പയ്യോളി: പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവ നഗരിയില്‍ കയറി ലാത്തി ചാര്‍ജ്ജ് നടത്തിയ പോലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഉപജില്ലാ കായിക മത്സരത്തില്‍ വിജയിച്ച പയ്യോളി ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ മേപ്പയൂര്‍ ഹaൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മേപ്പയൂര്‍ ഹൈസ്കൂളില്‍ വച്ച് ഇന്നലെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നു പയ്യോളി ഹൈസ്കൂളില്‍ ഇന്നലെ നടന്ന സ്കൂള്‍ കലോത്സവ പരിപാടികള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്കൂള്‍ അധികൃതര്‍ പോലീസ് സഹായം തേടിയത്. കൂടുതല്‍ പ്രശ്നം ഉണ്ടാക്കിയ വിദ്യാര്‍ഥികളെ പോലീസ് സ്കൂള്‍ കോമ്പൌണ്ടില്‍ കയറി കസ്റ്റഡിയില്‍ എടുത്തതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സ്ഥലത്തെത്തിയ പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നുവത്രെ. ഇതോടെ നടപടിക്കെതിരെ എതിര്‍പ്പുമായി അധ്യാപകരും എത്തി. തുടര്‍ന്നു പ്രതിഷേധക്കാരെ കോമ്പൌണ്ടിന് വെളിയിലേക്ക് മാറ്റി. ഗെയിറ്റിന് പുറത്തുവച്ച്…
Read MoreCategory: Kozhikode
പാലം പണി കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും അപ്രോച്ച് റോഡില്ല ; വിലങ്ങാട് താനിയുള്ളപൊയിൽ പാലം നോക്കുകുത്തി
നാദാപുരം: അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ പാലം പണി കഴിഞ്ഞ് വർഷങ്ങളായിട്ടും വിലങ്ങാട് താനിയുള്ളപൊയിൽ പാലം നോക്കുകുത്തിയായി. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അന്‍പത് ലക്ഷം രൂപയോളം ചെലവിൽ വാണിമേൽ പുഴയ്ക്കു കുറുകെയാണ് പാലം പണിതത്. വാണിമേൽ – നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരു പഞ്ചായത്തുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാലത്തിന്റെ വാണിമേൽ ഭാഗത്ത് അപ്രോച്ച് റോഡില്ലാതെയാണ് പാലം പണിതത്. പാലം മുതൽ പുഴയുടെ വശത്തൂടെ വാളൂക്ക് റോഡിലേക്ക് നാനൂറ് മീറ്റർ റോഡ് നിർമിക്കേണ്ടതുണ്ട്. എന്നാൽ നിർമാണം പൂർത്തിയായി എട്ട് വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. ചെറുവാഹനങ്ങൾ കടന്നുപോകാൻ പാകത്തിലാണ് പാലം നിർമിച്ചത്. വിലങ്ങാട് ഉരുൾപൊട്ടലിൽ മൂന് പാലങ്ങളാണ് തകർന്നത്. ഉരുട്ടി പാലം തകർന്നതോടെ വിലങ്ങാട് ഒറ്റപ്പെട്ട് കിടക്കുകയാണ്.നേരത്തെ താനിയുള്ളപൊയിൽ പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂർത്തീകരിച്ചിരുന്നെങ്കിൽ മലയോര വാസികളുടെ യാത്രാക്ലേശത്തിന്…
Read Moreനിർമാണ പ്രവൃത്തികൾ തീരും മുമ്പേ..! പത്ത് കോടി ചെലവിൽ നവീകരിച്ച റോഡ് തകരുന്നു
വെള്ളമുണ്ട: യഥാസമയത്ത് പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് തരുവണ-മക്കിയാട് റോഡ് തകരുന്നു. 10 കോടി രൂപാ ചെലവിൽ നവീകരണപ്രവൃത്തികൾ നടത്തുവരുന്നതിനിടെയാണ് അഞ്ച് മാസം മുന്‍പ് ടാറിംഗ് നടത്തിയ റോഡിന്റെ ഇരുവശങ്ങൾ വിള്ളൽ വീണ് തകരുന്നത്. ടാറിംഗിന് ശേഷം റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിന് മണ്ണിട്ട് ഉയർത്താതിരുന്നതാണ് റോഡ് തകരാനിടയാക്കുന്നത്. റോഡിന്റെ വീതി പത്ത് മീറ്ററിൽ നിന്നും 12 മീറ്ററാക്കി വർധിപ്പിച്ചിരുന്നു. ടാറിംഗ് നടത്തിയപ്പോഴുണ്ടായ കട്ടിംഗുകൾ നികത്തുന്നതിൽ കരാറുകാരൻ കാണിച്ച വീഴ്ചയാണ് റോഡ് തകർച്ചയിലേക്ക് നയിക്കുന്നത്. ടാറിംഗ് പൂർത്തിയായ ഉടനെ മുഴുവൻ സ്ഥലങ്ങളിലും മണ്ണിട്ട് ടാറിംഗിനൊപ്പം റോഡ് ഉയർത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ റോഡ് തകരില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.കരാറുകാരന്റെ അനാസ്ഥ കാരണം 2019 മാർച്ചിലാണ് ടാറിഗ് പൂർത്തിയായയത്. റോഡരികിലെ ഓട നിർമാണം, ടൗണുകളിലെ ഓവുചാൽ നിർമാണം, റോഡുകളിലെ സുരക്ഷാ സൂചനകൾ സ്ഥാപിക്കൽ തുടങ്ങി നിരവധി പ്രവൃത്തികൾ ഇനിയും ബാക്കിയിരിക്കെയാണ് നിർമിച്ച റോഡ് തകരുന്നത്.
Read Moreഹജ്ജ് യാത്ര;പുതിയ രൂപരേഖ ഉടൻ പ്രഖ്യാപിക്കുമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: 2020 ലെ ഹജ്ജ് യാത്രയുടെ പുതിയ രൂപ രേഖ തയാറാക്കുന്നതിനു കേന്ദ്ര ഹജ്ജ്് കാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ അടുത്ത ദിവസം യോഗം ചേരുമെന്നു കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജാനെ ആലം പറഞ്ഞു. മുബൈയിൽ ചേർന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി അംഗങ്ങളുടെയും മുഴുവൻ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻമാരുടെയും ഹജ്ജ് സംയുക്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും വർഷങ്ങളിൽ ഹജ്ജ്് യാത്രകളിലും വിവിധ തലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും. മക്കയിലും മദീനയിലും കെട്ടിടങ്ങൾ നിർണയിക്കുന്ന കമ്മിറ്റിയിൽ പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുക, ഹജ്ജിനു പോകുന്നവർക്കു മികച്ച ട്രെയിനിംഗ് ലഭ്യമാക്കാനും ട്രെയിനർമാരെ സജ്ജമാക്കാൻ കേരള മോഡൽ ട്രെയിനിംഗ് എല്ലായിടത്തും ആരംഭിക്കാനും യോഗം തീരുമാനിച്ചു. കേരള ഹജ്ജ് വോളണ്ടിയർമാരുടെ സേവനം യോഗം അഭിനന്ദിച്ചു. 2019 ലെ ഹജ്ജ് സംബന്ധമായി…
Read Moreനിലമ്പൂരിൽ പനി ബാധിച്ചു ആദിവാസി ബാലിക മരിച്ചു; ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധിച്ചു കോളനി നിവാസികൾ ആശുപത്രിയിൽ
നിലന്പൂർ: പനി ബാധിച്ചു ആദിവാസിയായ പിഞ്ചു കുഞ്ഞു മരിച്ചു. മന്പാട് എടക്കോട് ആദിവാസി കോളനിയിലെ പാലൻ- സീത ദന്പതികളുടെ മകൾ രാജികൃഷ്ണ (മൂന്ന്)യാണ് മരിച്ചത്. മൃതദേഹം നിലന്പൂർ ജില്ലാശുപത്രി മോർച്ചറിയിൽ. പനി പിടിപ്പെട്ടതിനെത്തുടർന്നു നാലു ദിവസം മുന്‍പാണ് രാജി കൃഷ്ണയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടർന്നു ഡോക്ടർ പരിശോധിച്ചു കുട്ടിയ്ക്കു മൂന്നുദിവസത്തെ മരുന്നു നൽകി വീട്ടിലേക്കു വിട്ടയച്ചു. എന്നാൽ ഇന്നലെ രാവിലെ രാജികൃഷ്ണയ്ക്കു പനിയും ഛർദിയും മൂർഛിച്ചതോടെ കുട്ടിയെ സമീപത്തെ മന്പാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലന്പൂർ ജില്ലാശുപത്രിയിൽ തന്നെ കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്നു ഉച്ചയ്ക്കു 12 മണിയോടെ ജില്ലാശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർ ഇല്ലെന്നു പറഞ്ഞു ഒരു ദിവസത്തെ മരുന്നു നൽകി മടക്കി അയക്കുകയായിരുന്നു. പിന്നീട് ഇവർ കോളനിയിലെത്തി. വൈകുന്നേരം നാലുമണിയോടെ അവശനിലയിലായ രാജികൃഷ്ണയെ വീണ്ടും നിലന്പൂർ ജില്ലാശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. എന്നാൽ ആറുമണിയോടെ കുട്ടി മരിച്ചതായി ഡ്യൂട്ടി…
Read Moreപാസ്പോര്‍ട്ട് അപേക്ഷകരെ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്; കേവലം മുന്നറിയിപ്പിലൊതുക്കി അധികൃതർ; ഓണ്‍ലൈന്‍ വഴി നടത്തുന്നത് കോടികളുടെ തട്ടിപ്പ്
കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള കേരളത്തില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് . പുതുതായി പാസ്പോര്‍ട്ട് അപേക്ഷിക്കുന്നവരേയും പാസ്പോര്‍ട്ട് പുതുക്കുന്നവരേയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ഔദ്യോഗിക പാസ്പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന വെബ് സൈറ്റുകളുണ്ടാക്കി മാഫിയ സംഘങ്ങളാണ് തട്ടിപ്പ് നടത്തുന്നത് . ദിവസവും ആയിരക്കണക്കിനാളുകളെയാണ് തട്ടിപ്പ്സംഘം ഇരകളാക്കുന്നതെന്നാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രം അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ഇരട്ടിയിലേറെ ഫീസാണ് ഈ സംഘം ഈടാക്കുന്നത്. പാസ്പോര്‍ട്ട് കാലാവധിക്കുള്ളില്‍ പുതുക്കിയിട്ടില്ലെങ്കില്‍ മൂന്നുവര്‍ഷത്തിന് ശേഷമാണ് അധികതുക ഈടാക്കുന്നത്. അല്ലാതെ 1500 രൂപ മാത്രം അടച്ചാല്‍ മതി. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള സ്വകാര്യ സൈറ്റുകളില്‍ 3500 രൂപ മുതലാണ് ഈടാക്കുന്നത്. വ്യക്തിഗത വിവരങ്ങൾ , പഴയ പാസ്പോർട്ട് നന്പർ, ആധാർ-തിരിച്ചറിയൽ കാർഡ്-പാൻ കാർഡ് വിശദാംശങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും നല്കി അവസാനമാണ് തുക എത്രയാണെന്ന് വ്യക്തമാക്കുന്നത്.…
Read Moreസര്‍ക്കാര്‍ ആശുപത്രിയില്‍ പകല്‍ക്കൊള്ള..! ലാബ് ടെസ്റ്റിന്റെ പേരില്‍ ഈടാക്കുന്നത് വന്‍ തുക
മുക്കം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണങ്കിലും ലാബ് ടെസ്റ്റുകള്‍ക്ക് ഈടാക്കുന്നത് വന്‍ തുക. സര്‍ക്കാര്‍ ആശുപത്രിയില്‍ ലാബ് ടെസ്റ്റിന് സ്വകാര്യ ലാബിലേക്കാള് കൂടുതല്‍ തുകയാണ് ഈടാക്കുന്നത് . മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സാധാരണക്കാരനെ കൊള്ളയടിക്കുന്നത്. ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നവര്‍ കൊടുക്കേണ്ടി വരുന്നത് 20 രൂപയാണങ്കില്‍ പുറത്തുള്ള സ്വകാര്യനീതി മെഡിക്കല്‍ ലാബില്‍ 10 രൂപ നല്കിയാല് മതി. കൊളസ്ട്രോള്‍ ടെസ്റ്റ് ചെയ്യുന്നതിനാണെങ്കില്‍ പുറത്ത് 20 രൂപ വാങ്ങുമ്പോള്‍ സിഎച്ച്സിയില് വാങ്ങുന്നത് 40 രൂപ.രണ്ടിനും നീതി ലാബിനെക്കാള്‍ ഇരട്ടിഫീസ്. ഇതേ അനുപാതത്തിലല്ലെങ്കിലും മിക്ക ലാബ് പരിശോധനകള്‍ക്കും ഇവിടെ സ്വകാര്യ ലാബിനെക്കാള്‍ അധിക ഫീസാണ് ഈടാക്കുന്നത്. സ്വകാര്യ ലാബില്‍ 200 രൂപയ്ക്കു ചെയ്യുന്ന എല്‍എഫ്ടി പരിശോധനയ്ക്ക് ഇവിടെ വാങ്ങിക്കുന്നത് 350 രൂപ. സ്വകാര്യ ചികിത്സയ്ക്ക് പോകാന്‍ പണമില്ലാതെ സര്‍ക്കാര്‍ സ്ഥാപനം തേടിയെത്തുന്ന ആദിവാസികളും നിര്ധനരുമടക്കമുള്ള പാവങ്ങളാണ് “ധര്‍മ്മാശുപത്രി’യുടെ ഈ…
Read Moreമലയോര മേഖല കയ്യേറി ലഹരി മാഫിയ; പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തം
മുക്കം : ജില്ലയുടെ കിഴക്കന്‍ മലയോര മേഖല വീണ്ടും ലഹരി മാഫിയയുടെ പിടിയില്‍ . മുക്കം നഗരസഭ,കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി പഞ്ചായത്തുകളിലാണ് കഞ്ചാവ്, ഹഷീഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മയക്ക് മരുന്നുകളും അനധികൃത മദ്യവില്‍പ്പനയും വീണ്ടും സജീവമാവുന്നത്. മുക്കം പോലീസിനെ ഉള്‍പ്പെടെ കാഴ്ചക്കാരാക്കി ലഹരി മാഫിയ വിലസുമ്പോള്‍ പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.പി.അഭിലാഷിനെ കണ്ണൂരിലേക്കും ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡിലെ ഷഫീഖ് നീലിയാനിക്കലിനെ ക്യാമ്പിലേക്കും സ്ഥലം മാറ്റിയതോടെ ലഹരി മാഫിയ ഇവിടെ വീണ്ടും ശക്തമാവുകയായിരുന്നു. കെ.പി.അഭിലാഷും സംഘവും നടത്തിയ പരിശോധനകള്‍ക്കിടയില്‍ നിരവധി കഞ്ചാവ് കേസുകള്‍ , എംഡിഎംഎ, ഹാഷീഷ് ഓയില്‍ , ഹെറോയിന്‍ തുടങ്ങി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളുടെ തുടരന്വേഷണം നിലച്ചിരിക്കുകയാണ്. മുക്കം പോലീസ് സ്റ്റേഷനില്‍ നാഥനില്ലാത്ത അവസ്ഥയാണ്. ഒരു അഡീഷണല്‍…
