പൊന്നാനി: കനത്ത മഴയിൽ പൊന്നാനി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കടലാക്രമണം അതിരൂക്ഷമായി. പൊന്നാനി മുല്ലാ റോഡിൽ മൂന്ന് വീടുകളും വെളിയങ്കോട് തണ്ണിത്തുറയിൽ മൂന്നു വീടുകളും പൂർണമായും കടലെടുത്തു. പൊന്നാനി സൗത്ത് മുല്ലാ റോഡിലെ പുതുവീട്ടിൽ നഫീസ, കുരിക്കളകത്ത് സുഹ്റ, കോയാമാടത്ത് ഹൗലത്ത്, തണ്ണിത്തുറയിൽ എടക്കഴിയൂർക്കാരൻ ഉമ്മർ, ഹംസ എന്നിവരുടെ വീടുകളാണ് തകർന്നത്. ഇന്നലെ വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടൽ, വൈകീട്ട് അതിരൂക്ഷമാവുകയും തുടർന്നു ശക്തമായ തിരമാലകളിൽപ്പെട്ടു വീടുകൾ നിലംപൊത്തുകയായിരുന്നു. പതിനഞ്ചിലേറെ വീടുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുകയും ചെയ്തു. പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണമുണ്ടായി. പഴയ പുരക്കൽ ഉമൈബ, കേരൻറകത്ത് ബദ്രിയ, പടിഞ്ഞാറയിൽ നഫീസ, പുള്ളിന്റെ പാത്താൻകുട്ടി, തട്ടേക്കാരന്റെ സലാം, കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈർ, ബപ്പങ്ങാനകത്ത് ഹസൈനാർ എന്നിവരുടെ വീടുകൾ ഏതു നിമിഷവും…
Read MoreCategory: Kozhikode
കനത്ത മഴ! ഭീതിയകലാതെ കണ്ണപ്പന്‍കുണ്ട് ; പുഴ ദിശമാറി ഒഴുകാന്‍ സാധ്യതയേറെയെന്ന് നാട്ടുകാര്‍
കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് വാസികള്‍ ഭീതിയില്‍. മട്ടിക്കുന്നിലെ ഉരുള്‍പ്പെട്ടലിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം കണ്ണപ്പന്‍കുണ്ടില്‍ പുഴ ദിശമാറി ഒഴുകിയത്. മഴശക്തിപ്രാപിക്കുന്നതോടെ ഇനിയും മട്ടിക്കുന്നില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതയേറെയാണ്. ഉരുള്‍പൊട്ടലുണ്ടായാല്‍ കണ്ണപ്പന്‍കുണ്ടില്‍ പുഴ കരകവിഞ്ഞ് ദിശമാറി ഒഴുകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ വര്‍ഷം 13 വീടുകളായിരുന്നു തകര്‍ന്നത്. 53 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഉപ്പുണ്ണിക്കൽ മുഹമ്മദിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മണ്ണും പാറക്കല്ലുകളും വന്മരങ്ങളും കണ്ണപ്പന്‍കുണ്ട് പാലത്തിന് കുറുകെ വന്നടിഞ്ഞതോടെയാണ് പുഴ ദിശമാറി ഒഴുകിയത്. നേരത്തെ പുഴ ഒഴുകിയിരുന്ന ഭാഗത്ത് മീറ്ററോളം നീളത്തില്‍ മണ്ണും കല്ലും നിറഞ്ഞതോടെ പുഴ ദിശമാറുകയായിരുന്നു. കണ്ണപ്പന്‍കുണ്ട് പാലത്തിനടിയില്‍ വിസിബി (വെന്റഡ് ക്രോസ്ബാര്‍) നിര്‍മിച്ചതിനെ തുടര്‍ന്നായിരുന്നു മരങ്ങളും കല്ലുകളും കുടുങ്ങി ഒഴുക്ക് നിലച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ലഫ്. കേണല്‍ തീര്‍ഥാങ്കര്‍, സുബേദാര്‍ കെ.…
Read Moreസ്കൂൾ പരിസരം വെള്ളത്തിൽ മുങ്ങി; വരാന്തയിൽ നിന്ന വിദ്യാർഥിനിക്ക് ഷോക്കേറ്റ് തെറിച്ചു വീണു
കോഴിക്കോട്: സ്കൂള്‍ വരാന്തയിലെ എര്‍ത്ത് ലൈനില്‍ തട്ടി വിദ്യാര്‍ഥിനിക്ക് ഷോക്കേറ്റു. ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും മാത്തോട്ടം ചക്കീരിക്കാട് പറമ്പ് മുഹമ്മദ് അഫ്സലിന്റെ മകളുമായ നാജിയ(14)ക്കാണ് ഇന്നലെ ഷോക്കേറ്റത്. കനത്ത മഴയെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിട പരിസരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതോടെ കുട്ടികള്‍ കുറച്ചു നേരം വരാന്തയില്‍ നിന്നിരുന്നു. രാവിലെ പത്തോടെ സ്റ്റാഫ് റൂമിനു സമീപത്തെ വരാന്തയില്‍ എത്തിയപ്പോള്‍ എര്‍ത്ത് ലൈനില്‍ കാല്‍തട്ടിയാണ് ഷോക്കേറ്റത്. നാജിയ മഴയില്‍ നനഞ്ഞിരുന്നു. ചെരുപ്പിട്ടിരുന്നില്ല. വരാന്തയിലെ സിമന്റ് അടര്‍ന്ന് എര്‍ത്ത് ലൈന്‍ പുറത്തുകാണുന്ന നിലയിലാണ്. പിവിസി പൈപ്പിനുള്ളിലൂടെയാണ് ലൈന്‍ വലിച്ചത്. ഈ ഭാഗത്ത് പൈപ്പും പൊട്ടിയിരുന്നു. ഇവിടെ ചവിട്ടിയപ്പോഴാണ് ഷോക്കേറ്റതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കുഴഞ്ഞു വീണ കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എര്‍ത്ത് ലൈന്‍ ഉള്‍പ്പെടെ…
Read Moreകാലവർഷം കനത്തു! കോഴിക്കോട് നഗരം വെള്ളത്തില്‍; ഓട്ടോ സര്‍വീസുകള്‍ തടസപ്പെട്ടത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി
കോഴിക്കോട്: ഒറ്റമഴയില്‍ നഗരം വെള്ളത്തില്‍. മാവൂര്‍റോഡ്, പുതിയബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളംകെട്ടികിടന്നത്. സ്റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്. ഇന്ന് രാവിലെ ഏഴോടെയാണ് മഴ ശക്തി പ്രാപിച്ചത്. അരമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ തന്നെ പലയിടത്തും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. ഇതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. വലിയ വാഹനങ്ങളല്ലാതെ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങള്‍ക്കും നഗരത്തിലെ പ്രധാന റോഡുകളില്‍ കൂടി പോലും പോകാന്‍ പറ്റാത്ത വിധം വെള്ളമുയര്‍ന്നിരുന്നു. രാവിലെ തിരക്കേറിയ സമയമായതിനാല്‍ മാവൂറോഡിലൂടെയുള്ള ഓട്ടോ സര്‍വീസുകള്‍ തടസപ്പെട്ടത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ മലിനജലം ചവിട്ടിയാണ് മാവൂര്റോഡിലൂടെ സഞ്ചരിച്ചത്. കുറച്ചുനേരമാണ് പെയ്തതെങ്കിലും മഴവെള്ളം നിറഞ്ഞ് റോഡുഗതാഗതവും കാല്‍നടയാത്രയും മണിക്കൂറോളം തടസപ്പെട്ടു. സ്റ്റേഡിയം ജംഗ്ഷനില്‍ റോഡില്‍ വെള്ളംനിറഞ്ഞ് നടപ്പാത വരെ മുങ്ങിയിരുന്നു. അഴുക്കുചാല്‍ യഥാസമയം തുറക്കാത്തതും…
