പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്‍കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read MoreCategory: Kozhikode
രോഗിയെ ആംബുലന്‍സില്‍ കയറ്റുന്നത് എതിര്‍ത്തു; നഴ്സിനെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്; 2018 ഫെബ്രുവരി 15 നായിരുന്നു സംഭവം
കോഴിക്കോട്: കൃഷിയിടത്തിൽ കുഴഞ്ഞു വീണ മുതിർന്ന പൗരനെ കായണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിൽ കയറ്റുന്നത് തടഞ്ഞ പാലിയേറ്റീവ് നഴ്സിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ജോലിയിൽ തിരികെ പ്രവേശിച്ച നഴ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. മേലൂർ സ്വദേശി പ്രമോദ് നൽകിയ പരാതിയിലാണ് നടപടി. പ്രമോദിന്റെ ഭാര്യാപിതാവ് രവീന്ദ്രൻ നായരാണ് കുഴഞ്ഞു വീണത്. 2018 ഫെബ്രുവരി 15 നായിരുന്നു സംഭവം. അബോധാവസ്ഥയിലായ രവീന്ദ്രൻനായരെ റോഡിലെത്തിച്ചപ്പോഴാണ് അതുവഴി വന്ന ആംബുലൻസിൽ കയറ്റാൻ അതിലുണ്ടായിരുന്ന നഴ്സ് എതിർത്തത്. തുടർന്ന് പേരാന്പ്ര ഇഎംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും രവീന്ദ്രൻ നായർ മരിച്ചു. സംഭവത്തിൽ മനപൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.…
Read Moreഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചു! ഇപ്പോള്‍ നോക്കി നിൽക്കെ ഇജിയുടെ വീട് പ്രളയം എടുത്തു; എൽകെജിയിൽ പഠിക്കുന്ന മകനുമുണ്ട്
നിലന്പൂർ: തന്റെ വീടും സന്പാദ്യവുമെല്ലാം കൺ മുന്നിലൂടെ ഒഴുകി പോകുന്നത് നിസഹായതയോടെ നോക്കി നിന്ന കാര്യം വിവരിക്കുന്പോൾ പോത്തുകൽ പഞ്ചായത്തിലെ പാതാറിലുണ്ടായ ഉരുൾപൊട്ടലിൽ വീട് അടക്കം നഷ്ടപ്പെട്ട ഇലവനാംക്കുഴി ഇജിയുടെ കണ്ണുകൾ നിറയുകയാണ്. ഇന്ന് ഇജിയുടെ വീടിരുന്ന സ്ഥാനത്ത് ഉരുളിൽ ഒഴുകി വന്നവൻ പാറകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. 40 വർഷമായി ഇവിടെ ഉണ്ടായിരുന്ന പഴയ രണ്ടുനില വീടിന്റെ ഒരു തരി പോലും അവശേഷിച്ചിട്ടില്ല. ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചതോടെ ഇജി തന്റെ മാതാപിതാക്കളായ ജോർജ്കുട്ടിയുടെയും റോസിയുടെയും സഹോദരൻ റോജിയോടുമൊപ്പം പാതാറിലെ വീട്ടിലാണ് താമസിക്കുന്നത്. എൽകെജിയിൽ പഠിക്കുന്ന മകനുമുണ്ട്. എട്ടാം തീയതി രാവിലെ മുതൽ മേഖലയിൽ കനത്ത മഴയെ തുടർന്ന് തോട്ടിൽ വെള്ളം കുടിയിരുന്നു. പീന്നീട് വെള്ളം വീട്ടുമുറ്റത്തേക്ക് എത്തിയതോടെ മാതാപിതാക്കളെയും, മകനെയും കൂട്ടി തോടിന്റെ അപ്പുറത്തുള്ള കുരിശടിയുടെ അടുത്തുള്ള വീട്ടിൽ നിൽക്കുകയായിരുന്നു, ഓരോ മണിക്കൂറിലും വെള്ളം…
Read Moreദേശീയപാത ജംഗ്ഷനിൽ കൂരിരുട്ട്; അധികാരികൾക്ക് അനക്കമില്ല ; ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു
വടകര: ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്ന് കൂരിരുട്ടിൽ മുങ്ങിയിട്ടും അധികാരികൾക്ക് അനക്കമില്ല. വടകര മുനിസിപ്പാലിറ്റിയോട് ചേർന്നു വടക്കു പെരുവാട്ടുംതാഴ ജംഗ്ഷനിലെ സ്ഥിതിയാണിത്. രാത്രിയായാൽ വാഹനങ്ങളിലെ വെളിച്ചവും ട്രാഫിക് സിഗ്നലിലെ അരണ്ട വെളിച്ചവും മാത്രമേയുള്ളൂ. അതിനപ്പുറം പ്രദേശം മുഴുവൻ കൂരിരുട്ടിൽ മുങ്ങിയിരിക്കുന്നു. ജംഗ്ഷനു സമീപം റോഡ് മുറിച്ചു കടക്കാൻ ആളുകൾ ഭയക്കുന്നു. വാഹനങ്ങൾ ഏതെന്ന് വ്യക്തമാവില്ലെന്ന അറിയുന്ന ഡ്രൈവർമാരിൽ ചിലർ സിഗ്നൽ പാലിക്കാതെയാണ് രാത്രിയിൽ കുതിക്കുന്നത്.ജംഗ്ഷനു സമീപത്തെ പോസ്റ്റുകളിലെ തെരുവുവിളക്കുകൾ മിഴി തുറന്നിട്ട് കാലമേറെയായി. ഇത് കത്തിക്കാൻ ചുമതലപ്പെട്ടവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കനത്ത മഴയും കൂരിരുട്ടും മോഷ്ടാക്കൾക്ക് വിലസാൻ പാകത്തിലാണ് ഇവിടെ. ഇത് നാട്ടുകാരിൽ ഭീതിയുണർത്തുകയാണ്. ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ഉയർന്നു. ഇതിനായി എംഎൽഎ ഉൾപെടെയുള്ളവരിൽ സമ്മർദം ചെലുത്താനാണ് നാട്ടുകാരുടെ തീരുമാനം.
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്ത സംഭാവനയുമായി അധ്യാപിക ഒ.കെ.ജിഷ
വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്തം 1000 രൂപ വീതം നൽകാൻ തയാറായി മേമുണ്ട ഹയർസെക്കന്ററിയിലെ മലയാളം അധ്യാപിക ഒ.കെ.ജിഷ. തന്റെ ശന്പളത്തിൽ നിന്നും തുടർന്നു പെൻഷനിൽ നിന്നും എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ നൽകാമെന്ന് എഴുതി ഒപ്പിട്ട സമ്മതപത്രം ജിഷ സ്കൂൾ ഹെഡ്മാസ്റ്റർ പി.ശശികുമാറിനു കൈമാറി. കഴിഞ്ഞ ദിവസം വടകരയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറും ഇതേ രീതിയിൽ സംഭാവന നൽകുമെന്നു പ്രഖ്യാപിച്ചതും ജിഷക്ക് പ്രചോദനമായി. കുട്ടോത്ത് സ്വദേശിയായ ജിഷയുടെ ഭർത്താവ് സി.വത്സകുമാർ മേമുണ്ട സ്കൂൾ പി.ടി.എ പ്രസിഡന്റാണ്. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം, സിപിഎം കുട്ടോത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ് ജിഷ.
Read Moreഉണ്ടായത് നികത്താനകാത്ത നഷ്ടം! പ്രളയസെസ് പിരിക്കുന്നത് നിര്‍ത്തണം: ടി.നസിറുദ്ദീന്‍
കോഴിക്കോട്: ഒരിക്കല്‍ക്കൂടി വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെടുകയും ഉദ്ദേശിച്ച വ്യാപാരം ഉണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രളയസെസ് പിരിക്കുന്നത് അടിയന്തരമായി നിര്‍ത്തണമെന്ന് വ്യാപാരി വ്യവസായി എകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭീമമായ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഈ സാഹചര്യത്തില്‍ പ്രളയസെസ് പിരിക്കുന്നത് നിര്‍ത്താന്‍ മന്ത്രി തോമസ് ഐസകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാര മേഖലയ്ക്കുണ്ടായ നഷ്ടകണക്ക് കൃത്യമായി വിലയിരുത്തും. ഇതിനായി വ്യാപാരികളുടെ യോഗം ചേരും. കണക്ക് കൃത്യമായി വിലയിരുത്തി മുഖ്യമന്ത്രിക്ക് നല്‍കും. പലയിടത്തും വെള്ളം കയറി ഷോപ്പുകള്‍ നശിച്ചു. ഗോഡൗണുകളില്‍ പലചരക്കുകള്‍ ഉള്‍പ്പെടെ ഉപയോഗശൂന്യമായി. ഇക്കാര്യങ്ങളെല്ലാം അതാത് ജില്ലാ കമ്മിറ്റികളില്‍ നിന്നും കണക്കുകളായി ശേഖരിച്ച് സര്‍ക്കാരിന് കൈമാറുമെന്നും ടി.നസറുദ്ദീന്‍ ‘രാഷ്ട്ര ദീപിക’യോട് പ്രതികരിച്ചു.
