കോഴിക്കോട്: ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ പിഴയിനത്തില്‍ ഈടാക്കിയത് 35,000 രൂപ. 91 കേസുകളാണ് കോഴിക്കോട് സിറ്റിയിലും റൂറല്‍ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 66 കേസുകള്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ടാണ്. 22 കേസുകള്‍ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിനാണെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി.എം. ഷബീര്‍ പറഞ്ഞു. പരിശോധന ഇന്നും തുടരുമെന്നും പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ 500 രൂപയാണ് പിഴ . ഇത് വാഹനത്തിന്റെ ഉടമയില്‍ നിന്നാണ് ഈടാക്കുക . കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാക്കും. ഹെല്‍മറ്റില്ലാതെ രണ്ടുപേര്‍ യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടു നിയമലംഘനങ്ങളായി കണക്കാക്കി 1000 രൂപ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരചക്രവാഹനങ്ങളില് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈകോടതി നേരത്തെ…
Read MoreCategory: Kozhikode
ഭിന്നശേഷി യുവാവിന് നഗരസഭയുടെ സഹായ ഹസ്തമായി പെട്ടിക്കട
മുക്കം: ഭിന്നശേഷി യുവാവിന് നഗരസഭാധികൃതരുടെ സഹായ ഹസ്തം. നഗരസഭ അനുവദിച്ച മുപ്പതിനായിരം രൂപയും നാട്ടുകാർ സമാഹരിച്ച തുകയും ഉപയോഗിച്ചാണ് ചേന്ദമംഗല്ലൂരിൽ പെട്ടിക്കടയൊരുക്കിയത്. 23 വർഷങ്ങൾക്ക് മുൻപ്, കവുങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് ഷമീറിന് ചലനശേഷി നഷ്ടപ്പെട്ടത്. ഷമീർ കുഞ്ഞായിരിക്കുമ്പോൾ ഉപ്പ മരിച്ചു. ഉപ്പയെ കണ്ട ഓർമ ഷമീറിനില്ല. കുടുംബത്തിന്റെ ഭാരം ചുമലിലായപ്പോൾ പത്താം വയസ് മുതൽ വിവിധ ജോലികൾക്ക് പോയി. പതിനാലാം വയസിൽ കവുങ്ങിൽ നിന്ന് വീണ് കിടപ്പിലായി. ഉമ്മയും ഭാര്യയും ഭിന്നശേഷിക്കാരാണ്. ആറു മാസം മുൻപായിരുന്നു ഷമീറിന്റെ വിവാഹം. ഭിന്നശേഷിക്കാർക്കായി മുക്കം നഗരസഭ നടത്തിയ ഗ്രാമസഭയിലാണ് നഗരസഭാ അധികൃതർ ഷമീറിന്റെ ദുരിതമറിഞ്ഞത്. ഷമീർ ഉൾപ്പെടെ നാലു പേർക്കാണ് ഈ വർഷം സഹായം നൽകുന്നത്. മറ്റു മൂന്ന് പേർക്കുള്ള സ്വയം സ്ഥാപനങ്ങളുടെ പ്രവൃത്തി നടന്നു വരികയാണ്. ഷമീറിന്റെ കട നഗരസഭാ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ…
Read Moreവയനാട് എംപി രാഹുൽ ഗാന്ധി നാളെ എത്തും; ജില്ലയിൽ നാല് പരിപാടികളിൽ പങ്കെടുക്കും
മുക്കം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വയനാട് എംപി രാഹുൽ ഗാന്ധി നാളെ മണ്ഡലത്തിലെത്തും. എസ്പിജി സുരക്ഷ പിൻവലിച്ച ശേഷം ആദ്യമായാണ് രാഹുൽ മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. നാളെ രാവിലെ 10.30 നാണ് ആദ്യ പരിപാടി. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കരുവാരക്കുണ്ട് ജിഎച്ച്എസ് സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. 