മലപ്പുറം: കേരള ബാങ്ക് രൂപീകരിക്കുന്നതിൽ സർക്കാരിനു വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം തള്ളിയതോടെയാണ് സർക്കാരിനു തിരിച്ചടിയായത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയാണ് ജനറൽബോഡി യോഗം വോട്ടിനിട്ട് തള്ളിയത്. 32 നെതിരെ 97വോട്ടുകൾക്കാണ് ലയനപ്രമേയം പരാജയപ്പെട്ടത്. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനായി മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മറ്റ് പതിമൂന്ന് ബാങ്കുകളുടെ പിന്തുണയോടെ റിസർവ് ബാങ്കിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അതേസമയം റിസർവ് ബാങ്ക് അനുമതി കിട്ടിയില്ലെങ്കിൽ സർക്കാരിനു തിരിച്ചടിയാകും.
Read MoreCategory: Kozhikode
പെണ്‍മിത്ര! ചിരട്ടയില്‍ വൈവിധ്യം തീര്‍ക്കാന്‍ കോക്കൂരിലെ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച പെണ്‍കൂട്ടായ്മ
ചങ്ങരംകുളം: ചിരട്ടയിൽ വൈവിധ്യമായ ഉത്പ്പന്നങ്ങൾ തീർക്കാൻ കോക്കൂരിലെ പെണ്‍മിത്ര ഒരുങ്ങുന്നു. ചുരുങ്ങിയ കാലം കൊണ്ടു കോക്കൂരിലെ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച പെണ്‍കൂട്ടായ്മയാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കോക്കൂരിലെ തന്നെ വർഷങ്ങളായി ചിരട്ടയിൽ വിവിധ ഉത്പന്നങ്ങൾ നിർമിച്ച് ശ്രദ്ധേനായ പുത്തൻപുരക്കൽ അഹമ്മദുണ്ണിയെന്ന പ്രതിഭയിൽ നിന്നു പെണ്‍കൂട്ടായ്മ പരിശീലനവും നേടിക്കഴിഞ്ഞു. തരിശായി കിടന്ന കോക്കൂരിലെ വയലുകളിൽ നെൽകൃഷി നടത്തിയ പെണ്‍മിത്ര സംഘമാണ് ഇനി ചിരട്ടയിൽ പരീക്ഷണത്തിനൊരുങ്ങുന്നത്. ഈ പെണ്‍കൂട്ടായ്മക്ക് ചുക്കാൻ പിടിക്കുന്നത് കോക്കൂർ സ്വദേശിയും മികച്ച സാമൂഹ്യ പ്രവർത്തകയുമായ സീനത്ത് കോക്കൂരാണ്. പ്രദേശത്തെ വനിതകളെയും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി കാർഷിക പാരന്പര്യം തിരിച്ചുകൊണ്ടുവരാൻ പ്രോൽസാഹനങ്ങൾ നൽകുന്നുണ്ട് സീനത്ത് കോക്കൂർ. ചിരട്ടയിൽ വീട്ടുപകരണങ്ങൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയവ നിർമിച്ച് മറ്റൊരു വിപ്ലം തീർക്കാൻ ഒരുങ്ങുകയാണ് സീനത്ത് കോക്കൂരും സംഘവും.
Read Moreആദിത്യയുടെ ദുരൂഹമരണം! വീട്ടിലെ പീഡനവിവരം അയൽക്കാരോടും കുടുംബശ്രീ പ്രവർത്തകരോടുമെല്ലാം ആദിത്യ പറഞ്ഞിരുന്നു; പോലീസിനെതിരെ ആക്ഷൻ കമ്മിറ്റി
പേരാമ്പ്ര: ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വാളൂർ ആയോളി മോഹൻദാസിന്റെ മകൾ ആദിത്യ (22)യെ ജൂൺ 20-നാണ് ഭർതൃവീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും തുടർന്ന് ആക്ഷൻ കമ്മിറ്റിയും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃവീട്ടിൽ യുവതി ക്രൂരമായ ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിച്ചതായും കാണിച്ച് പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മരണം നടന്ന് ഒരു മാസക്കാലമായിട്ടും പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് ആരോപണം. മോഹൻദാസും ഭാര്യ ശാരദയും പറയുന്നത് മകളെ കൊല ചെയ്തതാണെന്നാണ്. രണ്ട് വർഷം മുമ്പ് ആദിത്യയും കായണ്ണ ചാലിൽ ദിപിനേഷും പ്രണയ വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായി ഇവർ ആരോപിച്ചു. പല ദിവസങ്ങളിലും മകളെ…
Read Moreവരുന്നൂ, നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ബിഒടി പാര്‍ക്കിംഗ് പ്ലാസകള്‍; നിർമിക്കുന്നതും ഫീസ് വാങ്ങുന്നതും സ്വകാര്യ കന്പനി; 30 വർഷത്തെ കരാർ
കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായമാറ്റാന്‍ പാര്‍ക്കിംഗ് പ്ലാസകള്‍ വരുന്നു. ഏറെകാലത്തിനുള്ള കാത്തിരിപ്പിനുശേഷം ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. കിഡ്സണ്‍ കോര്‍ണറിലും ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്തുമാണ് ബിഒടി ( ബിൽഡ് -ഓപറേറ്റ് ആന്റ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ പാര്‍ക്കിംഗ് സംവിധാനം വരുന്നത്. മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. കിഡ്സണ്‍ കോര്‍ണറില്‍ നിര്‍മിക്കുന്ന പ്ളാസയില്‍ എകദേശം 15 ശതമാനത്തോളം സ്ഥലത്ത് 224 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാകുക. അതേസമയം സ്റ്റേഡിയത്തിന് സമീപത്ത് 550 കാറുകള്‍ക്കും 800 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. 20 നിലകളിലായിരിക്കും ഇവിടെ പ്ലാസ നിര്‍മിക്കുക. ഇതിനായി സര്‍വീസ് പ്രൊവൈഡറായി സെന്റര്‍ ഫോര്‍ മാനേജ് മെന്റ് സ്റ്റഡീസ്(സിഎംഡി) യെ ചുമതലപ്പെടുത്തിയതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഇന്നലെ കൗണ്‍സിലിനെ അറിയിച്ചു. ഇവര്‍ ഡിപിആര്‍ തയ്യാറാക്കി ടെന്‍ഡര്‍ ചെയ്യും. നൂറുകോടി രൂപയാണ് രണ്ടു പ്ളാസകൾക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്ക്കോ സർക്കാരിനോ നയാപൈസ…
Read Moreആകെയുള്ള ഭൂമിയും ഉപയോഗശൂന്യമായി! മണ്ണിടിച്ചില്‍ ഭീഷണിയിലായ കുടുംബങ്ങളെ ഇനിയും പുനരധിവസിപ്പിച്ചില്ല; ഒരു മാസം മുന്‍പായിരുന്നു ആ സംഭവം
