ചു​മ​ലി​ൽ ക​യ​റിനി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച  ചിത്രം വൈറലായി;സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​രം നൽകി  കെഎം​സി​സി; അഭിനന്ദം അറിയിച്ച് കുഞ്ഞാലിക്കുട്ടിയും

മ​ല​പ്പു​റം: സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന കു​രു​ന്നു​ക​ൾ​ക്ക് കെഎം​സി​സി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് സൈ​ക്കി​ളു​ക​ൾ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന മ​ഞ്ചേ​രി മേ​ലാ​ക്കം സ്വ​ദേ​ശി​ക​ളാ​യ ഏ​താ​നും കു​ട്ടി​ക​ൾ​ക്കാ​ണ് വി​വി​ധ ക​ഐം​സി​സി ക​മ്മി​റ്റി​ക​ളു​ടെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ച​ത്.

ഒ​രു കു​ട്ടി കു​നി​ഞ്ഞ് ഇ​രി​ക്കു​ക​യും അ​വ​ന്‍റെ ചു​മ​ലി​ൽ ച​വി​ട്ടി ക​യ​റി നി​ന്നു മ​റ്റൊ​രു കു​ട്ടി മ​തി​ലി​ൽ പാ​ർ​ട്ടി ചി​ഹ്്നം പ​തി​ക്കു​ന്ന​തു​മാ​ണ് ഫോ​ട്ടോ. ഫേ​സ്ബു​ക്കി​ലും മ​റ്റും ചി​ത്രം വ്യാ​പ​ക​മാ​യ​തോ​ടെ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഈ ​കു​ട്ടി​ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

മ​ഞ്ചേ​രി മേ​ലാ​ക്കം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്, മു​ഹ​മ്മ​ദ് ഫാ​ദി​ൽ, ഫാ​ത്തി​മ നി​ദ, മു​ന​വ്വി​ർ എ​ന്നി​വ​ർ​ക്ക് സൈ​ക്കി​ളു​ക​ളും മി​ഠാ​യി​ക​ളും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി കൈ​മാ​റി. കു​ട്ടി​ക​ൾ​ക്കു​ള്ള മ​ക്ക കെഎം​സി​സി​യു​ടെ സൈ​ക്കി​ളു​ക​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി.

കെഎം​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി മു​ഹ​മ്മ​ദ്കു​ട്ടി, സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, മൊ​യ്തീ​ൻ​കു​ട്ടി താ​ണി​ക്ക​ൽ, പാ​ലോ​ളി സൈ​നു​ദീ​ൻ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ, നാ​സ​ർ സി​ദീ​ക്ക്, ഹം​സ മ​ണ്ണാ​ർ​മ​ല, എം.​ടി ബ​ഷീ​ർ, വി​ള​യി​ൽ അ​ഷ​റ​ഫ്, സി.​കെ ഷാ​ക്കി​ർ, എം.​സി നാ​സ​ർ, പി. ​സി​ദീ​ഖ്, അ​മീ​ർ നെ​ല്ലി​ക്കു​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​റ്റി​പ്പാ​ല ടൗ​ണ്‍ ക​ഐം​സി​സി, പൊ​ന്നാ​നി മ​ണ്ഡ​ലം റി​യാ​ദ് ക​ഐം​സി​സി, ജി​സി​സി ക​ഐം​സി​സി പ​ട്ട​ർ​ക്ക​ട​വ് എ​ന്നി​വ​രു​ടെ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും റി​യാ​ദ് മ​ല​പ്പു​റം മ​ണ്ഡ​ലം കെഎംസി​സി​യു​ടെ ഉ​പ​ഹാ​ര​വും കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, സി.​കെ മു​ഹ​മ്മ​ദ്, സീ​മാ​ട​ൻ സ​മ​ദ്, അ​ബ്ദു​ള്ള പൂ​ക്കോ​ട്ടൂ​ർ, പ​റ​ന്പ​ൻ സൈ​ത​ല​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റി​യാ​ദ് കെഎംസി​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യും കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു​ണ്ട്.

Related posts