11 മണിക്ക് വണ്ണിയാമ്പലം ഗോൾഡൻ വാല്യു ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് വണ്ടൂർ മണ്ഡലം കൺവൻഷനിൽ സംബന്ധിക്കും. ശേഷം 12 മണിക്ക് ഇടക്കരയിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് നിലമ്പൂർ മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും. 3.30 ന് കോഴിക്കോട് ജില്ലയിലെ ആദ്യ പരിപാടിയായ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോഡ് ലവ് ഷോർ സ്പെഷൽ സ്കൂൾ സന്ദർശിക്കും. 4.30 ന് മുക്കം…
Read Moreറോഡ് വികസനത്തിന് തടസമായി ഹൈമാസ്റ്റ് നിർമാണം; നാട്ടുകാർ പ്രതിഷേധത്തിൽ
നാദാപുരം: റോഡ് വികസനത്തിന് തടസ്സമായി വളയത്ത് ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണം പ്രതിഷേധവുമായി നാട്ടുകാർ.നന്നേ വീതി കുറഞ്ഞ വളയം – പാറക്കടവ് റോഡിൽ ഗവ.ആശുപത്രിക്ക് മുൻവശമാണ് ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണം നടക്കുന്നത്. ബിനോയ് വിശ്വം എംപി അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവിൽ ഒരു ഹൈമാസ്റ്റ് ലൈറ്റും രണ്ട് മിനി മാസ്റ്റ് ലൈറ്റുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്. ഇതിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത് ഗവ.ആശുപത്രി കവാടത്തിലാണ് .ഇവിടെ റോഡിന് തീരെ വീതി കുറവാണ് രണ്ട് മീറ്റർ മാത്രമാണ് താറിംഗ് ഉളളത്. ഇവിടെറോഡരികിലാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ അടിത്തറയ്ക്ക് കോൺക്രീറ്റ് തൂൺ സ്റ്റാപിച്ചിരിക്കുന്നത്. രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളയം പാറക്കടവ് റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് നാട്ടുകാർ ഏറെക്കാലായി ആവശ്യപ്പെട്ട് വരികയാണ്. വളയത്തുള്ളവർ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്ന പ്രധാന…
Read Moreകെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു; നാല് ദിവസമായി വൈദ്യുതിയില്ലാതെ മുക്കം മിനി സിവിൽ സ്റ്റേഷൻ
മുക്കം: സബ് ട്രഷറിയുടെ പവർബോർഡിൽ നിന്ന് വലിച്ച അനധികൃത ലൈൻ കെഎസ്ഇബി വിച്ഛേദിച്ചതോടെ വെള്ളവും വെളിച്ചവുമില്ലാതെ മുക്കം മിനി സിവിൽ സ്റ്റേഷൻ. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എഇഒ ഓഫീസും സബ് രജിസ്ട്രാർ ഓഫീസ്, കൃഷിഭവൻ, ട്രഷറി എന്നിവയുടെ വരാന്തകളും മിനി സിവിൽ സ്റ്റേഷന്റെ പരിസരവുമാണ് ഇരുട്ടിലായത്. മോട്ടോർ പ്രവർത്തിപ്പിക്കാനാവാതെ ട്രഷറിയിലെ രണ്ട് ജല സംഭരണികളിലും ഒരു തുള്ളി വെള്ളമില്ലാതായതോടെ നൂറോളം ജീവനക്കാരും നൂറുകണക്കിനാളുകളും ദുരിതത്തിലായി. വെള്ളമില്ലാത്തത് അറിയാതെ ആളുകൾ ശാചാലയങ്ങൾ ഉപയോഗിച്ചതോടെ മിനി സിവിൽ സ്റ്റേഷനകത്ത് ദുർഗന്ധവും തുടങ്ങിയിട്ടുണ്ട്.അനധികൃത ലൈൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കെഎസ്ഇബി അധികൃതരെത്തി യാതൊരു മുന്നറിയിപ്പുമില്ലാതെ ലൈൻ വിച്ഛേദിച്ചത്. നഗരസഭാ കൗൺസിലർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ബ്ലോക്ക് തല ഉച്ചഭക്ഷണ പദ്ധതിയുടെ യോഗം എഇഒ ഓഫീസിൽ നടന്നു കൊണ്ടിരിക്കെയാണ് കെഎസ്ഇബി ജീവനക്കാർ ലൈൻ വിച്ഛേദിച്ചത്. നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ…
Read Moreകൂടത്തായി കൊലപാതക പരമ്പര; ജോളിയുടെയും മാത്യുവിന്റെയും റിമാന്‍ഡ് കാലാവധി നീട്ടി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍, സിലി വധക്കേസുകളില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി(47)യുടെയും രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജി(44)യുടെയും റിമാന്‍ഡ് കാലാവധി നീട്ടി. മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ഇരുവരെയും അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് എം.അബ്ദുള്‍റഹീം ഇവരെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പിന്നീട് സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളിയെയും എം.എസ്. മാത്യുവിനെയും താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ അന്വേഷണസംഘം ഹാജരാക്കി. ഡിസംബര്‍ 16-വരെ മജിസ്ട്രേറ്റ് ഇരുവരെയും റിമാന്‍ഡ് ചെയ്തു. പ്രജികുമാറിന്റെ പ്രൊഡക്ഷന്‍ വാറണ്ടിന് അനുമതി താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാറി(48)നെ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍…
Read Moreകായികരംഗത്ത് കുതിച്ചുയരാന്‍‘കിഡ്കോ’സഹകരണസംഘം; കായിക അടിസ്ഥാന വികസനം ലക്ഷ്യമിട്ട കേരളത്തിലെ ആദ്യസംരംഭം
കോഴിക്കോട് : കായികമേഖലയുടെ അടിസ്ഥാന വികസനത്തിന് വേഗം പകരാനുള്ള ദൗത്യവുമായി കായികപ്രതിഭകളുടെ നേതൃത്വത്തിൽ കിഡ്കോ സഹകരണ സൊസൈറ്റി നിലവിൽവന്നു . സംസ്ഥാനത്ത് ആദ്യമായാണ് കായികമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവും വിധത്തിലുള്ള സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. പരമാവധി ചെലവ് ചുരുക്കിയും സാങ്കേതികമായി മികവാര്‍ന്ന രീതിയിലും കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുക, കായിക ഉപകരണങ്ങൾ വളരെ മിതമായ നിരക്കിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കോഴിക്കോട് സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കിഡ്കോ)യ്ക്ക് രൂപം നല്‍കിയത്. സ്വിമ്മിംഗ്പൂള്‍, ഫുട്ബോള്‍ സ്റ്റേഡിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഇന്ഡോര്കോര്ട്ട് , ഔട്ട്ഡോർ -ഇൻഡോർ ജിംനേഷ്യം എന്നിവയുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കികൊണ്ടാണ് കിഡ്കോ രൂപീകരിച്ചത്. പലപ്പോഴും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഭീമമായ തുകയാണ് നല്‍കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് സഹകരണ പ്രസ്ഥാനമെന്ന നിലയില്‍ കായികമേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ കിഡ്കോ എത്തുന്നത്.…
Read Moreസാന്ത്വന പരിചരണത്തിനായി സുരക്ഷ നാദാപുരം പ്രവര്‍ത്തകര്‍ “പെറുക്കിയെടുത്തത്’ ഒന്നര ലക്ഷം രൂപ..!
