്പ​നാ​ട്ട് രാ​വി​ലെ ആ​റ് മ​ണി…

Read More

കെണിവച്ച് കെണിയിലായി; പന്നിക്ക് വച്ച കെണിയിൽ വീണത് പുലി; സ്ഥല ഉടമ ഏലിയാസിന്‍റെ കൈയിൽ വിലങ്ങും

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി മൂ​ല​ങ്കാ​വി​ൽ കൃ​ഷി​യി​ട​ത്തി​ലൊ​രു​ക്കി​യ കെ​ണി​യി​ൽ പു​ലി വീ​ണ സം​ഭ​വ​ത്തി​ൽ സ്ഥ​ലം ഉ​ട​മ അ​റ​സ്റ്റി​ൽ. മൂ​ല​ങ്കാ​വ് സ്വ​ദേ​ശി ഏ​ലി​യാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​ക്കാ​യി ഒ​രു​ക്കി​യ കെ​ണി​യി​ലാ​ണ് പു​ലി​വീ​ണ​ത്. ഏ​ലി​യാ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് അ​ഞ്ച് ക​മ്പി കു​രു​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു. ഞാ‍​യ​റാ​ഴ്ച രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടി​ൽ ഉ​ള്ള​വ​രാ​ണ് കെ​ണി​യി​ൽ കു​ടു​ങ്ങി​യ പു​ലി​യെ ആ​ദ്യം ക​ണ്ട​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നം​വ​കു​പ്പ് വെ​റ്റ​റി ന​റി സ​ർ​ജ​ൻ ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യും സ്ഥ​ല​ത്തെ​ത്തി മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ പു​ലി കെ​ണി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. പു​ലി​യെ സ​മീ​പ പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി. തു​ട​ർ​ന്ന് ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടു ക​യാ​യി​രു​ന്നു.

Read More

തോ​ൽ​പ്പെ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മു​ങ്ങി; എട്ടിന്റെപണിയുമായി പോലീസ്‌

മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റൈ​ൻ​നി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മു​ങ്ങി. വാ​ക​ത്താ​നം ചി​റ്റേ​ട​ത്ത് മ​ണി​ക്കു​ട്ട​നാ​ണ്(42) ലോ​ഡ്്ജി​ൽ​നി​ന്നു ഒ​ളി​ച്ചു​പോ​യ​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു തോ​ൽ​പ്പെ​ട്ടി വ​ഴി ജി​ല്ല​യി​ലെ​ത്തി​യ മ​ണി​ക്കു​ട്ട​നെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം ലോ​ഡ്ജി​ൽ ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ മ​ണി​ക്കു​ട്ട​നെ​തി​രെ തി​രു​നെ​ല്ലി പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

സി​പി​എം നേതാവ് കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ! സംഭവം കൊയിലാണ്ടിയില്‍..

കൊ​യി​ലാ​ണ്ടി: മു​ൻ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി യൂ​ത്ത് കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ത​ല​മു​റ​യ്ക്കാ​യി എ​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​ത്താ​മ്പി പു​ഴ​യോ​ര​ത്ത് വൃ​ക്ഷ​ത്തെക​ൾ ന​ട്ടുപി​ടി​പ്പി​ച്ചും പു​ഴ ശു​ചീ​ക​രി​ച്ചും യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​യി​ലാ​ണ്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.വി. ബാ​ല​കൃ​ഷ്ണ​ൻ വൃ​ക്ഷ​ത്തെെ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ നി​ര​വ​ധി വ​ർ​ഗസം​ഘ​ട​ന​ക​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നി​ര​വ​ധി ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. ശീ​ത​ൾ രാ​ജ്, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി. പ്ര​ഭാ​ക​ര​ൻ, ര​ജീ​ഷ് വെ​ങ്ങ​ള​ത്ത് ക​ണ്ടി, എം. ​കെ.സാ​യീ​ഷ്, റാ​ഷി​ദ് മു​ത്താ​മ്പി, നി​തി​ൻ തി​രു​വ​ങ്ങൂ​ർ, നി​തി​ൻ ന​ടേ​രി, നീ​ര​ജ് ലാ​ൽ, ഷി​ജീ​ഷ് തു​വ്വ​ക്കോ​ട്, അ​ഖി​ൽ രാ​ജ് മ​ര​ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.…

Read More

വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം: ക്രൈംബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി. സ​ന്തോ​ഷി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നു ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ടി​വി​യോ മൊ​ബൈ​ലോ ടാ​ബോ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ദേ​വി​ക മ​ന​പ്ര​യാ​സം നേ​രി​ട്ടി​രു​ന്ന​താ​യി കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Read More