Read Moreപശുവുമായി തിരിച്ചു പോരാനൊരുങ്ങുമ്പോൾ മലവെള്ളം ഇരച്ചെത്തി; പുഴ തുരുത്തിൽ കുടുങ്ങിയ മാത്യുവിനു രക്ഷകരായത് ലിബുവും ജിറ്റോയും
പേരാമ്പ്ര: മലവെള്ള പാച്ചിലിൽ ചെമ്പനോട കടന്തറ പുഴയിൽ വെള്ളം പൊങ്ങിയതിനെ തുടർന്നു തുരുത്തിൽ കുടുങ്ങിയ കർഷകൻ ചെമ്പനോട മൂലേ തൊട്ടിയിൽ മാത്യു (60)വിനു ഇന്നലെ രാത്രി രക്ഷകരായത് നാട്ടുകാരായ രണ്ടു യുവാക്കൾ. തുരുത്തിൽ മേയാനായി കെട്ടിയിരുന്ന പശുവിനെ അഴിക്കാനാണു വൈകുന്നേരം അഞ്ചരയോടെ മാത്യു തുരുത്തിലേക്ക് പോയത്. പശുവുമായി തിരിച്ചു പോരാനൊരുങ്ങുമ്പോൾ മലവെള്ളം ഇരച്ചെത്തി പുഴ പെട്ടെന്നു നിറയുകയായിരുന്നു. ഫയർഫോഴ്സ്, പോലീസ് എന്നിവർ മേഖലയിൽ എത്തിയെങ്കിലും ഇവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വടമെങ്കിലും എത്തിച്ചു തരാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സേന സംഭവ സ്ഥലത്തെത്താൻ രാത്രിയിൽ വൈകി. ഒടുവിൽ നാട്ടുകാരായ ലിബു കല്ലുപറമ്പിൽ, മേപ്രയിൽ ജിറ്റോ എന്നിവർ കുത്തിയൊഴുകുന്ന മലവെള്ളത്തിലിൽ ചാടി തുരുത്തിലെത്തി മാത്യുവിനെ ഇരുഭാഗത്തുമായി പിടിച്ച് 20 മീറ്ററോളം തിരിച്ചു നീന്തി സാഹസികമായി കരക്കെത്തിക്കുകയായിരുന്നു. അപ്പോൾ സമയം പത്ത് കഴിഞ്ഞിരുന്നു. വാർഡ് മെമ്പർ സിമിലി സുനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും…
Read Moreജനത്തിനെ വട്ടംകറക്കി പയ്യോളിയിലെ വൺവേ; ഗതാഗതക്കുരുക്കും രൂക്ഷം; പ്രതിഷേധം കനക്കുന്നു
പയ്യോളി: പേരാമ്പ്ര ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾക്ക് പയ്യോളി ടൗണിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ജനങ്ങൾക്ക് ദുരിതമാകുന്നു. ബൈക്കും കാറും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ഉള്ളത്. പയ്യോളി-പേരാമ്പ്ര റോഡ് 40 കോടിയിലേറെ രൂപ ചെലവിട്ടു നവീകരിച്ച ശേഷവും വൺവേ സമ്പ്രദായം തുടരുന്നതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പയ്യോളി നഗരസഭ ഓഫീസിനു മുൻവശത്തുള്ള റോഡിലൂടെയും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഐപിസി റോഡ് വഴിയും ആണ് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടത്. ഈ രണ്ട് റോഡുകളും കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാനുള്ള വീതി മാത്രമാണുള്ളത്. ഈ രണ്ടു റോഡുകൾ കുടിയും എതിർവശത്തു നിന്ന് വാഹനങ്ങൾ വരുന്നതുകൊണ്ട് ഗതാഗതക്കുരുക്കും രൂക്ഷമാണ്. വർഷങ്ങൾക്കു മുൻപ് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വേണ്ടിയാണ് ട്രാഫിക് പരിഷ്കാരം കൊണ്ടുവന്നത്. ഇപ്പോൾ പേരാമ്പ്ര റോഡ് വീതികൂട്ടി നവീകരിച്ച ശേഷവും വൺവേ സമ്പ്രദായം തുടരുന്നു.…
Read Moreക്വാറി മാഫിയ മലയോരം കീഴടക്കുന്നു ! കണ്ടിവാതുക്കൽ വളയലായിയിൽ കരിങ്കൽ ഖനനത്തിന് ശ്രമം
നാദാപുരം: കണ്ണൂർ – കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന പരിസ്ഥിതി ലോല പ്രദേശമായ ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ വളയലായി മലയിൽ കരിങ്കൽ ഖനനത്തിന് ശ്രമം തുടങ്ങി. കുടിയേറ്റ കർഷകരുടെയും, ആദിവാസി ജനവിഭാഗങ്ങളുടെയും മേഖലയായ കണ്ടി വാതുക്കൽ വാഴമല റോഡിൽ അതിർത്തി പ്രദേശത്ത് ഇതിനായി റോഡു വെട്ടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിനായി ജില്ലാ കളുടെ അതിർത്തി വേർതിരിക്കുന്ന നീർച്ചാൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമ്മിച്ചത്. കണ്ണൂർ ജില്ല കേന്ദ്രമായി പ്രവർത്തിക്കുന്ന വൻകിട ക്വാറി മാഫിയയാണ് ഇതിന് പിന്നിലെന്നും ചെറുകിട ക്വാറിയുടെ പേരിൽ ലൈസൻസ് സമ്പാദിച്ച് വൻകിട ഘനനം നടത്താനാണ് പരിപാടിയെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ കടലാസ് പണികൾ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും പുരോഗമിക്കുകയാണ് . എന്നാൽ ഘനനം നടത്താനുള്ള പ്രദേശം കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തിൽപ്പെട്ട സർവ്വേ നമ്പർ…
Read Moreഒഴുകി എത്തുന്ന വെള്ളത്തിന്റെ തോത് കൂടി, നല്ല മഴയും!! പെരുവണ്ണാമൂഴി റിസർവോയർ നിറഞ്ഞു; നാല് ഷട്ടറുകളും തുറന്നു
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയർ നിറഞ്ഞു. ഒഴുകി എത്തുന്ന വെള്ളത്തിന്റെ തോത് കൂടിയതോടെയാണിത്. വൃഷ്ടി പ്രദേശത്തെ വനമേഖലകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ നിന്നു ധാരാളം വെള്ളം കക്കയത്തെത്തുന്നുണ്ട്. പരമാവധി വൈദ്യുതി ഉത്പ്പാദനം ഇവിടെ നടത്തുന്നുണ്ട്. കക്കയത്തു നിന്നു പുറന്തള്ളുന്ന മുഴുവൻ ജലമെത്തുന്നതും പെരുവണ്ണാമൂഴി ഡാം റിസർവോയറിലാണ്. അതേ സമയം പെരുവണ്ണാമൂഴി മേഖലയിൽ മഴ കുറവാണ്. ഇന്നലെ വൈകുന്നേരം ഡാമിലെ ജലനിരപ്പ് 38.88 മീറ്ററാണ്. ബുധനാഴ്ചയാണു ഷട്ടർ നാലും തുറന്നു വെള്ളം കുറ്റ്യാടിപ്പുഴയിലേക്കു ഒഴുക്കി തുടങ്ങിയത്. വെള്ളം 38.44 ആയി ഉയർന്നാൽ ജലം സ്പിൽവേയിലൂടെ പുഴയിലേക്കു ഒഴുക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്പിൽവേയിലൂടെയും 50 സെന്റീമീറ്റർ ഘനത്തിലാണു വെള്ളം പുഴയിലേക്കു ഒഴുകിക്കൊണ്ടിരിക്കുന്നത്. 12.70 മീറ്റർ വീതിയാണു ഓരോ സ്പിൽവേക്കുമുള്ളത്. വെള്ളത്തിന്റെ വരവ് വർധിച്ചതിനാൽ ഷട്ടർ അടച്ചു സംഭരിക്കാനും സാധിക്കില്ല.…
Read Moreവടകരയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുളള കവര്‍ച്ചാ സംഘം; പോലീസ് ജാഗ്രതയില്‍
