ഒ​രു പ​വ​നി​ലേ​റെ തൂ​ക്കം ! ബ​സി​ല്‍നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ ന​ല്‍​കി ക​ണ്ട​ക്ട​ര്‍ മാ​തൃക​യാ​യി

നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സി​ല്‍നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ട​മ​സ്ഥ​യ്ക്ക് തി​രി​കെ ന​ല്‍​കി ക​ണ്ട​ക്ട​ര്‍ മാ​തൃക​യാ​യി. വ​ട​ക​ര-തൊ​ട്ടി​ല്‍ പാ​ലം കെസിആ​ർ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി മാ​ണ്ടോ​ളി ശ്രീ​ജി​ത്തി​നാ​ണ് ബ​സി​ല്‍നി​ന്ന് ഒ​രു പ​വ​നി​ലേ​റെ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ല​ഭി​ച്ച​ത്.​

ആ​ഭ​ര​ണം പി​ന്നീ​ട് നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​റ​മേ​രി സ്വ​ദേ​ശി​നി അ​ശ്വി​നി​യു​ടെ​താ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണാ​ഭ​ര​ണം തെ​ളി​വു​ക​ള്‍ സ​ഹി​തം സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​ക്ക് സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​ഷം​സു​ദീ​ന്‍ അ​ശ്വി​നി​ക്ക് കൈ​മാ​റി.

Related posts