മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ മുക്കം വെന്റ് പൈപ്പ് പാലവും പാലക്കടവത്ത് തൂക്കുപാലവും അപകടാവസ്ഥയിലായി. രണ്ട് പാലങ്ങളും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും അധികൃതർക്കു നിസ്സംഗതയെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേ സമയം കൊടിയത്തൂർ ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയോട്ടിൽ കടവ് തൂക്കുപാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഗതാഗതയോഗ്യമാക്കി . മൂന്നു കരകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള മുക്കം കടവ് പാലം വന്നതോടെ ഇതിനോടു ചേർന്ന വെന്റ് പൈപ്പ് പാലവും കണ്ണെത്തും ദൂരത്തുള്ള തൂക്കുപാലവും ഉപയോഗ ശൂന്യമാവുകയായിരുന്നു. അതേ സമയം പാലങ്ങൾ രണ്ടും പുഴ ഗതി മാറി ഒഴുകാൻ കാരണമാവുകയും ഇതുമൂലം തീരങ്ങൾ ഇടിയുകയും വീടുകൾക്കു ഭീഷണിയാവുകയും ചെയ്യുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും 2018-ലെ പ്രളയത്തിലും ഏറ്റവും കൂടുതൽ കരയിടിച്ചിലുണ്ടായത് ഈ രണ്ടു പാലങ്ങൾക്കിടയിലാകും. വെന്റ് പൈപ്പ് പാലത്തിന്റെ രണ്ടറ്റവും തകർന്നു കഴിഞ്ഞു. ഇതിനു തൊട്ടു താഴെയാണ് മുക്കംകടവ് പാലം. അപകടങ്ങളും അത്യാഹിതങ്ങളും മുന്നിൽ…
Read MoreCategory: Kozhikode
വെളിച്ചെണ്ണയില്‍ സര്‍വത്ര മായം ; വ്യാജന്മാരെ നിരോധിക്കാന്‍ പരിശോധനാഫലം കാത്ത് ഭക്ഷ്യസുരക്ഷാവിഭാഗം
കോഴിക്കോട്: ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വെളിച്ചെണ്ണ വിപണിയില്‍ വ്യാജന്മാര് പിടിമുറുക്കിയ സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. ഓരോ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ പിടിച്ചെടുത്ത വെളിച്ചെണ്ണകള്‍ റീജണല്‍ അനലറ്റിക് ലാബില്‍ പരിശോധിക്കുകയും മായംകലര്ന്നതാണെന്ന് കണ്ടെത്തിയാല്‍ നിരോധിക്കുകയമാണ് ചെയ്യാറുള്ളത്. അതേസമയം പരിശോധനാ ഫലത്തിന് പലപ്പോഴും കാലതാമസവും നേരിടാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓണത്തിനായി വിപണിയിലിറക്കിയ വെളിച്ചെണ്ണയില്‍ ഏതെങ്കിലും ബ്രാന്‍ഡുകളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അടിയന്തിരമായി പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ആവശ്യം. ഓണത്തിന് മുമ്പ് തന്നെ മായം കലര്‍ന്ന ബ്രാന്‍ഡുകള്‍ നിരോധിക്കുകയും അവയുടെ വില്‍പ്പന തടയുകയും ചെയ്യാനാണ് തീരുമാനം. ഇതേതുടര്‍ന്ന് പരിശോധന വേഗത്തിലാക്കാന്‍ ലബോറട്ടറി മേധാവികളോട് ഭക്ഷ്യസുരക്ഷാവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് 1000 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഒന്‍പത് ബ്രാന്‍ഡുകള്‍ പിടികൂടിയതില്‍ മൂന്ന് ബ്രാന്‍ഡുകളുടെ വില്പന നേരത്തെ തന്നെ നിരോധിച്ചതായിരുന്നു. മറ്റുള്ള ആറു ബ്രാന്‍ഡുകളുടെ…
Read Moreആക്രി പെറുക്കിയും ലോട്ടറിയടിച്ചും ലഭിച്ച തുക പ്രളയബാധിതർക്ക് നൽകി വീട്ടമ്മ മാതൃകയായി
പുൽപ്പള്ളി: ലോട്ടറിയടിച്ചതും ആക്രി പെറുക്കിയും ലഭിച്ച തുക പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകി മാതൃകയാവുകയാണ് ഏരിയപ്പള്ളി കോളനിയിലെ രാജമ്മ. കഴിഞ്ഞ ദിവസം ലോട്ടറിയടിച്ച് ലഭിച്ച അയ്യായിരം രൂപയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്കും പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലേക്കും വഴിപാടിനായി ലഭിച്ച തുകയുൾപ്പെടെയാണ് ആറായിരത്തോളം രൂപ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കഴിഞ്ഞ വർഷവും ചെന്നൈയിലെ ക്ഷേത്രത്തിൽ വഴിപാടായി നൽകാനിരുന്ന പണം പ്രളയബാധിതർക്കായി നൽകിയിരുന്നു. പുൽപ്പള്ളി ടൗണിലും മറ്റും ആക്രി സാധനങ്ങൾ ശേഖരിച്ചുമാണ് രാജമ്മ ഉപജീവനം നടത്തുന്നത്. രാജമ്മ നൽകിയ തുക പുൽപ്പള്ളി എസ്ഐ അജീഷ് കുമാർ രാജമ്മയുമായി ട്രഷറിയിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.
