കോഴിക്കോട്: ആയുധങ്ങളുമായി ഇതര സംസ്ഥാന മോഷണസംഘം ഇറങ്ങുന്നവെന്ന് പോലീസിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. വെള്ളയില്‍ പോലീസിന്റെ പേരിലാണ് വാട്സ് ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. പന്നിയങ്കര പോലീസിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. അതേസമയം സംഭവം വസ്തുതാവിരുദ്ധമാണെന്നും പോലീസ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും വെള്ളയില്‍ പോലീസ് അറിയിച്ചു. വ്യാജ പ്രചരണത്തിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ” very important message……… ” വെള്ളയില്‍ ഭാഗത്തും മറ്റ് ചിലയിടങ്ങളിലും രാത്രിയില്‍ ഇതര സംസ്ഥാന കള്ളന്മാര് അടിവസ്ത്രം മാത്രം ധരിച്ച് കയ്യില്‍ മഴു പോലുള്ള ആയുധങ്ങളുമായി ഇറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . അവര്‍ മൂന്ന്, നാല് പേരായി സംഘം ചേര്‍ന്നാണ് ഇറങ്ങുന്നത്. അത് കൊണ്ട് എല്ലാ റസിഡന്‍സ് അസോസിയേഷന് അംഗങ്ങളും നമ്മുടെ പ്രദേശത്ത് അത്തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക: എല്ലാ വീട്ടുകാരും രാത്രിയില്‍ ആരെങ്കിലും ബെല്ലടിച്ചാല്‍…
Read MoreCategory: Kozhikode
ലോട്ടറി നമ്പര്‍ ചുരണ്ടി വീണ്ടും തട്ടിപ്പ്; വില്പ്പനക്കാരന് പണം നഷ്ടമായി
നാദാപുരം: ലോട്ടറി നമ്പര്‍ ചുരണ്ടി മാറ്റി പണം തട്ടിയതായി പരാതി. കോടഞ്ചേരി സ്വദേശി ചിറ്റങ്ങാരി താഴെ കുനി സുരേഷിനെ കബളിപ്പിച്ചാണ് പണം തട്ടിയത്.കേരള സര്‍ക്കാറിന്റെ കാരുണ്യ ലോട്ടറി ടിക്കറ്റിലാണ് തട്ടിപ്പ് നടത്തിയത്. കെസെഡ് 440899 എന്ന നമ്പറില്‍ കൃത്രിമം നടത്തി സമ്മാനര്‍ഹമായ 440390 എന്നാക്കി മാറ്റി രണ്ടായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കല്ലാച്ചി പെട്രോള്‍ പമ്പ് പരിസരത്താണ് തട്ടിപ്പ് നടത്തിയത്. നാദാപുരം പോലീസില്‍ പരാതി നല്കി.
Read Moreകൽകുണ്ടിൽ വാനരശല്യം രൂക്ഷം! വീടുകളുടെ ഓടിളക്കി അകത്തു കയറി കാണിക്കുന്നത് ഇങ്ങനെയൊക്കെ…
കരുവാരകുണ്ട്: കൽകുണ്ട് മേഖലയിൽ വാനരശല്യം രൂക്ഷം. ഇവയുടെ ശല്യം അനിയന്ത്രിതമായി തുടരുന്നത് കർഷക കുടുംബങ്ങളെ പ്രയാസത്തിലാക്കുകയാണ്. വൻതോതിൽ കൊക്കോ കായ്കളാണ് ഇവ നാശം വരുത്തുന്നത്. നേരത്തേ ഉൾവനങ്ങളിൽ കണ്ടുവന്നിരുന്ന വാനരപട ഇന്ന് കൃഷിയിടങ്ങളിലാണ് കൂട്ടമായി തന്പടിക്കുന്നത്. വാനര കൂട്ടത്തെ എത്ര ശ്രമിച്ചിട്ടും കൃഷിയിടങ്ങളിൽ നിന്നും അകറ്റി നിർത്താൻ കഴിയാതെ വരുകയാണന്ന് കൽകുണ്ടിലെ ബെന്നി ഉപ്പുമാക്കൽ പറഞ്ഞു. ഇതോടെ കൊക്കോമരങ്ങൾ മുറിച്ചു മാറ്റാൻ കർഷകർ നിർബന്ധിതരാകുകയാണ്. വാനര ശല്യം സഹിക്കവയ്യാതെ പ്രദേശത്തെ ഏക്കർ കണക്കിന് കൊക്കോമരങ്ങൾ നേരത്തേ കർഷകർ ഒഴിവാക്കിയിരുന്നു. തെങ്ങ്, കമുക് തുടങ്ങിയ കൃഷിയിടങ്ങളിൽ ഇടവിളകളായാണ് കൊക്കോ കൃഷി നടത്തുന്നത്. സ്വന്തമായി വിളവെടുപ്പ് നടത്താമെന്നതുകൊണ്ടു കൊക്കോ ആദായകരമായ കൃഷിയാണന്നും കർഷകർ പറയുന്നു. കൊക്കോക്കു പുറമേ കമുകിൽ കയറി അടക്കായും തെങ്ങിൽ നിന്ന് ഇളനീരടക്കം ഇവ നാശം വരുത്തും. കുരുമുളകു ചെടികൾക്കും ഇവ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വീടുകളുടെ ഓടിളക്കി…
Read Moreവായ്പ തിരിച്ചടക്കാനായില്ല!! ബാങ്ക് വീട് ജപ്തി ചെയ്തു, കുടുംബം പെരുവഴിയിൽ
നാദാപുരം: ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്തതോടെ കുടുബം പെരുവഴിയിൽ. ചെക്യാട് താനക്കോട്ടൂരിലെ ഓട്ടോ ഡ്രൈവറായ കല്ലു പൊയിൽ നാണു, ഭാര്യ ബിന്ദു രണ്ട് പെൺമക്കളുമടങ്ങിയ കുടുംബമാണ് പെരുവഴിയിലായത്. അഞ്ച് വർഷം മുമ്പാണ് നാണു പാറക്കടവ് കെഡിസി ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്തത്. വീട് നിർമാണത്തിനും മറ്റു മായിരുന്നു വായ്പയെടുത്തത്. നിരവധി തവണകളായി ഒന്നര ലക്ഷം രൂപ തിരിച്ചടച്ചതായി നാണു പറയുന്നു. എന്നാൽ പലിശയും പിഴപലിശയുമടക്കം മൂന്ന് ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ നാണുവിനോട് പറഞ്ഞത്. പാറക്കടവ് ടൗണിലെ ഓട്ടോ ഡ്രൈവറായ നാണു സാമ്പത്തികഭാരം രൂക്ഷമായതോടെ ബംഗളൂരുവിലേക്ക് ജോലിക്ക് പോയി. ഇതിനിടെ നാലിന് കോടതി ഉത്തരവുമായി വന്ന ബാങ്ക് അധികൃതർ വീട് പൂട്ടി സീൽ ചെയ്തു. കാവലിനായി സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു. ഇതോടെ കുടുംബത്തിന് വീട്ടിൽ പ്രവേശിക്കാൻ കഴിയാതെയായി.…
Read Moreനിക്ഷേപിച്ച തുക പാസ് ബുക്കിലുണ്ടെങ്കിലും ബാങ്ക് രേഖകളിൽ അതു കാണാനില്ല! നിക്ഷേപകർ ബാങ്ക് ഉപരോധിച്ചു.
