ദുരന്തം ഉണ്ടാകാൻ കാത്തുനിൽക്കരുതേ;  സ്കൂളിന് സമീപം കാറ്റിൽ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ നിലയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഏ​ത് സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന വി​ധ​ത്തി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തി വൈ​ദ്യു​തി പോ​സ്റ്റ്. ബ​ത്തേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം പാ​ട്ട​വ​യ​ൽ-​ഉൗ​ട്ടി റോ​ഡി​ലാ​ണ് ഭീ​തി പ​ര​ത്തി പോ​സ്റ്റ് നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ലാ​ണ് പോ​സ്റ്റ് ച​രി​ഞ്ഞു​തു​ട​ങ്ങി​യ​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഈ​വ​ഴി ദി​നം​പ്ര​തി​യെ​ന്നോ​ണം ന​ട​ന്നു​പോ​കു​ന്ന​ത്. അ​പ​ക​ടം വ​ന്ന​തി​നു​ശേ​ഷം മാ​റ്റാ​ൻ നീ​ക്കാ​തെ അ​ടി​യ​ന്ത​ര​മാ​യി പോ​സ്റ്റ് മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts