കോഴിക്കോട്: എടിഎമ്മിന് മുന്നില്‍ ക്യൂനിന്ന് ഇനി പണം പിന്‍വലിക്കേണ്ട… ആവശ്യത്തിനുള്ള പണം വീട്ടിലെത്തിച്ചു നല്കാന് പോസ്റ്റ്മാന്മാര് തയാറാണ്. ഏത് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാനും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനും സ്വന്തം അക്കൗണ്ടിലെ ബാലന്‍സ് അറിയാനുമുള്ള സൗകര്യത്തോടു കൂടിയാണ് തപാല്വവകുപ്പ് ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) നടപ്പിലാക്കിയത്. മൈക്രോ എടിഎം ആപ്പും മൊബൈൽ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റ്മാന്മാർക്ക് നൽകിയാണ് തപാൽവകുപ്പ് പുതിയ സംവിധാനമൊരുക്കിയത്. ഓരോ ബാങ്കും നിശ്ചയിക്കുന്നത്ര തുക പിന്‍വലിക്കാനാവും. പുതിയ പദ്ധതി ജനപ്രീതി നേടുന്നുണ്ടെന്ന് ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്ക് അസി.മാനേജര്‍ പി.ആനന്ദ് ‘രാഷ്ട്രദീപിക’ യോട് പറഞ്ഞു. യൂസർനെയിമോ പാസ് വേഡോ നൽകാതെ പൂർണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവർത്തിക്കുന്നത്. കേരള സർക്കിളിന് കീഴിലെ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരിൽ 7,196 പേരും പുതിയ സേവനം നൽകാൻ സജ്ജരായി. പോസ്റ്റോഫിസുകളിൽ നേരിട്ടത്തിയാലും ഇതേ സേവനങ്ങൾ…
Read MoreCategory: Kozhikode
സഹപാഠിക്ക് വീടൊരുക്കാന്‍ എസ്എഫ്ഐ; വിദ്യാര്‍ഥികള്‍ ഓണപ്പൊട്ടന് കെട്ടി സ്വരൂപിച്ച പണം കൈമാറി
നാദാപുരം: വിലങ്ങാട് ആലിമൂലയില്‍ ഊരുള്പൊട്ടലില് വീട് നഷ്ടപ്പെട്ട സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ ഓണപ്പൊട്ടന് വേഷം കെട്ടി എസ്എഫ്ഐ വിദ്യാര്‍ഥികള്‍ പണം സ്വരൂപിച്ചു.വെളളിയോട് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ വിനീതിനാണ് ആഗസ്ത് എട്ടിന് രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായത്. രോഗ ബാധിതരായ നിര്‍ധന കുടുംബത്തിന് കിടന്നുറങ്ങാന്‍ ഇടമില്ലാതെ വന്നതോടെ വെളളിയോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് കൊടുക്കാന്‍ സംഘാടക സമിതി രൂപീകരിച്ചിരുന്നു. വെളളിയോട് എസ്എഫ്ഐ യൂണിറ്റ് പ്രവര്‍ത്തകര്‍ തങ്ങളാല്‍ കഴിയുന്ന വിധം സഹപാഠിയെ സഹായിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം ഓണത്തിനും രണ്ടാം ഓണത്തിനും ഓണപ്പൊട്ടന് വേഷം കെട്ടി വീടുകള്‍ കയറി പണം സ്വരൂപിച്ചത്. രണ്ട് ദിവസങ്ങളിലായി വിദ്യാർഥികളായ അതുല്‍,ആദര്‍ശ് അഭിജിഷ്ണു,ജിഷ്ണു എന്നിവരടങ്ങുന്ന നാലുപേരാണ് വേഷം കെട്ടിയത്.പരപ്പുപാറ മുതല്‍ പുതുക്കയം വരെയുളള ഭാഗങ്ങളിലെ വീടുകളില്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്ക്…
Read Moreദേശീയപാത 766 ലെ യാത്രാപ്രശ്നം; കാർഷിക പുരോഗമന സമിതി മൂന്നാംഘട്ട സമരത്തിലേക്ക്
കൽപ്പറ്റ: ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം നീക്കണമെന്നും പകൽപോലും യാത്ര നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി മൂന്നാംഘട്ട സമരത്തിലേക്ക്. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ നടന്ന സായാഹ്ന ധർണ സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി ഉദ്ഘാടനം ചെയ്തു. വർഷങ്ങളോളം പഴക്കമുള്ള റോഡ് അടച്ചുപൂട്ടാൻ ഗൂഢ നീക്കം നടക്കുന്നത് വയനാട്ടുകാർ തിരിച്ചറിയണം. സംസ്ഥാന ഗവണ്മെന്റും കേന്ദ്രഗവണ്മെന്റും അവസാന കാലയളവിൽ കാര്യമായി ഇടപെടാൻ തയാറാകണം. രണ്ടാഴ്ച സമയം മാത്രം ബാക്കി നിൽക്കെ സുപ്രീം കോടതിയിൽ റോഡിന് അനുകൂലമായ സത്യവാംങ്മൂലം കൊടുക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറകണമെന്നും പി.