Read Moreഡയാലിസിസ് സെന്ററിൽ നിന്ന് തോടിലേക്ക് മാലിന്യം തള്ളുന്നു; മീനുകൾ ചത്തൊടുങ്ങുന്നതായി പരാതി
നാദാപുരം: ഡയാലിസിസ് സെന്ററിലെ മാലിന്യം തോട്ടിൽ തള്ളി മീനുകൾ ചത്ത് പൊന്തുന്നതായി പരാതി. ചേറ്റുവെട്ടിയിൽ പ്രവർത്തിക്കുന്ന വടകര തണലിന്റെ ഉടമസ്ഥതയിലുള്ള ഡയാലിസിസ് സെന്ററിലെ മാലിന്യമാണ് തോട്ടിലേക്ക് ഒഴുകുന്നത്. ദിവസങ്ങളായി തോടിൽ മീനുകൾ ചത്ത് പൊങ്ങുന്നത് കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഡയാലിസിസ് സെന്ററിന്റെ മുൻ വശത്തെ അഴുക്കുചാലിലൂടെ ദുർഗന്ധം വമിക്കുന്ന കറുപ്പ് നിറത്തോടെ മലിന ജലം തോടിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്. മീനുകൾ ഒഴുകി സെന്റർ പരിസരത്ത് എത്തുമ്പോഴാണ് മീനുകൾ പിടഞ്ഞ് ചാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിസരവാസികൾ നേരത്തെയും മലിനജലം തോടിലേക്ക് ഒഴുകുന്നതിനെ ചൊല്ലി പരാതി നൽകിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥതയിലായിരുന്ന സെന്റർ പരാതിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. രോഗികളുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് തണൽ ഡയാലിസീസ് സെന്റർ ഏറ്റെടുത്തത്.പരിസരത്തെ വീടുകളിലെ കിണറുകൾ മലിനമായതോടെ ഉപയോഗശൂന്യമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന് നാദാപുരം സിഐ സുനിൽ കുമാർ സ്ഥലത്തെത്തി സെന്റർ…
Read Moreതിരുവമ്പാടി നിയോജക മണ്ഡലം അന്താരാഷ്ട്ര സ്റ്റേഡിയം മുക്കം മാമ്പറ്റയിൽ തന്നെ
തിരുവമ്പാടി : തിരുവമ്പാടി നിയോജക മണ്ഡലത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച അന്താരാഷ്ട്ര സ്റ്റേഡിയം മുക്കം നഗരസഭയിലെ മാമ്പറ്റയിൽ നിർമിക്കാൻ തീരുമാനമായി. നേരത്തെ തിരുവമ്പാടിക്ക് അനുവദിച്ചിരുന്ന സ്റ്റേഡിയം തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാവുന്ന സാഹചര്യത്തിൽ മുക്കത്തേക്ക് മാറ്റുകയായിരുന്നു. നഗരസഭയുടെ അധീനതയിലുള്ള രണ്ടേക്കറോളം വരുന്ന മാമ്പറ്റ മിനി സ്റ്റേഡിയമാണ് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കി മാറ്റുന്നത്. ആറരകോടിയോളം രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബോളിനായി പുൽമൈതാനം, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകൾ, ഗാലറി എന്നിവ നിർമിക്കാനാണ് പദ്ധതി. സ്റ്റേഡിയം നിർമാണം പൂർത്തിയാവുന്നതോടെ ദേശീയ സംസ്ഥാന മത്സരങ്ങൾക്കും ഇവിടം വേദിയാവും.നിർമാണ ചുമതലയുള്ള കിറ്റ്കോ കമ്പനിയുടെ വിദഗ്ധൻ വി.അരവിന്ദ് സ്ഥലത്ത് പരിശോധന നടത്തി.10 ദിവസത്തിനകം നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗൗണ്ട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുയോജ്യമാണന്നും അദ്ധേഹം പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈറ്റ് എഡ്ജാണ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്തത്. ഒന്‍പത്…
Read Moreസംസ്ഥാനത്തെ ആദ്യ മുത്തലാഖ് ! യുവതിക്കെതിരെ പള്ളിക്കമ്മിറ്റി; വിഷയത്തിൽ കുടുംബം ഒറ്റപ്പെടുന്നു
മുക്കം: സംസ്ഥാനത്തെ ആദ്യ മുത്തലാഖ് വിഷയത്തിൽ ഇനിയും വിവാദമൊടുങ്ങുന്നില്ല. യുവതിക്കെതിരെ മഹല്ലിലെ പള്ളിക്കമ്മറ്റിയും രംഗത്തത്തി. നെല്ലിക്കുത്ത് പള്ളിക്കമ്മറ്റിയാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാഹമോചനം നടന്നിട്ടില്ലെന്നും മുത്തലാഖ് നടപടി സാധുതയില്ലെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മുത്തലാഖിന്റെ പേരിൽ കൊടിയത്തൂർ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ.ഉസാമിനെ അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും കുമാരനെല്ലൂർ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം വേർപ്പെടുത്തിയിട്ടില്ലെന്നും കുമാരനെല്ലൂർ നെല്ലിക്കുത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതോടെ യുവതിയുടെ കുടുംബത്തിന് സ്വന്തം മഹല്ലിൽ നിന്നും പിന്തുണയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അതേസമയം മുത്തലാഖ് ചൊല്ലിയില്ലെന്ന ഉസാമിന്റെ വാദം തള്ളി യുവതി രംഗത്തെത്തി. ചൊല്ലിയത് മുത്തലാഖ് തന്നെയാണെന്നും ഓഗസ്റ്റ് ഒന്നിന് വൈകീട്ട് വീട്ടിലെത്തിയാണ് ഭര്‍ത്താവ് ഉസാം മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. താന്‍ വിവാഹമോചനം തേടിയെന്ന പേരില്‍ പ്രചരിക്കുന്ന രേഖ വ്യാജമാണ്. കുറ്റപ്പെടുത്തുന്നവര്‍ തന്റെ ഏഴ് വര്‍ഷത്തെ ജീവിത യാതനകള്‍…
Read Moreപുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവര്‍ ഞെട്ടി; വിഷ്ണുമംഗലം ബണ്ടില്‍ സ്റ്റീല്‍ ബോംബുകള്‍
നാദാപുരം: വിഷ്ണുമംഗലം ബണ്ടിൽ നിന്നും മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ് വെള്ളത്തിൽ ബോംബ് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.വിഷ്ണു മംഗലം ബണ്ടിന്റെ താഴ്ഭാഗത്ത് കരയോട് ചേർന്നാണ് ബോംബ് കാണപ്പെട്ടത്. വലയിൽ കെട്ടിയ നിലയിൽ നാല് സ്റ്റീൽ കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.ഇവയിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. കണ്ടെത്തിയ ബോംബുകൾ ഏറെ പഴക്കം ചെന്നവയാണെന്ന് പോലീസ് പറഞ്ഞു. വളയം സിഐ എ.വി. ജോണിന്റെ നിർദ്ദേശപ്രകാരം അഡീഷണൽ എസ്ഐ കെ.പി.ജയൻ, സിപിഒ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ഇവ പുറത്തെടുക്കുകയായിരുന്നു. വളയം പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreചെളി മണ്ണിൽ പൂണ്ടുകിടക്കുന്ന മൃതശരീരങ്ങൾ; മനംപുരട്ടുന്ന അഴുകിയ മൃതദേഹങ്ങളുടെ ഗന്ധം; ദുരന്തഭൂമിയിൽ തളരാതെ ഈ സംഘം
എടക്കര: ചെളി മണ്ണിൽ പൂണ്ടുകിടക്കുന്ന മൃതശരീരങ്ങൾ യന്ത്രത്തിന്റെ കൊട്ടയിൽ കോരയെടുക്കുന്പോൾ മനസ് മരവിക്കുന്ന അവസ്ഥ. മനംപുരട്ടുന്ന അഴുകിയ മൃതദേഹങ്ങളുടെ ഗന്ധം, യന്ത്രക്കൈകളിൽ കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ട് പോകരുതേയെന്ന പ്രാർഥന. കവളപ്പാറ ദുരന്തഭൂമിയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പററേറ്റർമാർക്കു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവന്നത്. കുന്നുംമലകളും ഇടിച്ചു നിരത്തി വൻ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ കണ്മുന്നിൽ കരുളുരുകുന്ന കാഴ്ചകളുമായി ജോലി ചെയ്യേണ്ട സാഹചര്യം. പലപ്പോഴും മനസും ശരീരവും തളരുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്ത് ജീവൻപണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാർ പലരും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നത്. പതിനഞ്ചേിലേറെ ഹിറ്റാച്ചി യന്ത്രങ്ങളാണ് കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്തു ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്സിന്റേതും പ്രാദേശിക എർത്ത്…
