ക്ലാസിലെ പെണ്‍കുട്ടിയോട് മോശമായി പെരുമറിയത് അധ്യാപകന്‍ ചോദ്യം ചെയ്തു; വിദ്യാര്‍ഥിയുടെ സഹോദരനും, സുഹൃത്തും ചേര്‍ന്ന് അധ്യാപകനെ ക്ലാസ് മുറിയില്‍ കയറി പഞ്ഞിക്കിട്ടു

എ​ട​ക്ക​ര: വി​ദ്യാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​നും, സു​ഹൃ​ത്തും ചേ​ർ​ന്ന് അ​ധ്യാ​പ​ക​നെ ക്ലാ​സ് മു​റി​യി​ൽ ക​യ​റി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​നെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ത്തേ​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​അ​ധ്യാ​പ​ക​ൻ ന​ജീ​ബി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ൻ ക​രു​ളാ​യി മൈ​ലം​പാ​റ അ​ടു​ക്ക​ത്ത് അ​ർ​ഷാ​ദി​നെ എ​ട​ക്ക​ര എ​സ്ഐ വി.​അ​മീ​റ​ലി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ട​യി​രു​ന്ന മൈ​ലം​പാ​റ സ്വ​ദേ​ശി സു​നി​ൽ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യും പോ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ ക്ലാ​സി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച​ത്.

അ​ർ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​നാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി പ്ല​സ് വ​ണ്‍ ക്ലാ​സി​ലെ പെ​ണ്‍​കു​ട്ടി​യോ​ട് രാ​വി​ലെ മോ​ശ​മാ​യി പെ​രു​മ​റി​യ​ത് അ​ധ്യാ​പ​ക​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ചോ​ദ്യം ചെ​യ്ത അ​ധ്യാ​പ​ക​നോ​ട് ധി​ക്കാ​ര​പ​ര​മാ​യാ​ണ് വി​ദ്യാ​ർ​ഥി പെ​രു​മാ​റി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ക്ഷി​താ​വി​നെ കൊ​ണ്ടു​വ​ന്ന ശേ​ഷം ക്ലാ​സി​ൽ ക​യ​റി​യാ​ൽ മ​തി​യെ​ന്ന് അ​ധ്യാ​പ​ക​ൻ നി​ഷ്ക​ർ​ഷി​ച്ചു.

ഉ​ച്ച​യ്ക്ക് ശേ​ഷം സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ഷാ​ദും സു​ഹ​ത്ത് സു​നി​ലും ചേ​ർ​ന്ന് ക്ലാ​സി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃത​രും അ​ധ്യാ​പ​ക​നും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ട്ടു​പ്ര​തി​യാ​യ സു​നി​ലി​ന് വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment