വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ക​ഞ്ചാ​വ് കൃ​ഷി: യു​വാ​വ് അ​റ​സ്റ്റി​ൽ

എ​ട​ക്ക​ര: വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ക​ഞ്ചാ​വ് കൃ​ഷി, യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ഉ​പ്പ​ട ഗ്രാ​മ​ത്തി​ലെ ഇ​യ്യ​ക്കാ​ട​ൻ അ​രു​ണ്‍​കു​മാ​റി(30) നെ​യാ​ണ് പോ​ത്തു​ക​ൽ എ​സ്ഐ കെ.​അ​ബ്ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ​യും സം​ഘ​വും ഇ​യ​ളു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്ലാ​സ്റ്റി​ക് പാ​ത്ര​ത്തി​ൽ പാ​കി കി​ളി​ർ​പ്പി​ച്ച ന​ടാ​ൻ പാ​ക​ത്തി​നു​ള്ള അ​ൻ​പ​ത്തി​യ​ഞ്ച് തൈ​ക​ളും, സ​മീ​പ​ത്താ​യി പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കൃ​ഷി ചെ​യ്ത ര​ണ്ട് തൈ​ക​ളു​മ​ട​ക്കം അ​ൻ​പ​ത്തി​യേ​ഴ് തൈ​ക​ളാ​ണ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ലാാ​സ്റ്റി​ക് പാ​ത്ര​ത്തി​ലു​ള്ള തൈ​ക​ൾ​ക്ക് ആ​റ് മു​ത​ൽ പ​തി​ന​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​ര​വും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് തൈ​ക​ൾ​ക്ക് പ​തി​ന​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ് ഉ​ള്ള​ത്. സി​വി​ൽ എ​ൻ​ജി​നിയ​റാ​യ അ​രു​ണ്‍​കു​മാ​ർ തൃ​ശൂ​രി​ൽ ഡ​യ​റി ഫാം ​ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ​ത്.

അ​രു​ണ്‍​കു​മാ​റി​നെ മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഞ്ചാ​വ് തൈ​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തൈ​ക​ളു​ടെ സാ​ന്പി​ൾ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

 എ​എ​സ്ഐ ജോ​ണ്‍​സ​ണ്‍, പോ​ത്തു​ക​ൽ അ​സി​സ്റ്റ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്രീ​നി​വാ​സ​ൻ, സീ​നി​യ​ർ സി​പി​ഒ സി.​എ.​മു​ജീ​ബ്, സി.​പി.​ഒ​മാ​രാ​യ സ​ലീ​ൽ, സു​രേ​ഷ്, മ​ധു, കൃ​ഷ്ണ​ൻ, ജോ​ബി​നി ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment