നാൽപ്പതു വർഷത്തിന്‍റെ ഓർമകളുമായി ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സി​ലെ ആ​ദ്യബാച്ച് പ​ത്താം ക്ലാ​സു​കാ​ർ ഒത്തുചേർന്നു

പേ​രാ​മ്പ്ര: നാ​ൽ​പ്പ​തു വ​ർ​ഷം മു​മ്പ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി പി​രി​ഞ്ഞു പോ​യ​വ​ർ ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ള്ള ചെ​മ്പ​നോ​ട​യി​ൽ ഹൈ​സ്കൂ​ൾ സ്ഥാ​പി​ത​മാ​യ ശേ​ഷം ആ​ദ്യ​മാ​യി 1979ൽ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യത് 58 പേ​രാണ്.

വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മാ​യി ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള ഇ​വ​രി​ൽ 33 പേ​രാ​ണു ബാ​ച്ചി​ന്‍റെ പ്ര​ഥ​മ കൂ​ടി​ച്ചേ​ര​ലി​ൽ പ​ങ്കു ചേ​ർ​ന്ന​ത്. കാ​ല​യ​വ​നി​ക​യ്ക്കു പി​ന്നി​ൽ മ​റ​ഞ്ഞു പോ​യ സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ർ ഫാ. ​റാ​ഫേ​ൽ ത​റ​യി​ൽ, ആ​ദ്യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ഡി ആ​ന്‍റ​ണി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​ഡി തോ​മ​സ് , ആ​ദ്യ ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ, ലൂ​സി അ​മ്പാ​ട്ട്, മ​റി​യാ​മ്മ എ​ന്നി​വ​രെ സ്മ​രി​ച്ചു​കൊ​ണ്ടാ​ണു സം​ഗ​മം ആ​രം​ഭി​ച്ച​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ത്തി. കെ. ​ഡി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ചെ​മ്പ​നോ​ട ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ്, ഉ​ഷ തോ​മ​സ്, കെ.​എം ചെ​റി​യാ​ൻ, മു​ഖ്യ സം​ഘാ​ട​ക​നും റി​ട്ട. ആ​ർ​മി ക്യാ​പ്റ്റ​നും ഒ​ളി​ന്പ്യ​ൻ കോ​ച്ചു​മാ​യ കെ.​എ​സ്. മാ​ത്യു, ടി.​ജെ ജെ​യിം​സ്, വി.​എ. തോ​മ​സ്, പി.​ഡി തോ​മ​സ്, കെ.​എം. ബേ​ബി,

കെ.​വി ഷേ​ർ​ളി, ക​ത്രീ​ന വ​ട​ക്കേ​ക്കൂ​റ്റ്, ബെ​ന്നി അ​മ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ ഗു​രു​നാ​ഥ​ൻ​മാ​രാ​യി​രു​ന്ന തോ​മ​സ് ടി . ​ആ​റു​പ​റ, ജോ​ളി സൈ​മ​ൺ, ജോ​ർ​ജു​കു​ട്ടി ജോ​ർ​ജ്, വി.​എ​ൽ. ലൂ​ക്ക, കെ.​പി തോ​മ​സ്, ലി​സി​ക്കു​ട്ടി, കെ. ​ഡി മേ​രി​ക്കു​ട്ടി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ആ​ദ്യ​കാ​ല ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ചെ​മ്പ​നോ​ട​യി​ലെ ഐ​സ​ക് ദേ​വ​സ്യ​യെ കൂ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു ഇ​നി​യും ഒ​ത്തു​കൂ​ടാ​നും തീ​രു​മാ​നിച്ചു.

Related posts