കൊയിലാണ്ടി: റോഡിൽ മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശത്തെ പന്തലായനി റോഡിലാണ് ഇന്നലെ രാത്രിയിൽ മലിന്യം തള്ളിയത്. ആശുപത്രി മാലിന്യങ്ങളടക്കം ദുർഗന്ധം വമിക്കുന്നതിനാൽ നാട്ടുകാർ ഏറെ പ്രയാസത്തിലാണ്. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.മാലിന്യം കുഴിച്ചുമൂടി പ്രശ്നം പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. ഇങ്ങനെ ചെയ്താൽ മഴ കാലത്ത് നീരുറവ കിണറ്റിലെക്ക് ഇറങ്ങി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് നഗരസഭാ കൗൺസിലർമാരായ യു. രാജീവൻ ,കോൺഗ്രസ് നേതാക്കളായ പി.വി.വേണുഗോപാൽ, സി.രത്ന വല്ലി ,, രാജേഷ് കീഴരിയൂർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് നഗരസഭാ ചെയർമാൻ കെ.സത്യൻ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം നടത്തുമെന്ന് ഉറപ്പു നൽകി.എന്നാൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിൽ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ചെയർമാൻ കെ.സത്യൻ പറഞ്ഞു.…
Read MoreCategory: Kozhikode
ലോഡ്ജില്‍ യുവാവിന്റെ മരണം! മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി സൂചന. മണ്ണാര്‍ക്കാട് പെരളോത്ത് ഹൗസില്‍ ഷാനു(34) ആണ് ഇന്നലെ മരിച്ചത്. ബ്രൗണ്‍ഷുഗര്‍ പോലുള്ള മയക്കുമരുന്നാണ് ഉപയോഗിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. മുറിയില്‍ നിന്ന് കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്രൗണ്‍ഷുഗറിന്റെ മുറിയിലുണ്ടായിരുന്നതായാണ് സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് ടൗണ്‍ പോലീസ് അറിയിച്ചു. മൊയ്തീന്‍പള്ളി റോഡിലെ ലോഡ്ജില്‍ വ്യാഴാഴ്ചയാണ് ഷാനുവും സുഹൃത്തുകളായ റംഷാദ്, റജാദ് എന്നിവരും മുറിയെടുത്തത്. തുടര്‍ന്ന് ലഹരി ഉപയോഗിച്ചശേഷം മൂവരും അബോധാവസ്ഥയിലായി. വൈകിട്ടോടെ റംഷാദും റജാദും എഴുന്നേറ്റു. ഷാനുവിനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. പിന്നീട് ഷാനുവിനെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റംഷാദിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. അതേസമയം ഷാനുവിന്റെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ടൗണ്‍പോലീസ് അറിയിച്ചു. 10 വര്‍ഷമായി ഷാനുവിന് കോഴിക്കോടുമായി അടുപ്പമുണ്ട്. വെസ്റ്റ്ഹില്‍ ഭാഗങ്ങളിലും…
Read Moreഷവര്‍മ്മ നിര്‍മാണത്തിനെത്തിച്ച കോഴി ഇറച്ചി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; രണ്ട് സ്ഥാപനങ്ങള്‍ക്ക് 5000 രൂപ പിഴ
നാദാപുരം: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ ഷവര്‍മ നിര്‍മാണത്തിനെത്തിച്ച കോഴി ഇറച്ചി കണ്ടെത്തി.നാദാപുരം ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്ക് സമീപമാണ് വൃത്തി ഹീനമായ സാഹചര്യത്തില്‍ 22 കിലോ കോഴി ഇറച്ചി ചാക്കിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും, പോലീസും വിവരം നല്‍കിയതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ട് ആര്. രഞ്ജിത്ത്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. കൂത്തുപറമ്പില്‍ നിന്നാണ് സ്വകാര്യ ബസ്സിലാക്കി കല്ലാച്ചിയിലേക്ക് ഇറച്ചി കൊണ്ട് വന്നതെന്ന് കണ്ടെത്തുകയും രണ്ട് സ്ഥാപനങ്ങള്‍ക്ക് 5000 രൂപ പിഴ ചുമത്തുകയും,നോട്ടീസ് നല്‍കുകയും ഇറച്ചി കുഴിച്ച് മൂടുകയും ചെയ്തു. ചെയ്തു. ബസുകളില്‍ ഇറച്ചി കയറ്റി അയക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ര്‍ ടി ഒ യ്ക്കും ,ശീതീകരിച്ച മാംസ വിതരണ ശൃംഖലകളില്‍ പരിശോധന നടത്തി ,ആവശ്യമെങ്കില്‍ നിരോധനമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിനും റിപ്പോര്‍ട്ട് നല്‍കുമെന്നും ഹെല്‍്ത്ത് ഇന്‍സ്പെക്ടര്‍…
Read Moreകാട്ടുപന്നികളുടെ ജഡം ചീഞ്ഞളിയുന്നു! വനം വകുപ്പ് അധികൃതർ എത്തിയില്ലെന്ന് ആക്ഷേപം
നാദാപുരം: കണ്ടിവാതുക്കൽ മലയോരത്ത് കാട്ടുപന്നികൾ ചത്തിട്ടും വനംവകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപം. അധികൃതർ എത്താത്തതിനാൽ ജഡം മറവ് ചെയ്യാൻ കഴിയാതെ വലയുകയാണ് നാട്ടുകാർ.ഇതോടെ പൊതുസ്ഥലത് നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളുടെ പഴക്കത്തെത്തുടർന്ന് അഴുകിയ ജഡത്തിന് സമീപത്ത് ദുരിതം പേറി ജീവിക്കുകയാണ് മലയോരവാസികൾ. കാട്ടുമൃഗങ്ങളുടെ ജഡം അധികൃതരുടെ പരിശോധനയില്ലാതെ മറവ് ചെയ്താൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന ഭയം കൊണ്ടാണ് നാട്ടുകാർ മുൻകൈ എടുക്കാത്തത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുന്ന് കാട്ടുപന്നികളുടെ ജഡം കണ്ടിവാതുക്കൽ,മാക്കൂൽ പീടിക എന്നിവടങ്ങളിൽ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസമായിട്ടും ആരും തന്നെ സ്ഥലത്തെത്തിയിട്ടില്ല. ഇതിന് സമീപത്ത് നിരവധി വീടുകളും, പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. ദുർഗന്ധം കാരണം സ്ത്രീകൾക്കും കുട്ടികൾക്കു മടക്കം ശാരീരിക അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്.