എം. ജോയി പറഞ്ഞു. മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം വാഹനപ്രചരണ ജാഥ നടത്താനും ദേശീയ പാത ഉപരോധിക്കാനും തീരുമാനിച്ചു. യോഗത്തിൽ സമിതി വൈസ് ചെയർമാൻ വി.പി. വർക്കി അധ്യക്ഷത വഹിച്ചു. ഡോ.പി.…
Read Moreപ്രകൃതി ക്ഷോഭം! വ്യാപാരമേഖലയില്‍ 500 കോടിയുടെ നഷ്ടം; വ്യാപാരികള്‍ സമരമുഖത്ത്
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുവര്ഷങ്ങളിലായുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച വ്യാപാരമേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചും പ്രളയ സെസ് പോലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചും വ്യാപാരികള്‍ സമരവുമായി രംഗത്ത്. പ്രതിഷേധ സൂചകമായി നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റ് പിടക്കല് സൂചനാ ധര്‍ണനടത്തുമെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. രണ്ടുവര്‍ഷങ്ങളിലായി വ്യാപാരമേഖലയ്ക്ക് 500 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കിയെങ്കിലും വ്യാപാരി സമൂഹത്തിന് മാത്രം ആനുകൂല്യം നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും തദ്ദേശസ്വയംഭരണമന്ത്രിയ്ക്കും റവന്യൂമന്ത്രിയ്ക്കും നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. സംഘടനയുടെ 14 ജില്ലകളിലേയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. വ്യാപാരികളുടെ…
Read Moreമാപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞിമൂസ നിര്യാതനായി
വടകര: മാപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞിമൂസ (91 ) നിര്യാത നായി. ഇന്നു പുലർച്ചെ മൂന്നരയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ഗായകൻ താജുദ്ദീൻ വടകര മകനാണ്. ഏഴ് പതിറ്റാണ്ടിലേറെ കാലം മാപ്പിളപ്പാട്ട്, ലളിതഗാനം, ഗാനരചയിതാവ്, ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു. തലശേരിയിലെ പരേതരായ അബ്ദുള്ളയുടെയും മറിയത്തിന്റെയൂം മകനായി 1928 ലായിരുന്നു ജനനം. പ്രാരാബ്ദങ്ങളുടെ നടുവിൽ പിറന്ന കുഞ്ഞിമൂസ ചുമട്ട് തൊഴിൽ ചെയ്തെങ്കിലും ഗാനങ്ങളോടുള്ള താൽപര്യവും ആലാപന മിടുക്കും അദ്ദേഹത്തെ സംഗീത മേഖലയിലേക്ക് എത്തിക്കുകയായിരുന്നു. നാട്ടുകാരനായ സംഗീതസംവിധായകൻ കെ.രാഘവൻ മാസ്റ്ററുമായുള്ള പരിചയമാണ് ഗാനരംഗത്ത് സ്ഥിരസാന്നിധ്യമായി മാറാൻ അവസരമായത്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവുമാണ്. ഭാര്യ: പരേതയായ നഫീസ. മറ്റു മക്കൾ: റംല, ഷാഹിദ, മഹസൂം, റസിയ, ഫസലു, സറീന, മുബീന. മരുമക്കൾ: മൂഹമ്മദലി, അബൂബക്കർ,…
Read Moreഎരഞ്ഞിക്കലിലെ മോഷണം: പിന്നില്‍ “അപരിചിതനോ’; സോഷ്യൽ മീഡിയൽ പ്രചരിക്കുന്ന ചിത്രത്തിലെ യുവാവിനെ തേടി പോലീസ്
