സി.​പി. കു​ഞ്ഞാ​നുവിന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി! മ​റ​ഞ്ഞ​ത് ക​ള​ങ്ക​മി​ല്ലാ​ത്ത പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ

കൊ​ണ്ടോ​ട്ടി:​ജീ​വി​ത വ​ഴി​യി​ൽ ക​ള​ങ്ക​മി​ല്ലാ​ത്ത പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സി.​പി മു​ഹ​മ​മ്മ​ദ്കു​ട്ടി​ഹാ​ജി എ​ന്ന നാ​ട്ടു​കാ​രു​ടെ കു​ഞ്ഞാ​നു ക​ണ്ണീ​രോ​ടെ വി​ട.

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജ​ന​സേ​വ​ന​ത്തി​നു​മാ​യി ജീ​വി​തം ഉ​ഴി​ഞ്ഞി​ട്ട സി.​പി മു​ഹ​മ​മ്മ​ദ് കു​ട്ടി​ഹാ​ജി മ​ല​ബാ​റി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മു​സ്ലിം​ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​നും മ​ത രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഖ​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു ഖാ​സി​യാ​ര​കം ജു​മ​അ​ത്ത് പ​ള്ളി​യി​ൽ വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു.

പി​താ​വ് ആ​ലി​മോ​യീ​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം 18ാം വ​യ​സി​ൽ കൊ​ണ്ടോ​ട്ടി ഖാ​സി​യാ​ര​കം ഖു​ല്ല​ത്തു​ൽ ഇ​സ്ലാം സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ സി.​പി മു​ഹ​മ്മ​ദ്കു​ട്ടി അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി പ​ക​ര​ക്കാ​രി​നി​ല്ലാ​തെ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചു പോ​ന്നു.

കൃ​ത്യ​മാ​യ നി​ലാ​പാ​ടും ഇ​ട​പാ​ടു​മാ​ണ് സി.​പി​യെ മ​റ്റു​ള്ള​വ​രി​ൽ നി​ന്നു വ്യ​ത്യ​സ്ഥ​നാ​ക്കു​ന്ന​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​നേ​ജ​ർ കം ​സെ​ക്ര​ട്ട​റി​യാ​യി സി.​പി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ച്ച​ക്ക് എ​ന്നും മു​ൻ​നി​ര​യി​ലാ​യി​രു​ന്നു.

പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​യി​രു​ന്നു അ​വു​ക്കാ​ദ​ർ​കു​ട്ടി ന​ഹ​യു​ടെ വേ​ർ​പ്പാ​ടി​നു ശേ​ഷം സി.​പി മു​ഹ​മ്മ​ദ്കു​ട്ടി​യെ ഇ.​എം.​ഇ.​എ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത്. ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന​ലെ​യും ഇ​ന്നും ഇ.​എം.​ഇ.​എ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

പാ​ണ​ക്കാ​ട് കു​ടും​ബ​വു​മാ​യും മു​സ്ലിം​ലീ​ഗി​ലെ പ​ഴ​യ​കാ​ല​ത്തെ​യും പു​തു​ത​ല​മു​റ​യി​ലെ​യും നേ​താ​ക്ക​ൻ​മാ​രു​മാ​യും അ​ദ്ദേ​ഹം അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു. മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ളു​ടെ ഇ​ട​ത്താ​വ​ള​വും വി​ശ്ര​മ കേ​ന്ദ്ര​വു​മാ​യി​രു​ന്നു കൊ​ണ്ടോ​ട്ടി 17ലെ ​സി.​പി​യു​ടെ വീ​ട്. ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണ​പ്പെ​ട്ട​തും ഇ​വി​ടെ വ​ച്ചാ​യി​രു​ന്നു.

പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യ സി.​പി കു​ഞ്ഞാ​നാ​ണ് മ​ല​ബാ​റി​ൽ ആ​ദ്യ എ​ച്ച്.​പി പ​ന്പി​ന്‍റെ ഉ​ട​മ​സ്ഥ​ൻ. 1968ലാ​ണ് സി.​പി കൊ​ണ്ടോ​ട്ടി​യി​ൽ പൊ​ട്രോ​ൾ പ​ന്പ് സ്ഥാ​പി​ച്ച​ത്. മു​സ്ലിം​ലീ​ഗി​ന്‍റെ വ​ള​ർ​ച്ച​ക്ക് നാ​ട്ടി​ൽ വ​ഴി​മ​രു​ന്നി​ട്ട സി.​പി പ്രാ​ദേ​ശി​ക ഭാ​ര​വാ​ഹി​യാ​യി.

പി​ന്നീ​ട് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വ​രെ​യു​ള്ള പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​ത രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സി.​പി അ​ക​മ​ഴി​ഞ്ഞ സം​ഭ​വാ​ന ആ​രു​മ​റി​യാ​തെ ന​ൽ​കു​ന്ന വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു.

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, കൊ​ണ്ടോ​ട്ടി ഖാ​സി​യാ​ര​കം ഖു​ല്ല​ത്തു​ൽ ഇ​സ്ലാം സം​ഘം പ്ര​സി​ഡ​ന്‍റ്, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഇ.​എം.​ഇ.​എ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​നേ​ജ​ർ കം ​സെ​ക്ര​ട്ട​റി, ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ, ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ര​ണ വാ​ർ​ത്ത​യ​റി​ഞ്ഞ് പ്ര​മു​ഖ നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് വ​സ​തി​യി​ലെ​ത്തി​രു​ന്ന​ത്. പ​രേ​ത​നാ​യ എം.​പി.​എം ഹ​സ​ൻ​കു​ട്ടി കു​രി​ക്ക​ളു​ടെ മ​ക​ൾ ഖ​മ​റു​ന്നീ​സ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സു​ഹൈ​ൽ (എം​ഡി സീ​പീ​സ് ഫ്യൂ​വ​ൽ​സ് ആ​ൻ​ഡ് ഓ​യി​ൽ), ആ​യി​ഷ ഫ​സീ​ല, ക​ദീ​ജ ഫൈ​ബീ​ന, ഫാ​ത്തി​മ ത​സ്നി. മ​രു​മ​ക്ക​ൾ: വീ​രാ​ൻ​കോ​യ (മു​ക്കം), സാ​ദി​ഖ​ലി (ഫ​റോ​ക്ക്, പേ​ട്ട), റ​സീ​ന (പൂ​വാ​ട്ടു​പ​റ​ന്പ്), പ​രേ​ത​നാ​യ നൗ​ഷാ​ദ​ലി (മാ​ന​ന്ത​വാ​ടി).

Related posts

Leave a Comment