Read Moreസ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കിയെങ്കിലും..! ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു
ചങ്ങരംകുളം:ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്തടം സ്വദേശി പരുവിങ്ങൽ ഉസ്മാന്റെ മകൻ ബഷീർ(36)ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഏഴരയോടെയാണ് എടപ്പാൾ തുയ്യത്ത് വച്ച് ബഷീർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. പുറങ്ങ് മാരാമംഗലത്തുള്ള മാതാവിന്റെ വീട്ടിൽ നിന്നു എടപ്പാളിലേക്കു വരികയായിരുന്നു ബഷീർ. ഗുരുതര പരിക്കേറ്റ ബഷീറിനെ നാട്ടുകാർ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഇന്നലെ രാത്രി 12 മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യയും മൂന്നുമക്കളുമുള്ള ബഷീറിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കിയെങ്കിലും ഞായറാഴ്ച വീട്ടിൽ താമസമാക്കാനിരിക്കെയാണ് നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി ബഷീർ യാത്രയായത്. കല്ലുംപുറം തങ്ങൾ റോഡിൽ പുതിയ വീട് നിർമാണം പൂർത്തിയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പെരുമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ജുബീന. മക്കൾ:…
Read Moreഅമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസ് ! പ്രതിയുമായി തെളിവെടുപ്പ് നടത്തി
പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ സഹോദരനെ കൊന്ന കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി. കോളനിയിലെ വില്‍സന്റെ മകന് സുനിലിനെ (അപ്പു,21)യാണ് അറസ്റ്റ് ചെയ്ത് വീട്ടിലും സംഭവ സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സുനിലിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസും ഫോറന്‍സിക് വിദഗ്ദരും തെളിവെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തൊട്ടില്‍പ്പാലം ഇന്‍സ്പെക്ടര്‍ എം.ടി. ജേക്കബ്ബ്, പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.പ്രസന്നന് , ഡോ. പ്രിയത എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവുമാണ് തെളിവെടുപ്പ് നടത്തിയത്. വിത്സന്റെ ഭാര്യ റീനയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുനില്‍ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ സുനില്‍…
Read Moreയുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം! സഹോദരന് റിമാന്‍ഡില്‍; മരണകാരണം അടിപിടിക്കിടെയുള്ള ഹൃദയാഘാതം
കോഴിക്കോട്: ലോഡ്ജില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന് റിമാന്‍ഡില്‍. അത്തോളി കൊളത്തൂര്‍ വൈശാഖില്‍ ശ്രീജിത്ത് (39) മര്‍ദനമേറ്റ് മരിച്ച കേസിലാണ് സഹോദരന് ഷാജി (45)യെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അതേസമയം മരണ കാരണം അടിപിടിക്കിടെയുണ്ടായ ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പോലീസിന് കൈമാറും. ബുധനാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജിലാണ് സംഭവം. ഇവരുടെ അമ്മ ശാന്തയെ അര്‍ബുദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരും കഴിഞ്ഞ ദിവസം ആശുപത്രിക്കുസമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ താക്കോലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ശ്രീജിത്തിന്റെ നാഭിയില്‍ ഷാജി ചവിട്ടുകയായിരുന്നു. ഷാജിയ്ക്കും മര്‍ദനമേറ്റിരുന്നു.
