വ്യാജ വെബ്സൈറ്റുകള്‍ ഗൂഗിളില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ നല്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക സൈറ്റുകളില്‍നിന്ന് ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ വിളിക്കാന്‍ ശ്രമിക്കണം. ആര്‍ക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണില്‍ ലഭിച്ച സന്ദേശങ്ങളോ അയച്ചു നല്‍കരുത്. ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക. ഗൂഗിള്‍ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഇല്ലെന്നതും ഓര്‍മിക്കുക. ആപ് വഴിയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും മാത്രമേ അവര്‍ പരാതികള്‍ സ്വീകരിക്കൂ. അറിയിക്കാവുന്നതാണ്. തട്ടിപ്പിനിരയായാല്‍ സൈബര്‍ സെല്ലിലോ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 ഡയല് ചെയ്ത് ഉടന്‍ പരാതി അറിയിക്കാവുന്നതാണ്.
Read MoreCategory: Kozhikode
മഅ്ദനിയുടെ ആരോഗ്യനില; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘം സന്ദര്‍ശിക്കണമെന്ന് പിഡിപി
കോഴിക്കോട്: ബംഗളുരു സ്ഫോടന കേസ് വിചാരണക്കിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅ്ദനിയെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്പ്പെട്ട മന്ത്രിതല സംഘം സന്ദര്‍ശിക്കണമെന്ന് പിഡിപി മന്ത്രിതലസംഘം സന്ദര്‍ശിക്കുന്നതിനോടൊപ്പം പ്രത്യേക മെഡിക്കല്‍സംഘത്തെ അയച്ച് ബംഗളുരു വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കണം. വിദഗ്ധസംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി തിക്കോടി നൗഷാദ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. പ്രത്യേക കോടതിയില്‍ വിചാരണ നേരിടുമ്പോഴാണ് മഅ്ദനിക്ക് കഴിഞ്ഞ ആഴ്ചയാണ് ശാരീരികാസ്ഥാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് 15 ദിവസത്തേക്ക് ചികിത്സയ്ക്കായി സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2008ലെ ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് കേരള പോലീസ് മഅ്ദനിയെ കര്‍ണാടക പോലീസിന് കൈമാറിയത്. മടിവാള പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read Moreബസ്റ്റോപ്പ് “കൈയേറി’ ഓട്ടോ സ്റ്റാന്‍ഡാക്കി; ഗതാഗതക്കുരുക്ക് രൂക്ഷം; കണ്ടില്ലെന്ന് നടിച്ച് പോലീസ്; ബസ് യാത്രികരുടെ ജീവന് അപകടത്തില്‍
കോഴിക്കോട് : ബസ് യാത്രികര്‍ക്കായുള്ള ബസ്റ്റോപ്പ് ഓട്ടോസ്റ്റാന്ഡിനായി “കൈയേറി’. വയനാട് റോഡില്‍ മാവൂര്‍റോഡ് ജംഗ്ഷന് സമീപത്തുള്ള കുരിശുപള്ളിയ്ക്ക് മുന്നിലെ ബസ്റ്റോപ്പാണ് അനധികൃതമായി ഓട്ടോസ്റ്റാന്ഡാക്കി മാറ്റിയത്. ബസ് കയറാനും ബസില്‍ നിന്നിറങ്ങാനുമുള്ളവര്ക്ക് ഈ സ്റ്റാന്‍ഡ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥായാണുള്ളത്. ബസറ്റോപ്പില് ബസുകള്‍ക്ക് നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ മാവൂര്‍ റോഡ് ജംഗ്ഷന് സ്ഥിരം ഗതാഗതകുരുക്കുന്നിന്റെ “ഉത്ഭവ’സ്ഥാനമായി മാറിയിരിക്കുകയാണ്. കുരിശുപള്ളിയ്ക്ക് മുന്നിലെ ഓട്ടോസ്റ്റാന്ഡാണ് തിരക്കേറിയ മാവൂര്‍റോഡ് ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പ്രധാനകാരണമെന്നാണിപ്പോള് ബസ്ജീവനക്കാരും കാല്‍നടയാത്രക്കാരും പറയുന്നത്. ബസ് സ്റ്റോപ്പിന് മുന്നിലായാണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോകള്‍ ഇവിടെ നിരയായി നിര്‍ത്തിയിടുന്നതിനെ തുടര്‍ന്ന് ബസുകള്‍ക്ക് റോഡരികിനോട് ചേര്‍ന്ന്കൊണ്ട് സ്റ്റോപ്പില്‍ നിര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ ബസുകള്‍ നടുറോഡിലാണ് നിര്‍ത്തുന്നത്. ഇവിടെ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതോടെ വയനാട് റോഡില്‍ മൃഗാശുപത്രിവരെ ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഒന്നിനു പിറകെ ഒന്നായി എത്തുന്ന ബസുകള്‍ പലപ്പോഴും റോഡിന്റെ വലതുവശത്തെ കുരിശുപള്ളിയോട് ചേര്‍ത്ത്…
Read Moreകൽപ്പറ്റ നഗരസഭയുടെ ഹരിത കർമസേനയുടെ കളക്ഷൻ പിരിവിലും ചെലവിലും വൻ ക്രമക്കേട്; ആരോപണം ഉന്നയിച്ച് യുഡിഎഫ് അംഗങ്ങൾ
കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ ഹരിത കർമസേനയുടെ കളക്ഷൻ പിരിവിലും ചെലവുകളിലും ക്രമക്കേട് നടന്നതായി യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നഗരസഭാ സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവർക്കാണ് രേഖാമൂലം നിർദേശം നൽകിയിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സണ്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്കും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. നേരിട്ടുള്ള പരിശോധനയിൽ ഹരിത കർമ്മസേനയുടെ കളക്ഷൻ പിരിവിലും ചെലവുകളിലും പ്രഥമദൃഷ്ട്യ പാകപ്പിഴകളുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ നാളിതുവരെയുള്ള രസീത് ബുക്കുകൾ, വരവ് ചെലവ് കണക്കുകൾ എന്നിവ ഇന്റേണൽ ഓഡിറ്റ് നടത്തി സമയ ബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഇതിന് രസീത് ബുക്കുകൾ, രജിസ്റ്ററുകൾ എന്നിവ അക്കൗണ്ടന്റ് ഏറ്റെടുക്കണമെന്നും സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. ഗരസഭാ ഹരിത കർമസേനയുടെ കലക്ഷൻ പിരിവിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് ഭരണ സമിതിയിലെ യുഡിഎഫ് അംഗങ്ങളുടെ ആരോപണം. ഒന്നര വർഷത്തെ കണക്കുകൾ ഓഡിറ്റ് നടത്തുകയോ…
Read Moreഓട്ടോ ഓടിക്കാൻ വിലക്കും ക്രൂരമായ മർദനവും; ഓട്ടോ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു;സിപിഎം നേതാക്കളുള്‍പ്പെടെ പത്ത് പേര്‍ക്കെതിരേ കേസ്; പോലീസ് കേസൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി
കോഴിക്കോട്: മർദനമേറ്റ ഓട്ടോഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം അനുഭാവികളായ പത്തോളം പേര്‍ക്കെതിരേ കേസ്. എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ബിജെപി പ്രവര്‍ത്തകനും ഓട്ടോഡ്രൈവറായ എസ്കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. സിപിഎം നേതാക്കളായ ഒ.കെ.ശ്രീലേഷ്, ഷൈജു എന്നിവര്‍ക്കെതിരേയാണ് ഭീഷണിപ്പെടുത്തല്‍ , സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇവരുള്‍പ്പെടെ പത്തോളം പേര് രാജേഷിനെ മര്‍ദിച്ചതായാണ് രാജേഷിന്റെ ഭാര്യ രജിഷ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം പോലീസ് വിഷയത്തില്‍ ലാഘവത്തോടെയാണ് നടപടി സ്വീകരിക്കുന്നതെന്നും പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എലത്തൂര്‍ പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായസംഭവം.…