Read Moreമുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി പരാതി; സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട്ട്
മുക്കം: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി കാണിച്ച് യുവതി താമരശേരി കോടതിയിൽ നൽകിയ പരാതിയിൽ ഭർത്താവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ. ഉസാമിനെ എസ്.ഐ ഷാജിദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ് ആക്ട് (മുത്തലാഖ് നിയമം) പ്രകാരമാണ് കേസെടുത്തത്. മുത്തലാഖ് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസാണിത്.
Read Moreആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി രോഗി മരിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍
കോഴിക്കോട്: ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാറോക്ക് കടിയാറത്ത്പറമ്പ് “ശ്രീപ്രഭ’യില്‍ സി.കെ.പ്രഭാകരന് (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഏഴാം വാര്‍ഡില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പ്രഭാകരന് വാര്‍ഡിലെ ജനലിനുള്ളിലൂടെയാണ് താഴേക്ക് ചാടിയതെന്ന് മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വച്ചു തന്നെ പ്രഭാകരന് മരിച്ചിരുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രഭാകരന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. മെഡിക്കല്‍കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read Moreകവളപ്പാറയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 35; ഇനി കണ്ടെത്താനുള്ളത് 24 പേരെക്കൂടി
മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തെരച്ചിലിന് പിന്നാലെ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കിഷോർ (എട്ട്) ആണ് മരിച്ചത്. പിന്നാലെ മറ്റൊരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് രണ്ടാമത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് ഏഴാം ദിവസമാണ് കവളപ്പാറയിൽ തെരച്ചിൽ നടക്കുന്നത്. വ്യാഴാഴ്ചയും ഇന്നും തെളിഞ്ഞ കാലാവസ്ഥയായതിനാൽ ഉൗർജിത തെരച്ചിലാണ് നടക്കുന്നത്. കൂടുതൽ പേരെ കാണാതായി എന്ന് സംശയിക്കുന്ന മേഖലകളിലാണ് രാവിലെ തെരച്ചിൽ പുരോഗമിക്കുന്നത്.
Read Moreഉരുൾപൊട്ടലിൽ പാതാർ മേഖല ഒന്നാകെ ഒലിച്ചു പോയി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട എൽസമ്മയ്ക്കും നസീറിനും നടുക്കം മാറുന്നില്ല
നിലന്പൂർ: കഴിഞ്ഞ എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ പാതാർ മേഖല ഒന്നാകെ ഒലിച്ചുപോയപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൈനാടത്ത് ദേവസ്യയുടെ ഭാര്യ എൽസമ്മയ്ക്കും ചെറുപറന്പിൽ നസീറിനും നടുക്കം മാറുന്നില്ല. എൽസമ്മയുടെ തലവരെ വെള്ളത്തിൽ മുടിയപ്പോൾ നെഞ്ചോളം വെള്ളത്തിലായ നസീറും അത്ഭുതകരമായി രക്ഷപ്പെട്ടു. അന്ന് വൈകുന്നേരം നാലു മണിയോടെ തന്നെ പാതാർ തോട്ടിലെ വെള്ളം കലങ്ങിയിരുന്നു. ഇതിൽ പന്തികേട് തോന്നിയതോടെ തോടിന് സമീപത്തെ വീടുകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിൽ അയൽവാസിയായ മാവുങ്കൽ ഷെരീഫിന്റെ പുതിയ കാർ മുറ്റത്ത് കിടന്നിരുന്നു. ഷെരിഫിന്റെ മകൻ കാറിൽ നിന്നു പുറത്തേക്ക് ഇറങ്ങിയതോടെ കാർ തനിയെ പുറകോട്ട് നീങ്ങി. ഇത് കണ്ട് താൻ കാറിന്റെ അടുത്തേക്ക് ഓടി കാർ സുരക്ഷിതമാക്കി. ഇതിനിടയിൽ മലവെള്ളം ഇരച്ചു വരുകയായിരുന്നു. കഴുത്തോളം വെള്ളത്തിലായ തനിക്ക് ഒരുവിധം കരക്ക് കയറി എതിർ ഭാഗത്തേക്ക് ഓടാൻ കഴിഞ്ഞതുകൊണ്ടാണ് മരണത്തിൽ നിന്നും രക്ഷപ്പെടാനായതെന്ന് നസീർ പറഞ്ഞു. പ്രളയത്തിൽ…
Read More