കോഴിക്കോട്: നടി പാര്‍വതി തെരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ എറണാകുളം സ്വദേശി കിഷോറിനെതിരെ എലത്തൂര്‍ പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പാർവതിയുടെ പരാതി. ഫേസ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.കിഷോർ കഴിഞ്ഞ ഒരു മാസമായി പാർവതിയെയും കുടുംബത്തെയും അപമാനിച്ചിരുന്നു.
Read MoreCategory: Kozhikode
ബൈക്കുകൾ കൂട്ടിയിടിച്ച് റേഷൻ വ്യാപാരി മരിച്ചു; അടുത്തുണ്ടായിട്ടും 108 ആംബുലൻസ് സേവനം ലഭ്യമായില്ല
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ നീലേശ്വരത്തിനും പൂളപ്പൊയിലിനും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി റേഷൻ വ്യാപാരി മരിച്ചു. നോർത്ത് കാരശേരിയിൽ കാരശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം റേഷൻ കട നടത്തുന്ന പൂളപ്പൊയിൽ നെടുംകണ്ടത്തിൽ മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തെത്തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അപകടം നടന്നത്. മുക്കത്ത് നിന്ന് പൂളപ്പൊയിലിലേക്ക് ബൈക്കിൽ വരുമ്പോൾ മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക്യാത്രക്കാരൻ വർക്ക് ഷോപ്പ് ജീവനക്കാരനായ നന്ദു സതീഷിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സൈനബയാണ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: രജിത, റംല, റഫീഖ്, റഷീദ്, റുബീന. അതേസമയം, പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി 108 ആംബുലൻസ് സേവനം ലഭ്യമായില്ലെന്നും പരാതിയുണ്ട്. നിലവിൽ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 108 ആംബുലൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും…
Read Moreആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫയൽ റൂമിൽ ജീർണിച്ച അസ്ഥികൂടം; അസ്ഥികൂടം നീക്കി സ്ഥലം വൃത്തിയാക്കി അധികൃതർ തടിയൂരി
ചങ്ങരംകുളം: ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫയൽ റൂമിൽ മാസങ്ങൾ പഴക്കമുള്ള ജീർണിച്ച അസ്ഥിക്കൂടം കണ്ടെത്തി. മൂക്കിനു തുന്പിൽ മൃഗത്തിന്റെ ചത്ത് ജീർണിച്ച അസ്ഥികൂടം കിടന്നിട്ടും അധികൃതർ അറിഞ്ഞത് മാസങ്ങൾ കഴിഞ്ഞ്. ചങ്ങരംകുളം ആലംങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ മീറ്റിംഗ് ഹാളിനു സമീപം ഫയലുകളും മറ്റും സൂക്ഷിക്കുന്ന സ്റ്റോർ റൂമിലാണ് നായയുടേതെന്ന് തോന്നിക്കുന്ന ജീർണിച്ച അസ്ഥികൂടം കണ്ടെത്തിയത്. രണ്ടു മാസത്തിലധികം പഴക്കം ഈ അസ്ഥികൂടത്തിനുണ്ട്. ഇന്നലെ ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പെൻഷൻ മാസ്റ്ററിങ്ങ് ക്യാന്പിൽ പങ്കെടുക്കാനെത്തിയവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ഈ അസ്ഥികൂടം കണ്ടത്. ഉടൻ ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അസ്ഥികൂടം നീക്കി സ്ഥലം വൃത്തിയാക്കി അധികൃതർ തടിയൂരി. ജനങ്ങളുടെ ആരോഗ്യം പരിരക്ഷിക്കേണ്ട ആരോഗ്യ കേന്ദ്രത്തിൽ മൃഗം ചത്ത് ജീർണിച്ചു കിടന്നു ദുർഗന്ധം വമിച്ചിട്ടും ജീവനക്കാർ അറിയാത്തതു കടുത്ത കൃത്യവിലോപമാണ്.
Read Moreമുഖ്യധാരാ പാര്‍ട്ടികളില്‍ മാവോയിസ്റ്റ് അനുഭാവികള്‍; നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അലന്റെയും താഹയുടെയും വെളിപ്പെടുത്തലുകൾ ഇങ്ങനെ…
കോഴിക്കോട്: സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നഗര മാവോയിസ്റ്റ് അനുഭാവികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മൊഴി. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്മുഹമ്മദ്, താഹ ഫസല്‍ എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം വഹിക്കാനും സജീവമായി പ്രവര്‍ത്തിക്കാനും മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടുവര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടിയെ മറയാക്കി മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും യുവാക്കള്‍ മൊഴി നല്കി. ഉത്തരമേഖലയാണ് പ്രധാന പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്. കോഴിക്കോടിനു പുറമേ കണ്ണൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലും നഗര മാവോയിസ്റ്റുകള്‍ സജീവമായുണ്ടെന്നും ഇരുവരും വ്യക്തമാക്കി. കേസന്വേഷിക്കുന്ന ലോക്കല്‍ പോലീസിനോടും ഇന്റലിജന്‍സ് ബ്യൂറോ(ഐബി) , ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) എന്നിവരോടും യുവാക്കള്‍ ഇക്കാര്യം വ്യക്തമാക്കി. സിപിഎമ്മിനെ തെരഞ്ഞെടുത്തത് സ്വമേധയാ അല്ലെന്നും വ്യക്തമായ നിര്‍ദേശം ഇക്കാര്യത്തില്‍ ലഭിച്ചുവെന്നും യുവാക്കള്‍ പറഞ്ഞു. 18 ഓളം പേര് കോഴിക്കോട്…
Read Moreഅങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു; ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരേ കേസ്
കോഴിക്കോട്: ശന്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരേ പോലീസ് കേസ്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ സുരേഷ് ചാലിപുരയിലിനെതിരേയാണു കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയിൽ കേസെടുത്തത്. വാഹനം തടഞ്ഞ് ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. ബുധനാഴ്ച കെഎസ്ആര്‍ടിസിയുടെ പണം കൊണ്ടുപോയ വാഹനം പ്രതിഷേധസൂചകമായി 15 മിനിറ്റ് സുരേഷ് തടഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയുടെ ഡിപ്പോ കളക്ഷൻ അടയ്ക്കാനായി പുറപ്പെട്ട ജീപ്പ് കോഴിക്കോട് ടെർമിനലിലായിരുന്നു സുരേഷ് തടഞ്ഞത്. കൊടിയുമായി മുദ്രാവാക്യം മുഴക്കി ജീപ്പിന് മുന്നിൽനിന്ന് പ്രതിഷേധിച്ച സുരേഷ് മുദ്രാവാക്യവും മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ കെഎസ്ആര്‍ടിസി വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്. കൊണ്ടോട്ടി സ്വദേശിയായ സുരേഷ് 10 വർഷമായി കഐസ്ആർടിസിയിൽ ഡ്രൈവറാണ്. മൂന്ന് വർഷമായി കോഴിക്കോട് ഡിപ്പോയിലാണ് പ്രവർത്തിക്കുന്നത്.
