വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി നാ​ളെ എ​ത്തും; ജി​ല്ല​യി​ൽ നാ​ല് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും

മു​ക്കം: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി നാ​ളെ മ​ണ്ഡ​ല​ത്തി​ലെ​ത്തും. എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ 10.30 നാ​ണ് ആ​ദ്യ പ​രി​പാ​ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​രി​ലെ ക​രു​വാ​ര​ക്കു​ണ്ട് ജി​എ​ച്ച്എ​സ് സ്കൂ​ളി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

11 മ​ണി​ക്ക് വ​ണ്ണി​യാ​മ്പ​ലം ഗോ​ൾ​ഡ​ൻ വാ​ല്യു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യു‌​ഡി‌​എ​ഫ് വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ക്കും. ശേ​ഷം 12 മ​ണി​ക്ക് ഇ​ട​ക്ക​ര​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ംഗ് കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടിന് നി​ല​മ്പൂ​ർ ഒ‌​സി‌​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

3.30 ന് ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ദ്യ പ​രി​പാ​ടി​യാ​യ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ഡ് ല​വ് ഷോ​ർ സ്പെ​ഷ​ൽ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കും. 4.30 ന് ​മു​ക്കം ഷാ​ൻ​ഗ്രി​ല്ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യു.​ഡി.​എ​ഫ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

5.30 ന് ​മ​രി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 6.15 ന് ​കോ​ട​ഞ്ചേ​രി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശേ​ഷം വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് തി​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി ക​ൽ​പ്പ​റ്റ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കും.

Related posts