ഫേ​സ്ബു​ക്കി​ല്‍ ത​ത്സ​മ​യം പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ല്‍  റി​മാ​ന്‍​ഡി​ലാ​യ യു​വാ​വി​ന് ജാ​മ്യം; ഡ്യൂ​ട്ടി ഡോ​ക്ട​റും പോ​ലീ​സും ഒ​ത്തു​ക​ളി​ച്ച​താ​യി ഷൈ​ജു

കൊ​യി​ലാ​ണ്ടി: സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ത്സ​മ​യം പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ല്‍ റി​മാ​ന്‍​ഡി​ലാ​യ യു​വാ​വി​ന് ജാ​മ്യം. പ​ത്ത് ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ള്ള്യേ​രി അ​രി​മ്പ മ​ല​യി​ല്‍ ഷൈ​ജു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഷൈ​ജു​വി​നു സ്വീ​ക​ര​ണം ന​ല്‍​കി. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ക​ന് ചി​ക​ത്സ​യ്ക്ക് വേ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഷൈ​ജു. ഉ​ച്ച​യ്ക്ക് 3.30 ഓ​ടെ മ​ക​ന് ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ 6.30 ഓ​ടെ​യാ​ണ് ചി​കി​ത്സ ല​ഭി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ഷൈ​ജു ആ​ശു​പ​ത്രി​യി​ലെ സം​ഭ​വ​ങ്ങ​ള്‍ ഫെ​യ്‌​സ്ബു​ക്കി​ല്‍ ലൈ​വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് എ​ത്തി പ​രാ​തി  ഉ​ണ്ടെ​ന്നും സ്റ്റേ​ഷ​നി​ല്‍ എ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റേ​ഷ​നി​ലെ​ത്തി​യ ഷൈ​ജു​വി​നെ നാ​ദാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു. ഡ്യൂ​ട്ടി ഡോ​ക്ട​റും പോ​ലീ​സും ഒ​ത്തു​ക​ളി​ച്ചാ​ണ് നി​ര​പ​രാ​ധി​യാ​യ ത​ന്നെ ജ​യി​ല​ട​ച്ച​തെ​ന്ന് ഷൈ​ജു പ​റ​ഞ്ഞു. ഡോ​ക്ട​റെ…

Read More

അ​മ്മ​യാ​ന വ​ന്നു പാ​ൽ കൊ​ടു​ത്തു; ആ​ന​ക്കു​ട്ടി ഉ​ല്ലാ​സ​വാ​ൻ; കാ​വ​ലാ​യി പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രും

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​ർ തീ​ര​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പി​റ​ന്ന ആ​ന​ക്കു​ട്ടി ഉ​ല്ലാ​സ​വാ​ൻ. വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു ക​ര​യ്ക്കു​ക​യ​റ്റാ​ൻ അ​മ്മ​യാ​ന​യ്ക്കു ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ കാ​ടു​ക​യ​റി പോ​യ അ​മ്മ​യാ​ന​യെ കാ​ത്തു ക​ഴി​യു​ക​യാ​യി​രു​ന്നു ആ​ന​ക്കു​ട്ടി​യും വ​ന​പാ​ല​ക​രും. അ​മ്മി​ഞ്ഞ​പ്പാ​ൽ തു​ള്ളി കി​ട്ടാ​തെ ഒ​ടു​വി​ൽ ആ​ന​ക്കു​ട്ടി ത​ള​ർ​ന്നു കി​ട​പ്പാ​യി. രാ​ത്രി ആ​യ​പ്പോ​ൾ അ​മ്മ വ​ന്നു പാ​ലൂ​ട്ടി സ്‌​നേ​ഹം ചൊ​രി​ഞ്ഞു. ഇ​ന്ന് പ​ക​ലാ​യ​പ്പോ​ൾ അ​മ്മ​യാ​ന വീ​ണ്ടും കാ​ടു​ക​യ​റി. കു​ട്ടി​യാ​ന കു​റു​മ്പു​കാ​ട്ടി വി​ഹാ​ര​ത്തി​ലാ​ണ്. കാ​വ​ലാ​യി പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രും. രാ​ത്രി അ​മ്മ​യാ​ന വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ…

Read More

കുന്നിന്‍ചെരുവിലെ പ്രസവം! പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ല്‍ കാ​ട്ടാ​ന പ്ര​സ​വി​ച്ചു; ആ​ളു​ക​ളു​ടെ ശ​ബ്ദം കേ​ട്ട​തോ​ടെ ആ​ന​ക്കു​ട്ടി ഓ​ടി വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി; പിന്നെ നടന്നത്…

പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ല്‍ കാ​ട്ടാ​ന പ്ര​സ​വി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ര്‍​വോ​യ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കാ​ട്ടാ​ന പ്ര​സ​വി​ച്ച​ത്. രാ​വി​ലെ എ​സ്റ്റേ​റ്റി​ന്‍റെ 22 ഏ​രി​യ​യി​ല്‍ റ​ബ​ര്‍ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ത​ള്ള​യാ​നെ​യെ പ​രി​സ​ര​ത്തൊ​ന്നും ക​ണ്ടി​ല്ല. ആ​ളു​ക​ളു​ടെ ശ​ബ്ദം കേ​ട്ട​തോ​ടെ ആ​ന​ക്കു​ട്ടി ഓ​ടി സ​മീ​പ​ത്തു​ള്ള വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി. ഇ​തേ​തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ആ​ന​ക്കു​ട്ടി​യെ ക​ര​ക്കെ​ത്തി​ച്ച് ശു​ശ്രൂ​ഷ ന​ല്‍​കി. കു​ന്നി​ന്‍ ചെ​രി​വി​ലാ​ണു പ്ര​സ​വം ന​ട​ന്ന​ത്. അ​തി​നാ​ല്‍ ആ​ന​കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മം വി​ജി​യി​ക്കാ​ത്ത​തി​നാ​ലാ​ണ് ത​ള്ള​യാ​ന മാ​റി നി​ല്‍​ക്കു​ന്ന​തെ​ന്നാ​ണു പ​റ​യു​ന്ന​ത്. ആ​ന​ക്കൂ​ട്ടം അ​ല്‍​പ്പ​മ​ക​ലെ​യാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ളൊ​ഴി​ഞ്ഞാ​ല്‍ ആ​ന​ക്കൂ​ട്ടം ത​ന്നെ കു​ട്ടി​യെ ര​ക്ഷി​ച്ചു കൊ​ണ്ടു പോ​കു​മെ​ന്നു സ്ഥ​ല​ത്തെ​ത്തി​യ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ആ​ന പ്ര​സ​വം കാ​ര​ണം 22 ഏ​രി​യ മേ​ഖ​ല​യി​ല്‍ ഇ​ന്ന​ത്തെ റ​ബ​ര്‍ ടാ​പ്പിം​ഗ് മു​ട​ങ്ങി. എ​ല്ലാ​വ​രും ആ​ന​ക്കു​ട്ടി​യോ​ടൊ​പ്പ​മാ​ണ്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? പുലി ഇറങ്ങിയെന്ന് വ്യാജസന്ദേശം; പുലിയുടെ ചിത്രവും വാട്‌സ്ആപ്പില്‍; പേടിച്ചുവിറച്ച് കൊയിലാണ്ടിയിലെ ജനങ്ങള്‍

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി വ്യാ​ജ​സ​ന്ദേ​ശം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വ്യാ​പ​ക​മാ​യ സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ര​ത്തി​നു മു​ക​ളി​ൽ പു​ലി​യു​ടെ ചി​ത്ര​വും വാ​ട്സ് ആ​പ്പി​ൽ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്ന​ട​ക്കം ഇ​തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ ബ​ന്ധു​ക്ക​ളെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് പു​ലി​യി​റ​ങ്ങി​യ​തെ​ന്നും ഒ​രാ​ളെ അ​ക്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തു​പോ​ലെ വ്യാ​ജ പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു.

Read More

ഒ​രു പ​വ​നി​ലേ​റെ തൂ​ക്കം ! ബ​സി​ല്‍നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ ന​ല്‍​കി ക​ണ്ട​ക്ട​ര്‍ മാ​തൃക​യാ​യി

നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സി​ല്‍നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ട​മ​സ്ഥ​യ്ക്ക് തി​രി​കെ ന​ല്‍​കി ക​ണ്ട​ക്ട​ര്‍ മാ​തൃക​യാ​യി. വ​ട​ക​ര-തൊ​ട്ടി​ല്‍ പാ​ലം കെസിആ​ർ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി മാ​ണ്ടോ​ളി ശ്രീ​ജി​ത്തി​നാ​ണ് ബ​സി​ല്‍നി​ന്ന് ഒ​രു പ​വ​നി​ലേ​റെ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ല​ഭി​ച്ച​ത്.​ ആ​ഭ​ര​ണം പി​ന്നീ​ട് നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​റ​മേ​രി സ്വ​ദേ​ശി​നി അ​ശ്വി​നി​യു​ടെ​താ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണാ​ഭ​ര​ണം തെ​ളി​വു​ക​ള്‍ സ​ഹി​തം സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​ക്ക് സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​ഷം​സു​ദീ​ന്‍ അ​ശ്വി​നി​ക്ക് കൈ​മാ​റി.

Read More

പന്ത്രണ്ടുകാരിക്കു പീ​ഡ​നം! പി​താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്നു; കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് വി​വ​രം

തി​രൂ​ര​ങ്ങാ​ടി: പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​ൻ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന പി​താ​വി​നൊ​പ്പം എ​ത്തി​യി​രു​ന്ന​വ​രാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു വ​ച്ചു പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്ക​മു​ള്ള​വ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്തു മു​ത​ൽ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് മൊ​ഴി​യു​ള്ള​ത്. ഇ​തേ​ക്കു​റി​ച്ചു മ​ജി​സ്ട്രേ​ട്ടി​നു മു​ന്പാ​കെ​യും ചൈ​ൽ​ഡ് ലൈ​നി​ലും ബാ​ലി​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മേ​ലേ ചേ​ളാ​രി കു​ട​ൽ​കു​ഴി​മാ​ട് വീ​ട്ടി​ൽ അ​ഷ്റ​ഫ് (36), ചെ​ന​യ്ക്ക​ല​ങ്ങാ​ടി ക​രു​ന്പി​ൽ ഷൈ​ജു (38)നെ​യും കു​ട്ടി​യു​ടെ പി​താ​വി​നെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ വി​വ​ര​മ​റി​ഞ്ഞു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കേ​സ് തി​രൂ​ര​ങ്ങാ​ടി എ​സ്എ​ച്ച്ഒ കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ…