Read Moreമരിച്ചെന്നു കരുതി; 32 വർഷത്തിനു ശേഷം കണ്ടെത്തിയത് അന്ത്യയാത്ര ചൊല്ലാൻ
പുൽപ്പള്ളി: മുപ്പത്തിരണ്ടുവർഷം മുന്‍പു കാണാതായ ഗൃഹനാഥനെ കുടുംബാംഗങ്ങൾ കണ്ടെത്തിയതു ശവമഞ്ചത്തിൽ. ബത്തേരി മൂന്നാനക്കുഴി സ്വദേശിയായിരുന്ന പളളത്തുകുടി ജോർജിന്റെ(65) ഭാര്യ ലീലാമ്മയ്ക്കും മക്കൾ റെജി, ഡൈജു എന്നിവർക്കുമാണ് വിചിത്രയോഗം. മരിച്ചുവെന്നു കരുതി രണ്ടുപതിറ്റാണ്ടായി എല്ലാ വർഷവും മരണാനന്തര ക്രിയ നടത്തിവരുന്നതിനിടെയാണ് നടവയൽ ഓസാനാം ഭവനിൽ കഴിഞ്ഞ ദിവസം മരിച്ചത് ജോർജാണെന്ന് ലീലാമ്മയും മക്കളും അറിഞ്ഞത്. ഓസാനം ഭവനിലെ രജിസ്റ്ററിൽ ജോർജിന്റേതായി ഉണ്ടായിരുന്ന വിവരങ്ങൾ വച്ച് സെക്രട്ടറി വിൻസന്റ് ജോണും ബത്തേരി സ്വദേശി ഫ്രാൻസിസ് പുലിക്കോട്ടിലും നടത്തിയ അന്വേഷണമാണ് ലീലാമ്മയെയും മക്കളെയും മരണവിവരം അറിയിക്കുന്നതിനു സഹായകമായത്. അവസാനമായാണെങ്കിലും ജോർജിനെ ഒരുനോക്കു കാണാനായതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ. അഞ്ചു മാസം മുന്‍പാണ് ജോർജ് ഓസാനാം ഭവൻ(വൃദ്ധസദനം) അന്തേവാസിയാകുന്നത്. ആസ്ത്മ മൂർച്ഛിച്ചു കുടകിൽനിന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ജോർജിനെ സംരക്ഷിക്കാൻ ആരുമില്ലെന്നു കണ്ടു ഡിഎംഒ ആവശ്യപ്പെട്ടതനുസരിച്ചാണ് ഓസാനാം ഭവനിലേക്കു കൊണ്ടുവന്നത്. ബത്തേരി കുപ്പാടിയിലെ…
Read Moreദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്ഐ പിന്നോട്ട്; തിരുത്തലിന് സിപിഎം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപേകാന് സിപിഎം തീരുമാനം. പ്രളയം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി ജനങ്ങളുടെ സ്വീകാര്യത പിടിച്ചുപറ്റാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതങ്ങള്‍ സര്‍ക്കാരിന്റെ മറ്റുവികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ അതിലുപരി ജനങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി ദുരിതകാലത്ത് അവര്‍ക്കൊപ്പം നില്ക്കുക എന്നതാണ് മുഖ്യമെന്നാണ് പാര്‍ട്ടി അണികള്‍ക്ക് നല്കുന്ന നിര്‍ദേശം. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് പൊതുവായ വികാരം. അതേസമയം കഴിഞ്ഞ പ്രളയകാലത്ത് സജീവമായി രംഗത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ ഇത്തവണ ഏറെ പിന്നോക്കം പോയതായി നേതാക്കള്‍ തന്നെപറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ലോക്സഭാതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ഇതിന് കാരണമായിട്ടുണ്ടെന്നാണ് അണികള്‍ തന്നെ നേതാക്കളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരും പിന്നോട്ടടിക്കുകയാണ്. ഇത് ഉടന്‍ പരിഹരിച്ച് ജനങ്ങളിലേക്കിറങ്ങിചെന്ന് പ്രവര്‍ത്തനം…
Read More