ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം സാർ​വ​ത്രി​ക​മാ​യി ന​ട​പ്പാ​ക്ക​ണമെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള കാ​ഴ്ച പ​രി​ശോ​ധ​ന​യോ​ടൊ​പ്പം ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണം സാ​ർ​വ​ത്രി​ക​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കോ​ഴി​ക്കോ​ട് പു​ത്ത​ല​ത്ത് ക​ണ്ണാ​ശു​പ​ത്രി​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും മ​ഹാ​ത്മാ ഐ ​റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നും സം​ഘ​ടി​പ്പി​ച്ച “ക​ണ്ണ് പ​രി​ശോ​ധ​ന​യോ​ടൊ​പ്പം റോ​ഡ് സു​ര​ക്ഷ’​എ​ന്ന പ​ദ്ധ​തി ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് കാ​ഴ്ച​പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്. അ​തി​നാ​യി നേ​ത്ര​രോ​ഗ​വി​ദ​ഗ്ദ​നെ സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് ആ ​പ​രി​ശോ​ധ​നാ​സ​മ​യ​ത്ത് ത​ന്നെ റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും “ഞാ​ൻ സു​ര​ക്ഷി​ത​മാ​യേ ഡ്രൈ​വ് ചെ​യ്യു”​എ​ന്നൊ​രു മ​നോ​ഭാ​വം അ​വ​രി​ൽ ആ​ഴ​ത്തി​ലു​റ​പ്പി​ക്കു​ക​യു​മാ​ണ് ഈ ​പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​വി​ധ ക​ണ്ണാ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള റി​ഫ്രാ​ക്ഷ​നി​സ്റ്റു​ക​ൾ​ക്ക് എം​വി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മ​ന്ത്രി നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. ജോ​യി​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട് ക​മ്മി​ഷ​ണ​ർ രാ​ജീ​വ് പു​ത്ത​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​സു​രേ​ഷ് പു​ത്ത​ല​ത്ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ആ​ർടിഒ സു​ഭാ​ഷ് ബാ​ബു ഡ്രൈ​വി​ംഗി​നു​ള്ള മാ​ർ​ഗ നി​ർ​ദ്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട് അ​തോ​റി​റ്റി മെ​മ്പ​ർ ആ​ലി​ക്കോ​യ, ജി​ല്ലാ ഡ്രൈ​വിം​ഗ് സ്കൂ​ൾ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ്‌ ന​രി​മു​ക്കി​ൽ, അ​ശോ​ക​ൻ ആ​ല​പ്പു​റ​ത്ത് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശി​ശി​ര ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts