വെള്ളമുണ്ട: 2016 ലെ റവന്യുജില്ലാ സ്കൂൾ കായികമേളയിൽ ചാന്പ്യൻപട്ടം നേടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആതിരയുടെ സ്വപ്നം കായികരംഗത്ത് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപികയാവണമെന്നതാണ്. എന്നാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആതിരയെ ആ മാർഗ്ഗത്തിൽ കൈകൂട്ടിക്കൊണ്ടുപോവാനാരുമില്ലാത്തത് കാരണം അവളെത്തിയത് ബിഎ ധനശാസ്ത്രം പഠിക്കാനായിരുന്നു. രണ്ട് വർഷം കാര്യമായി പരിശീലനം ലഭിക്കാതെ ഡിഗ്രി അവസാനത്തിലെത്തിയപ്പോൾ മാത്രം ലഭിച്ച കോളജിലെ പരിശീലകന്റെ സഹായത്തോടെ ദേശീയ മത്സരരംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ പാലയാണ ചരിവുള്ളപുത്തൻവീട്ടിൽ അനിൽകുമാർ ബിന്ദു ദന്പതികളുടെ രണ്ട് പെണ്മക്കളിൽ ഇളയവളാണ് ആതിര അനിൽ. 2016 വരെ ജില്ലാ സ്കൂൾ കായികമേളയിൽ ദീർഘദൂര ഓട്ടമത്സരങ്ങളിൽ നിറസാന്നിധ്യമായിരുന്നു വെള്ളമുണ്ട മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ഈ നാട്ടിൻപുറത്തുകാരി. 5000, 3000, 1500 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാമതെത്തിയാണ് 2016 ൽ ചാന്പ്യൻപട്ടം നേടി സ്കൂൾ കായികമേളയിൽ നിന്നും വിടവാങ്ങിയത്. കായികാധ്യാപികയാവാനായിരുന്നു ആഗ്രഹമെങ്കിലും അതിലേക്കുള്ള മാർഗ്ഗം കാണിച്ചു നൽകാൻ…
Read MoreCategory: Kozhikode
പൗരത്വ ഭേദഗതി നിയമം; ജനമുന്നേറ്റത്തിനു മുന്നില്‍ മോദി മുട്ടുമടക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി
വടകര: രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മോദിക്കും അമിത് ഷാക്കും മുട്ടുമടക്കേണ്ടി വരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. രണ്ടു ദിവസമായി ആയഞ്ചേരിയില്‍ നടന്നുവന്ന മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ പിഴുതെറിഞ്ഞ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒപ്പം നില്ക്കുന്നവരില് നിന്ന് പോലും ബിജെപി ഒറ്റപ്പെടുകയാണ്. കിരാതമായ ബ്രിട്ടീഷ് ഭരണത്തെ അനുസ്മരിപ്പിക്കും വിധമാണ് മോദിയും അമിത് ഷായും സമാധാനപരമായ പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്തുന്നതെന്നും വെള്ളക്കാര്‍ക്ക് സംഭവിച്ച അതേ അന്ത്യമായിരിക്കം ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭാവിയെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. പരിപാടിയില്‍ എം.പി ഷാജഹാന് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. എംഎസ്എഫ് അഖിലേന്ത്യ സെക്രട്ടറിയും ഡല്‍ഹി…
Read Moreമോട്ടോര്‍വാഹനവകുപ്പും പോലീസും കൈകോര്‍ക്കുന്നു;”വ്യാജ’ ഹെല്‍മെറ്റ് വില്‍പ്പനക്കാര്‍ക്ക് താക്കീത് ; കടകള്‍ക്ക് നോട്ടീസ് നല്‍കും