Read Moreസംസ്ഥാന വ്യാപകമായി നിരോധിച്ചു! ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചാല്‍ 10,000 രൂപ പിഴ
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും കട്ടൗട്ടുകളും സ്ഥാപിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ജെ. ഇന്നസെന്റ്് ദിവ്യ അറിയിച്ചു. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നിരോധിച്ചിട്ടുണ്ട്. ചെന്നൈയില്‍ കഴിഞ്ഞ മാസം ഏഴിന് ഫ്ളക്സ് ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചിരുന്നു. പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് തലയില്‍് വീണത്. ചെന്നൈ സ്വദേശി സുബശ്രീയാണ് മരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ ചെന്നൈ ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. പാതയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും, സന്നദ്ധ സംഘടനകളുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreസ്കൂളിലെ സംഘർഷം:വിദ്യാർഥികളും ബന്ധുക്കളും ആശുപത്രിയിലും ഏറ്റുമുട്ടി;28 പേർക്കെതിരെ കേസ്
നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ ഇരുവിദ്യാർഥികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുമുട്ടിയ സംഭവത്തിൽ 28 പേർക്കെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദനമേറ്റ കല്ലാച്ചി പയന്തോങ്ങ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി അരൂർ സ്വദേശി അർജുൻ (16) ന്റെ രണ്ട് പരാതിയിലും, ചീറോത്ത് മുക്ക് സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ ഫൻവാന്റെ (17) പരാതിയിലുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അർജുന് പയന്തോങ്ങ് ബസ് സ്റ്റോപ്പ് പരിസരത്തുവച്ചും, ആശുപത്രിയിൽവച്ചും മർദനമേറ്റിരുന്നു രണ്ട് പരാതിയിൽ 14 പേർക്കെതിരെ കേസെടുത്തു. ഫൻവാന്റെ പരാതിയിൽ അർജുനും ബന്ധുക്കളും ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തു. കല്ലാച്ചി ഗവ ഹയർസെക്കന്‍ഡറി വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷമാണ് റോഡിലേക്കും നാദാപുരം ഗവ ആശുപത്രിക്കുള്ളിലേക്കും നീണ്ടത്. അർജുനിനെ മർദിച്ച സംഘത്തിലെ പ്ലസ്ടുക്കാരനായ ഫൻവാൻ ബന്ധുവിന്റെ…
Read Moreതാലൂക്ക് ആശുപത്രിയിലെ തര്‍ക്കം “ലൈവാക്കി’; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം ഉണ്ടായതായി അറിയില്ലെന്ന് ആശുപത്രി സുപ്രണ്ട്; സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു
കൊയിലാണ്ടി: ഏഴു വയസുകാരന് മകനെ ഡോക്ടറെ കാണിക്കാനെത്തിയ പിതാവ് ആശുപത്രിയിലുണ്ടായ തര്‍ക്കം സാമൂഹ്യമാധ്യമങ്ങളില്‍ ലൈവായി പോസ്റ്റ് ചെയ്തിനെ തുടര്‍ന്ന് റിമാന്‍ഡില്‍. ഉള്ള്യേരിയിലെ അരിമ്പമലയില്‍ ഷൈജുവാണ് ജയിലിലായത്. ഈ മാസം എട്ടിന് പനി കൂടിയതിനെ തുടര്‍ന്ന് മകന് സൂര്യതേജിനെ അടിയന്തര ചികിത്സ തേടി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിയതായിരുന്നു ഷൈജുവും ഭാര്യ സിന്ധുവും. തുടര്‍ന്നാണ് ആശുപത്രിയിലെ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടത്. ഇത് ലൈവാക്കി പോസ്റ്റിട്ടതാണ് ഷൈജുവിനെതിരേ നടപടിയെടുക്കാന്‍ കാരണമായത്. ബാലുശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ തേടിയിട്ടും പനിക്ക് കുറവില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കൊയിലാണ്ടിയില്‍ എത്തിയത്. ഉച്ചയ്ക്ക് 3.42 ന് ഒപി ടിക്കറ്റെടുത്ത് അവശനായ മകനുമായി ക്യൂവില്‍നിന്ന ഇവര്‍ക്ക് വൈകിട്ട് ആറുമണിവരെ ഡോക്ടറെ കാണാനായില്ലെന്ന് പറയുന്നു. അത്യാഹിത വിഭാഗത്തില്‍ ധാരാളം പേര് ക്യൂ നില്‍ക്കുന്നത് അവഗണിച്ച് പ്രത്യേക ശിപാര്‍ശകളുമായി ഡോക്ടറുടെ മുന്നില്‍ നിരവധി പേര് പരിശോധനയ്ക്കെത്തിയിരുന്നു. ഇത് ക്യൂവില്‍ നില്ക്കുന്നവര് ചോദ്യം…
Read Moreഎട്ടിനെ സിമന്റാക്കി.. ഡ്രൈവിംഗ് സ്കൂൾ ഉടമകളും മോട്ടോർ വാഹന വകുപ്പും തമ്മിൽ തർക്കം;വലഞ്ഞത് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ
തേഞ്ഞിപ്പലം: ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകളും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടായ പിടിവാശിയിൽ തിരൂരങ്ങാടിയിൽ നിരവധി അപേക്ഷകർക്ക് ടെസ്റ്റിന് അവസരം ലഭിച്ചില്ല. പൂക്കിപ്പറന്പിലെ പൊതുമാരാമത്ത് സ്ഥലത്ത് ടെസ്റ്റ് നടത്തുന്ന ഇടം ഡ്രൈവിംഗ് സ്കൂളുകൾ കോണ്‍ക്രീറ്റ് ചെയ്തത് വകുപ്പ് തടഞ്ഞതോടെയാണ് കാത്തുനിന്ന അപേക്ഷകരെ പ്രയാസത്തിലാക്കിയത്. തൊട്ടടുത്ത സ്ഥലം ഉപയോഗപ്പെടുത്താൻ ഉണ്ടായിട്ടും സ്കൂൾ ജീവനക്കാരും മോട്ടോർ വാഹന വകുപ്പും വാശിയിലായതാണ് അപേക്ഷകരെ നിരാശയിലാക്കി മടക്കിയത്. രണ്ട് ദിവസം മുൻപാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് കീഴിൽ സ്ഥിരമായി ടെസ്റ്റ് നടത്താറുള്ള പൂക്കിപ്പറന്പിലെ പൊതുമരാമത്ത് സ്ഥലത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് നടത്തുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത്. കല്ലുകൾ നിറഞ്ഞ സ്ഥലം ഇരചക്ര വാഹന ടെസ്റ്റിന് പ്രതികൂലമാകുന്നതാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തി നടത്താൻ കാരണം. കോണ്‍ക്രീറ്റ് ചെയ്തത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞതോടെ രാവിലെ ടെസ്റ്റിൽ നിന്നും മോട്ടോർ…
Read Moreപ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തൃശൂർ, വയനാട് ജില്ലകളിൽ
വയനാട്: പ്രളയക്കെടുതി വിലയിരുത്താനെത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശ്ശൂർ, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. ചാലക്കുടി, മാള, പൊയ്യ, കുഴൂർ, പുഴയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളില്ലാണ് സംഘം സന്ദർശനം നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്. പുത്തുമല, കുറിച്ച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സംഘം സന്ദർശനം നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്റെ ആദ്യഘട്ട സന്ദർശമാണിത്.
Read More