മുക്കം: ഒരു മാസം മുൻപായിരുന്നു ചേന്ദമംഗല്ലൂർ ആറ്റുപുറം കോളനിയിൽ മണ്ണിടിച്ചിലുണ്ടായത്. കോളനിയിലെ സജീവന്റെ വീടിന്റെ സംരക്ഷണഭിത്തിയും വീടിനോട് ചേർന്ന കോൺക്രീറ്റ് മതിലുമെല്ലാം തൊട്ട് താഴെയുള്ള മൂലക്കണ്ടിയിൽ ലത്തീഫ് ,മുത്താപ്പുമ്മൽ ബീരാൻ എന്നിവരുടെ വീടിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ മുന്ന് വീടുകളും അപകട ഭീഷണിയിലായി. മാസം ഒന്ന് തികയാറായിട്ടും ലത്തീഫ് ,സജീവൻ എന്നിവരുടെ കുടുംബങ്ങൾ ഇപ്പാഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ലത്തീഫിന്റെ കുടുംബം ചേന്ദമംഗല്ലുർ സ്കുളിലാണ് കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമായി എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്നാണ് ലത്തീഫ് ചോദിക്കുന്നത്. സ്കൂൾ ഉള്ള ദിവസം ഉച്ചഭക്ഷണം സ്കൂളിൽ നിന്ന് ലഭിക്കും. അല്ലാത്ത സമയങ്ങളിലും അവധി ദിനത്തിലും കാശ് മുടക്കി ഹോട്ടലിൽ നിന്ന് കഴിക്കണം. മത്സ്യ കച്ചവടക്കാരനായ ലത്തീഫിന് ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല സ്കൂൾ പ്രവർത്തിക്കുന്ന സമയത്ത് ഭാര്യയടക്കമുള്ളവർ അടുത്ത വീടുകളിലേക്ക് പോവുകയും ചെയ്യണം. നിലവിൽ അപകടാവസ്ഥയിൽ…
Read Moreവെള്ളമില്ല; കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു; ഇനിയും മഴപെയ്തില്ലെങ്കിൽ കൃഷി ഇറക്കിയവരുടെ ഞാറുകൾ കരിഞ്ഞുണങ്ങും
സുൽത്താൻ ബത്തേരി: പാടങ്ങളിൽ ആവശ്യത്തിനു വെള്ളം ലഭിക്കാതെ ജില്ലയിലെ കർഷകർ നെൽകൃഷിയിൽനിന്നു അകലുന്നു. വിത്തിറക്കേണ്ട ഇടവം, മിഥുനം മാസങ്ങളിലും ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തിൽ പരന്പരാഗത കർഷകരിൽ 65 ശതമാനത്തിലധികവും നെൽകൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. പാടങ്ങളിൽ മൂപ്പെത്തി നിൽക്കുന്ന ഞാറ് വെള്ളം കിട്ടിയാൽ മാത്രമേ പറിച്ചുനാട്ടാൻ കഴിയൂ. കർക്കടകത്തിന്റെ വരവ് അറിയിച്ചു ഇന്നലെ ചെറിയരീതിയിൽ മഴ പെയ്തങ്കിലും വയലുകളിൽ ആവശ്യത്തിന് വെള്ളമായില്ല. മഴ ഇനിയും ശക്തിയാർജിച്ചില്ലെങ്കിൽ ഞാറ് കരിയും. കുളങ്ങളിൽനിന്നും തോടുകളിൽനിന്നും വെള്ളം പന്പുചെയ്ത് വിത്തിറക്കിയവർ ഞാറ് പറിച്ചുനടാനുള്ള വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. വർഷം ഇതേ സമയം കനത്ത മഴയിൽ വയലുകൾ വെള്ളം കയറി കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയിലായി. അപ്പോൾ വയലിൽനിന്നു വെള്ളമിറങ്ങാൻ പ്രാർഥിച്ചവർ ഇപ്പോൾ വെള്ളത്തിനു കേഴുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി അന്‍പത് ശതമാനം കുറവു മഴയാണ് ജില്ലയിൽ ലഭിച്ചത്. മൂപ്പ് കുറവുള്ള വലിച്ചൂരി, ഐആർ…
Read Moreനഗരത്തിലെ ചില ബാറുകളലും ഹോട്ടലുകളിലും ലുങ്കിക്ക് വിലക്ക്; “ലുങ്കിസമര’വുമായി കൂട്ടായ്മ
കോഴിക്കോട്: നഗരത്തിലെ ചില ബാറുകളലും ഹോട്ടലുകളിലും ലുങ്കി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോഴിക്കോടന്‍ കൂട്ടായ്മ രംഗത്ത്. വസ്ത്ര വരേണ്യത്തിനെതിരേ “സീ ക്യൂന്‍ ‘ഹോട്ടലിലേക്കാണ് ലുങ്കി സമരവുമായി കൂട്ടായ്മ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ടൗണ്‍ഹാളിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് സീ ക്യൂന്‍ ഹോട്ടലിന് മുന്നില്‍ സമാപിച്ചു. ശനിയാഴ്ച രാത്രി നഗരത്തിലെ സീ ക്യൂന്‍ ഹോട്ടലിലെ ബാറിലേക്ക് സുഹൃത്തുക്കളോടൊപ്പം ലുങ്കിധരിച്ചത്തിയ ചേലേമ്പ്ര സ്വദേശി അബ്ദുള്‍ കരീമിനെ ജീവനക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലുങ്കിയുടുത്തവര്‍ക്ക് പ്രവേശനമില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അതേസമയം ആളുകള്‍ക്കിടയില്‍ ലുങ്കി അഴിച്ച് റിസപ്ഷനിസ്റ്റുകള്‍ക്ക് ബലമായി നല്‍കുകയായിരുന്നുവെന്നാണ് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നത്.
