ഐസ്ക്രീം വാങ്ങിക്കഴിച്ചവർ കവർ വലിച്ചെറിഞ്ഞു; ഐ​സ്ക്രീം വി​ൽ​പ​ന​ക്കാ​ര​നു പി​ഴ ചുമത്തി മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം;  വി​വാ​ദം  പിഴ ചുമത്തിൽ വിവാദത്തിൽ

വ​ട​ക​ര: സാ​ന്‍റ്ബാ​ങ്ക്സ് പ​രി​സ​ര​ത്ത് ഐ​സ്ക്രീം വി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് അ​യ്യാ​യി​ര​ത്തി പ​ത്ത് രൂ​പ പി​ഴ​യി​ട്ട സം​ഭ​വം വി​വാ​ദ​ത്തി​ൽ. പാ​ക്ക​റ്റി​ൽ പൊ​തി​ഞ്ഞ ഐ​സ്ക്രീം വാ​ങ്ങു​ന്ന​വ​ർ ക​വ​ർ അ​ല​ക്ഷ്യ​മാ​യി ത​ള്ളു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഐ​സ്ക്രീം വി​റ്റ​യാ​ൾ​ക്കെ​തി​രെ മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ വാ​ങ്ങു​ന്ന സാ​ധ​ന​ത്തി​ന്‍റെ ക​വ​ർ പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യാ​ൽ വി​ൽ​പ​ന​ക്കാ​ര​നെ​തി​രെ എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന ചോ​ദ്യം ഉ​യ​രു​ക​യാ​ണ്.

സാ​ന്‍റ്ബാ​ങ്ക്സ് പോ​ലെ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഐ​സ്ക്രീ​മി​നോ​ടൊ​പ്പ​മു​ള്ള ക​വ​റു​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വി​ൽ​പ​ന​ക്കാ​ർ ത​ന്നെ​യാ​ണ് ശേ​ഖ​രി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത്. പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​വ​രും ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ ഐ​സ്ക്രീം വാ​ങ്ങു​ന്ന​വ​ർ ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് ക​വ​ർ വ​ലി​ച്ചെ​റി​ഞ്ഞു​പോ​കും.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ പോ​യ​പ്പോ​ഴാ​ണ് ഐ​സ്ക്രീം വി​ൽ​പ​ന​ക്കാ​ര​ന്‍റെ വാ​ഹ​നം ഹെ​ൽ​ത്ത് വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഒ​രു താ​ക്കീ​തു​പോ​ലും ചെ​യ്യാ​തെ​യാ​യി പി​ഴ ചു​മ​ത്ത​ൽ.

മാ​ലി​ന്യ​ത്തി​ന്‍റെ പേ​രി​ൽ ന​ഗ​ര​ത്തി​ലെ വ​ൻ​കി​ട​ക്കാ​രെ പോ​ലും പി​ഴ​യൊ​ടു​ക്കാ​തെ വി​ടു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്നും ഐ​സ്ക്രീം വി​ൽ​പ​ന​ക്കാ​രെ പോ​ലു​ള്ള​വ​രി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു പി​ഴ ചു​മ​ത്തി​യ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു . നു

Related posts