നാദാപുരം: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി തികച്ചും വേറിട്ട വഴിയില്‍ ധനസമാഹരണം നടത്തി “സുരക്ഷ’ നാദാപുരം മേഖല (പെയിന്‍ ആൻഡ് പാലിയേറ്റീവ്) മാതൃകയാകുന്നു. ഒരു വര്‍ഷക്കാലത്തെ കിടപ്പു രോഗീപരിചരണങ്ങള്ക്കാവശ്യമായ ഫണ്ട് കണ്ടെത്താനാണ് പാഴ്വസ്തുക്കള് സമാഹരിച്ച് വിപണനം ചെയ്യുകയെന്ന വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചത്. നവംബര്‍ 24ന് ഒറ്റദിവസം രാവിലെ മുതല്‍ 86 സ്ക്വാഡുകളിലായി 463 പ്രവര്‍ത്തകര്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ ഇരുമ്പ്, മറ്റു ലോഹങ്ങള്‍, പത്രം, പുസ്തകങ്ങള്‍, കേടായ ഉപകരണങ്ങള്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ബോട്ടിലുകള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ച് വിപണനം ചെയ്തപ്പോള്‍ നേടിയത് ലക്ഷ്യം വച്ചതിനേക്കാള്‍ വലിയ സംഖ്യ. ഒരു ലക്ഷം ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ച് ഒന്നര ലക്ഷത്തിലധികം സമാഹരിക്കാനായ സന്തോഷത്തിലാണ് സുരക്ഷയുടെ വളണ്ടിയര്‍മാര്‍. പാഴ്വസ്തു സമാഹരണത്തിനു മുന്നോടിയായി മനസ്സൊരുക്കം എന്ന നിലയില്‍ 15 കേന്ദ്രങ്ങളില്‍ കാരുണ്യ സംഗമങ്ങള്‍ നടന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കോഴിക്കോട് ഫാക്കല്‍റ്റി…
Read Moreശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം ; അനിശ്ചിതകാല സത്യഗ്രഹത്തിനൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
കോഴിക്കോട്: ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം കഴിയുമ്പോൾ അനിശ്ചിതകാല സത്യാഗ്രഹത്തിന് തയാറെടുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർമാർ. ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനതപുരം സെക്രട്ടേറിയറ്റിനുമുമ്പിൽ അഞ്ച് മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയന്റെ തീരുമാനം.തൊഴിലാളികള്‍ സെപ്റ്റംബർ മാസത്തെ ശമ്പളം രണ്ട് ഗഡുക്കളായാണ് ലഭിച്ചിരുന്നത്. ഒക്ടോബർ മാസത്തെ ശമ്പളം ആദ്യ ഗഡു പോലും ലഭിക്കാത്ത വിഭാഗവും ഇവർക്കൊപ്പമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾക്ക് ശക്തി പോരെന്ന അഭിപ്രായമുള്ള ജീവനക്കാർ യൂണിയന്റെ പിന്തുണ ഇല്ലാതെയുള്ള സമരത്തിനും തയാറെടുക്കുന്നതായി തൊഴിലാളികൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അടുത്ത മാസവും ഇതേ അവസ്ഥ തുടർന്നാൽ സമരം കൂടുതല്‍ ശക്തമാക്കേണ്ടി വരുമെന്ന് യൂണിയൻ നേതാക്കളും പറയുന്നു.
Read More2017ൽ നിർത്തിയ ഭവന പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പ്; സർക്കാർ ഭവന പദ്ധതി മോഡലിൽ ആണെന്ന് വിശ്വസിപ്പിച്ച്
മുക്കം : 2017ൽ ഭവന നിർമ്മാണ പ്രവർത്തനം നിർത്തിയ ട്രസ്റ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ചാത്തമംഗലത്തെ മാർ തെയോഫെലോസ്ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പേരിലാണ് ട്രസ്റ്റ് ഭാരവാഹികൾ പോലും അറിയാതെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. നൂറുകണക്കിനാളുകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് ഭവന പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയത്. സർക്കാർ ഭവന പദ്ധതി മോഡലിൽ ആണെന്ന് വിശ്വസിപ്പിച്ച് അപേക്ഷകരിൽ നിന്ന് ഒരു ലക്ഷം രൂപയും സംസ്ഥാന സർക്കാർ രണ്ടുലക്ഷവും സന്നദ്ധ സംഘടന ഒരു ലക്ഷം രൂപയും നൽകും എന്ന് പറഞ്ഞാണ് കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടീരി അടക്കമുള്ള പഞ്ചായത്തുകളിൽ നിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ തട്ടിപ്പു നടത്തിയത്. ഊർങ്ങാട്ടിരി പഞ്ചായത്തിൽ മാത്രം 200ലധികം പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. നാലു ലക്ഷം രൂപ വീട് നിർമാണത്തിന് ലഭിക്കും എന്ന് അറിഞ്ഞു പലരും ഉള്ള വീട്…
Read More