Read More

മോ​ഷ​ണ പ​ര​മ്പ​ര! 15 ക​വ​ര്‍​ച്ചാ പ​രാ​തി​ക​ളി​ല്‍ ഉ​ത്ത​രം തേ​ടി പോ​ലീ​സ്; തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ മോ​ഷ്ടാ​വി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ പോ​ലീ​സ് പ​രി​ധി​യി​ലെ 15 ക​വ​ര്‍​ച്ചാ – മോ​ഷ​ണ​കേ​സു​ക​ളി​ല്‍ ഉ​ത്ത​രം തേ​ടി പോ​ലീ​സ്. എ​ര​ഞ്ഞി​ക്ക​ലി​ലെ മോ​ഷ​ണ​പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ശേ​രി വി​ജ​യ​ല​ക്ഷ്മി സ്‌​കൂ​ളി​ന് സ​മീ​പം കൊ​ല്ലോ​ത്ത്ക​ണ്ടി​ത്താ​ഴം സി.​കെ.​ഷൈ​ജു​വി​നെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ എ​ത്തി​യ​ത്. ഈ ​പ​രാ​തി​ക​ളു​മാ​യി ഷൈ​ജു​വി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് എ​ല​ത്തൂ​ര്‍ എ​സ്‌​ഐ വി.​ജ​യ​പ്ര​സാ​ദ് പ​റ​ഞ്ഞു. റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്നോ നാ​ള​യോ ആ​യി എ​ര​ഞ്ഞി​ക്ക​ലി​ലെ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ല്‍ പ്ര​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കൂ​ടാ​തെ 15 ഓ​ളം പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷൈ​ജു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​മാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ എ​ല​ത്തൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റും കൊ​യി​ലാ​ണ്ടി​യി​ല്‍ മൂ​ന്ന്, കാ​ക്കൂ​രി​ല്‍ നാ​ല്, ഫ​റോ​ക്കി​ല്‍ ഒ​ന്ന്, ബാ​ലു​ശേ​രി മൂ​ന്ന്, മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഒ​ന്ന് എ​ന്നി​ങ്ങ​നെ ഷൈ​ജു​വി​നെ​തി​രേ കേ​സു​ക​ളു​ണ്ട്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ മാ​ത്രം 25 പ​വ​ന്‍…

Read More

റോ​ഡ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന്‍റേത് കൊ​ല​പാ​ത​ക​മോ? ഈ​സ്റ്റ് കോ​ട്ട​പ്പ​റ​മ്പി​ലേ​ത് ര​ണ്ടാ​മ​​ത്തെ സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കോ​ഴി​ക്കോ​ട്: ചി​ന്താ​വ​ള​പ്പി​നും കോ​ട്ട​പ്പ​റ​മ്പി​നും ഇ​ട​യി​ലെ റോ​ഡ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന്‍റേത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി. ന​ടു​വ​ട്ടം സ്വ​ദേ​ശി രാ​ജ​നെ(70)​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​രി​യെ​ല്ല് പൊ​ട്ടി ദേ​ഹ​ത്ത് പ​രു​ക്കു​ക​ളേ​റ്റ് ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. രാ​ജ​നു​മാ​യി ആ​ര്‍​ക്കെ​ങ്കി​ലും ശ​ത്രു​ത​യു​ണ്ടോ​യെ​ന്ന​തും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് രാ​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട് . ക​സ​ബ സി​ഐ ഹ​രി​പ്ര​സാ​ദാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് രാ​ജ​ന്‍ യാ​ത്ര ചെ​യ്ത സൈ​ക്കി​ളും മ​ദ്യ​ക്കു​പ്പി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ദ്യ​പി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​താ​ണോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഈ​സ്റ്റ് കോ​ട്ട​പ്പ​റ​മ്പ് അ​ല്‍ മു​ബാ​റ​ഖ് ബി​ല്‍​ഡിം​ഗി​ന് താ​ഴെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ്…

Read More

പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ! ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു അ​ടി​യ​ന്ത​ര സ​ഹാ​യം ഇ​നി​യും ല​ഭി​ച്ചി​ല്ല

ക​ൽ​പ്പ​റ്റ:​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യം മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​ട് ഓ​ഗ​സ്റ്റ് എ​ട്ടി​നു വൈ​കു​ന്നേ​രം ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു വീ​ടും​സ്ഥ​ല​വും ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ല്ല. ഒ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ​യാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ല​ഭി​ക്കേ​ണ്ട​ത്.​ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യ​നു​സ​രി​ച്ച് പു​ത്തു​മ​ല​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മാ​യി 93 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നു അ​ർ​ഹ​ത. സ​ഹാ​യ​ധ​ന വി​ത​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20നു ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യി​രു​ന്നു. ഉ​രു​ൾ​പൊ​ട്ടി മ​ണ്ണി​ന​ടി​യി​ലാ​യ പു​ത്തു​മ​ല​യി​ൽ 12 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു പേ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഓ​ഗ​സ്റ്റ് 27നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​സാ​നി​പ്പി​ച്ച​ത്. കു​ന്ന​ത്തു​ക​വ​ല നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ഹാ​ജി​റ(23), മ​ണ്ണി​ൽ​വ​ള​പ്പി​ൽ ഷൗ​ക്ക​ത്തി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മി​സ്ത​ഹ്(​മൂ​ന്ന​ര),എ​ട​ക്ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​യ്യൂ​ബ്(44), ചോ​ല​ശേ​രി ഇ​ബ്രാ​ഹിം(38), കാ​ക്കോ​ത്തു​പ​റ​ന്പി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഖാ​ലി​ദ്(42), ക​ക്കോ​ത്തു​പ​റ​ന്വി​ൽ ജു​നൈ​ദ്(20), പു​ത്തു​മ​ല ശെ​ൽ​വ​ൻ(60), ഭാ​ര്യ…

Read More

ഒ​രു ല​ക്ഷ​ത്തി​ന് മാ​സ​ത്തി​ൽ 20,000 രൂ​പ​വീ​തം ലാ​ഭ വി​ഹി​തം! ഡ​യ​മ​ണ്ട് ബി​സി​ന​സി​ന്‍റെ മ​റ​വി​ൽ നി​ല​ന്പൂ​രി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; കൂ​ടു​ത​ൽ പേ​ർ ഇ​ര​ക​ളാ​യെ​ന്നു സൂ​ച​ന

നി​ല​ന്പൂ​ർ: പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​ര​ക​ളാ​യ​താ​യി സൂ​ച​ന. അ​ക​ന്പാ​ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ രം​ഗ​ത്ത്. ഡ​യ​മ​ണ്ട് ബി​സി​ന​സി​ൽ പ​ണം മു​ട​ക്കി​യാ​ൽ ഒ​രു ല​ക്ഷ​ത്തി​ന് മാ​സ​ത്തി​ൽ 20,000 രൂ​പ​വീ​തം ലാ​ഭ വി​ഹി​തം ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് പ​ല​രി​ൽ നി​ന്നാ​യി അ​ക​ന്പാ​ടം ന​ടു​വ​ത്ത് ക​ള​ത്തി​ൽ ഷ​ബീ​ർ(22) ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യെ​ന്നാ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ആ​ലു​ങ്ങ​ൽ അ​നീ​ഷ് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യ മ​റ്റു ആ​റു പേ​ർ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​നീ​ഷ് പ​രാ​തി ന​ൽ​കി​യ​ത്. ഒ​രു വ​ർ​ഷം മു​ന്പാ​ണ്് പ​ണം സ്വ​രൂ​പി​ക്ക​ലി​നു തു​ട​ക്ക​മി​ട്ട​ത്. നാ​ല് മാ​സ​ത്തോ​ളം നി​ക്ഷേ​പ​ക​ർ​ക്കു കൃ​ത്യ​മാ​യി ലാ​ഭ​വി​ഹി​തം ന​ൽ​കി. ഇ​തോ​ടെ വി​ശ്വാ​സ​ത്തി​ലാ​യ ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ൽ പ​ണം നി​ക്ഷേ​പ​മാ​യി ന​ൽ​കി. 20 ല​ക്ഷം രൂ​പ വ​രെ ന​ൽ​കി​യ​വ​രു​ണ്ട്. ചെ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ യു​വാ​വ് തെ​ളി​വാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നു ലാ​ഭ​വി​ഹി​തം കി​ട്ടാ​താ​യ​തോ​ടെ നി​ക്ഷേ​പ തു​ക ആ​വ​ശ്യ​പ്പെ​ട്ടു പ​ല​രും…

Read More