മഞ്ചേരി: ബാങ്കിൽ നിക്ഷേപിച്ച തുക പാസ് ബുക്കിലുണ്ടെങ്കിലും ബാങ്ക് രേഖകളിൽ അതു കാണാനില്ല. പരിഭ്രാന്തരായ നിക്ഷേപകർ ഇന്നലെ ബാങ്ക് ഉപരോധിച്ചു. മഞ്ചേരി ആനക്കയം സർവീസ് സഹകരണ ബാങ്കിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഏഴു കോടിയോളം രൂപയാണ് ബാങ്ക് രേഖകളിൽ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ടു ബാങ്ക് യുഡി ക്ലാർക്ക് കെ.വി സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തതായി ബാങ്ക് അധികൃതർ അറിയിച്ചു. അതേസമയം നിക്ഷേപകരുടെ ആശങ്ക അകറ്റുന്ന രീതിയിലുള്ള ഒരു പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 2017-2018 സാന്പത്തിക വർഷത്തിൽ 237 നിക്ഷേപകരിൽ നിന്നാണ് ഇത്രയും തുക ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത്. ചില നിക്ഷേപകർ പണം പിൻവലിക്കാനായി ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന കാര്യം കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജരുടെ പരാതിയിൽ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ വിനോദ് നടത്തിയ അന്വേഷണത്തിൽ കെ.വി സന്തോഷ് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന്…
Read Moreകടത്തനാട് രാജാ ഫുട്ബോള്‍ അക്കാദമിക്ക് ഇരട്ടനേട്ടം! രണ്ടുപേർ ബൂട്ടിയ അക്കാദമിയിലേക്കും രണ്ടുപേര്‍ കേരള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു
നാദാപുരം: പുതുവര്‍ഷത്തില്‍ പുറമേരി കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിക്ക് ഇരട്ട നേട്ടം.ഐ ലീഗ് ജൂനിയര്‍ ഫുട്ബോള്‍ അക്കാദമി ടീമായ ബഗ്ലുരു ബൈച്ചുങ് ബൂട്ടിയ ഫുട്ബോള്‍ അക്കാദമി ടീമിലേക്കും കേരള സ്റ്റേറ്റ് ടീമിലേക്കും കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിയിലെ താരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. നാദാപുരം സ്വദേശിയായ മുഹമ്മദ് സലാഹുദ്ദീന് അയ്യൂബി ഷാജഹാന്,പുറമേരി സ്വദേശി ശ്രീഹരി സുനില്‍ എന്നിവരെ ബൈച്ചുങ് ബൂട്ടിയ ക്ലബ്ബിലേക്കും എടച്ചേരി തുരുത്തി സ്വദേശിനി ടി.മേഘ,പുറമേരി വെള്ളൂരിലെ വിസമയരാജ് എന്നിവര്‍ കേരള ടീമിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പേരോട് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് സലാഹുദീന്‍ അയ്യൂബി ഷാജഹാന് ആറ് വര്‍ഷമായി കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമി താരമാണ്. പുനെ എഫ്സി താരമായ ഗനി അഹമ്മദ് നിഗമിന്റെ സഹോദരനാണ് ഷാജഹാന്. കല്ലാച്ചി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീഹരി സുനിലും ആറ് വര്‍ഷമായി അക്കാദമിയില്‍…
Read Moreപൗരത്വ ഭേദഗതി പ്രതിഷേധം! സിപിഎമ്മിനോടൊപ്പം വേദി പങ്കിട്ടു; കോട്ടയിൽ രാധാകൃഷ്ണന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സിപിഎമ്മിനോടൊപ്പം വേദി പങ്കിട്ടതിന്റെ പേരിൽ കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയിൽ രാധാകൃഷ്ണനു കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞയാഴ്ച ഓർക്കാട്ടേരിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മതേതരത്വ സംരക്ഷണ മഹാറാലിയിൽ പങ്കെടുത്തതിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ സിപിഎമ്മിനോടൊപ്പം പങ്കെടുക്കരുതെന്ന കെപിസിസി നിർദേശം ലംഘിച്ചതാണ് കോട്ടയിൽ രാധാകൃഷ്ണന്റെ കുറ്റം. സിപിഎമ്മുമായി ചേർന്ന് സംയുക്ത സമരം വേണ്ട എന്ന് കെപിസിസി തീരുമാനിച്ചതിനു വിരുദ്ധമായി രാധാകൃഷ്ണൻ മുൻകൈയെടുത്ത് സംയുക്തമായി മഹാറാലി സംഘടിപ്പിച്ചതായി കാണുന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്. കെപിസിസി പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിൽ തന്നെയാണ് ഈ പരിപാടി നടത്തിയതെന്നുള്ളതും ആക്ഷേപകരമാണ്. ഒരു കോണ്‍ഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നോട്ടീസ് കിട്ടി മൂന്നു ദിവസത്തിനകം…
