മ​ഴു പോ​ലു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി മോ​ഷ്ടാ​ക്ക​ള്‍ ! പോ​ലീ​സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം; സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത് വാ​ട്‌​സ് ആ​പ്പ് വ​ഴി

കോ​ഴി​ക്കോ​ട്: ആ​യു​ധ​ങ്ങ​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം ഇ​റ​ങ്ങു​ന്ന​വെ​ന്ന് പോ​ലീ​സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു. വെ​ള്ള​യി​ല്‍ പോ​ലീ​സി​ന്‍റെ പേ​രി​ലാ​ണ് വാ​ട്‌​സ് ആ​പ്പ് വ​ഴി വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. പ​ന്നി​യ​ങ്ക​ര പോ​ലീ​സി​ന്‍റെ പേ​രും പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം സം​ഭ​വം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും വെ​ള്ള​യി​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. വ്യാ​ജ പ്ര​ച​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

” very important message……… ” വെ​ള്ള​യി​ല്‍ ഭാ​ഗ​ത്തും മ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന ക​ള്ള​ന്‍​മാ​ര്‍ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ക​യ്യി​ല്‍ മ​ഴു പോ​ലു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട് . അ​വ​ര്‍ മൂ​ന്ന്, നാ​ല് പേ​രാ​യി സം​ഘം ചേ​ര്‍​ന്നാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

അ​ത് കൊ​ണ്ട് എ​ല്ലാ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളും ന​മ്മു​ടെ പ്ര​ദേ​ശ​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക: എ​ല്ലാ വീ​ട്ടു​കാ​രും രാ​ത്രി​യി​ല്‍ ആ​രെ​ങ്കി​ലും ബെ​ല്ല​ടി​ച്ചാ​ല്‍ ഉ​ട​നെ വാ​തി​ല്‍ തു​റ​ക്ക​രു​ത് … ജ​ന​ല്‍ വ​ഴി ആ​രാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക.

പു​റ​ത്ത് എ​ന്തെ​ങ്കി​ലും ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യോ , പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം പോ​കു​ന്ന​തോ ക​ണ്ടാ​ല്‍ ഒ​റ്റ​ക്ക് പു​റ​ത്ത് ഇ​റ​ങ്ങ​രു​ത്….. അ​ടു​ത്തു​ള്ള വീ​ട്ടു​കാ​രു​ടെ മൊ​ബൈ​ൽ ന​മ്പ​ര്‍ വാ​ങ്ങി സൂ​ക്ഷി​ക്കു​ക .. പ​ന്നി​യ​ങ്ക​ര പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് എ​സ്ഐ ക​മ​റു​ദ്ദീ​ന്‍ സ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്…… അ​വ​രു​ടെ നൈ​റ്റ് പെ​ട്രോ​ളി​ഗ് ഒ​ന്നു കൂ​ടെ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് ……എ​ല്ലാ​വ​രും ഈ ​മെ​സ്സേ​ജ് അ​താ​ത് റ​സി​ഡ​ന്‍​സി​ന്‍റെ ഗ്രൂ​പ്പി​ലേ​ക്ക് ഷെ​യ​ര്‍ ചെ​യ്യു​ക…… ന​ന്ദി. ‘ എ​ന്ന സ​ന്ദേ​ശ​മാ​ണ് വ്യാ​ജ​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

Related posts