ഫോ​ണ്‍ ചെ​വി​യി​ല്‍ വേ​ണ​മെ​ന്നി​ല്ല..!ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ല്‍  എങ്ങിനെ സം​സാ​രി​ച്ചാ​ലും ശി​ക്ഷ..!

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന് പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​ന്നു. അ​തി​നാ​ല്‍മൊ​ബൈ​ല്‍​ഫോ​ണി​ല്‍സം​സാ​രി​ച്ചു​കൊ​ണ്ടു​ള്ള ഡ്രൈ​വിം​ഗി​നെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സും മോ​ട്ടോ​ര്‍​ വാ​ഹ​ന​വ​കു​പ്പും തീ​രു​മാ​നി​ച്ച​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം.

എ​ന്നാ​ല്‍ ഡ്രൈ​വിം​ഗി​നി​ടെ പ​ല​രും ഫോ​ണ്‍ ചെ​വി​യി​ല്‍ വ​യ്ക്കാ​തെ ഹാ​ന്‍​ഡ്‌​സ് ഫ്രീ ​ആ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന ധാ​ര​ണ​യിലാ​ണ് ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​ത്. ഏ​തു രീ​തി​യി​ലും ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രാ​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത് സെ​ന്‍​ട്ര​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. ഇ​പ്ര​കാ​രം ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്റ്റ് 19 പ്ര​കാ​രം ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍റ് ചെ​യ്യു​മെ​ന്നും മോ​ട്ടോ​ര്‍​ വാ​ഹ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പോ​ലീ​സും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ശ്ര​ദ്ധ, ന​മ്മോ​ട് സം​സാ​രി​ക്കു​ന്ന ആ​ളി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് വ്യ​തി​ച​ലി​ക്ക​പ്പെ​ടും. ബ്ലൂ​ടൂ​ത്ത്, ഹെ​ഡ്‌​സെ​റ്റ്, കാ​റി​ന്‍റെ ലൗ​ഡ് സ്പീ​ക്ക​ര്‍ എ​ന്നി​ങ്ങ​നെ ഏ​ത് രീ​തി​യി​ലാ​യാ​ലും ഡ്രൈ​വിം​ഗി​നി​ടെ ശ്ര​ദ്ധ വ്യ​തി​ച​ലി​ക്കും. ഇ​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​വു​മാ​വും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും രം​ഗ​ത്തി​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ബ​സു​ക​ള്‍, ടാ​ക്‌​സി, ഓ​ട്ടോ​റി​ക്ഷ, സ്വ​കാ​ര്യ കാ​റു​ക​ള്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ മ്യൂ​സി​ക് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്കി​ല്ല. എ​ന്നാ​ല്‍, ഇ​വ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​വി​ധം ഉ​ച്ച​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും പാ​ടി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ മാ​ത്ര​മ​ല്ല, വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ളു​ടെ ശ്ര​ദ്ധ ഡ്രൈ​വി​ംഗി​ല്‍​നി​ന്നു മാ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള ഒ​ന്നും വാ​ഹ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​യ​മം.

Related posts