Read Moreഅവിടെ കിടക്ക്..! മൂന്നു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ റിമാന്റ് ചെയ്ത് കോടതി
നാദാപുരം: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍. കായലോട്ട് താഴെ കീറിയ പറമ്പപത്ത് ശാരദാ നിവാസില്‍ പ്രസീദ(38) കാമുകന് സെന്റര്‍ പൊയിലൂര്‍ സ്വദേശി രഞ്ജിത്ത് ( 30) എന്നിവരെയാണ് നാദാപുരം കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് മക്കളുടെ അമ്മയായ വീട്ടമ്മ സുഹൃത്തായ കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ സ്വദേശിയായ ഡ്രൈവര്‍ രഞ്ജിത്തിനൊപ്പം നാട് വിടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വളയം പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്കി. വളയം പോലീസ് കേസെടുത്തത് അന്വേഷണം നടത്തി വരുന്നതിനിടെ ഇരുവരും വളയം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Read Moreകോഴിക്കാോട് കോര്‍പറേഷനിൽ 43 സ്ഥിരനിയമനം; സെലക്ഷന് കമ്മിറ്റിയില്‍ സിപിഎം പ്രവര്‍ത്തകര്‍ മാത്രം; കമ്മിറ്റിയില്‍ അഴിമതി ആരോപണവിധേയരെന്ന് ആക്ഷേപം
കോഴിക്കോട്: കോര്‍പറേഷനിലേക്ക് സ്ഥിരനിയമനത്തിനായുള്ള സെലക്ഷന് കമ്മിറ്റിയിലുള്പ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരെ. കോഴിക്കോട് കോര്പറേഷന് ഐസിഡിഎസ് അര്‍ബണ്‍ ഒന്ന് പ്രൊജക്ടിലെ 43 ഹെല്‍പ്പര്‍മാരുടെ ഒഴിവിലേക്കാണ് സ്ഥിരനിയമനം നടത്തുന്നത് സെലക്ഷന് കമ്മിറ്റി രൂപീകരിച്ചത്. മുന്‍കൗണ്‍സിലര്‍മാരും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുമായ കാനങ്ങോട്ട് ഹരിദാസന്, കെ.സീനത്ത്, എം.റിയാസ് എന്നിവരെയാണ് സാമൂഹ്യപ്രവര്‍ത്തകരെന്ന പേരില്‍ സെലക്ഷന് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതേസമയം സ്ഥിരനിയമനത്തിന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിന് വേണ്ടിയാണ് കോര്പറേഷന് ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ അംഗങ്ങളെ സെലക്ഷന് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രതിപക്ഷംആരോപിക്കുന്നു. കമ്മിറ്റയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഒരാള്‍ മുമ്പും അഴിമതി ആരോപണത്തിലുള്പ്പെട്ടിട്ടുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരേയും സാമൂഹ്യരംഗത്തുള്ളവരേയും ഉള്‍പ്പെടുത്താതെ സെലക്ഷന് കമ്മിറ്റി രൂപീകരിച്ചതിനെതിരേ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് ചേരുന്ന കൗണ്‍സിലില്‍ വിഷയം ആളിക്കത്തിക്കാനും പ്രതിഷേധിക്കാനുമാണ് തീരുമാനിച്ചത്. നിലവില്‍ 43 ഒഴിവുകളാണുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം അനുഭാവികള്‍ക്കും നേതാക്കളുടെ ശിപാര്ശയുള്ളവര്ക്കും മാത്രമേ സ്ഥിരനിയമനം ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ക്കൊന്നും തന്നെ നിയമനം…
Read Moreപതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പിന്നീട് പെൺകുട്ടിയെ ഒഴിവാക്കി; പെൺകുട്ടിയുടെ പരാതിയിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു
മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. വളാഞ്ചേരി ഇരുന്പിളിയം വെണ്ടല്ലൂർ നന്പ്രത്ത് ഫൈസൽ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി.നാരായണൻ തള്ളിയത്. ഒളിവിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതുകൗണ്‍സിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്. വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിർദേശ പ്രകാരം വാടക ക്വാർട്ടേഴ്സിൽ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.
Read More