Read Moreശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ കേസ്; അച്ചടക്ക നടപടിക്ക് സാധ്യത
കോഴിക്കോട്: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷ് ചാലിപുരയിലിനെതിരേയാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയില്‍ കേസെടുത്തത്. വാഹനം തടഞ്ഞുകൊണ്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡ്രൈവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഇന്നലെയാണ് കെഎസ്ആര്‍ടിസിയുടെ പണം കൊണ്ടുപോയ വാഹനം പ്രതിഷേധസൂചകമായി 15 മിനുട്ട് തടഞ്ഞത്. കെഎസ്ആര്‍ടിസിയുടെ ഡിപ്പോ കളക്ഷന്‍ അടക്കാനായി പുറപ്പെട്ട ജീപ്പ് കോഴിക്കോട് ടെര്‍മിനലിലായിരുന്നു സുരേഷ് തടഞ്ഞത്. കൊടിയുമായി മുദ്രാവാക്യം മുഴക്കി ജീപ്പിന് മുന്നില്‍ നിന്നാണ് പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളികളുമായി വാഹനം തടയുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. അതുകൊണ്ടാണ് എംപ്ലോയീസ് വെല്‍വെയര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായ താന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതെന്നാണ് സുരേഷ് പറയുന്നത്. അതേസമയം…
Read Moreകടത്തനാടിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദം! പയംകുറ്റിമല വികസന കുതിപ്പില്‍; 2.15 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
വടകര: കടത്തനാടിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന പയംകുറ്റിമല വികസനകുതിപ്പില്‍. 2.15 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്കി. വ്യൂ ടവര്‍ പ്ലാറ്റ്ഫോം, ചുറ്റുമതില്‍, റോഡ്, സൗന്ദര്യവത്കരണം, നിലം ടൈല്‍ പാകല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തി എന്നിവക്കാണ് തുക അനുവദിച്ചത് . ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തയാറാക്കിയത്. മലയിലെത്തുന്നവര്ക്ക് അസ്തമയം ഉള്‍പ്പെടെയുള്ള പ്രകൃതിദൃശ്യങ്ങള്‍ കാണാനുള്ള കേന്ദ്രമാണ് വ്യൂ ടവര്‍. നിലവില്‍ ഇവിടെയുള്ള ടവര്‍ ഉയരംകൂട്ടി മനോഹരമാക്കും. മലയുടെ പടിഞ്ഞാറുഭാഗത്ത് ചുറ്റുമതില്‍ കെട്ടി വിളക്കുകാലുകള്‍ സ്ഥാപിക്കുന്ന മറ്റൊരു പദ്ധതിയും ഉണ്ട്. മലയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് കിഴക്കുഭാഗത്തേക്ക് മാറ്റാനാണ് തീരുമാനം. ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, പുല്ല്, ചെടികള്‍ എന്നിവ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ സൗന്ദ്ര്യവ്തകരണ പദ്ധതികളും ഉണ്ടാകും. പയംകുറ്റി മല ടൂറിസം വികസനസമിതി തയാറാക്കിയ പദ്ധതി ടൂറിസം ഡയരക്ടര്‍ സര്‍ക്കാറിന്…
Read Moreപോക്സോ കേസ് പ്രതിയെ ജയിലിലെത്തിച്ചിട്ടും അധികൃതര്‍ പുറത്ത് നിര്‍ത്തി; പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു; ജയിലധികൃതര്‍ക്കെതിരേ പോലീസ് പരാതി നല്കി