കോഴിക്കോട്: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ വിപണി കീഴടക്കിയ ഹെല്‍മെറ്റ് “വ്യാജന്മാര് ‘ക്കെതിരേ നടപടി ശക്തമാക്കുന്നു. മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തി വ്യാജന്മാര് വില്ക്കുന്നവര്ക്കെതിരേ നടപടി സ്വീകരിക്കാനാണുദ്യേശിക്കുന്നത്. റോഡരികില്‍ വില്‍പ്പന നടത്തുന്ന എട്ടുപേര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ ഹെല്‍മെറ്റ് വില്‍ക്കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം. കമ്പനി ഹെല്‍മെറ്റുകളുടെ മാതൃകയില്‍ ഐഎസ്ഐ സ്റ്റിക്കര്‍ പതിച്ചാണ് വമ്പിച്ച വിലക്കുറവുമായി വ്യാജ ഹെല്‍മെറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വ്യാജന്മാര് കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ബ്രാന്‍ഡഡ് പേരുകളില്‍ വരെ വ്യാജ ഹെല്‍മെറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. കടകളിലും റോഡരികിലും വരെ വ്യാജ ഹെല്‍മെറ്റുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. 150 രൂപമുതല്‍ ഹെല്‍മറ്റുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. കമ്പനി ഹെല്‍മെറ്റുകള്‍ക്ക് 1000 രൂപമുതല്‍ അതിനു മുകളിലേക്കാണ്…
Read Moreബിജെപി നേതാക്കളെ സ്വീകരിച്ച നാസർ ഫൈസി കൂടത്തായിക്കു സസ്പെൻഷൻ; നാസറിന്റെ പ്രതികരണം ഇങ്ങനെ
കോഴിക്കോട്: ബിജെപിയുടെ പൗരത്വ ബിൽ അനുകൂല കാന്പയ്നിൽ പങ്കെടുത്ത എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയെ സമസ്തയിൽനിന്നു സസ്പെൻഡ് ചെയ്തു. സമസ്ത അധ്യക്ഷൻ സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ശാസനയ്ക്കു പിന്നാലെയാണു നടപടി. ഞായറാഴ്ചയാണു നാസർ ഫൈസി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു വീട്ടിലെത്തിയ ബിജെപി നേതാക്കളെ സ്വീകരിച്ച് ലഘുലേഖ വാങ്ങിയത്. ഇതു സംഘടനയ്ക്കുള്ളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടലുണ്ടായത്. അതിനിടെ, സംഭവത്തിൽ ഫേസ്ബുക്കിലൂടെ മാപ്പു ചോദിച്ച് നാസർ ഫൈസി രംഗത്തെത്തി. നാട്ടുകാരായ ബിജെപി നേതാക്കളും മറ്റുള്ളവരുമാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വീട്ടിൽ വന്നതെന്നും അവരോടു തന്റെ നിലപാട് കൃത്യമായി പറയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നെന്നും നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി; സംഭവം മാനന്തവാടിയില്‍
മാനന്തവാടി: യുവതിയെ ഭർത്താവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ പോലീസ് ഉൗർജിതമാക്കി. പുൽപ്പള്ളി ചേകാടിയിൽ ഡിസംബർ 18നു രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഭർത്താവ് യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും പീന്നീട് ഇരുവരും ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയും മുഴക്കി. എന്നാൽ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. യുവതി ക്രൂരമായ പീഡനത്തിനു ഇരയായെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞത്. ഇതേത്തുടർന്നു യുവതിയെ മജിസ്ട്രറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി കെ.പി. കുബേരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരികയാണ്. ഭർതൃപീഡനംമൂലം യുവതി മുന്‍പ് ആത്മഹത്യക്കു ശ്രമിച്ചതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Read Moreയാതൊരു ഗുണനിലവാരവും ഇല്ല! വിപണി കീഴടക്കി വ്യാജഹെല്മറ്റ്; മോട്ടോര്‍വാഹനവകുപ്പ് പരിശോധന ആരംഭിച്ചു
