കോഴിക്കോട്: പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സിപിഎമ്മിന്റെ ആത്മവിശ്വാസക്കുറവിനു തെളിവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ മൽസരിപ്പിക്കണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിനായി രണ്ടു ദിവസത്തിനകം എൻഡിഎ യോഗം ചേരുമെന്നും ശ്രീധരൻപിള്ള അറിയിച്ചു.
Read MoreCategory: Kozhikode
ഇന്നത്തെ സ്പെഷല്‍! കാലിക്കട്ട് യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റൽ മെസ്സിൽ വിളന്പിയ പൊരിച്ച മീനിൽ തേരട്ട; ഒരു മാസത്തിനിടെ ഇതു രണ്ടാംതവണ
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസ് ലേഡീസ് ഹോസ്റ്റലിലെ മെസ്സിൽ വിളന്പിയ ചോറിലും പൊരിച്ച മീനിലും തേരട്ട. വൃത്തിഹീനമായ ഭക്ഷണ വിതരണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ്ബഷീറിനെ ഉപരോധിച്ചു. തുടർന്നു നടത്തിയ ചർച്ചയിൽ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതായി നേതൃത്വം അറിയിച്ചു. ലേഡീസ് ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിലെ പൊരിച്ച മീനിൽ നിന്നു തേരട്ട ലഭിച്ചതിനെ തുടർന്നാണ് എസ്എഫ്ഐ ഭരണകാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചു നടത്തുകയും വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തത്. ഒരു മാസത്തിനിടെ ഇതു രണ്ടാംതവണയാണ് വനിതാ ഹോസ്റ്റലിൽ പഴകിയതും വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്നതും. പഴകിയ ഭക്ഷ്യധാന്യങ്ങളും മത്സ്യവുമെല്ലാം ഇവിടെ ഭക്ഷണത്തിനു ഉപയോഗിക്കുന്നതായി വിദ്യാർഥികൾ പറയുന്നു. വൈസ് ചാൻസലറുമായും സിൻഡിക്കറ്റ് അംഗങ്ങളുമായും നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരത്തിനു വേഗത്തിൽ നടപടി സ്വീകരിക്കാമെന്നു അധികൃതർ വ്യക്തമാക്കിയതായി മലപ്പുറം ജില്ലാ കമ്മറ്റി അംഗവും കാലിക്കട്ട്് സർവകലാശാല…
Read Moreചുരത്തില്‍ മൂന്ന് അപകടങ്ങള്‍; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
താമരശേരി: വലിയവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വയനാട് ചുരത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് അപകടങ്ങള്‍. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. രാത്രി ഒന്‍പതോടെ കെഎസ്ആര്‍ടിസി ബസ് ഓടയില്‍ കുടുങ്ങിയാണ് ആദ്യ അപകടമുണ്ടായത്. ഇതോടെ ബസ് യാത്രികർ ചുരത്തില്‍ കുടുങ്ങി. ഇവര്‍ പിന്നീട് മറ്റൊരു ബസില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. ബസ് ഇതുവരേയും മാറ്റാനായിട്ടില്ല. പിന്നീട് രാത്രി രണ്ടിനും മുന്നിനുമായി ചരക്കു ലോറികള്‍ നിയന്ത്രണം വിട്ട് ഓടയില്‍ കുടങ്ങി. ചുരത്തില്‍ നിരോധിച്ച 12 ചക്രങ്ങളുള്ള വലിയ ലോറികളാണ് കുടുങ്ങിയത്. അഞ്ച്, ഏഴ് വളവുകളിലാണ് ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. വാഹനങ്ങള്‍ ഒറ്റവരിയായാണ് ഇപ്പോള്‍ കടന്ന് പോകുന്നത് . ഗതാഗത തടസം ഉച്ചവരെ നീളുമെന്നാണറിയുന്നത്. താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഇതുവരേയും നടപ്പാക്കിയിട്ടില്ല. മലയിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഒരു…
Read Moreകേന്ദ്രമന്ത്രി ഇടപെട്ടു! പയ്യോളി സ്വദേശിയുടെ ജയിൽ മോചനത്തിന് വഴി തെളിയുന്നു; ഒന്നര വർഷത്തോളമായി ബഹറിനിലെ ജയിലിൽ കഴിയുകയാണ് ലത്തീഫ്
പയ്യോളി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിൽ വിദേശത്തുള്ള പയ്യോളി സ്വദേശിയുടെ ജയിൽ മോചനത്തിന് വഴി തെളിയുന്നു. കീഴൂർ നെയ്യറാണിക്കൽ അബ്ദുൾ ലത്തീഫ് (45) ന്റെ മോചനത്തിന് വേണ്ടിയാണ് ബന്ധുക്കൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടിയത്. കഴിഞ്ഞ ദിവസം ആലുവ ഗസ്റ്റ് ഹൗസിൽ വച്ചാണ് ലത്തീഫിന്റെ ഭാര്യാ പിതാവ് പയ്യോളി മൂന്നുകുണ്ടം ചാലിൽ മൊയ്തുവും മറ്റു ബന്ധുക്കളും മന്ത്രിയെ കണ്ടത്. മോചനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു തരാമെന്ന് മന്ത്രി പറഞ്ഞതായി ഇവർ അറിയിച്ചു. സാമ്പത്തിക കുറ്റംചുമത്തി ഒന്നര വർഷത്തോളമായി ബഹറിനിലെ ജയിലിൽ കഴിയുകയാണ് ലത്തീഫ്. ഓരോ കേസുകളും പരിഹരിച്ച് വരുമ്പോഴേക്കും പുതിയ കേസുകൾ ഉണ്ടാവുന്നതാണ് മോചനത്തിനു തടസ്സമാകുന്നത്. പ്രാദേശിക ബിജെപി നേതാക്കൾ വീട്ടിലെത്തി മൊയ്തുവുമായി സംസാരിച്ചു. ബിജെപി നേതാക്കളായ കെ.പി.റാണാപ്രതാപ്, നഗരസഭാ സെക്രട്ടറി വിപി സതീശന് , യൂണിറ്റ് പ്രസിഡന്റ് ടി.പി. വൈശാഖ്,…
Read Moreകിണർ ശുചീകരണത്തിന്റെ പിതൃത്വം നേതാവ് ഏറ്റെടുത്തു; ഉല്ലാസ് നഗറിൽ എട്ടുകാലി മമ്മൂഞ്ഞി വിവാദം
തിരുവമ്പാടി: പ്രളയബാധിത മേഖലയിലെ കിണറുകൾ ശുചീകരിച്ചതിന്റെ “പിതൃത്വം’ വാർഡ് മെന്പർ ഏറ്റെടുത്തതിനെചൊല്ലി തിരുവന്പാടിയിൽ “എട്ടുകാലി മമ്മൂഞ്ഞി’ വിവാദം. തിരുവന്പാടി ടൗണിനടുത്ത മറിപ്പുറം ഉല്ലാസ് നഗറിലെ വൃത്തിഹീനമായ 34 കിണറുകൾ തിരുവന്പാടി സേക്രട്ട് ഹാർട്ട് ഇടവക വികാരിയുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു. അന്നു സ്ഥലത്തില്ലാതിരുന്ന വാർഡ് മെന്പർ പിന്നീട് കിണർ ശുചീകരിക്കുന്നതിന്റെ ചിത്രമെടുത്ത് സ്വന്തം അക്കൗണ്ടിൽ പെടുത്താൻ ശ്രമിച്ചതാണ് വിവാദമായത്. ആദ്യം വാർഡ് മെന്പറെ അനുകൂലിച്ച് രംഗത്തെത്തിയ സിപിഎം ലോക്കൽ സെക്രട്ടറി പിന്നീട് നിജസ്ഥിതി മനസിലാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തി. മറിയപ്പുറം മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച സേക്രട്ട് ഹാർട്ട് ദേവാലയ വികാരി ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. എന്തെങ്കിലും ചെയ്തുതരേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ തങ്ങളുടെ കിണറുകൾ ശുചീകരിച്ചാൽ മതിയെന്ന് ഉല്ലാസ്നഗറിലെ താമസക്കാർ വികാരിയെ അറിയിച്ചു. പിറ്റേന്ന് രാവിലെ 7.30 മുതൽ സന്ധ്യവരെ വൈദികന്റെ നേതൃത്വത്തിൽ പള്ളികമ്മിറ്റിയംഗങ്ങളും പതിനഞ്ചോളം കെസിവൈഎം…
Read Moreവടകരയില്‍ വിരുതനും യുവതിയും വ്യാപാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 33,000 രൂപ; സംഭവം ഇങ്ങനെ…
വടകര: പഴയ സ്റ്റാന്റിനു സമീപത്തെ ഗുരു ട്രേഡിങ്ങ് കന്പനി ഉടമ എ.ജി.ഐ.ഗുരുസ്വാമിയുടെ ഉടമസ്ഥതയിലുള്ള ഗുരു ട്രേഡേഴ്സിൽ എത്തിയ വിരുതനും സ്ത്രീയും ചേർന്നു 33,000 രൂപ തട്ടിയെടുത്തതായി പരാതി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കടയിലെത്തിയ ഇവർ ആയിരം രൂപയുടെ കറൻസി നോട്ടിന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ല. ആയിരം രൂപയുടെ നോട്ട് നിലവിലില്ലെന്ന് ഗുരുസ്വാമി പറഞ്ഞതോടെ 2000, 500 രൂപയുടെ നോട്ടുകൾ കാണാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇതേ തുടർന്ന് മേശയിൽ നിന്നു 2000, 500 രൂപ അടങ്ങുന്ന നോട്ടുകളുടെ എണ്ണി തിട്ടപ്പെടുത്തിയ കെട്ട് ഇവർക്ക് നൽകി. ഇതിനിടയിൽ കടയുടമയുടെ ശ്രദ്ധ തിരിക്കാൻ സ്ത്രീ പല സംശയങ്ങളും ചോദിച്ചിരുന്നു. പ്രതികൾ കട ഉടമയ്ക്ക് പണം തിരികെ നൽകി യാത്ര പറഞ്ഞ് ഇറങ്ങി. ഇവർ പുറത്തേക്ക് പോയ ശേഷം പണം എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് 33,000 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. സമീപത്തെ…
Read Moreകാൽനട യാത്രക്കാരെയും വ്യാപാരികളെയും കുടുക്കി മുക്കത്തെ ഓട്ടോ സ്റ്റാൻഡ്
മുക്കം: കാൽനട യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി മുക്കം ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ്. മുക്കം നഗരസഭാ കാര്യാലയത്തിന് സമീപത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിനെതിരെയാണ് പരാതി. ഓട്ടോ സ്റ്റാൻഡിൽ രണ്ട് വരിയായി ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതാണ് ദുരിതത്തിന് കാരണമെന്ന് കാൽനട യാത്രക്കാരും വ്യാപാരികളും പറയുന്നു. കടകൾക്ക് മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തിയിടാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾ കടയിൽ കയറാതായി. ഇതോടെ കച്ചവടം കുത്തനെ കുറഞ്ഞു. പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. മുക്കത്തെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലാണ് ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നത്. ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ മാത്രം വീതിയുള്ള റോഡിൽ രണ്ട് വരിയായി ഓട്ടോറിക്ഷകൾ നിർത്തിയിടാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. നഗരസഭാ കാര്യാലയത്തിന് പിന്നിലുള്ള റവന്യു ഭൂമിയിൽ ഓട്ടോറിക്ഷകൾ…
Read Moreപൊറോറക്കടവിലെ തോണി തകർന്നു; ഇനി എങ്ങനെ അക്കരെ കടക്കും; പാലം നിർമിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പൊറോറക്കടവിലെ തോണി വെള്ളപ്പൊക്കത്തിൽ തകർന്നതോടെ യാത്ര ദുഷ്കരമായി. കടവ് കടക്കാൻ ദിനംപ്രതി നിരവധി പേർ ഉപയോഗിച്ചിരുന്ന തോണിയാണ് തകർന്നത്. മട്ടന്നൂർ നഗരസഭയിലെ പൊറോറ മേഖലയിലെ നൂറ് കണക്കിനാളുകൾ അക്കരെയെത്താൻ വർഷങ്ങളായി ആശ്രയിക്കുന്ന തോണിയാണ് പ്രളയത്തിൽ തകർന്നത്. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം പുഴക്കരയിൽ സൂക്ഷിച്ചിരുന്ന തോണി ഒരാഴ്ച മുമ്പ് പെയ്ത മഴയിൽ വെള്ളം കയറി നശിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശത്തുളളർ ഒറ്റപ്പെട്ടത്. പുഴ കടന്ന് പടിയൂർ, ഇരിക്കൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തോണി സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. തോണിയിൽ പുഴ കടന്നാൽ വേഗത്തിലെത്താൻ കഴിയുമായിരുന്നു. തോണിയില്ലാതായതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കിലോമീറ്ററോളം കൂടുതൽ സഞ്ചരിച്ച് മട്ടന്നൂർ വഴിയാണ് സ്കൂളിലേക്കും മറ്റും പോകുന്നത്. വിദ്യാർഥികളാണ് ഇതോടെ കടുത്ത ദുരിതത്തിലായത്. യാത്രക്കാരെ അക്കരെയെത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും പകരം സംവിധാനം ഒരുക്കണമെന്ന് നഗരസഭ കൗൺസിലർ സി.വി.ശശീന്ദ്രൻ പറഞ്ഞു. മട്ടന്നൂർ…