കോഴക്കോട്: പോക്സോ കേസ് പ്രതിയെ ജയിലില്‍ എത്തിച്ചിട്ടും ജയിലിധികൃതര്‍ മണിക്കൂറുകളോളം പുറത്ത് നിര്‍ത്തിയ സംഭവത്തില്‍ പോലീസ് മജിസ്ട്രേറ്റിന് പരാതി നല്കി. കോഴിക്കോട് ടൗണ്‍ പോലീസാണ് ജില്ലാജയിലധികൃതര്ക്കെതിരേ പോക്സോ കോടതി മജിസ്ട്രേറ്റിന് പരാതി നല്‍കിയത്. തിരുവമ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി എം.ആബിദിനെയാണ് പോലീസ് ജയിലിലെത്തിച്ചിട്ടും അധികൃതര്‍ അകത്തേക്ക് കയറ്റാതെ പുറത്ത് നില്ക്കാന് ആവശ്യപ്പെട്ടത്. മണിക്കൂറുകളോളം കാത്തിരുന്ന പ്രതി ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പോലീസ് അവസരോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് പിടികൂടാനായത്. ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12.45 ഓടെയാണ് പോക്സോ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്. കോടതി ടൗണ്‍ പോലീസിന്റെ പരിധിയിലായതിനാല്‍ പ്രതികളെ ജയിലില്‍ എത്തിക്കേണ്ട ചുമതല ടൗണ്പോലീസിനാണ്. ഇതേതുടര്‍ന്ന് എസ്ഐ ബിജിത്ത് പ്രതിയെ കോടതിയില്‍ എത്തിക്കുന്നതിനായി രണ്ടു പോലീസുകാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് പോവാനുള്ള പോലീസ് ജീപ്പ് നല്‍കുകയും ചെയ്തു. 12.45 ഓടെ പ്രതിയെ…
Read Moreകൂടത്തായ് കൊലപാതക പരമ്പര; ജോൺസന്റെ രഹസ്യമൊഴി ; ഇന്ന് കോടതിയിൽ അപേക്ഷ നൽകും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ വലിയപറമ്പിൽ ജോൺസന്റെ രഹസ്യ മൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ. സിജുവാണ് ഇന്ന് കോഴിക്കോട് സി ജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കുക. സിലി മരിച്ച് രണ്ട് ദിവസത്തിനകം ജോളി തന്ത്രപൂർവം കൈക്കലാക്കിയ സിലിയുടെ സ്വർണാഭരണങ്ങളിൽ കുറെ പണയം വയ്ക്കാനും മറ്റുമായി ജോളി ജോൺസന് കൈമാറിയിരുന്നു. ഇതുകൂടാതെ ഇരുവരുംതമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി ജോൺസൺ മൊഴി നൽകിയിരുന്നു. ജോളിക്ക് എതിരായി മാറാവുന്ന ഈമൊഴി പിന്നീട് മാറ്റി പറയാതിരിക്കുന്നതിനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ഇയാളുടെ രഹസ്യമൊഴിയെടുക്കുന്നത്. കോയമ്പത്തൂരിൽ ജോലിചെയ്യുന്ന ജോൺസനെ കോടതി നോട്ടീസയച്ച് വരുത്തും. ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സിലി വധക്കേസിൽ അടുത്ത അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ജോളിയുടെ രണ്ടാം…
Read Moreപറ്റിപ്പോയെന്നും കൊലപാതകം നടത്തിയെന്ന് ജോളി പറഞ്ഞു..! ജോളിയുടെ സഹോദരന്മാരുടെ രഹസ്യമൊഴി; കൊലപാതക രഹസ്യം ഒളിപ്പിച്ചു എന്ന കുറ്റത്തിന് കേസെടുക്കാന്‍ സാധ്യത
കോഴിക്കോട്: കുടത്തായ് കൊലപാതക പരമ്പര കേസിൽ മുഖ്യ പ്രതി ജോളിയുടെ രണ്ട് സഹോദരന്മാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി-നാല് രഹസ്യമൊഴി നൽകാൻ നോട്ടീസയച്ചത്. ജോളിയുടെ ഏറ്റവും മൂത്ത സഹോദരൻ ജോസ്, മറ്റൊരു സഹോദരൻ ബാബു എന്നിവരാണ് ക്രിമിനൽ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം രഹസ്യ മൊഴി നൽകിയത്. പോലീസ് കൂടത്തായ്, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ പൊളിക്കുന്നതിന് രണ്ട് ദിവസം മുൻപ് ഇടുക്കി കട്ടപ്പനയിലെ വീട്ടിലെത്തിയ ജോളി കൊലപാതകങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നതായി സഹോദരന്മാർ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. ഭർത്താവ് റോയിയടക്കം ആറുപേരേയും കൊലപ്പെടുത്തിയത് താനാണെന്നും പറ്റിപ്പോയെന്നും തുറന്നു സമ്മതിച്ച ജോളി കേസിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും സഹോദരങ്ങൾ പോലീസിന്…
Read More