Read More96 കോടിയുടെ പദ്ധതി! താനൂർ ഹാർബർ നിർമാണം പുരോഗതിയിൽ
മലപ്പുറം: താനൂർ ഒട്ടുംപുറം കടപ്പുറത്ത് 96 കോടി രൂപ വിനിയോഗിച്ചുള്ള ഹാർബർ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 55.83 കോടി രൂപ ചെലവിൽ പുലിമുട്ട് നിർമാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനിടെ നബാർഡിൽ നിന്നു 14.87 കോടി രൂപ ലഭ്യമായതോടെ പുലിമുട്ട് വിപുലീകരണ പ്രവൃത്തിയും ഉടൻ തുടങ്ങും. ബോട്ട് ജെട്ടിയുടെ പൈലിംഗ് പൂർത്തിയായതോടെ ലേലപുരയ്ക്കായുള്ള 32 പൈലുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. ഒട്ടുംപുറത്ത് തെക്ക് ഭാഗത്തേക്കുള്ള പുലിമുട്ട് 1050 മീറ്ററിൽ നിന്നു 300 മീറ്റർ കൂടി ദീർഘിപ്പിക്കാനാണ് തീരുമാനം. അതേസമയം വടക്ക് ഭാഗത്തേക്കുള്ള 840 മീറ്റർ ദൈർഘ്യം 740 ആയി കുറയും. ഇതിനു ശേഷമാകും ഹാർബർ നിർമാണ പ്രവൃത്തി തുടങ്ങുകയെന്നു ഹാർബർ എൻജിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.കെ മുഹമ്മദ് കോയ പറഞ്ഞു. പുലിമുട്ട് പൂർത്തീകരിക്കും മുന്‍പു ബോട്ട് ജെട്ടി നിർമിക്കാൻ പാടില്ലെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ രംഗത്തുവന്നിരുന്നു. വി.അബ്ദുറഹ്മാൻ എം.എൽ.എ…
Read Moreസംസ്ഥാനത്ത് ഇലക്ട്രിക് വാഹന പ്രോത്സാഹനം; സംസ്ഥാനത്ത് 131 ചാർജിംഗ് സ്റ്റേഷനുകൾ അനുമതി നൽകി കേന്ദ്ര ഘനവ്യവസായ മന്ത്രാലയം
കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 2636 ചാർജിംഗ് സ്റ്റേഷനുകൾക്ക് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അനുമതി നൽകി. 24 സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രാജ്യത്തെ 62 നഗരങ്ങളിൽ ഇത്രയും സ്റ്റേഷനുകൾ സ്ഥാപിക്കാം. കേരളത്തിൽ 131 ചാർജിംംഗ് സ്റ്റേഷനുകൾക്ക് കെഎസ്ഇബിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചി (50 എണ്ണം), തൃശൂർ (28), കണ്ണൂർ (27), കോഴിക്കോട് (26) എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ അനുമതി. ഇതിനായി ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കും. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു സ്റ്റേഷൻ എന്ന രീതിയിലാണു സ്ഥാപിക്കുക. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനും ഇതു വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചാർജിംഗ് സ്റ്റേഷനുകൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ, കെഎസ്ഇബിയുടെ ഓഫീസുകളായ ഇലക്ട്രിക്കൽ സെക്ഷൻ നേമം (തിരുവനന്തപുരം), ഇലക്ട്രിക്കൽ സെക്ഷൻ ഓലൈ (കൊല്ലം), 110 കെവി സബ് സ്റ്റേഷൻ കലൂർ (എറണാകുളം),…
Read Moreമദ്യപാനത്തിനിടെയുണ്ടായ തർക്കം; അമ്മയുടെ ചികിത്സയ്ക്കെത്തിയ സഹോദരങ്ങള്‍ ഏറ്റുമുട്ടി; അനുജനെ കുത്തി കൊലപ്പെടുത്തി
കോഴിക്കോട്: അമ്മയുടെ ചികിത്സക്കായെത്തിയ മകന് സഹോദരന്റെ മര്‍ദനമേറ്റു മരിച്ചു. അത്തോളി കൊളത്തൂര്‍ വൈശാഖില്‍ ഗോവിന്ദന്‍കുട്ടി നായരുടെ മകന് ശ്രീജിത്താണ് (39) മര്‍ദനമേറ്റ് മരിച്ചത്. സഹോദരന് ഷാജി(45)യെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെ കോഴിക്കോട് മെഡിക്കല്‍കോളജിന് സമീപത്തെ ലോഡ്ജിലാണ് സംഭവം. അര്‍ബുദ ചികിത്സയ്ക്ക് അമ്മയുമായി മെഡിക്കല്‍കോളജില്‍ എത്തിയതായിരുന്നു ഇരുവരും. താമസിക്കുന്നതിനായി ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. അമ്മ ശാന്ത മെഡിക്കല്‍കോളജ് ആശുപത്രി വാര്‍ഡിലായിരുന്നു താമസം. ലോഡ്ജില്‍ ഉറങ്ങാനെത്തിയ സഹോദരങ്ങള്‍ ഇവിടെ വച്ച് മദ്യപിച്ചു. അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലെത്തുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. മുറിയില്‍ നിന്നുള്ള ശബ്ദം കേട്ടവര്‍ ഉടന്‍ മെഡിക്കല്‍കോളജ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ശ്രീജിത്ത് മരിച്ചിരുന്നു. ഷാജിയ്ക്കും പരുക്കുകളുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണമെന്തെന്ന്…
Read More