കോഴിക്കോട്: എരഞ്ഞിക്കലില്‍ ക്ഷേത്രത്തിലും വീടുകളിലും മോഷണശ്രമം. കുറുക്കാവ് അയ്യപ്പക്ഷേത്രത്തിലും പടിയേരി താഴത്തെ ജനാര്‍ദ്ധനന്റെ വീട്ടിലുമാണ് മോഷ്ടാവ് കയറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ പൂട്ടുപൊളിച്ചാണ് മോഷണത്തിന് ശ്രമിച്ചത്. ജനാര്‍ദ്ധനന്റെ വീട്ടില്‍ പുലര്‍ച്ചെയോടെയാണ് മോഷ്ടവെത്തിയത്. മുന്‍വശത്തെ വാതില്കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടും. പുറത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ സ്റ്റാര്ട്ടകാക്കര് ശ്രമിച്ചെങ്കിലും പറ്റാത്തതിനാല്‍ ഉപേക്ഷിച്ചു. അതേസമയം മൊകവൂര്‍ റോഡിന് സമീപം നിര്‍മാണത്തിലുള്ള വീടിന്റെ സണ്‍ഷേഡില്‍ അപരിചിതനെ കണ്ട നാട്ടുകാര്‍ കണ്ടു. ഇയാളോട് വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ കിടന്ന ഭാഗത്ത് നിന്ന് കത്തിയും സോക്സും കണ്ടെത്തിയിട്ടുണ്ട്. സോക്സ് ജനാര്‍ദ്ദനന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാകാമെന്നാണ് പറയുന്നത്. എന്നാല്‍ മോഷണശ്രമത്തിന് പിന്നില്‍ ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അപരിചിതനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും എലത്തൂര്‍ എസ്ഐ ജയപ്രസാദ് പറഞ്ഞു. എരഞ്ഞിക്കലില്‍ രണ്ടാഴ്ച മുമ്പും കടകളില്‍ മോഷണം നടന്നിരുന്നു. ഈ കേസില്‍…
Read Moreപ്രളയത്തിൽ പുഴകളില്‍ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം ; നിരോധനം ലംഘിക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്. ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനശ്ഷമുണ്ടായ ചാലിയാര്‍ പുഴയില്‍ നിരോധനം ലംഘിച്ച് ചുങ്കം കടവില്‍ 19-ന് മണലെടുക്കുമെന്ന് പ്രദേശത്തെ ജനകീയ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ മണലെടുക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. മണലെടുക്കാതിരിക്കുകയും ചാലിയാര്‍ പുഴയുടെ ആഴം കുറയുകയും ചെയ്തതാണ് ചാലിയാര്‍ തീരദേശത്തെയും ഒരു പ്രദേശത്തെ ഒന്നാകെയും വെള്ളത്തില്‍ മുക്കുന്നതിന് കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസ്ഥാനത്തൊട്ടാകെ ഇതായിരിക്കും സ്ഥിതിവിശേഷമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം നിലവിലെ സാഹചര്യം മുതലെടുത്ത് വ്യാപകമായി മണല്‍ കടത്താനുള്ള മാഫിയകളുടെ നീക്കമാണ് ഇതിനു പിന്നിലെന്ന വാദവും ഉയരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നിരിക്കേ നിരോധനം ലംഘിച്ച് മണലെടുക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് അധികൃതര്‍ പറയുന്നു. നദികളില്‍ കുറെ നാളുകള്‍ക്ക്…
Read Moreപ്രളയബാധിത പ്രദേശങ്ങളിലെ സർക്കാരിന്റെ പ്രവർത്തനം മികച്ചത്; അബ്ദുൾ വഹാബിന്റെ പ്രസ്താവനയിൽ ലീഗിൽ അതൃപ്തി പടരുന്നു
മലപ്പുറം: മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് മുസ്ലിം ലീഗ് നേതാവ് പി.വി.അബ്്ദുൾ വഹാബ് എംപി നടത്തിയ സർക്കാർ അനുകൂല പ്രസ്താവനക്കെതിരെ ലീഗിൽ അതൃപ്തി വളരുന്നു. നിലന്പൂർ മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന അബ്്ദുൾ വഹാബിന്റെ അഭിപ്രായത്തിനെതിരെയാണ് വിമർശനമുയരുന്നത്. വഹാബിന്റെ പ്രസ്താവനയെ പാർട്ടി നേതൃത്വം ഗൗരവമായി കാണണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടതോടെ വഹാബിനെതിരായ നീക്കങ്ങൾ പാർട്ടിയിൽ ശക്തമായി. എന്നാൽ വഹാബിന്റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ലീഗിലെ ഒരു വിഭാഗം. പ്രളയബാധിത പ്രദേശമായ നിലന്പൂർ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് അബ്്ദുൾ വഹാബ് എംപി സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചത്. കഴിഞ്ഞ പ്രളയകാലത്തെ അപേക്ഷിച്ച് ഇത്തവണ സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി കെ.ടി.ജലീൽ, പി.വി.അൻവർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അബ്്ദുൾ വഹാബിന്റെ പ്രസംഗം.…