കോഴിക്കോട്: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ വിപണി കീഴടക്കി ഹെല്‍മറ്റ് വ്യാജന്മാര് . കമ്പനി ഹെല്‍മറ്റുകളുടെ മാതൃകയില്‍ ഐഎസ്ഐ സ്റ്റിക്കര്‍ പതിച്ചാണ് വമ്പിച്ച വിലക്കുറവുമായി വ്യാജ ഹെല്‍മറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വ്യാജന്മാര് കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ബ്രാന്‍ഡഡ് പേരുകളില്‍ വരെ വ്യാജ ഹെല്‍മറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്.കടകളിലും റോഡരികിലും വരെ വ്യാജ ഹെല്‍മറ്റുകള്‍ വില്പന നടത്തുന്നുണ്ട്. 150 രൂപമുതല്‍ ഹെല്‍മറ്റുകള്‍ ലഭിക്കും. കമ്പനി ഹെല്‍മറ്റുകള്‍ക്ക് 1000 രൂപമുതലാണ് വില. വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമായി ഇരുചക്രവാഹന യാത്രക്കാര്‍ ഇത് വാങ്ങി ഉപയോഗിക്കുകയാണ്. യാതൊരു ഗുണനിലവാരവും ഈ ഹെല്മറ്റുകള്ക്കില്ല. ബൈക്ക് അപകടത്തില്‍പെട്ടാല്‍ യാത്രക്കാരെ സുരക്ഷിതരാക്കാനാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വ്യാജ ഹെല്‍മറ്റ് ധരിച്ചാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.…
Read Moreപ്രതിശ്രുത വധുവിന്റെ ആത്മഹത്യ! പ്രതിശ്രുത വരന്റെ ജാമ്യാപേക്ഷ കോടതി തള്ളി; സംഭവം മഞ്ചേരിയില്‍
മഞ്ചേരി: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിശ്രുത വരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. തിരൂരങ്ങാടി മൂന്നിയൂർ കുന്നത്ത്പറന്പിൽ താഴെ പേച്ചേരി വിഷ്ണുവി (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ.പി ജോണ്‍ തള്ളിയത്. വെളിമുക്ക് പടിക്കൽ പൊറാ്ട്ടുമാട്ടിൽ സുകുമാരന്റെ മകൾ സംഗീത (21) യാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. 2019 ഡിസംബർ എട്ടിനാണ് സംഭവം. വിഷ്ണുവിന്റെയും സംഗീതയുടെയും വിവാഹം 2020 ഏപ്രിൽ 11ന് നടത്താൻ ഇരുവീട്ടുകാരും ഇക്കഴിഞ്ഞ നവംബർ ഒന്പതിനു നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തുകയും തന്നോടൊപ്പം പുറത്തു പോകാൻ ക്ഷണിക്കുകയും ചെയ്തു. ഇതു ഭാര്യ വീട്ടുകാർ വിലക്കിയതോടെ വിഷ്ണു അസഭ്യം പറയുകയും ദേഹത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. പരപ്പനങ്ങാടി…
Read Moreകുശലാന്വേഷണവുമായി കുട്ടികൾ; വേദന മറന്നു മാണിയമ്മ; പക്ഷേ വേദനയുടെ നെരിപ്പോടിലായിരുന്നു അവർ….