Read Moreദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ വോളിയിൽ തിളങ്ങാൻ കടത്തനാടൻ താരം ശ്രുതി
വടകര: ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ കടത്തനാട്ടുകാരിയും. വോളിബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന വടകരക്കടുത്ത് മേമുണ്ടയിലെ എം.ശ്രുതിയാണ് നാടിന്നഭിമാനമായി ടീമിൽ ഇടംപിടിച്ചത്. മുൻ രാജ്യാന്തരതാരമായ ശ്രുതി മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ ഒന്നരമാസമായി നടന്നുവന്ന കോച്ചിംഗ് ക്യാന്പിൽ നിന്നാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവു പുലർത്തുന്ന ശ്രുതി നല്ല ഓൾറൗണ്ടർ കൂടിയാണ്. എതിരാളികളെ പലപ്പോഴും പേടിപ്പെടുത്തുന്നതാണ് ശ്രുതിയുടെ ജന്പ് സർവ്. ദേശീയ ജൂനിയർ, യൂത്ത്, സീനിയർ ചാന്പ്യൻഷിപ്പുകളിൽ കേരളത്തിനു വേണ്ടി നിരവധി തവണ കളിച്ച ശ്രുതി വടകരയിലെ വോളിബോൾ സംഘാടകൻ രാഘവൻ മാണിക്കോത്തിന്റെയും ഭാര്യ സെന്റ് ആന്റണീസ് ഗേൾസ്ഹൈസ്കൂൾ മുൻ കായികാധ്യാപിക മേരിക്കുട്ടിയുടെയും കണ്ടെത്തലിലാണ് വോളിബോളിലെത്തുന്നത്. സെന്റ് ആന്റണീസിലും പിന്നീട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലും പഠിക്കുന്പോൾ വോളിബോളിൽ അപാരമികവ് പുറത്തെടുക്കുകയായിരുന്നു. അഖിലേന്ത്യാ സർവകലാശാല വോളിബോൾ ചാന്പ്യൻഷിപ്പിൽ കലിക്കറ്റ് യൂനിവേഴ്സിറ്റി…
Read Moreപ്രളയത്തിൽ ഉപജീവനമാർഗവും കുലത്തൊഴിലുമായ മണ്‍പാത്ര നിർമ്മാണം നിലച്ചു; കുടുംബങ്ങൾ പട്ടിണിയിലേക്ക്;ഒരു സഹായവും ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങൾ
മാനന്തവാടി: പ്രളയത്തെതുടർന്ന് ഏക ഉപജീവനമാർഗവും കുലത്തൊഴിലുമായ മണ്‍പാത്ര നിർമ്മാണം നിലച്ചതോടെ അഞ്ച് കുടുംബങ്ങൾ പട്ടിണിയിലേക്ക്. പനമരം പഞ്ചായത്തിലെ കൊയിലേരി പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് തീരാ ദുരിതത്തിലായത്. പ്രളയത്തെ തുടർന്ന് ഈ കുടുംബങ്ങൾ നടത്തി വന്നിരുന്ന അനശ്വര മണ്‍പാത്ര യൂണിറ്റിലെ മുഴുവൻ നിർമാണ സാമഗ്രികളും മണ്‍പാത്രങ്ങൾ ഉൾപ്പെടെ വിൽപനക്കായി തയാറാക്കി വെച്ചിരുന്നവയുമെല്ലാം വെള്ളം കയറി നശിക്കുകയായിരുന്നു. മണ്ണ് അരക്കുന്നതിനും പാകപ്പെടുത്തിയെടുക്കുന്നതിനു മുള്ള മെഷീനുകൾ, ചൂള, വൻ വില നൽകി പലയിടങ്ങളിൽ നിന്നായി ശേഖരിച്ച മണ്ണ്, വിറക്, ചകിരി, ഓടുകൾ, പാത്രങ്ങൾ എല്ലാം പൂർണമായും നശിച്ചു. കഴിഞ്ഞ വർഷം മെഷീനിന്റെ മോട്ടർ പ്രളയത്തിൽ തകരാറിലായിരുന്നു. സ്വർണം പണയം വെച്ചും വായ്പയെടുത്തും മറ്റുമാണ് തകരാർ പരിഹരിച്ചത്. ഒരു രൂപ പോലും നഷ്ട്ടപരിഹാരം ലഭിച്ചില്ല. ഈ വർഷം മെഷീൻ പൂർണമായും നശിച്ചു. ചൂളയും കഴിഞ്ഞ വർഷം നശിച്ചിരുന്നു. ഒരു സന്നദ്ധ സംഘടന…
Read More