Read Moreഏതു നിമിഷവും തീ പിടിക്കാം; സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ സുരക്ഷാ സംവിധാനമില്ല; സുരക്ഷാ വിഴ്ചകളെക്കുറിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞതിങ്ങനെ…
കോഴിക്കോട്: സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ഫയര്‍ഫോഴ്സിന്റെ കണ്ടെത്തല്‍. ഏതാനും ചില ആഭരണ നിര്‍മാണ ശാലകളില്‍ മാത്രമാണ് തീയണയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കിയതെന്നും ഭൂരിപക്ഷം ആഭരണ നിര്‍മാണശാലകളും അപകടകരമാം വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഫയര്‍ഫോഴ്സിന്റെ കണ്ടെത്തല്‍. നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ഫയര്‍ഫോഴ്സ് നടപടികള്‍ ആരംഭിച്ചു. പ്രധാന നഗരങ്ങളിലേയും തിരക്കേറിയ സ്ഥലങ്ങളിലേയും ആഭരണ നിര്‍മാണ ശാലകള്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത് . കോഴിക്കോട് ജില്ലയിലെ ആഭരണ നിര്‍മാണ ശാലകളില്‍ ചിലതിന് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബീച്ച് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ പാനോത്ത് അജിത്കുമാര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ആഭരണനിര്മാണശാലകളില് സ്വര്‍ണം ഉരുക്കാനും മറ്റും ചെറിയ ഗ്യാസ് സിലണ്ടറാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള നിര്‍മാണത്തിനിടെ തീപൊരിയില്‍ നിന്ന് തീപടരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. തീപടരുന്നത് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെങ്കില്‍ സമീപത്തെ കടകളിലേക്കും മറ്റും പടര്‍ന്ന് വന്നാശനഷ്ടമുണ്ടാവും. ഈ സാഹചര്യം കണക്കിലെടുത്താണ് ഫയര്‍ഫോഴ്സ് ആഭരണ…
Read Moreഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പോലീസ് എത്തിയപ്പോൾ താനും വിഷം കഴിച്ചെന്ന് ഭർത്താവ്; കൊലയ്ക്ക് പിന്നിലെ കാരണം തേടി പോലീസ്
കോഴിക്കോട്: ചെലവൂരില്‍ ഗൃഹനാഥ വെട്ടേറ്റ് മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിട്ട.ബിഎസ്എന്‍എല്‍ ജീവനക്കാരനായ ഭര്‍ത്താവിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവൂര്‍ കുണ്ടംപുറത്ത് റോസ്ഡേല്‍ വീട്ടില്‍ ശോഭ(54) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച രാഘവ (64)നെ പോലീസ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് 9.30 നാണ് സംഭവം. കൊടുവാളുകൊണ്ട് ശോഭയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാഘവന് മക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ട അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ശോഭ മരിച്ചിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി രാഘവനെ കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ചിട്ടുണ്ടെന്ന് രാഘവന് അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More