സ്കൂൾ പരിസരം വെള്ളത്തിൽ മുങ്ങി; വരാന്തയിൽ നിന്ന വിദ്യാർഥിനിക്ക് ഷോക്കേറ്റ് തെറിച്ചു വീണു

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ വ​രാ​ന്ത​യി​ലെ എ​ര്‍​ത്ത് ലൈ​നി​ല്‍ ത​ട്ടി വി​ദ്യാ​ര്‍​ഥി​നി​ക്ക് ഷോ​ക്കേ​റ്റു. ചാ​ല​പ്പു​റം ഗ​വ. ഗ​ണ​പ​ത് മോ​ഡ​ല്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും മാ​ത്തോ​ട്ടം ച​ക്കീ​രി​ക്കാ​ട് പ​റ​മ്പ് മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​ന്‍റെ മ​ക​ളു​മാ​യ നാ​ജി​യ(14)ക്കാ​ണ് ഇ​ന്ന​ലെ ഷോ​ക്കേ​റ്റ​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഒ​മ്പ​താം ക്ലാ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട പ​രി​സ​രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ കു​ട്ടി​ക​ള്‍ കു​റ​ച്ചു നേ​രം വ​രാ​ന്ത​യി​ല്‍ നി​ന്നി​രു​ന്നു. രാ​വി​ലെ പ​ത്തോ​ടെ സ്റ്റാ​ഫ് റൂ​മി​നു സ​മീ​പ​ത്തെ വ​രാ​ന്ത​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ എ​ര്‍​ത്ത് ലൈ​നി​ല്‍ കാ​ല്‍​ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​ത്. നാ​ജി​യ മ​ഴ​യി​ല്‍ ന​ന​ഞ്ഞി​രു​ന്നു. ചെ​രു​പ്പി​ട്ടി​രു​ന്നി​ല്ല. വ​രാ​ന്ത​യി​ലെ സി​മ​ന്‍റ് അ​ട​ര്‍​ന്ന് എ​ര്‍​ത്ത് ലൈ​ന്‍ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​ണ്.

പി​വി​സി പൈ​പ്പി​നു​ള്ളി​ലൂ​ടെ​യാ​ണ് ലൈ​ന്‍ വ​ലി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് പൈ​പ്പും പൊ​ട്ടി​യി​രു​ന്നു. ഇ​വി​ടെ ച​വി​ട്ടി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കു​ഴ​ഞ്ഞു വീ​ണ കു​ട്ടി​യെ ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ര്‍​ത്ത് ലൈന്‍ ഉ​ള്‍​പ്പെ​ടെ മാ​റ്റാ​നും പു​തി​യ വ​യ​റി​ംഗ് ന​ട​ത്താ​നും ന​ട​പ​ടി​യെ​ടു​ത്ത​താ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എം.സി. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Related posts