വടകര: കുശലാന്വേഷണം ചോദിച്ചെത്തിയ കീഴൽ ദേവീവിലാസം യുപി സ്കൂൾ കുട്ടികൾക്കു മുന്പിൽ വേദന മറന്ന് മാണിയമ്മ. പിന്നിട്ട കാലത്തെ കുറിച്ച് പറഞ്ഞപ്പോൾ ഈ വയോധികയുടെ മനസ് ഇടറി. ഇതിനിടയിൽ കുട്ടികളോടൊപ്പം പാട്ടുപാടി. എണ്പത്താറു വയസുള്ള മാണിയമ്മ നിഷ്ളങ്ക ഭാവത്തിൽ കുട്ടികൾക്കൊപ്പം നേരം ചെലവിട്ടു. പക്ഷേ വേദനയുടെ നെരിപ്പോടിലായിരുന്നു അവർ. സ്റ്റുഡന്റസ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിക്കുകയായിരുന്നു കുട്ടികൾ. മാണിയമ്മ കിടപ്പിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലങ്ങളായുള്ള പ്രമേഹവും രക്തസമ്മർദവും മൂലം അവശയായ മാണിയമ്മ ഒരു ദിവസം ശ്രദ്ധതെറ്റി തറയിൽവീണതോടെ ദുരിതത്തിന്റെ പിടിയിലായി. മാസങ്ങളോളം നീണ്ട ആശുപത്രിവാസം. സ്വന്തം കാര്യം ചെയ്യാൻ പോലുമാവാതെ കഷ്ടപ്പെട്ടു. നടക്കാൻ കഴിയാതെ ദുരിതത്തിലായ മാണിയമ്മക്ക് ആരോ സംഭാവന ചെയ്ത വാക്കറാണ് ആശ്രയം. അതിൽ വരാന്തയിൽ ചെന്നിരിക്കാനെങ്കിലും കഴിയുന്നതിൽ തെല്ലൊരു സന്തോഷം. കുട്ടികൾ എത്തിയപ്പോൾ അവരോടൊപ്പം വരാന്തയിൽ ചെന്നു മാണിയമ്മ. ഇവിടെ…
Read Moreസർവീസിന്റെ പേരില്‍ കൊള്ള; വിസമ്മതിച്ചവർക്ക് ഗ്യാസ് എജന്‍സികളുടെ വക എട്ടിന്റെ പണി; ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു, സിലിണ്ടര്ബുക്ക് ചെയ്യാനാകാതെ ഉപയോക്താക്കള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട് : ഗ്യാസ് കണക്ഷന് സര്‍വീസി പേരില്‍ പകല്‍ കൊള്ള തടഞ്ഞ ഉപയോക്താക്കളെ കുടുക്കാന്‍ ഗ്യാസ് എജന്‍സികളുടെ പുതിയ അടവ്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഭാരത് ഗ്യാസ് അധികൃതരാണ് മാന്‍ഡേറ്ററി ചെക്കിംഗ് എന്ന പേരില്‍ 175 രൂപ ഈടാക്കി നടത്തിയ ചെക്കിംഗിന് വിസമ്മതിച്ചവരുടെ ‘ബുക്കിംഗിന്’ പണി നല്‍കിയത്. എജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ബ്ളോക്ക് ചെയ്തിരിക്കുകയാണ്. ഇതുമൂലം പലര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. കാരണം അന്വേഷിച്ച് എത്തുന്നവരോട് നിങ്ങള്‍ 175 രൂപ അടച്ചില്ലെന്ന് അറിയിച്ച് നിര്‍ബന്ധപൂര്‍വം പണം വാങ്ങുകയാണ്. ഫോണില്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ഈ തുക അടയ്ക്കേണ്ടിയും വരുന്നു. വീട്ടില്‍ അടുക്കളവരെ എത്തുന്നസ്വകാര്യ ഏജന്‍സി ജീവനക്കാര്‍ ഒരു വീട്ടില്‍ സര്‍വീസ് നടത്തിയാല്‍ 175 രൂപയാണ് ആവശ്യപ്പെടുന്നത്. കാര്യമായി സുരക്ഷാനിര്‍ദേശങ്ങളോ മറ്റുകാര്യങ്ങളോ ഒന്നും ചെയ്യുന്നുമില്ല. ഇത്…
Read Moreപനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍; ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ കൂട്ടിക്കൊണ്ടുപോയി മലമുകളിൽവെട്ട് പീഡിപ്പിക്കുകായിരുന്നു
കെയിലാണ്ടി: 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ സ്വദേശികളായ തലോപ്പൊയിൽ രതിൻ ലാൽ എന്ന പൊന്നു ജിതിൻ (22), തലപ്പൊയിൽ ഷിജോ രാജ് എന്ന ഉണ്ണി (22) കാക്കൂർ തീർത്തങ്കര മീത്തൽ യാനവിൻ എന്ന ചക്കര (25) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞെ ഏപ്രിൽ മാസമാണ് സംഭവത്തിനാധാരം. കുട്ടിയെ നിരന്തരം ഫോൺ ചെയ്ത് പരിചയം ഉണ്ടാക്കി കഴിഞ്ഞ ദിവസം മുപ്പതിന് രാവിലെബാലുശ്ശേരിയിൽ നിന്ന് മോട്ടോർ സൈക്കിളിൽ പൊൻകുന്ന് മലയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
Read More