വടകര: വടകരയിലും പരിസരങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുളള കവര്‍ച്ചാ സംഘങ്ങള്‍ ക്യാമ്പ് ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ ശക്തമാക്കി. നഗരത്തിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി ഇത്തരം സംഘങ്ങള്‍ കവര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വടകര നിന്നും തമിഴ്നാട്ടുകാരനായ മോഷ്ടാവിനെ മോഷണത്തിനിടെ പിടികൂടുകയുണ്ടായി. വടകര ടൗണിലും സമീപ പ്രദേശങ്ങളായ പുതുപ്പണം, വില്യാപള്ളി, മുട്ടുങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലും നടന്ന പല മോഷണങ്ങളിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. വടകര, ചോമ്പാല്‍ സ്റ്റേഷന് പരിധിയില്‍ ഈ അടുത്ത കാലത്തായി നടന്ന കവര്‍ച്ചകളിലൊന്നും തന്നെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതും പോലീസിനെ ഉറക്കം കെടുത്തിയിരുന്നു. പരിചയമില്ലാത്തവരെ അസമയങ്ങളില്‍ കണ്ടാല്‍ പോലീസിനെ അറിയിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയെടുക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് കവര്‍ച്ചാ സംഘത്തിലുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ബീറ്റ് പോലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്. പോലീസുകാര്‍ക്ക് ഹിന്ദി…
Read Moreരോഗിയുമായി വന്ന ആളോട് ഡോക്ടർ മോശമായി പെരുമാറിയതായി പരാതി; സംഭവം മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ
മുക്കം: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിയുമായി വന്ന ആളോട് ഡോക്ടർ മോശമായി പെരുമാറിയതായി പരാതി. ഇന്നലെയാണ് സിഎച്ച്സിയിൽ ഡോക്ടറും ആംബുലൻസിൽ രോഗിയുമായെത്തിയയാളും തമ്മിൽ വാക്കുതർക്കമുണ്ടായത്. രാവിലെ ഒന്‍പത് മണിയോടെയാണ് ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് മുക്കം സ്വദേശിയായ ജലീൽ റോഡരികിൽ കുഴഞ്ഞ് വീണ് കിടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയുമായി മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. രോഗി വൃത്തിഹീനമായ അവസ്ഥയിലായതിനാൽ ഡോക്ടർ ആംബുലൻസിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഷുഗർ പരിശോധിക്കാനായി നിർദേശിച്ചതിനെ തുടർന്ന് രോഗിയുമായി പോവുന്ന സമയത്ത് മറ്റൊരു ഡോക്ടർ വിളിച്ചു വരുത്തി അസഭ്യം പറയുകയായിരുന്നുവെന്ന് ജലീൽ പറഞ്ഞു. ഒ.പി സമയമായ പകൽ ഒന്‍പത് മുതൽ ആറ് വരെ ആശുപത്രിയിൽ അഡ്മിറ്റില്ലെന്നും ഈ സമയത്ത് രോഗികളെ കിടത്തി ചികിത്സിപ്പിക്കില്ലെന്നും പറഞ്ഞതായി ജലീൽ പറഞ്ഞു. ഡിഎംഒയെ വിവരമറിയിച്ചതായും ഇയാൾ പറഞ്ഞു. അതേസമയം കാര്യങ്ങൾ ചോദിച്ചറിഞ്ഞ തന്നോട് ജലീൽ തട്ടിക്കയറുകയായിരുന്നുവെന്ന് ആരോപണ വിധേയനായ ഡോ.…
Read More