ഇങ്ങനെയൊക്കെ ചെയ്യാമോ? പുലി ഇറങ്ങിയെന്ന് വ്യാജസന്ദേശം; പുലിയുടെ ചിത്രവും വാട്‌സ്ആപ്പില്‍; പേടിച്ചുവിറച്ച് കൊയിലാണ്ടിയിലെ ജനങ്ങള്‍

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി വ്യാ​ജ​സ​ന്ദേ​ശം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വ്യാ​പ​ക​മാ​യ സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ര​ത്തി​നു മു​ക​ളി​ൽ പു​ലി​യു​ടെ ചി​ത്ര​വും വാ​ട്സ് ആ​പ്പി​ൽ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്ന​ട​ക്കം ഇ​തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ ബ​ന്ധു​ക്ക​ളെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് പു​ലി​യി​റ​ങ്ങി​യ​തെ​ന്നും ഒ​രാ​ളെ അ​ക്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തു​പോ​ലെ വ്യാ​ജ പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു.

Related posts