മേപ്പയൂർ: ചാത്തമംഗലം വെള്ളന്നൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കീഴരിയൂരിലെ കരടി പറമ്പത്ത് നിജിനയുടെയും മകൻ റൂഡ് വിച്ചിന്റെയും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിട്ടും അന്വേഷണം ഇഴയുന്നു. മരണം നടന്നിട്ട് 10 ദിവസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന രഖിലേഷിനേയും മാതാപിതാക്കളെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിജിനയുടെ സഹോദരൻ നിജേഷും അമ്മ ചന്ദ്രികയും കുന്നമംഗലം മംഗലം പോലീസിൽ നൽകിയ പരാതിയിൽ ക്രൈം നമ്പർ 719/19 കേസ് റജിസ്ട്രർ ചെയ്തതല്ലാതെ ഒളിവിൽ പോയ പ്രതികളെ ഇതേ വരെ അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻമ്പേ ആൽമഹത്യയാണെന്നു വരുത്തി തീർക്കാൻ പോലീസ് വ്യഗ്രത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്നു നിജിനയുടെ ബന്ധുക്കൾ പറയുന്നു. പോസ്റ്റുമോർട്ട സമയത്തോ, ശവസംസ്കാര ചടങ്ങിലോ ഭർതൃവീട്ടുകാർ പങ്കെടുക്കാത്തതിൽ തന്നെ മരണ കാരണം കൊലപാതകം തന്നെയാണെന്ന് നിജിനയുടെ സഹോദരൻ നിജേഷും അമ്മ ചന്ദ്രികയും പറയുന്നു. ഭർതൃവിട്ടിൽ ക്രൂരമായ പീഡനമാണ് യുവതിയും…
Read MoreCategory: Kozhikode
എസ്സി വിദ്യാർഥിക്ക് വിനോദയാത്രയ്ക്ക് വിലക്ക്; മാതാവ് കണ്ണീരോടെ മാപ്പ് ചോദിച്ചെങ്കിലും പരിഗണിച്ചില്ല; പരാതിയെ തുടർന്ന് യാത്ര മാറ്റി
നിലന്പൂർ: വിദ്യാർഥിക്ക് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പരാതിയിൽ വിനോദയാത്ര മാറ്റിവച്ച് സ്കൂൾ അധികൃതർ. എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 20, 21 തീയതികളിൽ നടത്താനിരുന്ന വിദ്യാർഥികളുടെ വിനോദയാത്ര തീയതി പറയാതെ മാറ്റിവച്ചു. എസ്സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിക്ക് വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പിടിഎ കമ്മറ്റി എതിർത്തതോടെ മാതാവ് ചാലിയർ പണപൊയിൽ കോളനിയിലെ ലക്ഷ്മി നിലന്പൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വിനോദ യാത്ര പോകുന്ന പ്ലസ്ടു വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം തിങ്കളാഴ്ച്ച സ്കൂളിൽ ചേർന്നു. വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥിയെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് പിടിഎ അധികൃതരും പ്രിൻസിപ്പലും അടക്കം നിലപാട് സ്വീകരിച്ചതോടെ കുട്ടിയെ വിനോദയാത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് എസ്എംസി ചെയർമാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു. തന്റെ കുട്ടിയെ വിനോദയാത്രയിൽ ഉൾപ്പെടുത്താൻ വേണ്ടി അധ്യാപകരോടും പിടിഎ കമ്മറ്റിയോടും മാപ്പ് ചോദിക്കുകയാണെന്ന് മാതാവ് കണ്ണീരോടെ അപേക്ഷിച്ചെങ്കിലും…
Read Moreപണംപയറ്റില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും; 20ഓളം പേര് ആശുപത്രികളില്‍; അന്വേഷണം വേണമെന്ന ആവശ്യം ശക്തം
പേരാമ്പ്ര : പട്ടാണിപ്പാറ മുടിയന്‍ചാലില്‍ പണം പയറ്റില് പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായ സംഭവത്തെക്കുറിച്ചു അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരില്‍ 20ഓളം പേര് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. മുടിയന് ചാല് സ്വദേശിയുടെ പണം പയറ്റില് പങ്കെടുത്ത 200 ഓളം പേരില്‍ രാത്രി 7.30ന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥഥകൾ അനുഭവപ്പെട്ടത്. പേരാമ്പ്രയിലെ ഒരു ചപ്പാത്തി കമ്പനിയില്‍ നിന്നുമാണ് ചപ്പാത്തിയും വെള്ളാപ്പവും വാങ്ങിയത്. ഇതില്‍ ചപ്പാത്തി കഴിച്ചവര്‍ക്ക് മാത്രമാണ് വയറിളക്കവും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗവും വീടുകളിലേക്ക് പോയി. ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഏറെയും ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാള്‍ മേപ്പയ്യൂര്‍ സ്വദേശിയുമാണ്. ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.
Read Moreമഞ്ഞപിത്തം, വയറിളക്കം ! മുക്കം നഗര പരിധിയിൽ ജ്യൂസുള്ക്ക് നിരോധനം
മുക്കം: മുക്കം നഗരസഭ പരിധിയിൽ ജലജന്യരോഗങ്ങളായ മഞ്ഞപിത്തം, വയറിളക്കം തുടങ്ങിയവ പടർന്ന് പിടിക്കാൻ ഇടയുള്ള സാഹചര്യത്തിൽ പാതയോരങ്ങളിലും മറ്റും അനധികൃതമായി പ്രവർത്തിച്ച് വരുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുള്ളതും ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നതുമായ ഭക്ഷണപാനീയങ്ങൾ വിൽപ്പന നടത്തി വരുന്നതുമായ സ്ഥാപനങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി വാർത്താകുറിപ്പിൽ അറിയിച്ചു. കരിമ്പ് ജ്യൂസ്, മുന്തിരി ജൂസ്, ശീതള പാനിയങ്ങൾ, തട്ടുകടകൾ, ചായക്കടകൾ, ഫാസ്റ്റ്ഫുഡ് കടകൾ എന്നിവക്കാണ് നിരോധനം ഏർപ്പെടുത്തി നഗരസഭ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിപ്പിക്കാൻ പാടില്ലാത്തതും അനധികൃതമായും ഉത്തരവിന് വിരുദ്ധമായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നഗരസഭ അടച്ചു പൂട്ടുന്ന താണന്നും സെക്രട്ടറി അറിയിച്ചു. അതേസമയം നഗരസഭ പരിധിയിൽ വട്ടോളി പറമ്പിലും പരിസര പ്രദേശങ്ങളിലും മഞ്ഞപിത്തം ബാധിച്ച് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികത്സ തേടി. ഗുരുതരാവസ്ഥയിലായ ചിലർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
Read Moreഅമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
നാദാപുരം: അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിൽ കോൺഗ്രസ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കുളങ്ങര സ്വദേശി മൂയ്യോട്ട് ചാലിൽ ദാമോദരൻ (49) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓഫീസിലെ ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read Moreവെള്ളവും വളവും നല്കി മാവേയിസ്റ്റുകളെ വളര്‍ത്തുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് പി. മോഹനൻ
താമരശേരി: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന പ്രസ്ഥാവനയുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും താമരശേരിയില്‍ കെഎസ്കെടിയു സമ്മേളനത്തിൽ പി. മോഹനൻ ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോൾ കേരളത്തിൽ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നല്കി വളര്‍ത്തുന്നതെന്നും പി. മോഹനൻ പറഞ്ഞു.
Read Moreകൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങും
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ രണ്ടാം പ്രതി കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി (44)യെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസില്‍ മാത്യുവിനെ 14-ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രതിക്ക് അസുഖമായതിനാലാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത് നീട്ടിയത്. മാത്യുവിന്റെ പ്രൊഡക്ഷന്‍ വാറന്റ് അപേക്ഷയ്ക്ക് കോടതി ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മാത്യുവിനെ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read Moreയുഎപിഎ കേസ്: അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞ് പോലീസ്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. മലപ്പുറം സ്വദേശി ഉസ്മാൻ എന്നയാളാണ് അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഉസ്മാൻ നിരവധി കേസുകളിലെ പ്രതിയാണെന്നും ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിലായ അലന്റെയും താഹയുടെയും റിമാൻഡ് കാലാവധി നീട്ടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല. ഇതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
Read Moreപുരുഷന്മാരില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കോട്ടുമനുഷ്യന്റെ ലീലകള്‍! ഉറക്കമില്ലാതെ കിനാലൂരിലെ സ്ത്രീകള്‍
കോഴിക്കോട് കിനാലൂരിൽ കോട്ടുമനുഷ്യനെ പേടിച്ച് സ്ത്രീകൾ. പുരുഷൻ മാരില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള കോട്ടുമനുഷ്യന്റെ അക്രമത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം പുലർച്ചെ ഭർത്താവ് ജോലിക്ക് പോയികഴിഞ്ഞ ശേഷമെത്തിയ കോട്ടുമനുഷ്യൻ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി വീട്ടമ്മയെ ഷാൾഇട്ട് പിടിച്ചു. പിന്നീട് മുറിയിലെ ജനൽ പാളിയിൽ കെട്ടിയിട്ട് ആക്രമിക്കാൻ നോക്കി. രക്ഷപ്പെടാനായി യുവതി അലറി നിലവിളിച്ചപ്പോൾ യുവതിയുടെ വാപൊത്തിപ്പിടിച്ചു. തക്കം കിട്ടിയ യുവതി കോട്ടുമനുഷ്യന്റെ കൈ കടിച്ചു പറിച്ചു. ഇതോടെ കോട്ടമനുഷ്യൻ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഒച്ചകേട്ട് അയൽവാസികൾ എത്തിയാണ് യുവതിയെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ച് പോലീസ്. മുൻപും ഈ പ്രദേശങ്ങളിൽ കോട്ടുമനുഷ്യൻ ഇറങ്ങിയതായി നാട്ടുകാർ പറയുന്നു.
Read Moreഅന്ധതയെ അകക്കണ്ണിന്റെ വെളിച്ചംകൊണ്ട് തോല്പിച്ച രാംദാസ് ! വായിച്ചത് ആയിരത്തിലേറെ പുസ്തകങ്ങള്‍
വടകര: അന്ധതയെ അകക്കണ്ണിന്റെ വെളിച്ചംകൊണ്ട് തോല്പിച്ച രാംദാസ് മേപ്പയിലിനെ നേരില്‍ കണ്ട വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നമ്രശിരസ്കരായി. വിദ്യാര്‍ഥികള്‍ പ്രതിഭകളിലേക്ക് എന്ന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് മേപ്പയില്‍ എസ്ബി സ്കൂള്‍ വിദ്യാര്‍ഥികള്‍ രാംദാസ് മേപ്പയിലിന്റെ വീട്ടിലെത്തിയതും കാര്യങ്ങള്‍ അറിഞ്ഞതും ആദരിച്ചതും. ബ്രെയിലി ലിപിയിലൂടെ ആയിരത്തിലധികം പുസ്തകങ്ങള്‍ വായിച്ച രാംദാസ് മേപ്പയിലിന്റെ ജീവിതകഥ പുതുതലമുറക്കു തികച്ചും പ്രചോദനമാണ്. തന്റെ പതിനഞ്ചാമത്തെ വയസില്‍ കോഴിക്കോട് വിക്ടോറിയ കോളജില്‍ പഠനം നടത്തി വരുന്ന ഒരു വിദ്യാര്‍ഥിയെ പരിചയപ്പെട്ടതാണ് രാംദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണശാലയിലെ ബ്രെയിലി ലിപിയില്‍ അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ അറിവിന്റെ പുതുലോകത്തേക്ക് നയിച്ച ആ ചെറുപ്പക്കാരനെ ബഹുമാനത്തോടെയാണിന്നും രാംദാസ് ഓര്‍ക്കുന്നത്. വായന മാത്രമാണ് തനിക്ക് വെളിച്ചമേകുന്നതെന്ന തിരിച്ചറിവ് പുസ്തകങ്ങളെ സ്നേഹിക്കാനും പുതിയ പാഠം പഠിച്ചെടുക്കാനും വഴിയൊരുക്കി. 1957-ലാണ് ലണ്ടന്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നത്. തുടര്‍ന്ന് ബ്രെയ്ലി…
Read More