Read Moreഈ സമരം അണയാൻ പാടില്ല! പൗരത്വ നിയമം പിൻവലിക്കും വരെ സമരം; പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തിനകത്തും പുറത്തും പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന ശക്തമായ പ്രക്ഷോഭം കേന്ദ്രസർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ മാത്രം ശക്തമാണെന്നും നിയമം പിൻവലിക്കും വരെ സമരമുഖത്തുണ്ടാകുമെന്നും മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന മുസ്ലിംലീഗ് നിയമസഭാ പാർട്ടിയുടെയും ഉന്നതാധികാര സമിതിയുടെയും സംയുക്ത യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര മനസ് ഈ നിയമനത്തിനെതിരെ ഒറ്റക്കെട്ടായാണ് പ്രതിഷേധമുയർത്തിയത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്നുപോലുമുയർന്ന പ്രതിഷേധം കേന്ദ്രത്തിനു പതർച്ചയുണ്ടാക്കിയിട്ടുണ്ട്. യുപിയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഈ സമരം അണയാൻ പാടില്ല. നിയമം പിൻവലിക്കുംവരെ തുടരണം. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയോളം പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടനയും. ഇന്ന് മതം നാളെ ഭാഷ, ദേശം എന്നീ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ളതല്ല രാഷ്ട്രം. രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം വരുത്തുന്ന കേന്ദ്രസർക്കാരിന്റെ ഈ നിയമനത്തിനെതിരെ മുസ്്ലിംലീഗ്…
Read Moreദേശീയ പണിമുടക്ക്: സംരക്ഷണം ലഭിച്ചാല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കു മെന്ന് ടി.നസറുദ്ദീൻ
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം. സംരക്ഷണം ഉറപ്പുവരുത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അറിയിച്ചു. അതേസമയം വഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നുമായിരുന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം ഇന്നലെ വ്യക്തമാക്കിയത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു നേതൃത്വത്തിലുള്ള സംയുക്ത സമിതിയാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ്
Read Moreകെഎസ്ടി നിയമം; പകരം ഭൂമി ലഭിക്കാത്ത ആദിവാസി കുടുംബങ്ങൾ വനത്തിൽ കുടിൽനിർമാണം തുടങ്ങി
കൽപ്പറ്റ: 1999ലെ കെഎസ്ടി നിയമം അനുസരിച്ച് (കേരള റസ്ട്രിക്ഷൻ ഓണ്‍ ട്രാൻസ്ഫർബൈ ആൻഡ് റസ്റ്റൊറേഷൻ ഓഫ് ലാൻഡ്സ് ടു ഷെഡ്യൂൾഡ് ട്രൈബ്സ് ആക്ട്)സർക്കാർ 2011ൽ അനുവദിച്ച ഭൂമി ഇതുവരെയും ലഭിക്കാത്ത ആദിവാസി കുടുംബങ്ങൾ വനത്തിൽ അവകാശം സ്ഥാപിച്ച് കുടിൽ നിർമാണം തുടങ്ങി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട വാകേരി രണ്ടാം നന്പർ തേക്കുതോട്ടത്തിലാണ് കുടിൽ നിർമാണം ആരംഭിച്ചത്. ഇരുളം, കൃഷ്ണഗിരി വില്ലേജുകളിൽ ഭൂമി അനുവദിച്ചതിൽ കുറുമ വിഭാഗത്തിൽപ്പെട്ട 10 കുടുംബങ്ങൾ ഇന്നലെ വനത്തിൽ അവകാശം സ്ഥാപിച്ചു കുടിൽ കെട്ടി. അടുത്ത ദിവസങ്ങളിലായി കൂടുതൽ കുടുംബങ്ങൾ കുടിലുകൾ നിർമിക്കുമെന്നാണ് വിവരം. വയനാട് ആദിവാസി കൂട്ടായ്മ രക്ഷാധികാരി കലൂർ കേശവൻ, ചെയർമാൻ അനന്തൻ ആവയൽ, കണ്‍വീനർ ജനാർദനൻ മഞ്ഞളംകൈത എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് പട്ടികവർഗ കുടുംബങ്ങൾ വനത്തിൽ പ്രവേശിച്ചു കുടിൽ നിർമാണം തുടങ്ങിയത്. 2011ൽ അനുവദിച്ചു…
Read More