Read Moreജലസേചന വകുപ്പിനോട് ഒരപേക്ഷ… പെരുവണ്ണാമൂഴിയിലെ കാടിനുള്ളിലകപ്പെട്ട “സുന്ദരി’യെ രക്ഷിക്കണം
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തിലെത്തുന്ന സന്ദർശകർ പണ്ടു കാലത്ത് ആദ്യം കാണുന്ന കാഴ്ച ത്രികോണാകൃതിയിലുള്ള ഒരു പൂന്തോപ്പായിരുന്നു. ഇന്നും ആകൃതിക്കു മാറ്റമില്ല. പക്ഷെ അകം നിറയെ പുല്ലും കാടുമാണെന്നു മാത്രം. ഇതിനു നടുവിൽ ഒരു ജലധാരയുണ്ടായിരുന്നു. ഇതിനു നടുവിൽ കുടവും പേറി നിൽക്കുന്ന ഒരു കന്യകയുടെ പ്രതിമയും. ജലധാരയിൽ ഉയർന്നു പൊങ്ങുന്ന നീർകണങ്ങൾ പ്രതിമയെ സദാ കുളിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ച മനോഹരമായിരുന്നു. പിൽക്കാലത്ത് കെടുകാര്യസ്ഥത കാരണം എല്ലാം നശിച്ചു. ഇത് പിന്നീട് സ്വന്തം പക്കൽ നിന്നു പണം മുടക്കി പെരുവണ്ണാമൂഴിയിലെ ഓട്ടോ-ടാക്സി ജീവനക്കാർ തനിമയോടെ പുനർജീവിപ്പിച്ചിരുന്നു. ഇതിനും പിന്നീട് തടസവുമായി ചിലരെത്തി. ഇപ്പോൾ ഇവിടം മൊത്തം കാടും പുല്ലു മാണ്. പുല്ലു പറിക്കേണ്ടവർ മാസ ശമ്പളം വാങ്ങി ഓഫീസിൽ വെറുതെ കുത്തിയിരിപ്പാണ്. ഒരാൾ സ്ഥിരം ഉന്മാദാവസ്ഥയിലുമാണ് .
Read Moreപണമില്ല; ഉച്ചഭക്ഷണ പദ്ധതിക്ക് പിന്നാലെ സ്കൂളുകളില്‍ പോഷകാഹാര വിതരണവും പ്രതിസന്ധിയിൽ
മുക്കം: ജില്ലയിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായതിന് പിന്നാലെ പോഷകാഹാര വിതരണവും പ്രതിസന്ധിയില്‍. പാല്, മുട്ട, ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പലവ്യജ്ഞനങ്ങള് എന്നിവ വാങ്ങുന്നതിനും ഗ്യാസ് സിലിണ്ടറിനുമുള്ള ഫണ്ട് ഇതുവരെ സ്കൂള്‍ അക്കൗണ്ടില്‍ എത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലും കഴിഞ്ഞ മാസം വരെയും ഒന്നാം തിയ്യതിക്ക് മുന്‍പായി ഈ തുക അക്കൗണ്ടില്‍ എത്തിയിരുന്നു. ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍ . ഈ മാസം 24 ദിവസം കഴിഞ്ഞിട്ടും പണമെത്തിയിട്ടില്ലന്ന് മാത്രമല്ല എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരവും ആര്‍ക്കും അറിയില്ല. ഇത്രയും ദിവസം കടം വാങ്ങി മുന്നോട്ട് പോയവരൊക്കെ കടക്കാര് പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ്. അതിനിടക്കാണ് അരി കൂടി ലഭ്യമല്ലാതായിരിക്കുന്നത്. ശരാശരി 300 കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളിന് 50,000 രൂപയാണ് പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, മുട്ട, പാല് എന്നിവയ്ക്കായി ഒരു മാസം ചിലവ്. ഇത്രയും വലിയ തുകയാണ്…
Read More